രോഗിക്ക് മരുന്ന് എടുത്തു കൊടുക്കലും വല്യ ഡാക്കിട്ടർ വരുമ്പൊ ഫയലുപിടിച്ച് പിന്നാലെ ഓടലും ആണ് നഴ്‌സുമാരുടെ പണി എന്നാണ് സാമാന്യ ജനങ്ങളുടെ ഇപ്പോഴും ഉള്ള ധാരണ. നിങ്ങളുടെ വേണ്ടപ്പെട്ട ആൾക്ക് നിസാരമല്ലാത്ത ഒരു ബൈക്ക് ആക്‌സിഡന്റുമായി നിങ്ങൾ ഒരു മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റലിൽ എത്തി എന്നു വിചാരിക്കുക.തലയിടിച്ച് വീണെങ്കിലും ഒരു പല്ല് പോയതും താടിയിലെ മുറിവും കാലിലെ വേദനയും അല്ലാത്ത പുറമേ കാണത്തക്ക രീതിയിൽ വലിയ മുറിവുകൾ ഒന്നും ഇല്ലാത്തതിനാൽ എമർജൻസി കെയറിൽ നിന്നും X-ray അടക്കം അത്യാവശ്യം കാര്യങ്ങൾ ചെയ്ത് രോഗിയെ ന്യൂറൊ ഒബ്‌സർവേഷനായി ഐസിയുവിലാക്കിയെന്നു കരുതുക.

ഇനി ആ രോഗിയെ നോക്കുന്ന നഴ്‌സിന്റെ പണി ഏകദേശം ഈ വിധം ആയിരിക്കും. രോഗിയെ എമർജൻസി സ്റ്റാഫിൽ നിന്ന് ഓവറെടുത്ത് റിസീവ് ചെയ്യുന്നു.ഉടനെ Neuro oncall ഡോക്ടറെ വിളിച്ചു പറഞ്ഞ് രോഗിയെ Monitors മായി connect ചെയ്ത് കാര്യപരിപാടികൾ തുടങ്ങുന്നു.

patient ന്റെ neurological status ഉം കണ്ണിന്റെ pupils ന്റെ reaction/symmetry മുതലായവ നോക്കികകൊണ്ടേയിരിക്കുന്നു.വ്യത്യാസം കണ്ടാൽ Consultant ന്റെ നിർദ്ദേശ പ്രകാരം ഉടൻ Emergency CT/MRI brain Scan പറയുന്നു.MRI roomൽ വിളിച്ച് slot ഒപ്പിച്ച് Emergecy equipments ഉം ജീവൻ രക്ഷാ മരുന്നുകളും ഒക്കെക്കൊണ്ട് Crash trolley തള്ളി MRI/CT Scan ചെയ്യുന്നു.MRI ആണെങ്കിൽ ആ റൂമിനുള്ളിൽ രോഗിയുടെ monitors നോക്കി കഠിനമായ ശബ്ദവും സഹിച്ച് ജീവന് കാവൽ നിൽക്കുന്നു.

Scanning കഴിഞ്ഞ് രോഗിയുമായി പറന്ന് ICU വിൽ വരുന്നു.അപ്പോഴേക്കും Consultant വന്ന് Ortho,Dental Consultantions വെക്കുന്നു.Scanning report ൽ ഏതെങ്കിലും തരത്തിലുള്ള തലച്ചോറിലെ bleeding പറയുന്നു.Neuro Surgery Consultation വെക്കുന്നു.നിമിഷം പാഴാക്കാതെ Oncall നെ വരുത്തുന്നു.തവച്ചോറിലെ രക്തം നീക്കാനുള്ള Surgery ചെയ്യാൻ Pre Anesthetic Consultion ന് Anesthesia on call നെ വരുത്തുന്നു.

രോഗിയുടെ ബോധാവസ്ഥ മോശമാവുന്നതിനാൽ Intensivist ഉടൻ intubation ചെയ്ത് Ventilator ൽ ആക്കേണ്ടിവരുന്നു.അതിനു വേണ്ട സകല സന്നാഹങ്ങളും ചെയ്ത് ഒപ്പം നിൽക്കുന്നു.സർജറിക്കു മുമ്പ് Blood pressure close monitor ചെയ്യാനായി arterial line ഉം ദീർഘകാലം മരുന്നു കൊടുക്കാനായി Central line ഉം urine പോകുന്നതിനായി Catheter ഉം ഇടുന്നതിന് assist ചെയ്യുന്നു.Surgery ക്ക് മുമ്പെ ചെയ്യേണ്ട blood investigations lab ൽ വിട്ട് റിപ്പോർട്ടിനായി വിളിച്ചുകൊണ്ടേ ഇരിക്കുന്നു.Opertion theatre ൽ വിളിച്ച് അവിടത്തെ സൗകര്യം പരമാവധി വേഗത്തിലാക്കി Neuro Surgery ക്ക് വേണ്ടി OT യിലേക്ക് shift ചെയ്യുന്നു.

ഈ രോഗി Surgery കഴിഞ്ഞ് തിരിച്ചെത്തും വരെ ഇതുപോലെ വേറൊരു രോഗിയെ നോക്കേണ്ടി വരും. തിരിച്ചു വരുന്നതോടെ രോഗിയുടെ Extra Ventricular drainage (സർജറിക്കു ശേഷം ഉള്ള drain) മുതൽ urine വരെയും ഓരോ ഹൃദയമിടിപ്പും ബിപിയും തുടങ്ങി സകലതും നോക്കിയിരിക്കുന്നു.ഏതൊരു വ്യതിയാനവും അപ്പപ്പോൾ ICU intensivist നോടും department oncall നോടും അറിയിക്കുന്നു.ഏതെങ്കിലും Consultantion ബാക്കിയുണ്ടെങ്കിൽ അത് വീണ്ടും വീണ്ടും വിളിച്ച് കാണിച്ച് അവരുടെ നിർദ്ദേശങ്ങളും department നെ അറിയിച്ച് വേണ്ടവ follow ചെയ്യുന്നു.

ഇതിനിടയിൽ രോഗിക്ക് ഈ വക കാര്യങ്ങൾക്കുള്ള മുഴുവൻ Medicines ഉം Materials ഉം pharmacy യിലേക്ക് prescription online ആയും പേപ്പർ prescription ആയും എത്തിക്കലും അവ collect ചെയ്യലും ഓരോ procedure നും വേണ്ട bill ചെയ്യിച്ച് bystander നെക്കൊണ്ട് പണം അടപ്പിക്കലും Doctor പറയുന്ന കാര്യങ്ങൾ കൂടെയുള്ളവരെ ബോധ്യപ്പെടുത്തലും scanning ഉം ventilation ഉം surgery ഉം മുതൽ സകല കാര്യങ്ങളും explain ചെയ്ത് Concent Sign ചെയ്യിച്ച് file ചെയ്യലുമെല്ലാം ചെയ്യേണ്ടിവരും.

പോരാത്തതിന് രോഗിയെ ചുരുങ്ങിയത് 2 മണിക്കൂറിൽ ഒരിക്കലെങ്കിലുംതിരിച്ചും മറിച്ചും കിടത്തലും മലം പോയിക്കിടക്കുന്ന pad കൾ മാറ്റലും ventilator tube ൽ കെട്ടിക്കിടക്കുന്ന കഫം മാറ്റലും, diatery department ൽ നിന്ന് prescribe ചെയ്ത ദ്രവ ഭക്ഷണം എത്തിച്ച് tube ൽ കൂടി നൽകലും ഓരോ നേരത്തും തുടർച്ചയായി പോവേണ്ട ജീവൻ രക്ഷാ മരുന്നുകളും antibiotics ഉം നേരത്തിന് എത്തിച്ച് കൊടുക്കലും.

പോരാത്തതിന് ഈ പറഞ്ഞ സകല കാര്യങ്ങളും അതാത് സമയത്ത് Nurses notes ആയി സമയമടക്കം എഴുതിവെക്കണം.ഈ കാര്യങ്ങൾ ചെയ്തു എന്നതിന് ആകെയുള്ള legal proof ആ notes ആണ്.blood sugar level അടക്കം സകല vital parameters ഉം ഓരോ മണിക്കൂറിലും chart ചെയ്യണം.രോഗിയുടെ ശരീരത്തിലെ ഓരോ tube നും പ്രത്യേകം bundle കണക്കിന് chart കൾ ഉണ്ടാകും.അതൊക്കെ fill ചെയ്യണം.

ഇതിനൊക്കെ പുറമെ,രോഗിയുടെ bystander ന്റെ കയ്യിൽ പണം ഇല്ലാത്തതിനാൽ procedure നു പണം അടക്കാത്തത് മൂലം,scanning room ലോ OT യിലോ slot ഇല്ലാത്തത് മൂലം,pharmacy യിൽ നിന്ന് മരുന്ന് സമയത്തിന് എത്താത്തത് മൂലം,Lab ലെ error മൂലം oncall ൽ വിളിച്ച doctor വരാൻ താമസിച്ചത് മൂലം-അങ്ങനെ ഏതെങ്കിലും കാരണത്താൽ ചെയ്യേണ്ട കാര്യങ്ങൾ വൈകിയാൽ ഏതുഭാഗത്തുനിന്നുമുള്ള കുറ്റപ്പെടുത്തൽ താങ്ങേണ്ടത് assigned ആയ Nurse ആയിരിക്കും.

പോരാത്തതിന്,Emergency equipment മായി CT room ലേക്ക് രോഗിയെ തള്ളി ഓടുമ്പോൾ വീണുപോയ ഒരു ample മുതൽ രോഗിക്ക് വേണ്ടി hospital stock ൽ നിന്നെടുക്കുന്ന ഓരോ needle ലും കണക്കുവെച്ച് തിരിച്ചേൽപ്പിക്കാതെ അടുത്ത ആൾക്ക് over കൊടുത്ത് ഇറങ്ങാനാവില്ല. 3 shift ഉള്ള hospital കളിൽ 8 മണി duty ക്ക് 7.30 ക്കു വന്ന് Unit ലെ സകല inventory മുതൽ കണക്കുനോക്കി തുടങ്ങുന്ന ജോലി,മുഴുവൻ തീർത്ത് ഇറങ്ങുമ്പോൾ പലപ്പോഴും ഒരു മണിക്കൂറിലേറെ അധികം വേണ്ടിവരും.

ഒരു shift ൽ ഒരേയൊരു രോഗിയെ നോക്കാൻ ഭാഗ്യം ലഭിക്കുന്ന അപൂർവം ചിലയിടങ്ങളിലെ കാര്യമാണ് മുകളിൽ ചുരുക്കി പറയാൻ ശ്രമിച്ചത്. ഹൃദയ ശസ്ത്രക്രിയ രോഗികളുള്ള CTVSവിഭാഗം,കുഞ്ഞുങ്ങളുടെ Neonatal,അവയവ മാറ്റ ശസ്ത്രക്രിയ വിഭാഗമായ Transplant ICU കൾ,Emergency room/OT/Ward കൾ ഇവയിലൊക്കെ ഇതിന്റെ നാലിരട്ടി പണിയാണ്. ഐസിയുകളിൽ ഇതുപോലെ നാല് വരെ രോഗികളേയും,വാർഡുകളിൽ 15 മുതൽ 40 വരെ രോഗികളേയും ഒരാളുടെ തലയിലിട്ട് 'മഹത്തായ ജീവ കാരുണ്യ പ്രവർത്തനം ' നടത്തുന്നവരാണ് അധികവും.സ്വാർത്ഥ ലാഭത്തിനായി രോഗികളുടെ ജീവൻകൊണ്ട് പന്താടുന്നത് ആരാണെന്ന് പൊതുജനം തീരുമാനിക്കട്ടെ.

Nursing aid/Nursing assistant മുതൽ Ward boy വരെയുള്ളവരെ വെട്ടിച്ചുരുക്കി ആ പണിയും പരമാവധി Nurse ന്റെ തലയിലിട്ടാണ് മുമ്പ് നടന്ന അവകാശ സമരങ്ങൾക്ക് മാനേജ്‌മെന്റുകൾ പകരം വീട്ടിയത് എന്നും അറിയുക. പ്രമുഖ സ്വകാര്യ ആശുപത്രികളിൽ കേന്ദ്ര സർവീസിലേതിനേക്കാൾ പതിൻ മടങ്ങാണ് ജോലിഭാരം എന്നാണ് വ്യക്തിപരമായ അനുഭവം. ഏഴാം ശമ്പള പരിഷ്‌കരണ കമ്മിഷൻ അനുസരിച്ചുള്ള (അലവൻസ് വർധന തീരുമാനമാകാത്തതിനാൽ അത് കുറച്ച്) അറുപതിനായിരം + ആണ് Nurse ന്റെ സാലറി.അതിലുള്ള അപാകത വേറെ ചർച്ച ചെയ്യേണ്ട വിഷയമാണ്.പക്ഷെ,അതിന്റെ പകുതിയെങ്കിലും വേതനം ലഭിക്കാതെ United Nurses Association തുടങ്ങിവെച്ച പോരാട്ടം അവസാനിപ്പിക്കരുത്. ജനിച്ച മണ്ണിൽ മാന്യമായി ജീവിക്കാനുള്ള അവകാശം കഴിഞ്ഞ് മതി ജീവകാരുണ്യവും മാലാഖാ പട്ടവും.!