- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോടതിയിൽ തൊണ്ടിമുതലായി കെട്ടിക്കിടക്കുന്ന അസാധു നോട്ടുകൾ ഇനി എടുക്കാച്ചരക്കാകുമോ? കേസുകളുമായി ബന്ധപ്പെട്ട് എത്തിയ കോടികൾ കേസുതീർന്ന് തിരിച്ചുകിട്ടിയാലും പ്രയോജനപ്പെടില്ലെന്ന ആശങ്കയിൽ കക്ഷികൾ
തിരുവനന്തപുരം: അസാധു നോട്ട് മാറിയെടുക്കാനായി കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി ഈ ഡിസംബർ 30ന് തീരുമ്പോൾ അതിനുമുമ്പ് നോട്ടുകൾ മാറ്റിവാങ്ങാൻ ജനം തിരക്കുകൂട്ടുകയാണ്. എന്നാൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ തൊണ്ടിമുതലായും മറ്റും എത്തിയ അസാധു നോട്ടുകൾ കേസുതീർന്ന് കയ്യിൽകിട്ടിയാലും ഇനി മാറ്റിവാങ്ങാനാകുമോ എന്ന ആശങ്കയിലാണ് കക്ഷികൾ. സംസ്ഥാനത്തെ വിവിധ കോടതികളിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്നത് കോടിക്കണക്കിനു രൂപയുടെ നോട്ടുകളാണ്. മോഷണ മുതലായും ഹവാല പണമായും കൈക്കൂലിയായുമൊക്കെ പിടികൂടി തൊണ്ടിയായ മാറ്റപ്പെട്ട പണമാണിതിലേറെയും. കേസിൽപ്പെട്ടു കിടക്കുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിന്നീടു കക്ഷികൾക്കു തിരികെ ലഭിച്ചാലും അത് മാറ്റിയെടുക്കാൻ അവസരമുണ്ടാകുമോ എന്ന ആശങ്കയിലാണ് കക്ഷികൾ. പണം തൊണ്ടിമുതലായ കേസുകൾ വേഗം തീർപ്പാക്കാൻ കീഴ്‌ക്കോടതികൾക്കു ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു കേസുകൾ വേഗത്തിലാക്കുക എളുപ്പമല്ല. കോടതിയിലെത്തുന്ന പണത്തിൽ ഏറെയും മോഷ

തിരുവനന്തപുരം: അസാധു നോട്ട് മാറിയെടുക്കാനായി കേന്ദ്ര സർക്കാർ അനുവദിച്ച സമയപരിധി ഈ ഡിസംബർ 30ന് തീരുമ്പോൾ അതിനുമുമ്പ് നോട്ടുകൾ മാറ്റിവാങ്ങാൻ ജനം തിരക്കുകൂട്ടുകയാണ്. എന്നാൽ വിവിധ കേസുകളുമായി ബന്ധപ്പെട്ട് കോടതികളിൽ തൊണ്ടിമുതലായും മറ്റും എത്തിയ അസാധു നോട്ടുകൾ കേസുതീർന്ന് കയ്യിൽകിട്ടിയാലും ഇനി മാറ്റിവാങ്ങാനാകുമോ എന്ന ആശങ്കയിലാണ് കക്ഷികൾ.
സംസ്ഥാനത്തെ വിവിധ കോടതികളിൽ തൊണ്ടിമുതലായി സൂക്ഷിച്ചിരിക്കുന്നത് കോടിക്കണക്കിനു രൂപയുടെ നോട്ടുകളാണ്. മോഷണ മുതലായും ഹവാല പണമായും കൈക്കൂലിയായുമൊക്കെ പിടികൂടി തൊണ്ടിയായ മാറ്റപ്പെട്ട പണമാണിതിലേറെയും. കേസിൽപ്പെട്ടു കിടക്കുന്ന അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിന്നീടു കക്ഷികൾക്കു തിരികെ ലഭിച്ചാലും അത് മാറ്റിയെടുക്കാൻ അവസരമുണ്ടാകുമോ എന്ന ആശങ്കയിലാണ് കക്ഷികൾ.
പണം തൊണ്ടിമുതലായ കേസുകൾ വേഗം തീർപ്പാക്കാൻ കീഴ്‌ക്കോടതികൾക്കു ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും കെട്ടിക്കിടക്കുന്ന ലക്ഷക്കണക്കിനു കേസുകൾ വേഗത്തിലാക്കുക എളുപ്പമല്ല. കോടതിയിലെത്തുന്ന പണത്തിൽ ഏറെയും മോഷണ മുതലാണ്. ഇവ തൊണ്ടിമുതലായി രേഖപ്പെടുത്തി കുറ്റപത്രത്തിനൊപ്പം കോടതിക്കു കൈമാറുകയാണു രീതി. നോട്ടുകളുടെ സീരിയൽ നമ്പർ സഹിതം രേഖപ്പെടുത്തിയാണു പണം കോടതിയിലെത്തുക. വിചാരണ ആരംഭിക്കും വരെ ട്രഷറി ചെസ്റ്റിൽ പണവും സ്വർണവും പോലുള്ള വിലപ്പെട്ട തൊണ്ടിമുതലുകൾ സൂക്ഷിക്കും. മോഷണ മുതലുകൾ മോഷണത്തിനിരയായ വ്യക്തിക്കാണു തിരികെ ലഭിക്കുക.
അവകാശികളില്ലാത്ത പണമാണെങ്കിൽ സർക്കാരിലേക്കു കണ്ടുകെട്ടും. ഇത്തരത്തിൽ കേസുതീർന്ന് തിരിച്ചുകിട്ടുന്ന പണം എന്തുചെയ്യാനാകുമെന്ന് ഇതിനകം തന്നെ കോടതിയുമായി ബന്ധപ്പെട്ടവർ ചർച്ചചെയ്തു തുടങ്ങിയിട്ടുണ്ട്. കുറ്റകൃത്യവുമായി ബന്ധമില്ലാത്ത പണമെങ്കിൽ അതു പ്രതിക്കു തന്നെ ചിലപ്പോൾ തിരികെ ലഭിക്കും.
മാറിയെടുക്കാൻ അനുവദിച്ചിട്ടുള്ള കാലാവധിയും കഴിഞ്ഞ് കക്ഷികൾക്കോ സർക്കാരിനോ അസാധു നോട്ടുകൾ ലഭിച്ചാൽ എന്തു ചെയ്യണമെന്ന് ഇപ്പോൾ വ്യക്തമല്ല. എന്നാൽ ഗൾഫിൽ നിന്നും മറ്റും എത്തുന്നവർക്ക് ഡിസംബർ 30 കഴിഞ്ഞും പഴയ അസാധു നോട്ടുകൾ മാറ്റാൻ സാഹചര്യമൊരുക്കുമെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. സമാനമായ രീതിയിൽ കോടതികളിൽ തൊണ്ടിമുതലായുള്ള നിരോധിത കറൻസി കേസുകഴിഞ്ഞ് വിട്ടുകിട്ടിയാലും അതിന്റെ രേഖകൾ ഹാജരാക്കിയാൽ മാറ്റിക്കിട്ടാനുള്ള അവസരമുണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.

