- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചില ഫോണുകളിൽ വാട്സ്ആപ്പ് പ്രവർത്തനരഹിതമാകാൻ മണിക്കൂറുകൾ മാത്രം; നിങ്ങളുടെ ഫോണും ഉണ്ടോ പട്ടികയിൽ? നാളെ മുതൽ വാട്സ്ആപ്പ് പ്രവർത്തിക്കിക്കാത്ത 'ഒഎസു'കളെക്കുറിച്ച് അറിയാം
വന്നു വന്നു ഇപ്പോൾ വാട്‌സ്ആപ്പും ഫേസ്‌ബുക്കും ഒന്നും ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയാണ്. സൗഹൃദങ്ങൾ നിലനിർത്താവും വാർത്തകൾ വിരൽ തുമ്പിൽ എത്തിക്കാനും സന്ദേശങ്ങൾ കൈമാറാനും ഒക്കെ നവമാദ്ധ്യമങ്ങൾ അനിവാര്യമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ അവ അപ്രത്യക്ഷമായി പോയാലോ? എന്തായിരിക്കും അനസ്ഥ? അതെ വാട്‌സ്ആപ്പ് പ്രവർത്തന രഹിതമാകാൻ പോകുന്നു. പൂർണമായും വാട്‌സ്ആപ്പ് പ്രവർത്തന രഹിതമാകുന്നില്ല. ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാകാൻ പോകുന്നത്. ഡിസംബർ 31 ന് ശേഷം തങ്ങളുടെ ആപ്പ് പ്രവർത്തന രഹിതമാകുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. പ്രവർത്തന രഹിതമാകുന്ന ഒഎസുകളുടെ പട്ടികയിൽ മുൻപന്തിയിലാണ് സിമ്പിയൻ ഒഎസ് (Symbian OS) നോക്കിയ ഫോണുകളുടെ മുഖമുദ്രയായ സിമ്പിയൻ ഒഎസിന് വേണ്ടി മാത്രം ഒട്ടനവധി ആപ്പുകളാണ് അക്കാലങ്ങളിൽ രംഗത്തിറിക്കിയിരുന്നത്. പിന്നീട് നോക്കിയയുടെ ആദ്യ സ്മാർട്ട്ഫോൺ ശ്രേണി എന്ന് വിശേഷിപ്പിക്കാവുന്ന N8 ശ്രേണിയിലും നോക്കിയ ഉൾപ്പെടുത്തിയത് ഇതേ സിമ്പിയൻ ഒ
വന്നു വന്നു ഇപ്പോൾ വാട്‌സ്ആപ്പും ഫേസ്‌ബുക്കും ഒന്നും ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയാണ്. സൗഹൃദങ്ങൾ നിലനിർത്താവും വാർത്തകൾ വിരൽ തുമ്പിൽ എത്തിക്കാനും സന്ദേശങ്ങൾ കൈമാറാനും ഒക്കെ നവമാദ്ധ്യമങ്ങൾ അനിവാര്യമാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ അവ അപ്രത്യക്ഷമായി പോയാലോ? എന്തായിരിക്കും അനസ്ഥ? അതെ വാട്‌സ്ആപ്പ് പ്രവർത്തന രഹിതമാകാൻ പോകുന്നു.
പൂർണമായും വാട്‌സ്ആപ്പ് പ്രവർത്തന രഹിതമാകുന്നില്ല. ഏതാനും ചില ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിലാണ് പുതിയ പരിഷ്‌കാരം നടപ്പിലാകാൻ പോകുന്നത്. ഡിസംബർ 31 ന് ശേഷം തങ്ങളുടെ ആപ്പ് പ്രവർത്തന രഹിതമാകുമെന്ന് ഔദ്യോഗിക ബ്ലോഗിലൂടെ വാട്‌സ്ആപ്പ് അറിയിച്ചിട്ടുണ്ട്. പ്രവർത്തന രഹിതമാകുന്ന ഒഎസുകളുടെ പട്ടികയിൽ മുൻപന്തിയിലാണ് സിമ്പിയൻ ഒഎസ് (Symbian OS)
നോക്കിയ ഫോണുകളുടെ മുഖമുദ്രയായ സിമ്പിയൻ ഒഎസിന് വേണ്ടി മാത്രം ഒട്ടനവധി ആപ്പുകളാണ് അക്കാലങ്ങളിൽ രംഗത്തിറിക്കിയിരുന്നത്. പിന്നീട് നോക്കിയയുടെ ആദ്യ സ്മാർട്ട്ഫോൺ ശ്രേണി എന്ന് വിശേഷിപ്പിക്കാവുന്ന N8 ശ്രേണിയിലും നോക്കിയ ഉൾപ്പെടുത്തിയത് ഇതേ സിമ്പിയൻ ഒഎസിനെയായിരുന്നു. എന്നാൽ അതൊക്കെ ചരിത്രം മാത്രം. ആൻഡ്രോയ്ഡിന്റെ അതിപ്രസരത്തിൽ മുങ്ങി പോയ സിമ്പിയൻ ഒഎസിനെ, പ്രമുഖ ആപ്പുകളും കൈയൊഴിയാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. ഒടുവിൽ വാട്സ്ആപ്പ് സിമ്പിയൻ ഒഎസുമായുള്ള ബന്ധം പിരിയാൻ തീരുമാനിച്ചിരിക്കുകയാണ്.
സിമ്പിയനിൽ അധിഷ്ടിതമായ ഫോണുകളെ നിർമ്മിക്കുന്നതിൽ നിന്നും നോക്കിയ പിന്മാറിയെങ്കിലും, നോക്കിയ E6, 5233, c5 03, Asha 306, നോക്കിയ E52 മുതലായ ഫോണുകൾക്ക് ഇപ്പോഴും പ്രചാരമേറെയാണ്. നോക്കിയയുടെ സിമ്പിയൻ ഒഎസിനൊപ്പം ഒരു പിടി മറ്റ് ഒഎസുകൾക്കുള്ള പിന്തുണയും വാട്‌സ്ആപ്പ് റദ്ദാക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
ഏതൊക്കെ ഓപ്പറേറ്റിങ്ങ് സിസ്റ്റങ്ങളിൽ വാട്‌സ്ആപ്പ് ലഭ്യമാകില്ല
- ബ്ലാക്ക്‌ബെറി, ബ്ലാക്ക്‌ബെറി 10 ഒഎസുകളിൽ അധിഷ്ടിതമായ ഫോണകൾ നോക്കിയ S40 ഫോണുകൾ
- നോക്കിയ S60 ഫോണുകൾ
- ആൻഡ്രോയ്ഡ് 2.1, ആൻഡ്രോയ്ഡ് 2.2 ഒഎസുകളിൽ അധിഷ്ടിതമായ ഫോണുകൾ .
- വിൻഡോസ് 7.1 ൽ അധിഷ്ടിതമായ ഫോണുകൾ
- ആപ്പിൾ ഐഫോൺ 3GS, iOS 6 ൽ അധിഷ്ടിതമായ ഐഫോണുകൾ