- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്റർനെറ്റ് വോയ്‌സ്, വീഡിയോ കോളുകൾക്കുള്ള വിലക്ക് നീക്കിയിട്ടും വാട്ട്‌സ് ആപ്പിന് വിലക്ക് തുടരുന്നു; നിരാശയോടെ പ്രവാസികൾ
ജിദ്ദ: സൗദിയിലുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം പകർന്ന ഒരു വാർത്തയായിരുന്നു ഇന്റർനെറ്റ് വോയ്‌സ്, വീഡിയോ കോളുകൾക്കുള്ള വിലക്ക് എടുത്തു കളയുന്നു എന്നത്. ഇതുപ്രകാരം നിരവധി വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ കോളുകൾക്ക് സെപ്റ്റംബർ 21 മുതൽ നിരോധനം പിൻവലിച്ചുവെങ്കിലും പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഏറെ പ്രിയങ്കരമായ വാട്ട്‌സ് ആപ്പിനുള്ള വിലക്ക് തുടരുന്നത് ഏവരേയും നിരാശരാക്കി. ഈ മാസം ആദ്യം സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി) വോയ്പ് കോളുകൾക്കുള്ള വിലക്ക് നീക്കുമെന്ന് പ്രഖ്യാപിച്ചത് ഏറെ പ്രതീക്ഷയോടെയാണ് ഏവരും ശ്രവിച്ചതും. ഫേസ് ടൈം, സ്‌നാപ് ചാറ്റ്, സ്‌കൈപ്പ്, ലൈൻ, ടെലിഗ്രാം, ടാങ്കോ തുടങ്ങിയ ആപ്ലിക്കേഷനുകൾക്കുള്ള വിലക്ക് നീക്കുന്നു എന്ന് സിഐടിസി പ്രഖ്യാപിച്ചുവെങ്കിലും ഈ ലിസ്റ്റിൽ വാട്ട്‌സ് ആപ്പിന്റെ പേര് വ്യക്തമാക്കിയിരുനനില്ല. സിഐടിസിയുടെ വ്യവസ്ഥകൾ പൂർണമായും പാലിക്കുന്ന ആപ്ലിക്കേഷനുകൾക്കാണ് വിലക്ക് നീക്കുന്നതെന്നാണ് വക്താവ് അറിയിച്ചിരുന്നത്. വാട്ട്‌സ് ആപ്പ്, വൈബർ തുടങ്ങ
ജിദ്ദ: സൗദിയിലുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസം പകർന്ന ഒരു വാർത്തയായിരുന്നു ഇന്റർനെറ്റ് വോയ്‌സ്, വീഡിയോ കോളുകൾക്കുള്ള വിലക്ക് എടുത്തു കളയുന്നു എന്നത്. ഇതുപ്രകാരം നിരവധി വോയ്‌സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോകോൾ കോളുകൾക്ക് സെപ്റ്റംബർ 21 മുതൽ നിരോധനം പിൻവലിച്ചുവെങ്കിലും പ്രവാസികൾക്കും നാട്ടിലുള്ളവർക്കും ഏറെ പ്രിയങ്കരമായ വാട്ട്‌സ് ആപ്പിനുള്ള വിലക്ക് തുടരുന്നത് ഏവരേയും നിരാശരാക്കി. ഈ മാസം ആദ്യം സൗദി കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ (സിഐടിസി) വോയ്പ് കോളുകൾക്കുള്ള വിലക്ക് നീക്കുമെന്ന് പ്രഖ്യാപിച്ചത് ഏറെ പ്രതീക്ഷയോടെയാണ് ഏവരും ശ്രവിച്ചതും.
ഫേസ് ടൈം, സ്‌നാപ് ചാറ്റ്, സ്‌കൈപ്പ്, ലൈൻ, ടെലിഗ്രാം, ടാങ്കോ തുടങ്ങിയ ആപ്ലിക്കേഷനുകൾക്കുള്ള വിലക്ക് നീക്കുന്നു എന്ന് സിഐടിസി പ്രഖ്യാപിച്ചുവെങ്കിലും ഈ ലിസ്റ്റിൽ വാട്ട്‌സ് ആപ്പിന്റെ പേര് വ്യക്തമാക്കിയിരുനനില്ല. സിഐടിസിയുടെ വ്യവസ്ഥകൾ പൂർണമായും പാലിക്കുന്ന ആപ്ലിക്കേഷനുകൾക്കാണ് വിലക്ക് നീക്കുന്നതെന്നാണ് വക്താവ് അറിയിച്ചിരുന്നത്. വാട്ട്‌സ് ആപ്പ്, വൈബർ തുടങ്ങിയവയ്ക്കുള്ള വിലക്ക് നീക്കിയോ എന്നു വ്യക്തമാക്കാതിരുന്നതിനാൽ ഒട്ടേറെപ്പേർ ട്വിറ്ററിൽ സിഐടിസിയോട് ചോദ്യം ഉന്നയിച്ചിട്ടുണ്ട്.
ഇന്റർനെറ്റ് കോളുകൾക്ക് വിലക്ക് നീക്കുന്നുവെന്ന വാർത്ത വന്നതോടെ വാട്‌സ് ആപ്പ് കോളുകൾക്ക് ശ്രമിച്ച പ്രവാസികൾക്ക് നിരാശയായിരുന്നു ഫലം. ഇക്കാര്യത്തിൽ തങ്ങളുടെ ആശങ്ക സിഐടിസിയെ ഏറെപ്പേർ അറിയിക്കുകയും ചെയ്തിട്ടുണ്ട്. 80 ശതമാനത്തിലധികം പേർ വാട്‌സ് ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും നാട്ടിലുള്ളവരെ വേർപിരിഞ്ഞു ജീവിക്കുന്ന തങ്ങൾക്ക് വാട്ട്‌സ് ആപ്പ്, വൈബർ ആപ്പുകളുടെ സേവനം ലഭ്യമാക്കണമെന്നും ട്വിറ്ററിൽ ജനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്.