- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതീവരഹസ്യങ്ങൾ പങ്കുവയ്ക്കാൻ വാട്‌സാപ്പ് ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക; സന്ദേശങ്ങൾ വേണമെങ്കിൽ കമ്പനി സ്റ്റാഫിനു കാണാനാകും; സർക്കാരോ അന്വേഷണ ഏജൻസിയോ ആവശ്യപ്പെട്ടാൽ ലഭ്യമാക്കാനും കഴിയും; വീഴ്ച കഴിഞ്ഞ ഏപ്രിലിൽ റിപ്പോർട്ട് ചെയ്തിട്ടും നടപടി എടുക്കാതെ ഫേസ്‌ബുക്
ലോസാഞ്ചൽസ്: സന്ദേശങ്ങൾ അയയ്ക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനായ വാട്‌സാപ്പ് സുരക്ഷിതമല്ലെന്നു റിപ്പോർട്ട്. വാട്‌സാപ്പിലൂടെ അയയ്ക്കുന്ന മെസേജുകൾ വേണമെങ്കിൽ വാട്‌സാപ്പിന്റെ ഉടമസ്ഥരായ ഫേസ്‌ബുക്കിനോ അല്ലെങ്കിൽ മറ്റു വല്ലവർക്കുമോ കാണാൻ സാധിക്കുമെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായി സന്ദേശം അയയ്ക്കാനുള്ള ആപ്ലിക്കേഷൻ എന്നാണ് വാട്‌സാപ്പിനെ വിശേഷിപ്പിക്കുന്നത്. അയയ്ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കുമല്ലാതെ മറ്റൊരാൾക്കും മെസേജുകൾ കാണാനുള്ള അവസരം ഉണ്ടാകില്ലെന്നാണ് അധികൃതരുടെ അവകാശവാദം. മലയാളികളടക്കം വ്യാപകമായി അതീവരഹസ്യമായ വിവരങ്ങൾ പങ്കുവയ്ക്കാൻ വാട്‌സ്ആപ് ഉപയോഗപ്പെടുത്തുന്നുണ്ട്. വാട്‌സ്ആപ് സന്ദേശങ്ങൾ കമ്പനി സ്റ്റാഫിനുപോലും കാണാൻ പറ്റില്ലെന്നാണ് ഉടമസ്ഥരായ ഫേസ്‌ബുക് അവകാശപ്പെടുന്നത്. എന്നാൽ വാട്‌സ്ആപ്പിൽ ഉപയോഗിക്കുന്ന ക്രിപ്‌റ്റോഗ്രഫി(നിഗൂഡ ഭാഷ) യിലെ പിഴവുമൂലം കമ്പനി സ്ഥാഫിന് വേണമെങ്കിൽ സന്ദേശങ്ങൾ കാണാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. വ്യക്തിഗത ചാറ്റിലോ, ഗ്രൂപ്
ലോസാഞ്ചൽസ്: സന്ദേശങ്ങൾ അയയ്ക്കാനുള്ള മൊബൈൽ ആപ്ലിക്കേഷനായ വാട്‌സാപ്പ് സുരക്ഷിതമല്ലെന്നു റിപ്പോർട്ട്. വാട്‌സാപ്പിലൂടെ അയയ്ക്കുന്ന മെസേജുകൾ വേണമെങ്കിൽ വാട്‌സാപ്പിന്റെ ഉടമസ്ഥരായ ഫേസ്‌ബുക്കിനോ അല്ലെങ്കിൽ മറ്റു വല്ലവർക്കുമോ കാണാൻ സാധിക്കുമെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്.
ഏറ്റവും സുരക്ഷിതമായി സന്ദേശം അയയ്ക്കാനുള്ള ആപ്ലിക്കേഷൻ എന്നാണ് വാട്‌സാപ്പിനെ വിശേഷിപ്പിക്കുന്നത്. അയയ്ക്കുന്നവർക്കും സ്വീകരിക്കുന്നവർക്കുമല്ലാതെ മറ്റൊരാൾക്കും മെസേജുകൾ കാണാനുള്ള അവസരം ഉണ്ടാകില്ലെന്നാണ് അധികൃതരുടെ അവകാശവാദം. മലയാളികളടക്കം വ്യാപകമായി അതീവരഹസ്യമായ വിവരങ്ങൾ പങ്കുവയ്ക്കാൻ വാട്‌സ്ആപ് ഉപയോഗപ്പെടുത്തുന്നുണ്ട്.
വാട്‌സ്ആപ് സന്ദേശങ്ങൾ കമ്പനി സ്റ്റാഫിനുപോലും കാണാൻ പറ്റില്ലെന്നാണ് ഉടമസ്ഥരായ ഫേസ്‌ബുക് അവകാശപ്പെടുന്നത്. എന്നാൽ വാട്‌സ്ആപ്പിൽ ഉപയോഗിക്കുന്ന ക്രിപ്‌റ്റോഗ്രഫി(നിഗൂഡ ഭാഷ) യിലെ പിഴവുമൂലം കമ്പനി സ്ഥാഫിന് വേണമെങ്കിൽ സന്ദേശങ്ങൾ കാണാൻ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
വ്യക്തിഗത ചാറ്റിലോ, ഗ്രൂപ് ചാറ്റിലോ സന്ദേശങ്ങൾ കൈമാറുമ്പോൾ സുരക്ഷ ഉറപ്പുവരുത്താനായി ഗൂഡഭാഷയിൽ ഒരു പൂട്ടും താക്കോലും(ലോക് ആൻഡ് കീ എൻക്രിപ്ഷൻ) സംവിധാനമാണ് വാട്‌സാപ്പിൽ ഉപയോഗിക്കുന്നത്. സന്ദേശം അയയ്ക്കുന്നയാൾക്കും ലഭിക്കുന്നയാക്കും മാത്രമേ താക്കോൽ കോഡ് ഉണ്ടായിരിക്കുകയുള്ളൂ. സൈബർ ക്രിമിനലുകളെയും ഹാക്കർമാരെയും സന്ദേശങ്ങൾ ചോർത്തുന്ന സർക്കാർ ഏജൻസികളെയും ഇതുമൂലം അകറ്റിനിർത്തും.
എന്നാൽ, ഡെലിവേർഡ് എന്നു മാർക് ചെയ്യപ്പെട്ടിരിക്കുന്ന സന്ദേശങ്ങൾ, പുതിയ കീ ഉപയോഗിച്ച് റീഎൻക്രിപ്റ്റ് ചെയ്തശേഷം വീണ്ടും അയയ്ക്കാൻ വാട്‌സാപ്പിനാകും. സന്ദേശം അയയ്ക്കുന്നയാൾ അറിയാതെയാണ് ഇത് സംഭവിക്കുക. ഇങ്ങനെ റീ എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ വാട്‌സാപ് സ്റ്റാഫിന് ഉപയോക്താക്കളുടെ സന്ദേശങ്ങൾ കാണാനുള്ള അവസരം ലഭിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
അമേരിക്കയിലെ കലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ക്രിപ്‌റ്റോഗ്രഫി വിദഗ്ദനായ തോബിയാസ് ബോയൽട്ടർ ആണ് വാട്‌സാപ്പിലെ സുരക്ഷാ വീഴ്ച കണ്ടു പിടിച്ചത്. സർക്കാരോ, ഏതെങ്കിലും അന്വേഷണ ഏജൻസിയോ ആവശ്യപ്പെട്ടാൽ വാട്‌സാപ്പിലെ സന്ദേശങ്ങൾ കമ്പനിക്കു കൈമാറാനാകുമെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വാട്‌സാപ്പിലെ ഈ സുരക്ഷാ പിഴവ് കഴിഞ്ഞവർഷം ഏപ്രിലിൽ തന്നെ തോബിയാസ് റിപ്പോർട്ട് ചെയ്തിരുന്നതാണ്. എന്നാൽ തങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയാമെന്നു പറഞ്ഞ ഫേസ്‌ബുക് അധികൃതർ പ്രശ്‌നം പരിഹരിക്കാൻ നടപടികളൊന്നും കൈക്കൊണ്ടില്ല.