- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസിമിന്റെ ഒരു മോഹം ലൗഷോറിലൂടെ പൂവണിഞ്ഞു
ജന്മനാ ഇരു കൈയും ഇല്ല; ഒരു കാലിന് സ്വാധീനവുമില്ലാത്ത ആസിമിന് പരസഹായമില്ലാതെ ഇനി വെളിയിലിറങ്ങി ചുറ്റുപാടും കാണാം.സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും വിദ്യാഭ്യാസ അവകാശ പോരാളിയുമായ ആസിം വെളിമണ്ണയുടെ ഒരു വലിയ ആഗ്രഹമാണ് ലൗഷോറിലൂടെ പൂവണിഞ്ഞത്. ലൗഷോർ ജനറൽ സെക്രട്ടറി യു എ മുനീറിനോട് തനിക്ക് സ്വന്തമായി പുറം ലോകം കാണാനുള്ള അവസരം പരിമിതമാണെന്നും എല്ലാത്തിനും പിതാവിനെ ആശ്രയിക്കണമെന്നും അറിയിച്ച ആസിം ഒരു ഇലക്ട്രിക് വീൽചെയർ ലഭിച്ചാൽ സ്വന്തമായി പരിസരത്തും മറ്റും പോകാനുള്ള അവസരം ഉണ്ടാവുമെന്ന് അറിയിക്കുകയിരുന്നു. ആസിമിന്റെ പ്രയാസം മനസിലാക്കിയ യു.എ മുനീർ ആസിമിന്റെ സങ്കടം ജീവകാരുണ്യ പ്രവർത്തകനായ എ.പി. ശംസുദ്ധീൻ കൽപകഞ്ചേരിയെ അറിയിക്കുകയും അദ്ദേഹം രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ഒരു അതി നൂതന ഇലക്ട്രിക് വീൽചെയർ നൽകാൻ തയ്യാറാവുകയും ചെയ്തു. ലൗ ഷോറിലെ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന മക്കളും ഇരു കൈകളും ഇല്ലാത്ത, കാലുകൾക്ക് ചലന ശേഷി കുറഞ്ഞ ആസിമും തമ്മിലുള്ള പരസ്പര സൗഹൃദം ലൗ ഷോർ അകത്തളങ്ങളെ
ജന്മനാ ഇരു കൈയും ഇല്ല; ഒരു കാലിന് സ്വാധീനവുമില്ലാത്ത ആസിമിന് പരസഹായമില്ലാതെ ഇനി വെളിയിലിറങ്ങി ചുറ്റുപാടും കാണാം.സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാവും വിദ്യാഭ്യാസ അവകാശ പോരാളിയുമായ ആസിം വെളിമണ്ണയുടെ ഒരു വലിയ ആഗ്രഹമാണ് ലൗഷോറിലൂടെ പൂവണിഞ്ഞത്.
ലൗഷോർ ജനറൽ സെക്രട്ടറി യു എ മുനീറിനോട് തനിക്ക് സ്വന്തമായി പുറം ലോകം കാണാനുള്ള അവസരം പരിമിതമാണെന്നും എല്ലാത്തിനും പിതാവിനെ ആശ്രയിക്കണമെന്നും അറിയിച്ച ആസിം ഒരു ഇലക്ട്രിക് വീൽചെയർ ലഭിച്ചാൽ സ്വന്തമായി പരിസരത്തും മറ്റും പോകാനുള്ള അവസരം ഉണ്ടാവുമെന്ന് അറിയിക്കുകയിരുന്നു.
ആസിമിന്റെ പ്രയാസം മനസിലാക്കിയ യു.എ മുനീർ ആസിമിന്റെ സങ്കടം ജീവകാരുണ്യ പ്രവർത്തകനായ എ.പി. ശംസുദ്ധീൻ കൽപകഞ്ചേരിയെ അറിയിക്കുകയും അദ്ദേഹം രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന ഒരു അതി നൂതന ഇലക്ട്രിക് വീൽചെയർ നൽകാൻ തയ്യാറാവുകയും ചെയ്തു.
ലൗ ഷോറിലെ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന മക്കളും ഇരു കൈകളും ഇല്ലാത്ത, കാലുകൾക്ക് ചലന ശേഷി കുറഞ്ഞ ആസിമും തമ്മിലുള്ള പരസ്പര സൗഹൃദം ലൗ ഷോർ അകത്തളങ്ങളെ അവിസ്മരണീയമാക്കി. കുശലം പറഞ്ഞും പാട്ടു പാടിയും അവർ പരസ്പരം സന്തോഷങ്ങൾ പങ്ക് വെച്ചു. ആസിം തന്റെ കാലുകൾ കൊണ്ട് ലൗ ഷോർ മക്കൾക്ക് ചിത്രങ്ങൾ വരച്ചു കൊടുത്തപ്പോൾ അവർ സന്തോഷത്തോടെ കയ്യടിക്കുന്നുണ്ടായിരുന്നു. തന്റെ ഇഷ്ട്ട ആഗ്രഹം സാധിപ്പിച്ച ശംസുകാക്കു കാലുകൾ കൊണ്ട് തന്റെ നന്ദി എഴുതിയ കത്തും ആസിം സുബ്ഹാന് കൈമാറി.
ലൗ ഷോർ സ്‌കൂളിൽ വെച്ച് നടന്ന ചടങ്ങിൽ എ.പി. ശംസുദ്ധീന്റെ മകൻ എ.പി. അബ്ദു സുബ്ഹാൻ ആസിമിന് ഇലക്ട്രോണിക് വീൽചെയർ കൈമാറി. ലബീബ് കൽപകഞ്ചേരി, യു എ മുനീർ, ഖത്തർ ലോകകപ്പ് ഫുട്ബോൾ ജനറേഷൻ അമേസിങ് വർകേഴ്സ് അംബാസിഡർ സി.പി സാദിഖ് റഹ്മാൻ, റഷീഫ് കണിയാത്ത്, ബംഗാളത്ത് അബ്ദുറഹിമാൻ, ലൈസ് ചേന്ദമംഗലൂർ, സൈദ് വെളിമണ്ണ, സുഹൈൽ, കാകീരി അബ്ദുള്ള മാസ്റ്റർ, യു ആമിന ടീച്ചർ, ഷർജാസ് റഹ്മാൻ, ഹരിദാസൻ മാസ്റ്റർ എന്നിവൾ ആശംസകൾ നേർന്നു.