- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂഡൽഹി: ആഗോള വിപണിയിൽ ബിസിനസ് ആപ് പുറത്തിറക്കിയതിന് പിന്നാലെ വാട്‌സ് ആപ് ഇന്ത്യൻ വിപണിയിൽ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുന്നു. ഫെബ്രുവരി ആദ്യവാരത്തോടെ പുതിയ സങ്കേതികവിദ്യയുമായി വാട്‌സാപ്പിന്റെ പേയ്‌മെന്റ് സംവിധാനം വന്നേക്കും. ഉപയോക്താകൾക്ക് അടുത്തമാസം അവസാനത്തോടെ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാനാവും. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ വികസപ്പിച്ച യു.പി.െഎ അടിസ്ഥാനമാക്കിയാവും വാട്‌സ് ആപിന്റെ പേയ്‌മെന്റിന്റേയും പ്രവർത്തനം. ഇതിനായി എസ്‌ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് തുടങ്ങിയ ബാങ്കുകളുമായി വാട്‌സ്ആപ് ധാരണയിലെത്തി. പരസ്പരം എളുപ്പത്തിൽ പണം കൈമാറുന്നതിന് വാട്‌സ് ആപ് പേയ്‌മെന്റ് സൗകര്യം ഒരുക്കുന്നതോടെ നിലവിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന നിരവധി പേർ ഈ പേയ്‌മെന്റ് സംവിധാനവും ഉപയോഗിച്ചു തുടങ്ങിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നു. നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയില് ഡിജിറ്റൽ പേയ്‌മെന്റ് ആപകൾ നിരവധിയാണ് പുറത്തിറങ്ങിയത്. എന്നാൽ ആഗോളതലത്തിൽ സ്വീകാര്യത നേടിയ വാട്‌സ്ആപ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നതോട
ന്യൂഡൽഹി: ആഗോള വിപണിയിൽ ബിസിനസ് ആപ് പുറത്തിറക്കിയതിന് പിന്നാലെ വാട്‌സ് ആപ് ഇന്ത്യൻ വിപണിയിൽ പേയ്‌മെന്റ് സംവിധാനം അവതരിപ്പിക്കുന്നു. ഫെബ്രുവരി ആദ്യവാരത്തോടെ പുതിയ സങ്കേതികവിദ്യയുമായി വാട്‌സാപ്പിന്റെ പേയ്‌മെന്റ് സംവിധാനം വന്നേക്കും. ഉപയോക്താകൾക്ക് അടുത്തമാസം അവസാനത്തോടെ പേയ്‌മെന്റ് സംവിധാനം ഉപയോഗിക്കാനാവും.
നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ വികസപ്പിച്ച യു.പി.െഎ അടിസ്ഥാനമാക്കിയാവും വാട്‌സ് ആപിന്റെ പേയ്‌മെന്റിന്റേയും പ്രവർത്തനം. ഇതിനായി എസ്‌ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ആക്‌സിസ് തുടങ്ങിയ ബാങ്കുകളുമായി വാട്‌സ്ആപ് ധാരണയിലെത്തി. പരസ്പരം എളുപ്പത്തിൽ പണം കൈമാറുന്നതിന് വാട്‌സ് ആപ് പേയ്‌മെന്റ് സൗകര്യം ഒരുക്കുന്നതോടെ നിലവിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്ന നിരവധി പേർ ഈ പേയ്‌മെന്റ് സംവിധാനവും ഉപയോഗിച്ചു തുടങ്ങിയേക്കുമെന്ന സൂചനകളും പുറത്തുവരുന്നു.
നോട്ട് നിരോധനത്തിന് ശേഷം ഇന്ത്യയില് ഡിജിറ്റൽ പേയ്‌മെന്റ് ആപകൾ നിരവധിയാണ് പുറത്തിറങ്ങിയത്. എന്നാൽ ആഗോളതലത്തിൽ സ്വീകാര്യത നേടിയ വാട്‌സ്ആപ് ഇത്തരമൊരു സൗകര്യം ഒരുക്കുന്നതോടെ ഇതിലേക്ക് നിരവധിപേർ ആകൃഷ്ടരായേക്കും. നേരത്തെ ടെക് ഭീമനായ ഗൂഗിൾ തേസ് എന്നൊരു പേയ്‌മെന്റ് ആപുമായി രംഗത്തെത്തിയിരുന്നു.