കാഞ്ഞങ്ങാട് : ഇരു കിഡ്‌നികളും പ്രവർത്തനരഹിതമായി ഡയാലിസിന് വിധേയമായി കൊണ്ടിരിക്കുന്ന 21 വയസ്സുള്ള കാഞ്ഞങ്ങാട് കൊളവയൽ സ്വദേശി ആഷിഖ് എന്നയുവാവിന്റെ കിഡ്‌നി മാറ്റി വെക്കൽ ശസ്ത്രക്രിയ യിലേക്ക് വരുന്ന ഭാരിച്ചതുകയിലേക്ക് ഒരു കൈത്താങ്ങാവാൻ കാഞ്ഞങ്ങാട് പ്രദേശത്തെ പ്രവാസികളും നാട്ടുകാരുംഉൾപെടുന്ന കാഞ്ഞങ്ങാട് വാട്ട്‌സപ്പ് കൂട്ടായ്മാ സമാഹരിച്ച തുകയുടെ ആദ്യഗഡുവായ 50000 രൂപ , യുവാവിന്റെ ചികിത്സാർത്ഥം രൂപം കൊടുത്ത കമ്മിറ്റിയിലേക്ക്കാഞ്ഞങ്ങാട് കൂട്ടായ്മാ പ്രതിനിധികളായ ഹംസ മുക്കൂട് , എ ഹമീദ് ഹാജി , നൗഷാദ്തെക്കേപ്പുറം എന്നിവർ ചേർന്ന് കൈമാറി.

ആഷിഖിന്റെ ചികിസാർത്ഥം ഫണ്ടുകൾസ്വരൂപിക്കുന്ന വിവിധ ചാരിറ്റി സംഘടനകൾ പങ്കെടുത്ത സദസ്സിൽ വച്ചാണ് തുകകൈമാറിയത്.