- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മമ്മൂട്ടിയുടെ സൗന്ദര്യ രഹസ്യം വിഷ്വൽ എഫക്ടോ? സൗന്ദര്യം നിലനിർത്താൻ സൂപ്പർ സ്റ്റാർ കുളിക്കുന്നത് മുന്തിരിച്ചാറിൽ; നിർമ്മാതാക്കൾ മുടക്കുന്നത് ലക്ഷങ്ങൾ; പ്രായം കുടൂന്തോറും സൗന്ദര്യം കൂടുന്ന മമ്മൂക്കയുടെ ആരോഗ്യ രഹസ്യം പുറത്ത്
വർഷങ്ങൾ ഏറെ കടന്നു പോയിട്ടും കൂടെ വന്നവരും, അത് കഴിഞ്ഞ് വന്നവരും പലരും കാലം വീഴ്‌ത്തിയ ചുളിവുകളുമായി തിരശീലയ്ക്ക് പിന്നിലായിട്ടും ഇന്നും തലയുയർത്തി നിൽക്കുകയാണ് മലയാളത്തിന്റെ പുരുഷസൗന്ദര്യമായ മമ്മൂട്ടി. ഓരോ വർഷം കഴിയുംതോറും മമ്മൂട്ടിയുടെ സൗന്ദര്യം കൂടി വരികയാണൊ? മലയാളികൾ പൊതുവെ ചോദിക്കുന്ന ചോദ്യമാണിത്. സൗന്ദര്യത്തിൽ മമ്മൂട
വർഷങ്ങൾ ഏറെ കടന്നു പോയിട്ടും കൂടെ വന്നവരും, അത് കഴിഞ്ഞ് വന്നവരും പലരും കാലം വീഴ്‌ത്തിയ ചുളിവുകളുമായി തിരശീലയ്ക്ക് പിന്നിലായിട്ടും ഇന്നും തലയുയർത്തി നിൽക്കുകയാണ് മലയാളത്തിന്റെ പുരുഷസൗന്ദര്യമായ മമ്മൂട്ടി. ഓരോ വർഷം കഴിയുംതോറും മമ്മൂട്ടിയുടെ സൗന്ദര്യം കൂടി വരികയാണൊ? മലയാളികൾ പൊതുവെ ചോദിക്കുന്ന ചോദ്യമാണിത്. സൗന്ദര്യത്തിൽ മമ്മൂട്ടിയെ വെല്ലാൻ ഇതു വരെ മലയാളക്കരയിൽ മറ്റൊരാൾ ജനിച്ചിട്ടില്ലെന്നാണ് പൊതുവേയുള്ള പറച്ചിൽ. എന്നാൽ ഇതെല്ലാം വിഷ്വൽ എഫക്ടായാരുന്നോ?
പ്രായം കൂടുന്തോറും സൗന്ദര്യം കൂടുന്ന മമ്മൂട്ടിയുടെ ആരോഗ്യ രഹസ്യം ഒടുവിൽ പുറത്താവുകയാണ്. പല അഭിമുഖങ്ങളിലൂടെയും ആഹാരശീലങ്ങളെപ്പറ്റിയും വ്യായമത്തെ പറ്റിയും ഒക്കെ നടൻ മനസ് തുറന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട് മറ്റൊന്നാണ്. താരത്തിന്റെ ഈ സൗന്ദര്യം നിലനിർത്താൻ നിർമ്മാതാക്കൾ പത്ത് ലക്ഷം രൂപ മുടക്കുന്നുണ്ടെന്നാണ് ഇപ്പോൾ കേൾക്കുന്ന വാർത്ത. അതും മേക്കപ്പ് ചെയ്യാനല്ലത്രെ. വിഷ്വൽ എഫക്ടിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.
കഴുത്തിലെ ചുളിവ് മറച്ചുവയ്ക്കാനുള്ള വിഷ്വൽ. കൊച്ചിയിലെ ഒരു പ്രമുഖ സ്റ്റുഡിയോയിലാണത്രെ ഇതിന്റെ വർക്ക് നടക്കുന്നത്. മമ്മൂട്ടി നേരിട്ടെത്തി ഓരോ സീനും കണ്ട ശേഷമേ ഡി എ ചെയ്യാനും മറ്റും അയക്കുകയുള്ളൂവത്രെ. ഒടുവിൽ റിലീസ് ചെയ്ത ഫയർമാനിലെയും ഇപ്പോൾ റിലീസിന് തയ്യാറെടുക്കുന്ന ഭാസ്‌കർ ദ റാസ്‌ക്കലിലെയും മമ്മൂട്ടിയുടെ മുഖത്തെ തിളക്കത്തിന്റെ സീക്രട്ട് ഇതാണെന്നാണ് കേൾക്കുന്നത്.
അതേ സമയം പത്ത് ലക്ഷം മുടക്കി വിഷ്വൽ എഫക്ട് ചെയ്യുന്നതിനെക്കാൾ കുറഞ്ഞ ചെലവിൽ മമ്മൂട്ടിയെ സുന്ദരനാക്കാം എന്ന് മേക്കപ്പ് മാന്മാർ പറയുമ്പോഴും കഴുത്തും കവിളും കൂടുതൽ സുന്ദരമാകാൻ വിഷ്വൽ എഫക്ട് തന്നെയാണ് നല്ലതാണെന്നാണത്രെ മമ്മൂട്ടിയുടെ അഭിപ്രായം.
മുമ്പ് ഇംഗ്ലണ്ടിൽ പോയിട്ടാണത്രെ കഴുത്തിലെ പേശി മമ്മൂട്ടി മുറുക്കിച്ചെന്നും കഥകളുണ്ട്്.ഒരു തവണ ചെയ്യാൻ ഏതാണ്ട് നാൽപത് ലക്ഷം രൂപ അതിന് ചെലവ് വരുന്നതാണ് ഈ ചികിത്സ. അൻപത് കഴിഞ്ഞപ്പോൾ താരം അതിനായി അമേരിക്കയിൽ പോയിരുന്നതായും പാപ്പരാസികൾ കണ്ടെത്തി.
ഇതിനൊപ്പം കൃത്യമായ ഡയറ്റിങും നടൻ മുമ്പോട്ട് കൊണ്ടുപോകുന്നുണ്ട്. അമേരിക്കയിലെ മലയാളി ഡയറ്റീഷ്യനാണ് മമ്മൂട്ടിയുടെ ഡയറ്റ് നിയന്ത്രിക്കുന്നത്. മീനും ഇലക്കറികളുമാണ് കൂടുതൽ കഴിക്കുന്നത്. നല്ലപോലെ വ്യായാമം ചെയ്യും. ഇപ്പോൾ സൈക്കിൾ ചവിട്ടുന്നത്പ തിവാണ്. ഇടയ്ക്ക് താരം മുന്തിരിച്ചാറിൽ കുളിക്കാറു ഉണ്ടെന്നും പറയപ്പെടുന്നു.