- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻസിനെ കരയിച്ചത് മുൻകാല പ്രണയകാലത്തിന്റെ ഓർമ്മയോ? അമരകാവ്യം കണ്ട് നയൻസ് തേങ്ങിയത് അരമണിക്കൂർ
മുൻ പ്രണയ കാലത്തിന്റെ ഓർമ്മകൾ അല്പം വികാരം ഉണർത്തുന്നതാണ് ഏതൊരു കാമുകിക്കും. അത് വേർപാടിന്റെ നൊമ്പരമുള്ള ഒരു കാമുകിയാണെങ്കിൽ അത് നൊമ്പരമാകുമെന്ന് ഉറപ്പ്. അത് സെലിബ്രിറ്റികളുടെ കാര്യമായാലും അത് അങ്ങനെ തന്നെ. അതാണ് നമ്മൂടെ നയൻസിന് സംഭവിച്ചത്. തമിഴ് സൂപ്പർതാരം ആര്യ അടുത്തിടെ പുതിയ ചിത്രം അമരകാവ്യം കാണിച്ച് നയൻസിനെ കരയിപ്പിച്ചുവ
മുൻ പ്രണയ കാലത്തിന്റെ ഓർമ്മകൾ അല്പം വികാരം ഉണർത്തുന്നതാണ് ഏതൊരു കാമുകിക്കും. അത് വേർപാടിന്റെ നൊമ്പരമുള്ള ഒരു കാമുകിയാണെങ്കിൽ അത് നൊമ്പരമാകുമെന്ന് ഉറപ്പ്. അത് സെലിബ്രിറ്റികളുടെ കാര്യമായാലും അത് അങ്ങനെ തന്നെ. അതാണ് നമ്മൂടെ നയൻസിന് സംഭവിച്ചത്. തമിഴ് സൂപ്പർതാരം ആര്യ അടുത്തിടെ പുതിയ ചിത്രം അമരകാവ്യം കാണിച്ച് നയൻസിനെ കരയിപ്പിച്ചുവെന്നാണ് തമിഴകത്ത് നിന്ന് കേൾക്കുന്ന വിവരം.
നയൻതാരയ്ക്കും മറ്റ് ഏതാനും അടുത്ത സൃഹൃത്തുക്കൾക്കും വേണ്ടിയായിരുന്നു ആര്യ അനുജൻ നായകനായ ചിത്രത്തിന്റെ സ്വകാര്യ പ്രദർശനം നടത്തിയത്. എന്നാൽ ചിത്രം കണ്ട് നയൻസ് ഏറെ ഇമോഷണലായത്രേ. ചിത്രം കണ്ട് നയൻസ് അരമണിക്കൂർ കരഞ്ഞതായാണ് കേൾക്കുന്നത്. നയൻസിന് തീയറ്റർ വിട്ട് വീട്ടിലെത്തിയിട്ടും ദു:ഖം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നാണ് അണിയറ വർത്തമാനം. തകർപ്പൻ പ്രണയകഥ എന്ന് ആര്യയുടെ സുഹൃത്തുക്കൾ വിശേഷിപ്പിച്ച
ചിത്രം പഴയകാല പ്രണയത്തിലെ പല ഓർമ്മകളിലേക്കും കൂട്ടിക്കൊണ്ടു പോയെന്ന് നയൻസ് പറഞ്ഞതായി അവരോട് അടുപ്പമുള്ളവർ പറഞ്ഞു.
ഇക്കാര്യം പിന്നീട് സംവിധായകൻ ജീവാ ശങ്കറും വ്യക്തമാക്കിയതായും റിപ്പോർട്ടുണ്ട്. സിനിമ കഴിഞ്ഞിട്ടും താരം ഏറെ നേരം വിതുമ്പുന്നത് കണ്ടു. സിനിമ പ്രദർശിപ്പിച്ച് അഞ്ചു ദിവസം കഴിഞ്ഞിട്ടും സിനിമയിലെ പല രംഗങ്ങളും ഇപ്പോഴും മനസ്സിൽ നിന്നും വിട്ടു പോകുന്നില്ലെന്ന് നയൻസ് തന്നെ വിളിച്ച് പറഞ്ഞതായി ജീവ പറഞ്ഞു.