- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാട്‌സ് ആപ്പിലുടെ മെസേജ് അയച്ച് ശല്യം ചെയ്തു; കുവൈത്ത് സ്വദേശി ഭാര്യയ്‌ക്കെതിരെ പരാതിയുമായി രംഗത്ത്
കുവൈത്ത് സിറ്റി: മൊബൈലിലെ വാട്‌സ് ആപ്പിലൂടെ മെസേജ് അയച്ച് ശല്യം ചെയ്തതിന് ഭാര്യയ്‌ക്കെതിരെ ഭർത്താവ് രംഗത്തെത്തി. കുവൈത്ത് സ്വദേശിയാണ് ഭാര്യയുടെ വാട്‌സ് ആപ്പ് മെസേജുകൾ സഹിക്കാതെ വന്നപ്പോൾ പൊലീസിൽ പരാതിപ്പെട്ടത്. സുഹൃത്തുക്കൾക്കൊപ്പമായാലും ഓഫീസിലായാലും എന്തിനേറെ ഒരുമിച്ചിരിക്കുമ്പോൾ പോലും ഭാര്യ ഭർത്താവിന് വാട്‌സ് ആപ്പ് മെസ
കുവൈത്ത് സിറ്റി: മൊബൈലിലെ വാട്‌സ് ആപ്പിലൂടെ മെസേജ് അയച്ച് ശല്യം ചെയ്തതിന് ഭാര്യയ്‌ക്കെതിരെ ഭർത്താവ് രംഗത്തെത്തി. കുവൈത്ത് സ്വദേശിയാണ് ഭാര്യയുടെ വാട്‌സ് ആപ്പ് മെസേജുകൾ സഹിക്കാതെ വന്നപ്പോൾ പൊലീസിൽ പരാതിപ്പെട്ടത്.
സുഹൃത്തുക്കൾക്കൊപ്പമായാലും ഓഫീസിലായാലും എന്തിനേറെ ഒരുമിച്ചിരിക്കുമ്പോൾ പോലും ഭാര്യ ഭർത്താവിന് വാട്‌സ് ആപ്പ് മെസേജ് അയക്കുമായിരുന്നത്രേ. പലതവണ ഇക്കാര്യം ഭാര്യയോട് പറഞ്ഞെങ്കിലും അവരത് കാര്യമാക്കിയില്ലെന്ന് ഭർത്താവ്. മെസേജുകൾ കൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് കഴിഞ്ഞ ദിവസം യുവാവ് ഭാര്യ തന്നെ മെസേജ് അയച്ച് ശല്യം ചെയ്യുന്നെന്ന് കാട്ടി പൊലീസിനെ സമീപിച്ചത്.
മൊബൈൽ ഫോൺ ദുരുപയോഗം ചെയ്‌തെനെന്ന് കാട്ടി യുവതിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. അറബ് പത്രമായ അൽ റായ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
Next Story