- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എവിടെ മൈ ഡിയർ കുട്ടിച്ചാത്തൻ? കുട്ടികളെ കുടുകുടെ ചിരിപ്പിച്ച് ഒടുവിൽ സങ്കടത്തിലാഴ്ത്തിയ ബാലതാരം ഇന്ന് സിനിമയുടെ കാണാമറയത്ത്; മാസ്റ്റർ അരവിന്ദിന് എക്കാലത്തും പ്രിയം പഠനം
കൊച്ചി: സൂപ്പർതാരങ്ങളുടെ പിൻബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകൾ തീർത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീ ഡി സിനിമ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ എന്നും മലയാളിക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന വിസ്മയമായിരുന്നു ആ സിനിമ. അത്ഭുതങ്ങളുടെ മാന്ത്രികക്കാഴ്ചകളും ത്രീഡി സാങ്കേതിക വിദ്യയുടെ വിസ്മയങ്ങളും ഒന്നുചേർന്ന കുട്ടിച്ചാത്തൻ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രായമായവർക്കും വരെ ഏറെ പ്രിയപ്പെട്ടതായി. സിനിമ കാണാൻ അന്നേ വരെ തിയറ്ററിൽ പോകാത്തവർ വരെ ഈ വിസ്മയക്കാഴ്ച കാണാൻ തിയറ്ററിലെത്തി. മാസ്റ്റർ അരവിന്ദാണ് കുട്ടിച്ചാത്തനായി അഭിനയിച്ചത്. സോണിയ, മാസ്റ്റർ സുരേഷ്, മാസ്റ്റർ മുകേഷ് എന്നിവർ ബാലതാരങ്ങളായി വേഷമിട്ടു. പേടിതോന്നും വിധത്തിൽ ദുർമന്ത്രവാദിയെ അവതരിപ്പിച്ചതുകൊട്ടാക്കര ശ്രീധരൻ നായർ എന്ന അഭിനയ പ്രതിഭയായിരുന്നു.ദലിപ് താഹിൽ, ആലുമ്മൂടൻ, ജഗദീഷ്, കൊല്ലം ജി.കെ.പിള്ള, ലത്തീഫ്, അരൂർ സത്യൻ, സൈനുദ്ദീൻ, രാജൻ പി ദേവ് തുടങ്ങിയവരും അഭിനയ
കൊച്ചി: സൂപ്പർതാരങ്ങളുടെ പിൻബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകൾ തീർത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയർ കുട്ടിച്ചാത്തൻ എന്ന ത്രീ ഡി സിനിമ. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ എന്നും മലയാളിക്ക് അഭിമാനത്തോടെ പറയാൻ കഴിയുന്ന വിസ്മയമായിരുന്നു ആ സിനിമ.
അത്ഭുതങ്ങളുടെ മാന്ത്രികക്കാഴ്ചകളും ത്രീഡി സാങ്കേതിക വിദ്യയുടെ വിസ്മയങ്ങളും ഒന്നുചേർന്ന കുട്ടിച്ചാത്തൻ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും പ്രായമായവർക്കും വരെ ഏറെ പ്രിയപ്പെട്ടതായി. സിനിമ കാണാൻ അന്നേ വരെ തിയറ്ററിൽ പോകാത്തവർ വരെ ഈ വിസ്മയക്കാഴ്ച കാണാൻ തിയറ്ററിലെത്തി.
മാസ്റ്റർ അരവിന്ദാണ് കുട്ടിച്ചാത്തനായി അഭിനയിച്ചത്. സോണിയ, മാസ്റ്റർ സുരേഷ്, മാസ്റ്റർ മുകേഷ് എന്നിവർ ബാലതാരങ്ങളായി വേഷമിട്ടു. പേടിതോന്നും വിധത്തിൽ ദുർമന്ത്രവാദിയെ അവതരിപ്പിച്ചതുകൊട്ടാക്കര ശ്രീധരൻ നായർ എന്ന അഭിനയ പ്രതിഭയായിരുന്നു.ദലിപ് താഹിൽ, ആലുമ്മൂടൻ, ജഗദീഷ്, കൊല്ലം ജി.കെ.പിള്ള, ലത്തീഫ്, അരൂർ സത്യൻ, സൈനുദ്ദീൻ, രാജൻ പി ദേവ് തുടങ്ങിയവരും അഭിനയിച്ചു.
എല്ലാവരേയും ചിരിപ്പിച്ച് ഒടുവിൽ മനസിൽ ഒരു നൊമ്പരം ബാക്കിയാക്കിയ കുട്ടിച്ചാത്തൻ എന്ന കഥാപാത്രത്തെ മറക്കാൻ ആർക്കും കഴിയില്ല.മാസ്റ്റർ അരവിന്ദ് അഥവാ എം ഡി രാമനാഥൻ എന്നാണു കുട്ടിച്ചാത്തനെ ജനപ്രിയനാക്കിയ ആ ബാല താരത്തിന്റെ പേര്. എന്നാൽ പീന്നീട് എം ഡി രാമനാഥനെ സിനിമയിൽ കണ്ടതേയില്ല.
എം ടി. വാസുദേവൻ നായർ എഴുതി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത ഓപ്പോളിലൂടെയായിരുന്നു രാമനാഥന്റെ സിനിമപ്രവേശം. ആ ചിത്രത്തിലൂടെ ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാർഡും ലഭിച്ചിരുന്നു. പിന്നീട് മൈഡിയർ കുട്ടിച്ചാത്തനിലൂടെ വീണ്ടും ഏറ്റവും മികച്ച ബാലതാരത്തിനുള്ള അവാർഡ് രാമനാഥനെ തേടിയെത്തി. എന്നാൽ രണ്ടു ദേശീയ അവാർഡുകൾ നേടിയിട്ടും രാമനാഥൻ സിനിമയിൽ സജീവമായില്ല. സിനിമയിൽ നിന്ന് അകന്നു പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ചെന്നൈ ലയോള കോളേജിൽ നിന്നു നിയമത്തിൽ ബിരുദം നേടി. ഇന്ന് എറണാകുളം ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് അഡ്വ എം ഡി രാമനാഥൻ