കേരളത്തിലേ മുസ്ലിം സമൂഹത്തിലേ നവോത്ഥാന പ്രസ്ഥാനമായ മുജാഹിദ് പ്രസ്ഥാനം ഇന്ന് നേരിടുന്ന അപമാനങ്ങളും ആരോപണങ്ങളും ചൂണ്ടികാണിക്കുന്ന ചില വസ്തുതകൾ ഉണ്ട്. വിദ്യാഭ്യാസവും സ്ത്രീ സ്വാതന്ത്ര്യവും നിരുത്സാഹപെടുത്തുകയും ആധുനിക ചികിൽസാ രീതികളോട് മുഖം തിരിഞ്ഞ് നിൽക്കുകയും മാല മൗലൂദ് ചികിൽസകളിൽ അഭയം പ്രാപിക്കുകയും പൗരോഹിത്യ ചൂഷണങ്ങൾക്ക് ഇരയാകുകയും ചെയ്തുകൊണ്ടിരുന്ന മുസ്ലിം സമൂഹത്തിൽ നവോത്ഥാനത്തിന്റെ കൊടുംകാറ്റായിരുന്നു മുജാഹിദ് പ്രസ്ഥാനം. വക്കം അബ്ദുൾ ഖാദർ മൗലവിയും കെ എം മൗലവിയും ഇ മൊയ്തു മൗലവിയും അടക്കമുള്ള സാമൂഹിക പരിഷ്‌കർത്താക്കളായിരുന്നു അതിന്റെ നേതൃത്വം.

ദേശീയ പ്രസ്ഥനങ്ങൾകൊപ്പം മുജാഹിദ് പ്രസ്ഥനത്തിന്റേയും നേതൃത്വം വഹിച്ച മഹാന്മാർ. അവരുൾപടെ ഉള്ളവരുടെ പ്രവർത്തനഫലമായ് അന്ധവിശ്വാസങ്ങളും അനചാരങ്ങളും ഒരളവ് വരേ നിഷ്‌കാസനം ചെയ്യപെട്ടു. പ്രപഞ്ചനാഥനിൽ ഉള്ള അടിയുറച്ച വിശ്വാസവും ഉറച്ച മതേതരത്വ ബോധവും ഉള്ള അവർ സർവ്വാദരണീയരായിരുന്നു. ആ കാലഘട്ടത്തിന് ശേഷവും മുജാഹിദ് പ്രസ്ഥാനങ്ങൾ പ്രതാപത്തോടെ നിന്നു.

നാല് കൊല്ലം കൂടുംബോൾ നടക്കുന്ന മുജാഹിദ് സമ്മേളനങ്ങൾ ദിവസങ്ങൾക്ക് മുൻപ് തന്നേ പത്രകോളങ്ങളിൽ നിറഞ്ഞു. രാഷ്ട്രീയ നേതാക്കൾ മുജാഹിദ് പ്രസ്ഥനങ്ങൾക്കും നേതാക്കൾക്കും അർഹമായ ആദരവ് നൽകി. മുസ്ലിം സമുദായത്തിലേ പരിഷ്‌കരണ പ്രസ്ഥാനം എന്നതും കാലത്തിന് മുഖം തിരിച്ച് നിൽക്കാത്തവർ എന്നതും ആ ആദരവിന് കാരണമായി. ഏതൊരു നവോത്ഥാനത്തിനും ഒരു പരിധി കഴിഞ്ഞാൽ പിന്നേ തിരിഞ്ഞ് നടത്തം ഉണ്ട്. ആ തിരിഞ്ഞ് നടത്തം മുജാഹിദ് പ്രസ്ഥാനത്തിലും സംഭവിച്ചു.

ഇസ്ലാം എന്നാൽ വെറും അനുഷ്ടാന മതം എന്ന നിലപാടുണ്ടായിരുന്നവരും അത് ഒരു സാമൂഹിക സേവന സംഘം ആണ് എന്ന് ബോധ്യമുള്ളവരും തമ്മിൽ പ്രസ്ഥാനത്തിന്റെ ഉള്ളിൽ സംഘർഷം രൂപപെട്ടു. പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം , മരം നടുക വളർത്തുക ക്യാമ്പയിൻ, സജീവമായ സാമൂഹിക ഇടപെടലിന് പത്രം തുടങ്ങുക തുടങ്ങിയ കാലിക പ്രസ്‌ക്തമായ ചിന്തകളുമായ് മുന്നോട്ട് നീങ്ങിയ ഹുസൈൻ മടവൂരിന്റെ നേതൃത്വത്തിൽ ഉള്ള വിഭാഗത്തേ അസഹിഷ്ണുതയോടെ കണ്ട ഒരു വിഭാഗം അവരേ എങ്ങനേ എങ്കിലും സംഘടനയിൽ നിന്ന് പുറത്ത് ചാടിക്കുക എന്ന ലക്ഷ്യത്തിൽ പ്രവർത്തനം ആരംഭിച്ചു.

കേരളത്തിലേ മുജാഹിദ് പ്രസ്ഥാനത്തിന്റെ ഏറ്റവും വലീയ അധ:പതനത്തിന്റേ കറുത്ത അധ്യായം തുടങ്ങുന്നത് ഇവിടെ നിന്നാണ്. ഒടുവിൽ സംഘടന പിളർന്നു. മടവൂരിന്റെ നേതൃത്വത്തിൽ പുതിയ വിഭാഗം നിലവിൽ വന്നു. പിന്നീട് കണ്ടത് ഏതൊരു സത്യം പ്രചരിപ്പിക്കാനും അതിന് വേണ്ടി പ്രബോധനം നടത്തുവാനും നിലകൊണ്ടോ അതിനൊക്കെ വിരുദ്ധമായ് അപവാദ പ്രചരണങ്ങളും കള്ള കേസുകളും. സംഘടനയിൽ ഉപചാപക സംഘങ്ങളും പരദൂഷണകാരും കാര്യകാരായ്. ഏതൊരു ആദർശം പ്രചരിപ്പിച്ചോ അതിന്റെ എതിർദ്ദിശയിലേക്ക് തിരിച്ച് നടത്തം തുടങ്ങി. ദിവ്യ ചികിൽസകളും ജിന്ന് പൂജകരും അതൊക്കെ സംഘടനയുടെ മറവിൽ പ്രചരിപ്പിച്ചു.

അന്ധമായ വെക്തിവിരോധത്തിലൂനിയ പ്രചരണങ്ങളിലും കള്ള കേസിലും മുഴുകിയ നേതൃത്വം അതൊക്കെ കണ്ടില്ല എന്ന് നടിച്ചു. മുജാഹിദ് പ്രസ്ഥാനത്തിന്റെ ഈ വഴിപിഴച്ച പോക്കിൽ മനം മടുത്ത് ഒട്ടേറേ സാധാരണ പ്രവർത്തകർ സംഘടന പ്രവർത്തനം നിർത്തി. മുജാഹിദ് പ്രസ്ഥനത്തിന്റെ പേരിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും പ്രചരിപ്പിക്കുകയും മൻഹജ് സലഫ് എന്ന പേരിൽ അപകടകരമായ ഗൾഫ് സലഫിസം പ്രചരിപ്പിക്കുകയും ചെയ്യുന്നത് കണ്ട് ഏത് വിലകൊടുത്തും പ്രസ്ഥാനത്തിന്റെ അന്തസും ആദർശവും വീണ്ടെടുക്കാൻ ഭിന്നിപ്പുകൾ മാറ്റി നിർത്തി ഹുസൈൻ മടവൂരിനേ പോലെ ഉള്ളവർ എന്ത് നഷ്ടം സഹിച്ചും ഐക്യപെടാൻ ശ്രമിച്ചു. പക്ഷേ അപ്പോഴേക്കും സംഘടന ജീവിധോപാധി ആക്കി മാറ്റിയ കുറേ ആളുകൾ നേതൃത്വത്തെ ബ്ലാക്‌മെയിൽ ചെയ്ത് വരുതിക്ക് നിർത്താൻ മാത്രം ശക്തരായിരുന്നു.

സംഘടനാ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകളും രഹസ്യമായ പ്രവർത്തനങ്ങളിലൂടെ വലീയ ഒരു വിഭാഗം യുവാക്കളേ ബ്രൈൻ വാഷ് ചെയ്ത് കൂടെ കൂട്ടിയതും അവർക്ക് അതിന് ബലമായ്. അപ്പോഴേക്കും കുറേ എണ്ണം ആടിനേ മേക്കാൻ കാടിലേക്കും കുറേ ജിന്നിനേ സേവിക്കനും ബാധ ഒഴിപ്പിക്കാനും ഒക്കെ ഈ സംഘടനയുടെ പേർ ഉപയോഗപെടുത്തി കഴിഞ്ഞിരുന്നു. സമൂഹത്തിന്റെ മുന്നിൽ അപ്പോഴേക്കും മുജാഹിദ് പ്രസ്ഥനത്തിനുണ്ടായിരുന്ന ആദരവും അന്തസുംകുറേ ഒക്കെ നഷ്ടപെട്ടിരുന്നു. ഔദ്യോഗിക വിഭാഗം വീണ്ടും പിളർന്നു. ഒരു കൂട്ടർ ജിന്ന് വാദികളായ് അറിയപെട്ടു.

പലതായ് പിളർന്നും പരസ്പരം കലഹിച്ചും വിചിത്രാദർശങ്ങൾ പ്രചരിപ്പിച്ചും സമൂഹത്തിൽ പരിഹാസ പാത്രങ്ങളായ് പല വിഭാഗങ്ങളും മാറി...
അത് മൊത്തതിൽ മുജാഹിദ് പ്രസ്ഥാനത്തോടും നേതാക്കളോടും ഉള്ള മതിപ്പും ആദരവും കുറച്ചു. പലതായ് പിളർന്ന് പരസ്പരം മൽസരിച്ച് സമ്മേളനങ്ങൾ നടത്തിയപ്പോൾ പലതും ഉൾപേജിലേ കോളം വാർത്തകളായ് ചുരുങ്ങി. നീർക്കോലി സംഘടനകളുടെ പോലും അഭിപ്രായങ്ങൾ അറിഞ്ഞ് നടത്തുന്ന സ്ഥനാർത്ഥി നിർണ്ണയങ്ങളിൽ മുജാഹിദ് നേതാക്കളുടെ അടുത്ത് ആരും അഭിപ്രായങ്ങൾ ആരാഞ്ഞില്ല.

മുജാഹിദ് സംഘടന മുഖ്യധാരയുടെ പുറംബോക്കിലേക്ക് ആനയിക്കപെട്ടിരിക്കുന്നു. മുജാഹിദ് വേദികൾ വാക്‌സിൻ വിരുദ്ധരും കാന്ത ചികിൽസകരും ഉൾപടെ ഉള്ള ആളുകൾ ഉപയോഗപെടുത്തി കഴിഞ്ഞിരിക്കുന്നു. ലോകത്തിന്റെ നാനാഭാഗത്ത് നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളുടെ അതുമായ് ഒരു ബന്ധവും ഇല്ലാത്ത പേരിൽ മാത്രം ബന്ധമുള്ള മുജാഹിദ് പ്രസ്ഥാനം പഴികേൾക്കുന്നു.

നീണ്ട താടിയും കുറഞ്ഞ പാന്റിന്റെ നീളവും സംശയത്തോടെ വീക്ഷിക്കപെടുന്നു. ഇരുൾമൂടിയ ഒരു കാലഘട്ടത്തിൽ നിന്നും വെളിച്ചത്തിന്റെ സ്വസ്ഥതയിലേക്കും വിദ്ധ്യാഭ്യാസത്തിന്റെ സൗഭാഗ്യത്തിലേക്കും നയിച്ച, ദേശീയ പ്രസ്ഥനത്തിന്റെ ഒപ്പം നടന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങൽക്കും കപട ചികിൽസകൾക്കും എതിരേ ശബ്ദമുയർത്തിയ ഒരു വിഭാഗത്തിനാണ് ഈ ഗതികേട്.

ഈ അവസ്ഥ തിരുത്തപെടേണ്ടതുണ്ട്. മുജാഹിദുകൾ കളകളേ പറിച്ചും മാലിന്യങ്ങൾ എടുത്ത് ദൂരേ കളഞ്ഞും ഐക്യപെടേണ്ടതുണ്ട്. മുൻഗാമികൾ കാണിച്ച പാദയിലൂടെ അവർ തെളിച്ച ആദർശത്തിൽ അടിയുറച്ച് ഒരു മത സാമൂഹിക സാംസ്‌കാര വേദി ആകേണ്ടതുണ്ട്. എങ്കിലേ ഇനി അങ്ങോട്ട് പ്രസ്ഥനത്തിന് മുന്നോട്ട് പോകാൻ സാധിക്കൂ.