- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വാ വിട്ട വാക്ക്' ഇനി വാട്‌സാപ്പിൽ തിരിച്ചെടുക്കാം ! 'ഡിലീറ്റ് ഫോർ എവരിവൺ' സൗകര്യത്തിന്റെ സമയ പരിധി പരിഷ്കരിച്ച് സമൂഹ മാധ്യമങ്ങളിലെ ഭീമൻ; പുത്തൻ പരിഷ്കാര പ്രകാരം 13 മണിക്കൂറും 8 മിനിട്ടും 16 സെക്കൻഡിനും ഉള്ളിൽ എപ്പോൾ വേണമെങ്കിലും സന്ദേശം മായ്ക്കാം; ആദ്യം 7 മിനിട്ട് മാത്രമുണ്ടായിരുന്ന സൗകര്യം ഒരു മണിക്കൂറിലധികമായി വർധിപ്പിക്കുന്നത് നാളുകൾക്ക് ശേഷം
സാൻഫ്രാൻസിസ്‌കോ (യുഎസ്): വാ വിട്ട വാക്ക് തിരികെ പിടിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും വാക്കുകളുടെ കലവറയായ വാട്‌സാപ്പിൽ ഇനി ഇത് തിരിച്ച് പിടിക്കാം. വാട്‌സാപ്പ് സന്ദേശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന 'ഡിലീറ്റ് ഫോർ എവരിവൺ' സൗകര്യം പരിഷ്‌കരിച്ചത് ഉപയോക്താക്കൾക്ക് സന്തോഷം പകരുകയാണ്. വാട്‌സാപ്പിൽ സന്ദേശം ലഭിച്ച ഫോണിൽ നിന്നും ഇത് നീക്കാനുള്ള സമയ പരിധി മാത്രമാണ് ദീർഘിപ്പിച്ചത്. അയച്ചയാൾക്ക് സന്ദേശം പിൻവലിക്കാനുള്ള സമയപരിധി ഒരു മണിക്കൂറും 8 മിനിട്ടും 16 സെക്കൻഡുമാണ്. ഇത് ഇങ്ങനെ തന്നെ തുടരും. എന്നാൽ 'ഡിലീറ്റ് ഫോർ എവ്രിവൺ' സൗകര്യം ഉപയോഗിക്കുമ്പോൾ മറ്റ് ഫോണുകളിലേക്ക് ഒരു പിൻവലിക്കൽ നിർദ്ദേശം ലഭിക്കുകയും തുടർന്ന് സന്ദേശം അപ്രത്യക്ഷമാവുകയുമാണു ചെയ്യുന്നത്. നിലവിൽ ഒരുമണിക്കൂറും 8 മിനിറ്റും 16 സെക്കൻഡുംവരെ പിൻവലിക്കൽ നിർദ്ദേശം സ്വീകരിക്കുന്ന ഫോണുകളിൽ മാത്രമേ സന്ദേശം അപ്രത്യക്ഷമാവുകയുള്ളു. ഈ സമയം ഫോൺ ഓഫ് ആണെങ്കിൽ സന്ദേശം അപ്രത്യക്ഷമാവില്ല. എന്നാൽ പുതിയ പരിഷ്‌കാരം ഏർപ്പെടുത്തിയതോടെ 13 മണിക്കൂറും 8 മിനിറ്റ
സാൻഫ്രാൻസിസ്‌കോ (യുഎസ്): വാ വിട്ട വാക്ക് തിരികെ പിടിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും വാക്കുകളുടെ കലവറയായ വാട്‌സാപ്പിൽ ഇനി ഇത് തിരിച്ച് പിടിക്കാം. വാട്‌സാപ്പ് സന്ദേശങ്ങൾ നീക്കം ചെയ്യാൻ സഹായിക്കുന്ന 'ഡിലീറ്റ് ഫോർ എവരിവൺ' സൗകര്യം പരിഷ്‌കരിച്ചത് ഉപയോക്താക്കൾക്ക് സന്തോഷം പകരുകയാണ്. വാട്‌സാപ്പിൽ സന്ദേശം ലഭിച്ച ഫോണിൽ നിന്നും ഇത് നീക്കാനുള്ള സമയ പരിധി മാത്രമാണ് ദീർഘിപ്പിച്ചത്. അയച്ചയാൾക്ക് സന്ദേശം പിൻവലിക്കാനുള്ള സമയപരിധി ഒരു മണിക്കൂറും 8 മിനിട്ടും 16 സെക്കൻഡുമാണ്. ഇത് ഇങ്ങനെ തന്നെ തുടരും.
എന്നാൽ 'ഡിലീറ്റ് ഫോർ എവ്രിവൺ' സൗകര്യം ഉപയോഗിക്കുമ്പോൾ മറ്റ് ഫോണുകളിലേക്ക് ഒരു പിൻവലിക്കൽ നിർദ്ദേശം ലഭിക്കുകയും തുടർന്ന് സന്ദേശം അപ്രത്യക്ഷമാവുകയുമാണു ചെയ്യുന്നത്. നിലവിൽ ഒരുമണിക്കൂറും 8 മിനിറ്റും 16 സെക്കൻഡുംവരെ പിൻവലിക്കൽ നിർദ്ദേശം സ്വീകരിക്കുന്ന ഫോണുകളിൽ മാത്രമേ സന്ദേശം അപ്രത്യക്ഷമാവുകയുള്ളു. ഈ സമയം ഫോൺ ഓഫ് ആണെങ്കിൽ സന്ദേശം അപ്രത്യക്ഷമാവില്ല.
എന്നാൽ പുതിയ പരിഷ്‌കാരം ഏർപ്പെടുത്തിയതോടെ 13 മണിക്കൂറും 8 മിനിറ്റും 16 സെക്കൻഡിനും ഉള്ളിൽ എപ്പോഴെങ്കിലും ഫോൺ പ്രവർത്തന ക്ഷമമായാൽ സന്ദേശം മാഞ്ഞുപോകും. ആദ്യം 7 മിനിറ്റ് മാത്രം ലഭ്യമായിരുന്നു 'ഡിലീറ്റ് ഫോർ എവ്രിവൺ' സൗകര്യം. ഈ വർഷം ആദ്യമാണ് ഒരുമണിക്കൂറിലധികമായി വർധിപ്പിച്ചത്.