തിരുവനന്തപുരം: മോദി സർക്കാരിനെ കുറിച്ചുള്ള മലയാളികളുടെ മനസ്സറിയാനുള്ള മറുടാൻ മലയാളിയുടെ സർവ്വേയ്ക്ക് വൻ പങ്കാളത്തം. ഒരു ഈ മെയിലിൽ നിന്നും ഒരാൾക്ക് മാത്രമേ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ എന്ന നിബന്ധന കർക്കശമായി പാലിച്ചിട്ടും വൻതോതിലുള്ള പ്രതികരണമാണ് ലഭിക്കുന്നത്. ഗൂഗിൾ ഡോക്‌സ് ഉപയോഗിച്ചുള്ള ഈ രീതി തെരഞ്ഞെടുത്തത് വ്യാജ വോട്ടുകൾ പരമാവധി തടയാൻ വേണ്ടിയാണ്. ഇതുവരെ 60,000ത്തിൽ അധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ന് കൂടി മാത്രമേ വോട്ട് രേഖപ്പെടുത്താനാകൂ. നാളെ ഫലം പ്രഖ്യാപിക്കുകയും ചെയ്യും.

മറുനാടൻ മലയാളി സർവേയിൽ വോട്ട് രേഖപ്പെടുത്താം.

ചോദ്യാവലി പ്രസിദ്ധീകരിച്ച് ഒരു മണിക്കൂർ തികയും മുമ്പ് മൂവായിരത്തിലധികം പേർ വോട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായി നിലകൊള്ളുന്ന മോദി അനുകൂലികളും പ്രതികൂലികളും സജീവമായി രംഗത്തിറങ്ങിയതോടെ വോട്ടിങ് പിന്നീട് കുതിച്ചുയരുകയായിരുന്നു. രണ്ട് കൂട്ടരും മത്സരിച്ച് വോട്ടിങ് ലിങ്കിന് പ്രചരണം നൽകാൻ തുടങ്ങിയതോടെ അനുനിമിഷം അഭിപ്രായ സർവ്വേയിൽ പങ്കെടുക്കുന്നവരുടെ എണ്ണം പെരുകിക്കൊണ്ടിരുന്നു. ഇതിനിടെ സർവ്വേയിലെ രണ്ട് സൂചകങ്ങളും വ്യക്തമാക്കിയതോടെ വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണവും കൂടി.

മലയാളികളുടെ സോഷ്യൽമീഡിയ ഇടങ്ങളിൽ എല്ലാം തന്നെ മറുനാടന്റെ അഭിപ്രായ വോട്ടെടുപ്പ് ലിങ്കുകൾ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ഫേസ്‌ബുക്കിലെ പ്രമുഖ ഗ്രൂപ്പുകളിലെല്ലാം വിലയിരുത്തൽ ചർച്ചകൾ നടക്കുന്നുണ്ട്. മറുനാടൻ ലിങ്ക് പ്രചരിപ്പിച്ചുകൊണ്ടാണ് ചർച്ചകളും നടക്കുന്നത്. ഇത്തരം ചർച്ചകളും സർവേയിലെ പങ്കാളിത്തം ഉയരാൻ കാരണമായി. മോദി സർക്കാറിന്റെ ഒരു വർഷത്തെ പ്രവർത്തനത്തെ കുറിച്ച് മലയാളത്തിൽ നടത്തുന്ന ആദ്യത്തെ സർവേ എന്ന നിലയിൽ കൂടിയാണ് സോഷ്യൽ മീഡിയയിൽ സർവേ ശ്രദ്ധിക്കപ്പെട്ടത്. മറുനാടന്റെ ഫേസ്‌ബുക്ക് പേജിൽ നിന്നും സൈറ്റിൽ നിന്നും നിരവധി പേർ പോൾ ചെയ്യാൻ അഭ്യർത്ഥിച്ചുള്ള വാർത്ത ഷെയർ ചെയ്തു.

വളരെ മെച്ചം പ്രതീക്ഷിച്ചത് പോലെ മന്മോഹനേക്കാൾ മെച്ചം എന്നീ മൂന്ന് അനുകൂല ഉത്തരങ്ങളും നിരാശാജനകം പരിതാപകരം എന്നീ രണ്ട് പ്രതികൂല ഉത്തരങ്ങളുമാണ് പരിഗണിക്കുക. ആദ്യ മൂന്ന് ചോദ്യത്തിന് ഉത്തരം ലഭിച്ചത് മുഴുവനും അവസാനത്തെ രണ്ട് ചോദ്യങ്ങൾക്ക് ലഭിച്ച ഉത്തരങ്ങളും കൂട്ടിയാവും അനുകൂലമോ പ്രതികൂലമോ എന്ന ട്രെന്റ് നിശ്ചയിക്കുക. അതേസമയം ഓരോ ഉത്തരത്തിനും ഇതുവരെ ലഭിച്ച ഉത്തരങ്ങൾ ഗ്രാഫിക്‌സിന്റെ സഹായത്തോടെ വിലയിരുത്തുകയും ചെയ്യും. ആകെ പോൾ ചെയ്ത വോട്ടുകൾ ഗ്രാഫിക്‌സിന്റെ സഹായത്തോടെ തിരിച്ചു തന്നെയാണ് ഗൂഗിൾ ഡോക്‌സ് നൽകുന്നത്. അതുകൊണ്ട് ടാബുലേഷൻ ആവശ്യമായി വരുന്നില്ല.

മോദി സർക്കാറിനെതിരെ മാദ്ധ്യമങ്ങളിലൂടെയും മറ്റു ഉയർന്ന വിവാദങ്ങളെ ഉൾപ്പെടുത്തിയാണ് മറുനാടൻ ടീം വായനക്കാർക്കുള്ള ചോദ്യം തയ്യാറാക്കിയിരിക്കുന്നത്. പൊതുവിൽ മോദി സർക്കാറിനെ വിലയിരുത്താനും ഓരോ വിഷയങ്ങളെ പ്രത്യേകം എടുത്തും അഭിപ്രയം രേഖപ്പെടുത്താനുള്ള അവസരവും മറുനാടൻ ഒരുക്കിയിട്ടുണ്ട്. ഉദാഹണത്തിന് മോദിയുടെ വിദേശ യാത്രകളെ കുറിച്ചാണ് ഒരു ചോദ്യം. ഇതിന് ഒട്ടും ഗുണകരമല്ല, അധികമാണ്, ഗുണകരമാണ്, അഭിപ്രായം ഇല്ല തുടങ്ങിയ ഓപ്ഷനുകളാണ് വായനക്കാർക്ക് മുമ്പിൽ വെക്കുന്നത്. ഇതിൽ നിങ്ങളുടെ ഇഷ്ടം അനുസരിച്ച് ക്ലിക് ചെയ്ത് വോട്ട് രേഖപ്പെടുത്താവുന്നതാണ്.

മോദി സർക്കാരിന്റെ ഒന്നാം വാർഷിക ദിനമായ മെയ് 26 ന് ആയിരിക്കും ഫല പ്രഖ്യാപനം. ബിജെപി തെരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എത്രത്തോളം പാലിച്ചു എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ അടക്കമാണ് മറുനാടൻ മലയാളി സർവേയിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയത്. കോർപ്പേറ്റ് പ്രീണന നയങ്ങളാണോ ബിജെപി സർക്കാർ പിന്തുടരുന്നത്, കർഷകർക്ക് വേണ്ടി എന്തെങ്കിലും ചെയ്‌തോ തുടങ്ങിയ കാര്യങ്ങളാണ് ഉന്നയിച്ചത്. മോദി സർക്കാറിനെതിരെ മാദ്ധ്യമങ്ങളിലൂടെയും മറ്റും ഉയർന്ന വിവാദങ്ങളെ ഉൾപ്പെടുത്തിയാണ് മറുനാടൻ ടീം വായനക്കാർക്കുള്ള ചോദ്യം തയ്യാറാക്കിയിരിക്കുന്നത്. പൊതുവിൽ മോദി സർക്കാറിനെ വിലയിരുത്താനും ഓരോ വിഷയങ്ങളെ പ്രത്യേകം എടുത്തു അഭിപ്രായം രേഖപ്പെടുത്താനുള്ള അവസരവും ആണ് മറുനാടൻ ഒരുക്കിയത്.

25ാം തീയതി അർദ്ധ രാത്രി വരെ ആളുകൾക്ക് അഭിപ്രായം രേഖപ്പെടുത്താൻ അവസരം ഉണ്ട്. അവസാന ചോദ്യം ഒഴികെയുള്ള എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ടിക്ക് ചെയ്താൽ മതിയാവും. അവസാന ചോദ്യത്തിന് നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരമുണ്ട്. തിങ്കളാഴ്ച അർദ്ധ രാത്രിവരെ ലഭിക്കുന്ന വോട്ടുകളെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഫലം പ്രഖ്യാപിക്കും.