ന്യൂഡൽഹി: ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പറ്റിയ പിഴവ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

ലോക നേതാക്കൾക്ക് ആശംസകൾ കൈമാറുകയും തന്റെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ജനങ്ങളുമായി സംവദിക്കാനുമെല്ലാം ടിറ്ററാണ് മോദുയുടെ പ്രചരണായുധം. എന്നാൽ വെള്ളിയാഴ്ച മോദിക്ക് ഒരബദ്ധം പറ്റി.

അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ് ഘാനിക്കു പിറന്നാൾ ആശംസകൾ നേർന്ന് മോദി ചെയ്ത ട്വീറ്റും അതിന് അഷ്‌റഫ് ഘാനി നൽകിയ മറുപടിയുമാണു പുതിയ വാർത്തയ്ക്കു കാരണം. അഫ്ഗാൻ പ്രസിഡന്റിന്റെ പിറന്നാളാണെന്നു കരുതി മോദി ട്വിറ്ററിലൂടെ അദ്ദേഹത്തിനു പിറന്നാൾ സന്ദേശം അറിയിച്ചു. എന്നാൽ അതിനുള്ള മറുപടിയായി ഘാനി പറഞ്ഞത് എന്റെ പിറന്നാൾ മെയ്‌ 19ന് ആണെന്നാണ്. പക്ഷേ, മോദിയുടെ ആശംസകൾ സ്വീകരിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഈ സന്ദേശമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

ഇതോടെ മോദിക്കു പറ്റിയ അബദ്ധം ട്വിറ്ററിൽ തരംഗമായി. മോദിയെ കളിയാക്കിയും പ്രതിരോധിച്ചും നിരവധി ട്വീറ്റുകളാണ് പ്രചരിക്കുന്നത്. എന്നാൽ അഷ്‌റഫ് ഘാനിയുടെ പിറന്നാൾ ഫെബ്രുവരി 12നാണ് എന്നാണ് ഗൂഗിൾ സേർച്ചിൽ കാണിക്കുന്നതെന്നും ഇതുകണ്ടാകും മോദി ട്വീറ്റ് ചെയ്തതെന്നുമാണ് മോദി അനുകൂലികളുടെ വാദം. ഗൂഗിൾ സെർച്ചിൽ അഷ്‌റഫ് ഗാനിയുടെ പിറന്നാൾ രേഖപ്പെടുത്തിയിരിക്കുന്നത്.