- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡെസ്ക്ടോപ്പ് വാട്‌സാപ്പ് ഉപയോഗത്തിന് ഇനി പുതിയ മുഖം; സ്റ്റാറ്റസ് അപ്‌ഡേഷനും ചിത്രം മാറ്റലുമെല്ലാം വാട്‌സാപ്പ് വെബിലും അനായാസം
ന്യൂഡൽഹി: കൂടുതൽ ജനകീയ മുഖവുമായി വാട്‌സാപ്പ് വെബ് എഡിഷൻ. സ്റ്റാറ്റസ് അപ്‌ഡേഷനും ചിത്രം മാറ്റലുമെല്ലാം വാട്‌സാപ്പ് വെബിലും അനായാസം ചെയ്യാവുന്ന രീതിയിലാണ് പുതിയ വെർഷൻ. കഴിഞ്ഞ ജനുവരിയിൽ പുറത്തിറക്കിയത് മുതൽ ഏറെയൊന്നും ജനശ്രദ്ധ നേടാൻ വാട്‌സ്ആപ് ഡെസ്‌ക്‌ടോപ്പിനു കഴിഞ്ഞിട്ടില്ല. അതിനാലാണ് മുഖം മിനുക്കി പുതിയ രൂപത്തിൽ ഇത് എത്തുന്ന
ന്യൂഡൽഹി: കൂടുതൽ ജനകീയ മുഖവുമായി വാട്‌സാപ്പ് വെബ് എഡിഷൻ. സ്റ്റാറ്റസ് അപ്‌ഡേഷനും ചിത്രം മാറ്റലുമെല്ലാം വാട്‌സാപ്പ് വെബിലും അനായാസം ചെയ്യാവുന്ന രീതിയിലാണ് പുതിയ വെർഷൻ.
കഴിഞ്ഞ ജനുവരിയിൽ പുറത്തിറക്കിയത് മുതൽ ഏറെയൊന്നും ജനശ്രദ്ധ നേടാൻ വാട്‌സ്ആപ് ഡെസ്‌ക്‌ടോപ്പിനു കഴിഞ്ഞിട്ടില്ല. അതിനാലാണ് മുഖം മിനുക്കി പുതിയ രൂപത്തിൽ ഇത് എത്തുന്നത്.
ഇനി വാട്‌സ്ആപ് വെബിലും കോൺടാക്ടുകൾ മാനേജ് ചെയ്യാനും സ്റ്റാറ്റസ് മാറ്റാനും പ്രൊഫൈൽ ചിത്രം മാറ്റാനും പറ്റും. വാട്‌സ്ആപ് വെബിൽ കൂടുതൽ അഡീഷണൽ ഫീച്ചേഴ്‌സ് ഉൾപ്പെടുത്താൻ വാട്‌സ്ആപ് തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം ഇനിമുതൽ വാട്‌സ്ആപ് കോൺവർസേഷനുകൾ ഡെസ്‌ക്‌ടോപ്പിൽ തന്നെ മാനേജ് ചെയ്യാൻ സാധിക്കും. കോൺവർസേഷൻ ആർക്കൈവ് ചെയ്യാനും ഡിലീറ്റ് ചെയ്യാനും മറ്റും നേരത്തെ വാട്‌സ്ആപ് വെബിൽ സാധിച്ചിരുന്നില്ല. എന്നാൽ, ഇനിമുതൽ അതിനുള്ള ഓപ്ഷൻ കൂടി വെബിൽ ആഡ് ചെയ്തിട്ടുണ്ട്.
ഗ്രൂപ്പ് ചാറ്റ് നടത്തുമ്പോൾ ചാറ്റ് മ്യൂട്ട് ചെയ്യാൻ സാധിക്കുന്ന ഓപ്ഷനും സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യലും പ്രൊഫൈൽ ചിത്രം മാറ്റലും ഒക്കെയായി മൊബൈലിലെ വാട്‌സ്ആപ് ആപ്ലിക്കേഷൻ പോലെ തന്നെ സുഗമമാക്കിയിരിക്കുകയാണ് വാട്‌സ്ആപ് വെബും. കോൺടാക്ടോ, ഗ്രൂപ്പോ ഡിലീറ്റ് ചെയ്യാനും എക്‌സിറ്റടിക്കാനും വലിയ റെഡ് ബട്ടണുകൾ പിടിപ്പിച്ചിട്ടുണ്ട്.
അഡീഷണൽ ഫീച്ചേഴ്‌സ് ലഭിക്കുന്നതിന് മൊബൈൽ ആപ്ലിക്കേഷനിലെ പോലെ ഏതെങ്കിലും തരത്തിൽ അപ്‌ഡേറ്റ് ചെയ്യേണ്ടതില്ല. ഡെസ്‌ക്‌ടോപ് ഉപയോഗത്തിനു വേണ്ടി ജനുവരിയിലാണ് വാട്‌സ്ആപ് വെബ് പുറത്തിറക്കിയത്. പ്രാരംഭഘട്ടത്തിൽ ഇത് ഗൂഗിൾ ക്രോമിൽ മാത്രമേ ലഭ്യമായിരുന്നുള്ളു. ഇനിമുതൽ ഫയർഫോക്‌സ്, ഓപേറ തുടങ്ങിയ ബ്രൗസറുകളിലും ലഭ്യമാകും. ആദ്യഘട്ടത്തിൽ ഇതൊന്നും ഇല്ലാത്തതിനാൽ മൊബൈൽ ആപ്ലിക്കേഷന്റെ അത്ര പ്രചാരം വാട്‌സ്ആപ് വെബ് നേടിയിരുന്നില്ല.
എന്നാൽ, പുതിയ ഘടകങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ മാത്രമാണോ, അതല്ല റെഗുലറായി നടപ്പാക്കിയോ എന്ന് കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. web.whatsapp.com എന്ന ലിങ്കിൽ പോയാൽ ലഭിക്കുന്ന ബാർ കോഡ് സ്‌കാൻ ചെയ്താൽ ഉപയോക്താക്കൾക്ക് വാട്‌സാപ്പ് വെബ് ഉപയോഗിക്കാം.