- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടലിൽ നങ്കൂരമിട്ട കപ്പലിൽ ലാൻഡ് ചെയ്യാൻ ശ്രമിച്ച അമേരിക്കൻ നാവിക സേനയുടെ വിമാനം റൺവേയിലൂടെ കടലിലേക്ക് തെന്നി നീങ്ങി; കടലിൽ പതിച്ചെന്ന് കരുതി സർവ്വരും ഓടി എത്തി; മരണത്തിന്റെ വക്കിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട വിമാനത്തിന്റെ വീഡിയോ വൈറലാകുന്നു
വാഷിങ്ടൺ: കടലിൽ പതിച്ചെന്ന് കരുതിയ അമേരിക്കൻ നാവികസേനയുടെ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ദൃശ്യം വൈറലാകുന്നു. റൺവേയിലൂടെ തെന്നി നീങ്ങി കടലിലേക്ക് കൂപ്പു കുത്തിയ വിമാനം അവിടെ നിന്നും അത്ഭുതകരമായി മുകളിലേക്ക് പറന്നുയർന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാണുന്നവരുടെ എല്ലാം നെഞ്ചിടിപ്പിക്കുന്ന ഈ വീഡിയോ ദൃശ്യം 2016ൽ അപകടത്തിൽപെട്ട ഇ-2സി നാവിക വിമാനത്തിന്റേതാണ്. കടലിൽ നങ്കൂരമിട്ട കപ്പലിലെ റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. രണ്ട് പൈലറ്റുമാരുൾപ്പടെ മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. റൺവേയിൽ ലാൻഡ്‌ചെയ്യാൻ ശ്രമിക്കവേ വിമാനം നിയന്ത്രണം വിട്ട് റൺവേയിൽ നിന്ന് മുന്നോട്ട് നീങ്ങുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്നവർ എല്ലാം പേടിച്ച് ഓടി എത്തി. സംഭവമിങ്ങനെ, ഉൾക്കടലിൽ നങ്കൂരമിട്ട കപ്പലിൽ ലാൻഡ് ചെയ്ത വിമാനം റൺവേയിലൂടെ മുന്നോട്ട് നീങ്ങി, പക്ഷേ, റൺവേയിൽ വിമാനം നിർത്താൻ പൈലറ്റിനു സാധിച്ചില്ല. വിമാനം കടലിലേക്ക്.. കപ്പലിൽ ഉണ്ടായിരുന്നവർ പേടിച്ച് തലയിൽ കൈവെച്ചു. വിമാനം തകർന്നെന്ന
വാഷിങ്ടൺ: കടലിൽ പതിച്ചെന്ന് കരുതിയ അമേരിക്കൻ നാവികസേനയുടെ വിമാനം അത്ഭുതകരമായി രക്ഷപ്പെട്ടതിന്റെ ദൃശ്യം വൈറലാകുന്നു. റൺവേയിലൂടെ തെന്നി നീങ്ങി കടലിലേക്ക് കൂപ്പു കുത്തിയ വിമാനം അവിടെ നിന്നും അത്ഭുതകരമായി മുകളിലേക്ക് പറന്നുയർന്നതിന്റെ ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കാണുന്നവരുടെ എല്ലാം നെഞ്ചിടിപ്പിക്കുന്ന ഈ വീഡിയോ ദൃശ്യം 2016ൽ അപകടത്തിൽപെട്ട ഇ-2സി നാവിക വിമാനത്തിന്റേതാണ്.
കടലിൽ നങ്കൂരമിട്ട കപ്പലിലെ റൺവേയിൽ ലാൻഡ് ചെയ്യുന്നതിനിടെയായിരുന്നു സംഭവം. രണ്ട് പൈലറ്റുമാരുൾപ്പടെ മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. റൺവേയിൽ ലാൻഡ്‌ചെയ്യാൻ ശ്രമിക്കവേ വിമാനം നിയന്ത്രണം വിട്ട് റൺവേയിൽ നിന്ന് മുന്നോട്ട് നീങ്ങുകയായിരുന്നു. കപ്പലിൽ ഉണ്ടായിരുന്നവർ എല്ലാം പേടിച്ച് ഓടി എത്തി.
സംഭവമിങ്ങനെ, ഉൾക്കടലിൽ നങ്കൂരമിട്ട കപ്പലിൽ ലാൻഡ് ചെയ്ത വിമാനം റൺവേയിലൂടെ മുന്നോട്ട് നീങ്ങി, പക്ഷേ, റൺവേയിൽ വിമാനം നിർത്താൻ പൈലറ്റിനു സാധിച്ചില്ല. വിമാനം കടലിലേക്ക്.. കപ്പലിൽ ഉണ്ടായിരുന്നവർ പേടിച്ച് തലയിൽ കൈവെച്ചു. വിമാനം തകർന്നെന്ന് തന്നെ ഉറപ്പിച്ചു. കപ്പലിൽ നിന്നവരെല്ലാം റൺവേ തീരുന്നിടത്തേക്ക് ഓടി എത്തി. എന്നാൽ, ഏവരെയും അമ്പരപ്പിച്ച് താഴേക്ക് പോയ വിമാനം ഉയർന്ന് പറന്നു.. വിമാനം പറന്ന് അകലേക്ക് മറഞ്ഞിട്ടും കപ്പലിലുണ്ടായിരുന്ന നാവികസേനാ അംഗങ്ങളുടെ അമ്പരപ്പ് മാറിയിരുന്നില്ലെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തം.
വിമാനം റൺവേയിൽ ലാൻഡ് ചെയ്യുന്നതുവരെയുള്ള കാര്യങ്ങൾ സുഗമമായിരുന്നുവെന്നും എന്നാൽ ലാൻഡിങ്ങിനു ശേഷമുള്ള റണ്ണിംഗിൽ എൻജിന്റെ ഭാഗത്തു നിന്ന് ചില വയറുകൾ പൊട്ടിയതാണ് നിയന്ത്രണം നഷ്ടപ്പെടാൻ കാരണമെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കാണുന്ന ഏവരുടെയും നെഞ്ചിടിപ്പിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്ത് വന്നിരിക്കുന്നത്.