- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മംഗ്ളീഷു പറഞ്ഞ് മലയാളികളുടെ മനസ്സിലേക്ക് ചേക്കേറിയ പെൺകുട്ടി; സ്റ്റേജ് ഷോകളേയും ചാനൽ ഷോകളേയും ഒരുപോലെ ത്രസിപ്പിച്ച സുന്ദരി; അബദ്ധങ്ങളെ നിറഞ്ഞ ചിരിയോടെയും എതിർപ്പുകളെ തന്റേടത്തോടെയും നേരിട്ട വായാടി; ഒരുകാലത്ത് കേരളക്കര നിറഞ്ഞുനിന്ന രഞ്ജിനി ഹരിദാസ് ഇപ്പോൾ എവിടെയാണ്?
കൊച്ചി: കേരളത്തിലെ സ്റ്റേജ് ഷോകളിലും ചാനൽ ഷോകളിലും മിന്നിത്തിളങ്ങുന്ന തന്റേടിയായ ആങ്കർ ആരെന്ന ചോദ്യത്തിന് ഇന്നും ഒരു ഉത്തരമേയുള്ളൂ. രഞ്ജിനി ഹരിദാസ്. വർഷങ്ങളോളം ആർക്കും വിട്ടുകൊടുക്കാതെ ഈ പദവിയിലിരുന്ന രഞ്ജിനി ഇപ്പോൾ എവിടെയെന്ന് ആരാധകർ ചോദിച്ചുതുടങ്ങിയിരിക്കുന്നു. ഒരു കാലത്ത് സ്റ്റേജ് റിയാലിറ്റി ഷോ എന്ന് കേട്ടാൽ ആദ്യം ഓർമ വരിക രഞ്ജിനി ഹരിദാസിനെയും, രഞ്ജിനിയുടെ മംഗ്ലീഷുമായിരുന്നു. എന്നാൽ രഞ്ജിനിക്ക് ശേഷം ഒരു ഷോയെ അത്രയും ഉജ്വലമാക്കാൻ പോന്ന ഒരു അവതാരക വേറെ വന്നിട്ടില്ലെന്നതുന്നെ പറയാം മലയാളികളുടെ ലോകത്തേക്ക്. 1982, ഏപ്രിൽ 23 ന് കൊച്ചിയിലാണ് രഞ്ജിനിയുടെ ജനനം. ഗിരിനഗറിലെ കേന്ദ്രവിദ്യാലയത്തിൽ പ്രഥമിക വിദ്യാഭ്യാസം നേടിയ രഞ്ജിനി സെന്റ് തെരേസ കോളേജിൽ നിന്ന് ബിരുദം നേടി. യുകെയിൽ പോയി എംബിഎ ചെയ്തു. അമ്മയായിരുന്നു എന്നും രഞ്ജിനിക്ക് പിന്തുണ. ചെറിയ പ്രായം മുതലേ താൻ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് രഞ്ജിനി തന്നെ പറഞ്ഞിരുന്നു. യുകെയിൽ പഠിക്കുമ്പോഴാണ് രഞ്ജിനി മോഡലിങ് രംഗത്തെ സാധ്യതകളെ കുറി
കൊച്ചി: കേരളത്തിലെ സ്റ്റേജ് ഷോകളിലും ചാനൽ ഷോകളിലും മിന്നിത്തിളങ്ങുന്ന തന്റേടിയായ ആങ്കർ ആരെന്ന ചോദ്യത്തിന് ഇന്നും ഒരു ഉത്തരമേയുള്ളൂ. രഞ്ജിനി ഹരിദാസ്. വർഷങ്ങളോളം ആർക്കും വിട്ടുകൊടുക്കാതെ ഈ പദവിയിലിരുന്ന രഞ്ജിനി ഇപ്പോൾ എവിടെയെന്ന് ആരാധകർ ചോദിച്ചുതുടങ്ങിയിരിക്കുന്നു. ഒരു കാലത്ത് സ്റ്റേജ് റിയാലിറ്റി ഷോ എന്ന് കേട്ടാൽ ആദ്യം ഓർമ വരിക രഞ്ജിനി ഹരിദാസിനെയും, രഞ്ജിനിയുടെ മംഗ്ലീഷുമായിരുന്നു. എന്നാൽ രഞ്ജിനിക്ക് ശേഷം ഒരു ഷോയെ അത്രയും ഉജ്വലമാക്കാൻ പോന്ന ഒരു അവതാരക വേറെ വന്നിട്ടില്ലെന്നതുന്നെ പറയാം മലയാളികളുടെ ലോകത്തേക്ക്.
1982, ഏപ്രിൽ 23 ന് കൊച്ചിയിലാണ് രഞ്ജിനിയുടെ ജനനം. ഗിരിനഗറിലെ കേന്ദ്രവിദ്യാലയത്തിൽ പ്രഥമിക വിദ്യാഭ്യാസം നേടിയ രഞ്ജിനി സെന്റ് തെരേസ കോളേജിൽ നിന്ന് ബിരുദം നേടി. യുകെയിൽ പോയി എംബിഎ ചെയ്തു. അമ്മയായിരുന്നു എന്നും രഞ്ജിനിക്ക് പിന്തുണ.
ചെറിയ പ്രായം മുതലേ താൻ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു എന്ന് രഞ്ജിനി തന്നെ പറഞ്ഞിരുന്നു.
യുകെയിൽ പഠിക്കുമ്പോഴാണ് രഞ്ജിനി മോഡലിങ് രംഗത്തെ സാധ്യതകളെ കുറിച്ച് അറിഞ്ഞത്. പിന്നീട് ആ രംഗത്ത് ഭാഗ്യ പരീക്ഷണം നടത്തി. 2000 ൽ ഫെമിന മിസ് കേരളയായി രഞ്ജിനി ഹരിദാസ് തിരഞ്ഞെടുക്കപ്പെട്ടു. ഐഡിയ സ്റ്റാർ സിംഗർ ഏഷ്യനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയാണ് രഞ്ജിനിയെ പ്രശസ്തിയാക്കിയത്.
വളരെ എനർജറ്റിക്കായ, ഇംഗ്ലീഷും മലയാളവും കൂടിക്കലർന്ന സംസാരവും രഞ്ജിനിയെ വ്യത്യസ്തയാക്കി. ഐഡിയ സ്റ്റാർ സിംഗർ എന്നാൽ രഞ്ജിനി ഹരിദാസ്, രഞ്ജിനി ഹരിദാസ് എന്നാൽ ഐഡിയ സ്റ്റാർ സിംഗർ എന്നും പറയുന്ന ഒരു ചെറിയ കാലമുണ്ടായിരുന്നു. ഇതിന്റെ ഫലമായിത്തന്നെ ഈ വേഷം ലാലും ദിലീപും ജയറാമുമെല്ലാം ഒരുമിച്ച ചൈനാടൗണിലും സ്റ്റാർസിംഗറുമായി എത്തുന്ന ഒരു അടിപൊളി ഗാനരംഗത്തിലും രഞ്ജിനി ഉൾപ്പെട്ടു.
കേരളത്തിൽ റിയാലിറ്റി ഷോകൾ ശ്രദ്ധിക്കപ്പെട്ടത് രഞ്ജിനിയിലൂടെയാണെന്ന് പറഞ്ഞാലും തെറ്റില്ല. എവിടെ സ്റ്റേഡ് ഷോ നടത്തിയാലും റിയാലിറ്റി ഷോ നടത്തിയാലും അവാർഡ് ദാനം നടത്തിയാലും അതിലെ അവതാരക രഞ്ജിനിതന്നെയെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരുന്നു. അങ്ങനെ രഞ്ജിനി മുന്നിൽ നിന്ന് നടത്തിയ അവാർഡ് നൈറ്റുകൾക്ക് കൈയും കണക്കുമില്ല.
എന്നാൽ ഇതോടൊപ്പം തന്നെ വിവാദങ്ങളും രഞ്ജിനിയെ പിൻതുടർന്നു. സ്വന്തം അഭിപ്രായം എവിടെയും വെട്ടി തുറന്ന് പറയുന്ന രഞ്ജിനിയുടെ സ്വഭാവവും വസ്ത്രധാരണ രീതിയും എല്ലാം ഇത്തരം വിവാദങ്ങളെ ക്ഷണിച്ചുവരുത്തി. മലയാള ഭാഷയെ രഞ്ജിനി കൊല്ലുകയാണ് എന്ന ആരോപണം വരെ അക്കൂട്ടത്തിൽ ഉയർന്നെങ്കിലും രഞ്ജിനി കുലുങ്ങിയില്ല.
ഗീതം എന്ന ചിത്രത്തിൽ ബാലതാരമായാണ് രഞ്ജിനി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. 1986 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം സാജന എന്ന കൊച്ചുകുട്ടിയായെത്തി. ചൈനാ ടൗണിലും തുടർന്ന് തത്സമയം ഒരു പെൺകുട്ടി എന്ന ചിത്രത്തിലും അവതാരകയുടെ വേഷത്തിലെത്തി. നായികയായി സിനിമയിൽ ഒരിക്കൽ ഐഡിയ സ്റ്റാർ സിംഗറിന്റെ വേദിയിൽ വച്ച് ദിലീപ് അഭിനയ മോഹമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഹേയ് ഇല്ല എന്നായിരുന്നു രഞ്ജിനിയുടെ മറുപടി. അങ്ങനെ ഒരു പ്ലാനേ ഇല്ല എന്ന് പറഞ്ഞപ്പോൾ ആ പരസിസരത്തേക്ക് കാണരുത് എന്ന് ദിലീപും പറഞ്ഞു.
എന്നാൽ സിനിമ വേണ്ട എന്ന് പറഞ്ഞു നടന്ന രഞ്ജിനി ഹരിദാസ് എൻട്രി എന്ന ചിത്രത്തിലൂടെയായിരുന്നു നായികയായി രഞ്ജിനിയുടെ എൻട്രി. ബാബുരാജിനൊപ്പം എസിപി ശ്രയ എന്ന കഥാപാത്രത്തെയാണ് രഞ്ജിനി അവതരിപ്പിച്ചത്. മറ്റ് സിനിമകൾ വാട്ട് ദ എഫ് എന്ന ചിത്രത്തിലും ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിലും രഞ്ജിനി വേഷമിട്ടിട്ടുണ്ട്. പല വിവാദങ്ങൾ കൊണ്ടും ഒറ്റ ഒരുത്തിയും ശരിയല്ല എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. ഈ സിനിമയുടെ വിവാദവും രഞ്ജിനിയിൽ ചാർത്തപ്പെട്ടു.
ജഗതിയുമായുള്ള പ്രശ്നം രഞ്ജിനി ഹരിദാസും ജഗതി ശ്രീകുമാറും തമ്മിലുള്ള പ്രശ്നവും മലയാളികൾ ഏറെ ചർച്ച ചെയ്തതായിരുന്നു. ഒരു പൊതുപരിപാടിയിൽ വച്ച് ജഗതി രഞ്ജിനിയെ പരസ്യമായി കളിയാക്കുകയായിരുന്നു. അപ്പോൾ പരിപാടിക്ക് കോട്ടം വരരുത് എന്നുള്ളതുകൊണ്ട് ഒന്നും മിണ്ടാതെ നിന്നെങ്കിലും പിന്നീടൊരു അവസരം കിട്ടിയപ്പോൾ രഞ്ജിനി തുറന്നടിച്ചു. ഇത് ആളുകൾക്കിടയിൽ ചർച്ചയായി. മറഡോണയുമായുള്ള ബന്ധം രഞ്ജിനി ഹരിദാസും മറഡോണയുമായുള്ള ബന്ധവും കേരളീയർ ആഘോഷിച്ചതാണ്.
ബോബി ചെമ്മണ്ണൂറിന്റെ ബ്രാന്റ് ഈവന്റിന് വേണ്ടി കേരളത്തിലെത്തിയ മറഡോണയുമായി രഞ്ജിനിക്ക് വഴിവിട്ട ബന്ധമുണ്ട് എന്നായിരുന്നു വാർത്തകൾ. മറ്റ് വിവാദങ്ങൾ രഞ്ജിനിയെ ചുറ്റിപ്പറ്റി എന്നും വിവാദങ്ങളുണ്ടായിട്ടുണ്ട്. എയർപോർട്ടിൽ ക്യൂ തെറ്റിച്ചതിന് ഉണ്ടായ തർക്കവും പൊലീസും കേസുമൊക്കെ അതിന്റെ ഭാഗമാണ്. നടുവിരലിൽ വോട്ട് ചെയ്തതും അത് ഉയർത്തി പിടിച്ച് സെൽഫി എടുത്തതിന്റെ പേരിലും രഞ്ജിനി പഴികേട്ടു. കേരളത്തിൽ പട്ടികളെ സംരക്ഷിക്കണം എന്ന് പറഞ്ഞ് രംഗത്തെത്തിയതിനായിരുന്നു ഒടുവിലത്തെ പ്രശ്നം. ഇത്തരത്തിൽ സോഷ്യൽ മീഡിയയിൽ നിരന്തരം വിമർശനങ്ങളും രഞ്ജിനിക്കെതിരെ ഉയർന്നു.
പിന്നെ രഞ്ജിനി വാർത്തകളിൽ നിറഞ്ഞത് വിവാഹത്തിന്റെ പേരിലാണ്. 35 കാരിയായ രഞ്ജിനിയെ കെട്ടിക്കാൻ പലരും പല വഴി ശ്രമിച്ചു. എന്നാൽ പറ്റിയ ഒരാളെ കിട്ടിയില്ല എന്നാണ് രഞ്ജിനി പറഞ്ഞത്. വിവാഹം കഴിക്കാൻ രഞ്ജിനിക്കാണെങ്കിൽ ഒത്തിരി ഡിമാന്റുകളുമുണ്ട്. പക്ഷേ. കുറച്ചുകാലമായി പഴയ പ്രതാപത്തിന്റെ നിഴൽപോലുമല്ലാതെ രഞ്ജിനി കേരളത്തിലെ ഷോകളിൽ നിന്നും ചാനലുകളിൽ നിന്നുമെല്ലാം അകന്നുപോയി.
ഐഡിയ സ്റ്റാർ സിംഗറിന്റെ വേദി കഴിഞ്ഞപ്പോഴും രഞ്ജിനിക്ക് അത്യാവശ്യം സ്റ്റേജ് പ്രോഗാമുകളും മറ്റുമൊക്കെയായി തിരക്കുകളുണ്ടായിരുന്നു. എന്നാൽ പിന്നീട് പുതിയ പുതിയ ആളുകൾ പരീക്ഷണാടിസ്ഥാനത്തിൽ വന്നതോടെ രഞ്ജിനിയുടെ മൂല്യം കുറഞ്ഞു. രഞ്ജിനി പതിയെ പിന്നോട്ടായി. ആവർത്തന വിരസത ഒഴിവാക്കാനെന്ന പേരിൽ പലരേയും ആങ്കറായി പരീക്ഷിച്ചപ്പോഴും വിവാദങ്ങൾ ചൂണ്ടികാണിച്ചാണ് പലരും രഞ്ജിനിയെ തഴഞ്ഞതെന്ന വാദം പ്രബലമാണ്. ചുരുങ്ങിയകാലത്തിനിടയ്ക്ക് ഇതിനുമാത്രം ശത്രുക്കളേയും പലതരത്തിലും രഞ്ജിനിക്കുണ്ടായിരുന്നു എന്നതാണ് അതിന്റെ പിന്നാമ്പുറം.
അതിന് വേണ്ടി ചിലരൊക്കെ പിന്നിൽ കളിച്ചിരുന്നു എന്നതും സത്യമാണ്. പകരമുണ്ടോ വേറെ ഒരാൾ രഞ്ജിനി ഹരിദാസിനെ വിമർശിക്കുന്നവർക്ക് പോലുമറിയാം, രഞ്ജിനി ഹരിദാസിന് ശേഷം അവതാരക മേഖലയിൽ ഇത്രയേറെ തരംഗം സൃഷ്ടിച്ച മറ്റൊരാളും വന്നിട്ടില്ല. എത്ര തന്നെ നെഗറ്റീവായ സിറ്റുവേഷനുകളും ചിരിയോടെയും എനർജിയോടെയും രഞ്ജിനി കൈകാര്യം ചെയ്യുമായിരുന്നു. എന്നാൽ ഇപ്പോൾ അവസരങ്ങൾ കാര്യമായി രഞ്ജിനിയെ തേടിയെത്തുന്നില്ല.
എന്നാലും ഇപ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ വലിയ സംസാരവിഷയമായി രഞ്ജിനി നിൽക്കുന്നു. രഞ്ജിനി എവിടെയെന്ന അന്വേഷണത്തിലാണ് എല്ലാവരും. ഏഷ്യനെറ്റിലെ റൺ ബേബി റൺ എന്ന പരിപാടിയിൽ അവതാരകയായി തിരിച്ചെത്തിയെങ്കിലും നിലനിൽപുണ്ടായില്ല. മഴവിൽ മനോരമയിൽ കോമഡി സർക്കസ്സിൽ അതിഥിവേഷത്തിലെ വിധികർത്താവായി വന്ന് പോയിരുന്നു. ഇതിന് ശേഷം രഞ്ജിന് ഇപ്പോഴും ക്യാമറയ്ക്ക് പുറത്താണ്. പഴയ സുഹൃത്തുക്കൾക്കുപോലും പിടികൊടുക്കാതെ.