മലപ്പുറം: ഭീഷ്മയുടെ ചാമ്പിക്കോ വേർഷൻ വീഡിയോയിലൂടെ ഹിറ്റായ ഉസ്താദിനെകുറിച്ചുള്ള തെറ്റായ പല വാർത്തകളും ഇതിനോടകം പരന്നിരുന്നു. ഉസ്താദ് വണ്ടൂർ മിഫ്താഹുൽ മദ്രസയിലുള്ളതാണെന്നും കുട്ടികളോടൊപ്പം വീഡിയോ എടുത്ത ഉസ്താദിനെ മദ്രസാ അധികൃതർ പുറത്താക്കിയെന്നൊക്കെയാണ് പരന്നത്.

എന്നാൽ ഈ ഉസ്താദിനെ കുറിച്ചു അന്വേഷിച്ച് വണ്ടൂരിലും സമീപ പ്രദേശങ്ങളും പല മാധ്യമ പ്രവർത്തകരും നേരിട്ടെത്തിയ അന്വേഷിച്ചിട്ടും ഇങ്ങിനെയൊരു ആളെ കുറിച്ച് വിവരം ലഭിച്ചില്ല. എന്നാൽ യഥാർഥത്തിൽ ഉസ്താദ് മലപ്പുറം ജില്ലക്കാരൻ തന്നെയാണെങ്കിലും സ്ഥലം മറ്റൊരിടത്തായിരുന്നു.

മലപ്പുറം അരിമ്പ്ര പാലത്തിങ്ങൽ മദ്രസയിലെ എട്ടാംക്ലാസിൽ പഠിപ്പിക്കുന്ന ഉസ്താദ് ഉസ്മാൻ ഫൈസിയാണിത്.കുട്ടികളോടൊപ്പമുള്ള വീഡിയോ വൈറലായതിന് പിന്നാലെ ഉസ്താദിനെ മഹല്ല് കമ്മറ്റി പുറത്താക്കിയെന്നും ഉസ്താദിന്റെ പണി പോയെന്നും പറഞ്ഞു തമാശകളും ട്രോളുകളും എഫ്ബി ഇൻസ്റ്റാഗ്രാം വാട്ട്സപ്പ് ഫീഡുകളിൽ നിറഞ്ഞിരുന്നത്.

മലപ്പുറം ജില്ലയിലെ തന്നെ അരിബ്ര പാലത്തിങ്ങൽ മിസ്ബാഹുൽ ഹുദാ മദ്രസയിലെ എട്ടാം ക്ലാസ്സിലെ അവസാന ദിവസം കുട്ടികൾ നിർബന്ധിച്ചതിനെ തുടർന്നാണ് ഇങ്ങനെയൊരു വീഡിയോ എടുക്കാൻ ഉസ്താദ് സമ്മതിച്ചത്. ഈ വീഡിയോ പിന്നീട് ക്ലാസ്സിലെ ഒരു വിദ്യാർത്ഥി ബിജിഎം ചേർത്ത് ഷെയർ ചെയ്തു.സിനിമയിലെ രംഗത്തെ കുറിച്ചോ ആ ബിജിഎമ്മിനെ കുറിച്ചോ വലിയ ധാരണ വീഡിയോയിൽ കാണുന്ന ഉസ്മാൻ ഫൈസിക്ക് ഇല്ലായിരുന്നു.

കുട്ടികളുടെ രസത്തിന് കൂട്ട് നിൽക്കുക എന്നത് മാത്രമാണ് ഉസ്താദും കണ്ടത്. നാട്ടുകാരും രക്ഷിതാക്കളും വിദ്യാർത്ഥികളുമെല്ലാം ഒരു നല്ല ഒരു തമാശ വീഡിയോ എന്ന രീതിയിൽ ആസ്വദിച്ചു രസിച്ച ഒരു വീഡിയോ മാത്രമായിരുന്നു ഇത്. എന്നാൽ അദ്ധ്യാപകനെതിരെ നടപടിയെടുക്കുന്നത് പോയിട്ട് അതിനെ കുറിച്ച് ആലോചിച്ചിട്ട് പോലുമില്ലെന്നും ആ മഹല്ല് കമ്മറ്റിയും നാടും നാട്ടുകാരും പറയുന്നു. പുറത്താക്കിയെന്ന് പറയുന്ന ഉസ്മാൻ ഫൈസി ഉസ്താദ് ഇപ്പോഴും ആ മദ്രസയിൽ പഠിപ്പിക്കുന്നുവെന്നും തൊട്ടടുത്ത പ്രദേശവാസി കൂടിയായ സമീർ പിലാക്കൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട മോശമായ ട്രോളുകളിൽ ചിലത് താഴെ ..
വല്ല പ്രകൃതി വിരുദ്ധ പീഡനമോ പോക്സോ കേസോ ആണെങ്കിൽ മാപ്പ് കൊടുക്കാമായിരുന്നു എന്ന് ലേ മഹല്ല് കമ്മറ്റി ,മ്മക്ക് ഇത് ഹറാമല്ലേ ..നബി ദിന പരിവാടിയിലെ ഡിജെയാണെങ്കി നോക്കാമായിരുന്നു..