- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യ പ്രചോദനമേകിയെന്ന് സുക്കർ ബർഗ്; ടെക്‌നോളജിയെ ഫലപ്രദമായി ഉപയോഗിക്കാനറിയുന്നയാളാണ് മോദിയെന്ന് മൈക്രോസോഫ്റ്റ് തലവൻ; ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാർട്ടപ്പ് രാജ്യമാണ് ഇന്ത്യയെന്ന് സുന്ദർ പിച്ചൈ; സ്റ്റീവ് ജോബ്സിന് പ്രചോദനം ലഭിച്ചത് ഇന്ത്യയിൽ നിന്നെന്ന് ആപ്പിൾ തലവൻ; നമോ സ്തുതികളുമായി ടെക്സാരഥികൾ
സിലിക്കൺ വാലി: സോഷ്യൽ മീഡിയ സൃഷ്ടിച്ച പ്രധാനമന്ത്രിയെന്ന് പറഞ്ഞ് മോദിയുടെ സ്ഥാനാരോഹണത്തെ എതിരാളികളിൽ ചിലർ പരിഹസിച്ചിരുന്നു.തെരഞ്ഞെടുപ്പ് പ്രചരണത്തിന് സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിച്ച് അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതു വരെ കാണാത്ത വിധം ഡിജിറ്റൽ തെരഞ്ഞെടുപ്പ് പ്രചാരണം യാഥാർത്ഥ്യമാക്കാന
സിലിക്കൺ വാലി: സോഷ്യൽ മീഡിയ സൃഷ്ടിച്ച പ്രധാനമന്ത്രിയെന്ന് പറഞ്ഞ് മോദിയുടെ സ്ഥാനാരോഹണത്തെ എതിരാളികളിൽ ചിലർ പരിഹസിച്ചിരുന്നു.തെരഞ്ഞെടുപ്പ് പ്രചരണത്തിന് സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിച്ച് അദ്ദേഹം ചരിത്രം സൃഷ്ടിക്കുകയുമായിരുന്നു. ഇന്ത്യയുടെ ചരിത്രത്തിൽ ഇതു വരെ കാണാത്ത വിധം ഡിജിറ്റൽ തെരഞ്ഞെടുപ്പ് പ്രചാരണം യാഥാർത്ഥ്യമാക്കാനും അതിലൂടെ വിജയം നേടാനും സാധിച്ച പ്രതിഭയാണ് നരേന്ദ്ര മോദി. എന്നാൽ തന്റെ സ്വാർത്ഥ ലക്ഷ്യത്തിന് വേണ്ടി മാത്രമല്ല ടെക്‌നോളജിയെ താൻ സ്‌നേഹിക്കുന്നതെന്ന് മോദി തന്റെ പിന്നീടുള്ള പ്രവർത്തനങ്ങളിലൂടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
ഇന്ത്യയിലെ കുഗ്രാമങ്ങളിൽ പോലും ഹൈടെക് സൗകര്യങ്ങൾ ലഭ്യമാക്കുകയെന്ന ദീർഘകാല ലക്ഷ്യം സാക്ഷാത്കരിക്കാൻ അദ്ദേഹം ആരംഭിച്ച ഡിജിറ്റൽ ഇന്ത്യ കാപയിന് വൻ പ്രചാരണമാണ് ലഭിച്ചത്. ഭരണത്തിലെ ഓരോ രംഗവും അദ്ദേഹം ഹൈടെക്കാക്കി കൊണ്ടിരിക്കുകയാണ്. തന്റെ രണ്ടാം വട്ട അമേരിക്കൻ സന്ദർശനത്തിനിടയിലും ഡിജിറ്റൽ ഇന്ത്യ പദ്ധതിക്ക് പരമാവധി പ്രചാരണം നൽകാനും അതിലൂടെ നേട്ടം കൊയ്യാനം മോദിക്ക് സാധിച്ചിട്ടുണ്ട്.
ഇന്നലെ തന്റെ സിലിക്കൺ വാലി സന്ദർശനത്തിനിടെ അമേരിക്കയിലെ ഉന്നത ടെക് ലീഡർമാരുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയുടെ ഡിജിറ്റൽ ഭാവിയെത്തന്നെ മാറ്റിമറിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനിടെ ഫേസ്‌ബുക്ക് സാരഥി മാർക് സുക്കർബർഗ്, മൈക്രോസോഫ്റ്റ് തലവൻ സത്യ നഡെല്ല, ഗുഗിളിന്റെ തലവൻ സുന്ദർ പിച്ചൈ, ആപ്പിളിന്റെ ബോസ് ടിം കുക്ക്, ക്വാൽകോം തലവനായ പോൾ ജേക്കബ് ,സിസ്‌കോ സിസ്റ്റംസിന്റെ മേധാവി ജോൺ ചേംബേർസ് തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു.
അനന്തരം 350 പ്രമുഖ ബിസിനസ് ലീഡർമാരുമൊത്ത് മോദി ഡിജിറ്റൽ എക്കണോമി ഡിന്നറിൽ ഭാഗഭാക്കാകുകയും ചെയ്തു. ടെക് രംഗത്തെ വൻ സ്രാവുകളെല്ലാം മോദിയുടെ ഡിജിറ്റൽ ഇന്ത്യ കാംപയിന് പൂർണ പിന്തുണയാണേകിയത്. സ്റ്റാർട്ടപ്പുകൾക്ക് പിന്തുണയേകുന്ന ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന ഹബായ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ഉറപ്പിക്കാൻ ഈ അവസരം പ്രയോജനപ്പെടുത്തുന്നതായി ഇവർ വ്യക്തമാക്കുകയും ചെയ്തു. പ്രസ്തുത ചടങ്ങിൽ വച്ച് മോദിയെ പ്രശംസിക്കാൻ ടെക് സാരഥികൾ മത്സരിക്കുന്നത് കാണാമായിരുന്നു. ടെക്‌നോളജി വികസനത്തിനായി മോദി നടത്തുന്ന ആത്മാർത്ഥ ശ്രമങ്ങളെ ഹൃദയത്തിന്റെ ഭാഷയിലാണവർ പുകഴ്‌ത്തുകയും പിന്തുയേകുകയും ചെയ്തിരിക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ ടെക് ഭാവിയുടെ ജാതകം മാറ്റിയെഴുതപ്പെടുമെന്നുറപ്പാണ്.
ഫേസ്‌ബുക്കിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമുണ്ടെന്നാണ് ഫേസ്‌ബുക്ക് സിഇഒ മാർക്ക് സുക്കർബർഗ് പറഞ്ഞത്. ഇന്ത്യ അറിവിന്റെ ക്ഷേത്രമാണെന്നും ഫേസ്‌ബുക്കിനെ പുനർനിർമ്മിക്കാൻ താൻ അവിടെ നിന്ന് പ്രചോദനമുൾക്കൊണ്ടിട്ടുണ്ടെന്നും സുക്കർബർഗ് പറഞ്ഞു. മോദിയുടെ ഡിജിററൽ ഇന്ത്യ പദ്ധതിക്ക് അദ്ദേഹം പൂർണ പിന്തുണ വാഗ്ദാനം ചെയ്യുകയുമുണ്ടായി.
ലോകോത്തര സംരഭകരുടെ നാടാണ് ഇന്ത്യയെന്നാണ് മോദിയുടെ പരിപാടിയിൽ പങ്കെടുത്തു കൊണ്ട് മൈക്രോസോഫ്റ്റ് തലവനായ സത്യ നഡെല്ല പറഞ്ഞത്. മനുഷ്യവിഭവങ്ങളുടെ തലസ്ഥാനമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ ക്ഷേമത്തിന് വേണ്ടി ടെക്‌നോളജിയെന്ന ശക്തമായ ടൂളിനെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാമെന്ന് പ്രധാനമന്ത്രി മോദിക്ക് നന്നായി അറിയാമെന്നും നഡെല്ല പറഞ്ഞു. ഇന്ത്യയിലെ അഞ്ച്‌ലക്ഷം ഗ്രാമങ്ങളിലേക്ക് ടെക്‌നോളജിയുടെ പ്രയോജനം ലഭ്യമാക്കാൻ മൈക്രോസോഫ്റ്റ് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോകോത്തര ഇൻഫ്രാസ്ട്രക്ചർ ഇന്ത്യയിലേക്കെത്തിക്കാൻ തങ്ങൾ യത്‌നിക്കുമെന്നും നഡെല്ല മോദിക്ക് ഉറപ്പ് നൽകി.
ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സ്റ്റാർട്ടപ്പ് നാഷനാണ് ഇന്ത്യയെന്നാണ് ഗൂഗിൾ തലവനായ സുന്ദർ പിച്ചൈ പറഞ്ഞത്. രാജ്യത്ത് 3000ത്തോളം സ്റ്റാർട്ടപ്പുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവയെല്ലാം അന്താരാഷ്ട്രതലത്തിൽ വിജയം നേടിയവയുമാണ്. സിലിക്കൺവാലിയിലുള്ളതിന് സമാനമായ സംരഭകരെ താൻ ഇന്ത്യയിൽ വച്ച് കണ്ടിട്ടുണ്ടെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
ഓരോ ആപ്പിൾ പ്രഫഷണലിന്റെയും മനസിൽ പ്രത്യക സ്ഥാനം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് ആപ്പിൾ തലവനായ ടിം കുക്ക് പറഞ്ഞത്. തങ്ങളുടെ സ്ഥാപകനായ സ്റ്റീവ് ജോബ്‌സ് ഇന്ത്യയിൽ നിന്നും പ്രചോദനം നേടിയ വ്യക്തിയാണെന്നും കുക്ക് പറഞ്ഞു. മോദിയുടെ ഡിജിറ്റൽ യത്‌നങ്ങൾക്ക് അദ്ദേഹം പൂർണ പിന്തുണയേകുകയും ചെയ്തു.
മോദിയുടെ ഡിജിറ്റൽ ഇന്ത്യ പദ്ധതിയിൽ തങ്ങൾ വളരെ ആകൃഷ്ടരും വിസ്മയഭരിതരുമായെന്നാണ് ക്വാൽകോം തലവനായ പോൾ ജേക്കബ് പറഞ്ഞത്. മോദിയുടെ ഭരണത്തിൻ കീഴിൽ ഇന്ത്യ ശരിയായ പാതയിലാണ് നീങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.മറ്റേത് രാജ്യത്തേക്കാളും ഇന്റർനെറ്റുപയോഗിക്കുന്നവരും മൊബൈൽ ഉപയോഗിക്കുന്നവരും ഇന്ത്യയിൽ കൂടുതലാണെന്നും പോൾ ജേക്കബ് പറയുന്നു. സ്മാർട്ട്‌ഫോണുകൾക്കും ഇന്ത്യ വളരെ വലിയ വിപണിയാണ് പ്രദാനം ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയുടെ വിജയകഥയ്ക്ക് നിർണായകമായ പങ്ക് വഹിക്കുന്ന അത്ഭുതം സൃഷ്ടിക്കുന്ന അംബാസിഡറാണ് മോദിയെന്നാണ് സിസ്‌കോ സിസ്റ്റംസിന്റെ മേധാവി ജോൺ ചേംബേർസ് പറഞ്ഞത്. മോദി ലോകത്തെ മാറ്റി മറിക്കാൻ ശേഷിയുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു. ആഗോള പ്രവണതകൾ മനസിലാക്കുന്ന മോദിക്ക് ആഗോള വീക്ഷണമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ നേതൃത്വത്തിന് കീഴിൽ യുഎസും ഇന്ത്യയും തമ്മിൽ ശക്തമായ ബന്ധമാണുള്ളതെന്നും ജോൺ ചേംബേർസ് വ്യക്തമാക്കി.