- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി ലോകത്ത് എവിടേക്കു വിളിച്ചാലും ലോക്കൽ കോൾ; വാട്‌സ്ആപ്പിൽ സൗജന്യ കോളുകൾ വരുന്നു; സ്കൈപിനും ഫോൺ കമ്പനികൾക്കും തിരിച്ചടി
സ്‌കൈപ് അടക്കമുള്ള കോളിങ് ആപ്ലിക്കേഷനുകൾക്ക് ഭീഷണിയായി വോയിസ് കോൾ സംവിധാനം കൂടി ഉൾപ്പെടുത്തി ഏറ്റവും പുതിയ അപ്‌ഡേഷൻ വാട്ട്‌സ്ആപ് അവതരിപ്പിക്കുന്നു. ഇപ്പോൾ മെസേജുകൾ അയക്കുന്ന പോലെ തന്നെ ഏതു കോൺടാക്ടിലേക്കും ലോകത്ത് എവിടെയായാലും വോയിസ് കോളുകൾ ചെയ്യാൻ കഴിയുന്ന പതിപ്പാണ് വാട്ട്‌സ്ആപ് അവതരിപ്പിക്കാനിരിക്കുന്നത്. വാട്‌സ്ആപ് കോ
സ്‌കൈപ് അടക്കമുള്ള കോളിങ് ആപ്ലിക്കേഷനുകൾക്ക് ഭീഷണിയായി വോയിസ് കോൾ സംവിധാനം കൂടി ഉൾപ്പെടുത്തി ഏറ്റവും പുതിയ അപ്‌ഡേഷൻ വാട്ട്‌സ്ആപ് അവതരിപ്പിക്കുന്നു. ഇപ്പോൾ മെസേജുകൾ അയക്കുന്ന പോലെ തന്നെ ഏതു കോൺടാക്ടിലേക്കും ലോകത്ത് എവിടെയായാലും വോയിസ് കോളുകൾ ചെയ്യാൻ കഴിയുന്ന പതിപ്പാണ് വാട്ട്‌സ്ആപ് അവതരിപ്പിക്കാനിരിക്കുന്നത്.
വാട്‌സ്ആപ് കോളിന്റെ സ്‌ക്രീൻ ഷോട്ട് ഡച്ച് സൈറ്റായ ആൻഡ്രോയ്ഡ് വേൾഡ് പുറത്തു വിട്ടതോടെയാണ് പുതിയ അപ്‌ഡേഷനെക്കുറിച്ചുള്ള വിശദാംശങ്ങൾ ചർച്ചയായത്. വാട്‌സ്ആപിന്റെ വെബ്‌സൈറ്റിലെ ടെസ്റ്റ് കോഡുകളിൽ നിന്നാണ് ഈ സ്‌ക്രീൻ ഷോട്ടുകൾ ഉണ്ടാക്കിയത്. സ്വീകരിച്ച കോളുകളും വിളിച്ചവയും കാണിക്കുന്ന ഫോണിലേതു പോലുള്ള പേജും ഉണ്ടാകും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് വാട്‌സ്ആപ്പിൽ വോയിസ് കോളുകൾ വരുന്നതായുള്ള റിപ്പോർട്ടുകൽ ആദ്യമായി പുറത്തു വന്നത്. എന്നാൽ വാട്‌സ്ആപ് ഉടമകളായ ഫേസ്‌ബുക്ക് ഈയിടെ മാത്രമാണ് ഇതു സംബന്ധിച്ച സൂചനകൾ നൽകിയത്. ലോകത്തൊട്ടാകെയുള്ള കോടിക്കണക്കിനു ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനമായി വൈകാതെ ഈ സംവിധാനം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത് വാട്‌സ്ആപ്പിനു പുതിയ വിപണികൾ തുറന്നു കൊടുക്കുന്നതോടൊപ്പം മൊബൈൽ സേവന ദാതാക്കൾക്ക് തിരിച്ചടിയാകുമെന്നും വിലയിരുത്തപ്പെടുന്നു.
വാട്ട്‌സ്ആപ് മെസേജുകൾ ലഭിച്ചയാൾ അതു കണ്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തുന്ന അപ്‌ഡേറ്റ് കഴിഞ്ഞ മാസമാണ് കമ്പനി അവതരിപ്പിച്ചത്. ഓരോ മെസേജിന്റേയും വലതു മൂലയിൽ രണ്ട് നീല ടിക്കുകൾ കാണിച്ചാണ് ഇത് ഉറപ്പാക്കാൻ കഴിയുക. നാം അയക്കുന്ന ഒരു മെസേജ് അതു ലഭിച്ചയാൽ തുറന്നു വായിച്ചിട്ടുണ്ടെങ്കിലാണ് ഈ രണ്ടു നീല ടിക്കുകൾ പ്രത്യക്ഷപ്പെടുക. പുതിയ മാറ്റങ്ങൾ ഐഒഎസ്, ആൻഡ്രോയ്ഡ്, വിൻഡോസ്, നോക്കിയ എസ്40, എസ്60, ബ്ലാക്‌ബെറി 10 തുടങ്ങി എല്ലാ പ്ലാറ്റ്‌ഫോമുകളിലും അവതരിപ്പിച്ചിട്ടുണ്ട്.