ന്യൂഡൽഹി: വാട്‌സ് ആപ്പ് അഡ്‌മിന്മാർക്ക് ഇനിയുള്ളത് കരുതലിന്റെ കാലമാണ്. വാട്‌സ് ആപ്പ് ഉപയോഗം സംബന്ധിച്ച് നിർണായകമായ ഒരു ഉത്തരവ് പുറത്തിറങ്ങി.

വാടസ് ആപ്പിൽ തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ അപമാനിക്കുന്ന തരത്തിലോ ഉള്ള സന്ദേശങ്ങൾ പ്രചരിക്കുകയാണെങ്കൽ, ഗ്രൂപ്പ് അഡ്‌മിൻ ആയിരിക്കും ഉത്തരവാദിയെന്ന് കോടതി വ്യക്തമാക്കി. അതായത് ആരെന്തിട്ടാലും അഡ്‌മിൻ ഉത്തരം പറയണം. നിയമ നടപടിയും നേരിടേണ്ടി വരും.

നേരത്തെ ഗ്രൂപ്പിൽ അശ്ലീല വിഡിയോ ഇടുന്നവരെ മാത്രമേ പൊലീസ് പ്രതിചേർക്കാറുണ്ടായിരുന്നുള്ളൂ. അഡ്‌മിൻ സാധാരണ സാക്ഷിയുമാകും. ഇതിനാണ് കോടതി ഉത്തരവ് മാറ്റമുണ്ടാക്കുന്നത്. ഉത്തർപ്രദേശിലെ വരാണസി ജില്ലാ മജിസ്‌ട്രേറ്റ് കോടതിയാണ് വാട്‌സ് ആപ്പ് ഉപയോക്താക്കളെ സംബന്ധിച്ച് നിർണായകമായ ഈ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

തെറ്റിദ്ധാരണ പരത്തുന്നതോ, മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നതോ ആയ സന്ദേശങ്ങൾക്ക് കേസെടുക്കുകയാണെങ്കിൽ, ഗ്രൂപ്പ് അഡ്‌മിന് എതിരെ എഫ്‌ഐ.ആർ ചുമത്തണമെന്ന് വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. അതായത് അഡ്‌മിനും കേസിൽ പ്രതിയാകും.

ഇത്തരത്തിലുള്ള പോസ്റ്റുകൾ ശ്രദ്ധയിൽ പെടുകയാണെങ്കിൽ അടുത്തുള്ള പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകാമെന്നും വിധിയിൽ പറയുന്നു. അതേസമയം, നടപടികൾ സുപ്രീംകോടതിയുടെ മാർഗനിർദ്ദേശങ്ങൾ പാലിച്ചാകണമെന്നും വിധിയിൽ നിർദ്ദേശമുണ്ട്.