- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
സ്വാമി അഗ്‌നിവേശിന്റെ വിയോഗത്തിലൂടെ രാജ്യത്തിന് നഷ്ടമായത് മതേതരത്വം കാത്തുസൂക്ഷിച്ച ആത്മീയാചാര്യൻ; കെ.എം.സി.സി ബഹ്റൈൻ
മനാമ: മുൻ മന്ത്രിയും സാമൂഹിക പ്രവർത്തകനും മതേതര-ആത്മീയ നേതാവുമായിരുന്ന സ്വാമി അഗ്‌നിവേശിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. ഇന്ത്യയുടെ മതമൈത്രി കാത്തുസൂക്ഷിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്ന അദ്ദേഹം ന്യൂനപക്ഷത്തിനെതിരായ പ്രശ്നങ്ങളെ ചെറുക്കുന്നതിൽ സജീവ സാന്നിധ്യമായിരുന്നുവെന്ന് സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ജന. സെക്രട്ടറി അസൈനാർ കളത്തിങ്ങൽ എന്നിവർ പറഞ്ഞു. വർഗീയതക്കും ഫാസിസത്തിനുമെതിരേ വിട്ടുവീഴ്ചയില്ലാതെ പോരാടിയ അദ്ദേഹം മതേതരത്വവും ബഹുസ്വരതയുമാണ് നമ്മുടെ രാജ്യത്തിന്റെ അടിത്തറയെന്ന് ഉറച്ചു വിശ്വസിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അടിച്ചമർത്തപ്പെടുന്നവരുടെ സാമൂഹിക ഉന്നമനത്തിനും നീതിക്കും വേണ്ടി പോരാടാനാണ് അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചതെന്നും . പൗരത്വ വിഷയമടക്കമുള്ള ന്യൂനപക്ഷ പ്രശ്നങ്ങളിൽ ജ്വലിക്കുന്ന ശബ്ദമായി മാറിയ സ്വാമി അഗ്‌നിവേശിന്റെ വിയോഗം മതേതര ഇന്ത്യക്ക് തീരാ നഷ്ടമാണെന്നും നേതാക്കൾ അനുശോചന കുറിപ്പിൽ പറഞ്ഞു.