- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയച്ച മെസേജ് അഞ്ച് മിനുറ്റിനുള്ളിൽ ഡിലീറ്റ് ചെയ്താൽ ഇനി ആരും കാണുകയില്ല; എന്നാൽ ആർക്കയച്ചോ അയാൾ തുറന്നാൽ രക്ഷയില്ല; വാട്സാപ്പിന്റെ പരിഷ്‌കാരം നിലവിൽ വന്നു
വാട്സാപ്പിൽ ചില മെസേജുകളോ ചിത്രങ്ങളോ ചിലർക്ക് അയച്ചതിന് ശേഷമായിരിക്കും അതയക്കേണ്ടിയില്ലായിരുന്നുവെന്ന് നമ്മിൽ മിക്കവരും ആഗ്രഹിക്കുന്നത്. എന്നാൽ കൈവിട്ട് പോയ കണ്ടന്റുകൾ ഒരിക്കലും തിരിച്ച് വിളിക്കാൻ നാളിതു വരെ വാട്സാപ്പിൽ സൗകര്യമില്ലായിരുന്നു. എന്നാൽ പുതുതായി വാട്സാപ്പിൽ നിലവിൽ വരുന്ന ' ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചറിലൂടെ ഇതിനുള്ള വഴിയൊരുങ്ങുകയാണ്. ഇത് പ്രകാരം നാം ആർക്കെങ്കിലും അയച്ച മെസേജ് അഞ്ച് മിനുറ്റിനുള്ളിൽ ഡിലീറ്റ് ചെയ്താൽ അതാരും കാണുകയില്ല. എന്നാൽ ആർക്കയച്ചോ അയാൾ അത് തുറന്നാൽ പിന്നെ രക്ഷയില്ലെന്നും പ്രത്യേകം ഓർക്കുക. ഏതായാലും ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന വാട്സാപ്പിന്റെ പുതിയ പരിഷ്‌കാരം സൂപ്പർഹിറ്റും ജനപ്രിയവുമാകുമെന്നുറപ്പാണ്. ഇതനുസരിച്ച് ലോകമാകമാനമുള്ള ആൻഡ്രോയ്ഡ്, ഐഒഎസ് യൂസർമാർക്കാണ് പുതിയ ഫീച്ചർ അധികം വൈകാതെ വാട്സാപ്പ് ലഭ്യമാക്കുന്നത്. പുതിയ ഫീച്ചർ അതിന്റെ അവസാന മിനുക്ക് പണിയിലാണെന്നും അടുത്ത് തന്നെ ഏവർക്കും ലഭ്യമാകുമെന്നുമാണ് ലണ്ടൻ കേന്ദ്രീകരിച്ചുള്ള ട്വിറ്റർ അക്കൗണ്ടായ വാബെന്റൽഇൻ
വാട്സാപ്പിൽ ചില മെസേജുകളോ ചിത്രങ്ങളോ ചിലർക്ക് അയച്ചതിന് ശേഷമായിരിക്കും അതയക്കേണ്ടിയില്ലായിരുന്നുവെന്ന് നമ്മിൽ മിക്കവരും ആഗ്രഹിക്കുന്നത്. എന്നാൽ കൈവിട്ട് പോയ കണ്ടന്റുകൾ ഒരിക്കലും തിരിച്ച് വിളിക്കാൻ നാളിതു വരെ വാട്സാപ്പിൽ സൗകര്യമില്ലായിരുന്നു. എന്നാൽ പുതുതായി വാട്സാപ്പിൽ നിലവിൽ വരുന്ന ' ഡിലീറ്റ് ഫോർ എവരിവൺ' ഫീച്ചറിലൂടെ ഇതിനുള്ള വഴിയൊരുങ്ങുകയാണ്.
ഇത് പ്രകാരം നാം ആർക്കെങ്കിലും അയച്ച മെസേജ് അഞ്ച് മിനുറ്റിനുള്ളിൽ ഡിലീറ്റ് ചെയ്താൽ അതാരും കാണുകയില്ല. എന്നാൽ ആർക്കയച്ചോ അയാൾ അത് തുറന്നാൽ പിന്നെ രക്ഷയില്ലെന്നും പ്രത്യേകം ഓർക്കുക. ഏതായാലും ഇപ്പോൾ നിലവിൽ വന്നിരിക്കുന്ന വാട്സാപ്പിന്റെ പുതിയ പരിഷ്‌കാരം സൂപ്പർഹിറ്റും ജനപ്രിയവുമാകുമെന്നുറപ്പാണ്.
ഇതനുസരിച്ച് ലോകമാകമാനമുള്ള ആൻഡ്രോയ്ഡ്, ഐഒഎസ് യൂസർമാർക്കാണ് പുതിയ ഫീച്ചർ അധികം വൈകാതെ വാട്സാപ്പ് ലഭ്യമാക്കുന്നത്. പുതിയ ഫീച്ചർ അതിന്റെ അവസാന മിനുക്ക് പണിയിലാണെന്നും അടുത്ത് തന്നെ ഏവർക്കും ലഭ്യമാകുമെന്നുമാണ് ലണ്ടൻ കേന്ദ്രീകരിച്ചുള്ള ട്വിറ്റർ അക്കൗണ്ടായ വാബെന്റൽഇൻഫോ വെളിപ്പെടുത്തുന്നത്.
വാട്സാപ്പ് അപ്ഡേറ്റ് നേരത്തെ ടെസ്റ്റ് ചെയ്ത അക്കൗണ്ടാണിത്. പുതിയ ഫീച്ചറിലൂടെ മെസേജുകൾ വിജയകരമായി തിരിച്ച് വിളിക്കാനാവുമെന്ന് തെളിഞ്ഞിട്ടുണ്ടെന്നും വാബെന്റൽഇൻഫോ പറയുന്നു. ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ജിഫ്, ഡോക്യുമെന്റുകൾ, സ്റ്റാറ്റസ് റിപ്ലൈ തുടങ്ങിയ എല്ലാ തരത്തിലുമുള്ള വാട്സാപ്പ് മെസേജുകളിലും ഈ ഫീച്ചർ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.
റീകാൾ എന്ന് നേരത്തെ അറിയപ്പെടുന്ന ഈ ഫീച്ചറിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നത് ഏപ്രിലിൽ ആയിരുന്നു. അന്ന് ആപ്പിന്റെ ബീറ്റാ പതിപ്പിലായിരുന്നു ഇത് ടെസ്റ്റ് ചെയ്തിരുന്നത്. ഈ ഫീച്ചർ ആപ്പിന്റെ കോഡ് വെർഷനായ 2.17.30 ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഏപ്രിലിൽ ടെസ്റ്റ് ചെയ്ത ബീറ്റാ വേർഷനിൽ പിന്നീട് നിരവധി മാറ്റങ്ങൾ വരുത്തിയിരുന്നു.