മുംബൈ: ഇന്ത്യയ്ക്കും ട്വന്റി 20 ലോകകപ്പിനും ഇടയിൽ രണ്ട് വിജയം കൂടിയാണ് ഇനി ആവശ്യമുള്ളത്. വ്യാഴാഴ്‌ച്ച് വിൻഡീസിനെ നേരിടാൻ ഇന്ത്യ ഇറങ്ങുമ്പോൾ ഏവരെയും ഭയപ്പെടുത്തുന്നത് ക്രിസ് ഗെയിൽ എന്ന അതികായനാണ്. എന്തായാലും ഗെയിലിനെ നിയന്ത്രിക്കാൻ സാധിച്ചാൽ വിജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ താരങ്ങൾ. എന്തായാലും ഇന്ത്യയുടെ കടുത്ത ആരാധകനായ അമിതാബ് ബച്ചൻ ഗെയിലിനെ സോപ്പിടാൻ വേണ്ടി രംഗത്തെത്തി.

ഇന്ത്യയെ തോൽപ്പിക്കാത്തിരിക്കാൻ സോപ്പിടലുമായി ബിഗ്‌ബി ഗെയിലിനെ വീട്ടില് വിളിച്ചു വരുത്തി സൽക്കരിച്ചു. ബിഗ് ബിയുടെ വലിയ ആരാധകൻ കൂടിയാണ് ഗെയിൽ. ലോകകപ്പിന് മുമ്പ് ബച്ചനോടുള്ള ആരാധനമൂത്ത് കൈയൊപ്പിട്ട തന്റെ സ്പാർട്ടൻ ബാറ്റ് ഗെയിൽ ബിഗ് ബിക്ക് അയച്ചുകൊടുത്തിരുന്നു. ഗെയിലിന് തന്നെ അറിയാമെന്നും തന്റെ ആരാധകനാണെന്നുള്ളത് പുതിയ അറിവാണെന്നുമായിരുന്നു അന്ന് ബിഗ് ബിയുടെ പ്രതികരണം.

എന്തായാലും ഇന്ത്യയുമായുള്ള സെമി പോരാട്ടത്തിനായി മുംബൈയിലെത്തിയ ഗെയിലിനെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ച ബച്ചൻ അദ്ദേഹത്തിനായി വിരുന്നൊരുക്കുകയും ചെയ്തു. ഇരുവരും ചേർന്നുള്ള ചിത്രങ്ങളും ട്വിറ്ററിൽ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഐപിഎല്ലിൻ കോലിയുടെ ടീമായ ബംഗലൂരു റോയൽ ചലഞ്ചേഴ്‌സിന്റെ താരം കൂടിയാണ് ഗെയിൽ.