- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സ്ആപ്പ് സന്ദേശങ്ങൾ വായിക്കാതെ തരമില്ല; സന്ദേശം വായിച്ചോ എന്നറിയാൻ പുതിയ സംവിധാനവുമായി വാട്‌സ്ആപ്പ്
വാട്‌സ്ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങൾ, സ്വീകരിക്കുന്നയാൾ വായിച്ചോ എന്നറിയാനുള്ള സംവിധാനവുമായി പുതിയ അപ്‌ഡേറ്റ് നിലവിൽ വന്നു. അയക്കുന്ന സന്ദേശത്തിനടിയിൽ, നീലനിറത്തിലുള്ള രണ്ട് ശരിചിഹ്നങ്ങൾ വന്നാൽ, സന്ദേശം സ്വീകരിച്ചയാൾ അത് വായിച്ചുവെന്ന് ഉറപ്പിക്കാം. ആ ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ, എത്രമണിക്കാണ് സന്ദേശം വായിച്ചതെന്ന വിവരവും
വാട്‌സ്ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങൾ, സ്വീകരിക്കുന്നയാൾ വായിച്ചോ എന്നറിയാനുള്ള സംവിധാനവുമായി പുതിയ അപ്‌ഡേറ്റ് നിലവിൽ വന്നു. അയക്കുന്ന സന്ദേശത്തിനടിയിൽ, നീലനിറത്തിലുള്ള രണ്ട് ശരിചിഹ്നങ്ങൾ വന്നാൽ, സന്ദേശം സ്വീകരിച്ചയാൾ അത് വായിച്ചുവെന്ന് ഉറപ്പിക്കാം. ആ ചിഹ്നത്തിൽ ക്ലിക്ക് ചെയ്താൽ, എത്രമണിക്കാണ് സന്ദേശം വായിച്ചതെന്ന വിവരവും ലഭ്യമാകും.
സന്ദേശം അയച്ചാൽ അതിനുചുവടെ, ചാരക്കളറിൽ ഒരു ശരിചിഹ്നം (ടിക്ക്) ആകും ഉണ്ടാവുക. അത് സ്വീകരിക്കുന്നയാളുടെ മൊബൈലിൽ എത്തിയാൽ രണ്ട് ടിക്കുകൾ. അയാൾ അത് വായിച്ചാൽ, ടിക്കുകളുടെ നിറം നീലയായി മാറും. നിലവിൽ രണ്ടുതരത്തിലുള്ള ടിക്കുകളാണ് വാട്‌സ് ആപ്പിൽ ഉണ്ടായിരുന്നത്. അയച്ചാൽ ഒരു ടിക്കും അവിടെ സ്വീകരിച്ചാൽ രണ്ടുടിക്കും. നീലക്കളറിലുള്ള ടിക്കുകളാണ് പുതിയ അപ്‌ഡേറ്റിലുള്ളത്.
ഗ്രൂപ്പ് ചാറ്റിലും പുതിയ സംവിധാനം നിലവിൽവരും. ഗ്രൂപ്പിലെ എല്ലാ അംഗങ്ങളും സന്ദേശം സ്വീകരിച്ചുവെന്നുറപ്പായാൽ, ഇരട്ട ക്ലിക്ക് തെളിയും. ഗ്രൂപ്പിലുള്ള എല്ലാ അംഗങ്ങളും സന്ദേശം വായിച്ചുവെന്നുറപ്പായാൽ, ടിക്കുകളുടെ നിറം നീലയായി മാറും. പോസ്റ്റിൽ പ്രസ് ചെയ്താൽ, സന്ദേശം ഓരോരുത്തരും ഏതുസമയത്താണ് വായിച്ചതെന്ന വിവരവും ലഭിക്കും.
എല്ലാത്തരം മൊബൈൽ പ്ലാറ്റ്‌ഫോമുകളിലും പുതിയ അപ്‌ഡേറ്റ് ലഭ്യമാകുമെന്ന് വാട്‌സ്ആപ്പ് കേന്ദ്രങ്ങൾ വ്യക്തമാക്കി. ആപ്ലിക്കേഷൻ അപ്‌ഡേറ്റ് ചെയ്താൽ പുതിയ വാട്‌സ്ആപ്പ് സ്വാഭാവികമായി പ്രവർത്തിച്ചുതുടങ്ങും. എന്നാൽ, ചില സന്ദേശങ്ങൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യമാണ് പുതിയ അപ്‌ഡേറ്റ് ഉണ്ടാക്കിയിരിക്കുന്നതെന്ന് വിമർശകർ പറയുന്നു. താത്പര്യമില്ലാത്ത സന്ദേശങ്ങൾ പോലും വായിക്കാൻ ഇത് ആളുകളെ നിർബന്ധിതരാക്കും.