- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ! നല്ല സിനിമ ഒന്നും കിട്ടാതായതോടെ ലബിർട്ടി ബഷീറിന്റെ എ ക്ലാസ് തിയേറ്ററുകൾ പഴയ തമിഴ് പടങ്ങൾ ഓടിക്കേണ്ട ഗതികേടിൽ; ഷക്കീലക്കാലത്തെ സിനിമകൾ ഓടിച്ചു പിടിച്ചുനിൽക്കാൻ കഴിയാതെ വെള്ളം കുടിച്ചു തിയേറ്റർ ഉടമനേതാവ്
ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്തു എന്നതാണ് എക്‌സിബിറ്റ്േഴ്‌സ് ഫെഡറേഷൻ നേതാവ് ലിബർട്ടി ബഷീറിന്റെ ഇപ്പോഴത്തെ അവസ്ഥ. സിനിമകൾ പ്രദർശിപ്പിക്കുന്നതിലെ 50 ശതമാനം ലാഭ വിഹിതം വേണമെന്ന് പറഞ്ഞ് സമരം നടത്തിയ തിയറ്റർ ഉടമയ്ക്ക് വലിയ തിരിച്ചടിയാണ് നടൻ ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടന നൽകിയത്.പിണക്കങ്ങളെല്ലാം മറന്ന് മോഹൻലാലും മമ്മൂട്ടിയും ഒക്കെ ദിലീപിന്റെ നീക്കത്തെ പിന്തുണച്ചിരുന്നു. ഇതോടെ ലിബർട്ടി ബഷീറെന്ന അതികായകൻ തകർന്നടിഞ്ഞു.അമിതമായി ലാഭം കൊയ്യാമെന്ന് പ്രതീക്ഷിച്ചാണ് ലിബർട്ടി ബഷീർ സമരത്തിനിറങ്ങിയത്. ചില സിനിമാ ക്കഥകളെപ്പോലും അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ലിബർട്ടി ബഷീറിന്റെ ഇപ്പോഴത്തെ അവസ്ഥ. ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിൽ തലശ്ശേരിയിലുള്ള തീയേറ്റർ സമുച്ചയത്തിൽ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതിൽ ലിബർട്ടി പാരഡൈസിൽ ഇപ്പോൾ പ്രദർശനമില്ല. ലിറ്റിൽ പാരഡൈസിലും ലിബർട്ടി മൂവി ഹൗസിലും മിനി പാരഡൈസിലുമൊക്കെ ഒരുകാലത്ത് സി ക്ലാസ് തീയേറ്ററുകാർ പ്രദർശിപ്പിച്ചിരുന്നതരം സിനിമകളാണ്.സെമി
ഉത്തരത്തിലിരുന്നത് കിട്ടിയുമില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്തു എന്നതാണ് എക്‌സിബിറ്റ്േഴ്‌സ് ഫെഡറേഷൻ നേതാവ് ലിബർട്ടി ബഷീറിന്റെ ഇപ്പോഴത്തെ അവസ്ഥ. സിനിമകൾ പ്രദർശിപ്പിക്കുന്നതിലെ 50 ശതമാനം ലാഭ വിഹിതം വേണമെന്ന് പറഞ്ഞ് സമരം നടത്തിയ തിയറ്റർ ഉടമയ്ക്ക് വലിയ തിരിച്ചടിയാണ് നടൻ ദിലീപിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സംഘടന നൽകിയത്.പിണക്കങ്ങളെല്ലാം മറന്ന് മോഹൻലാലും മമ്മൂട്ടിയും ഒക്കെ ദിലീപിന്റെ നീക്കത്തെ പിന്തുണച്ചിരുന്നു. ഇതോടെ ലിബർട്ടി ബഷീറെന്ന അതികായകൻ തകർന്നടിഞ്ഞു.അമിതമായി ലാഭം കൊയ്യാമെന്ന് പ്രതീക്ഷിച്ചാണ് ലിബർട്ടി ബഷീർ സമരത്തിനിറങ്ങിയത്. ചില സിനിമാ ക്കഥകളെപ്പോലും അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ലിബർട്ടി ബഷീറിന്റെ ഇപ്പോഴത്തെ അവസ്ഥ.
ലിബർട്ടി ബഷീറിന്റെ ഉടമസ്ഥതയിൽ തലശ്ശേരിയിലുള്ള തീയേറ്റർ സമുച്ചയത്തിൽ അഞ്ച് സ്‌ക്രീനുകളാണുള്ളത്. ഇതിൽ ലിബർട്ടി പാരഡൈസിൽ ഇപ്പോൾ പ്രദർശനമില്ല. ലിറ്റിൽ പാരഡൈസിലും ലിബർട്ടി മൂവി ഹൗസിലും മിനി പാരഡൈസിലുമൊക്കെ ഒരുകാലത്ത് സി ക്ലാസ് തീയേറ്ററുകാർ പ്രദർശിപ്പിച്ചിരുന്നതരം സിനിമകളാണ്.സെമി-പോൺ വിഭാഗത്തിൽപ്പെടുത്താവുന്ന തമിഴ്, ഇംഗ്ലീഷ് സിനിമകൾ. എല്ലാം പഴയവ തന്നെ. പതിമൂന്നാംപക്കം പാർക്കാം, സീക്രട്ട് ഗേൾസ് 009, പാരെ വെള്ളയ്യ ദേവ, പൊല്ലാത്തവൾ എന്നീ സിനിമകൾ. ലിബർട്ടി സ്യൂട്ട് എന്ന സ്‌ക്രീനിൽ മാത്രമാണ് പുതിയ ചിത്രമുള്ളത്. ബോളിവുഡിൽ നിന്നുള്ള ഷാരൂഖ് ഖാന്റെ റയീസ്.
തങ്ങളുടെ വ്യവസ്ഥകൾ രേഖാമൂലം അംഗീകരിക്കുന്നത് വരെ സിനിമകൾ നൽകില്ലെന്നായിരുന്നു സമരത്തിന് സമവായമുണ്ടാക്കാൻ അവസാനം നടത്തിയ ചർച്ചയിൽ നിർമ്മാതാക്കളും വിതരണക്കാരും തീരുമാനിച്ചത്. ലിബർട്ടി ബഷീറും ഒപ്പമുള്ള ചില തീയേറ്റർ ഉടമകൾ ഇനിയും കരാർ അംഗീകരിക്കാത്തതിനാൽ അവർക്കുള്ള വിലക്ക് തുടരുകയാണ്.
തീയേറ്റർ സമരം മൂലം ഒരു മാസത്തോളം വൈകിയ ക്രിസ്മസ് റിലീസുകൾ ഒന്നിനുപിറകെ ഒന്നായി പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കൊണ്ടിരിക്കുകയാണ്. ജോമോന്റെ സുവിശേഷങ്ങൾ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ഫുക്രി, എസ്ര എന്നിങ്ങനെ ക്രിസ്മസിന് തീയേറ്ററുകളിലെത്തേണ്ട പ്രധാന ചിത്രങ്ങളെല്ലാം ഇതിനകം റിലീസായി. എന്നാൽ സമരത്തിന് ചുക്കാൻ പിടിച്ച എക്സിബിറ്റേഴ്സ് ഫെഡറേഷൻ നേതാവ് ലിബർട്ടി ബഷീറിനും ഒപ്പം നിൽക്കുന്ന മറ്റ് തീയേറ്റർ ഉടമകൾക്കും ഇനിയും പുതിയ സിനിമകൾ ലഭിച്ചിട്ടില്ല.
എന്നാൽ ലിബർട്ടി ബഷീർ അടക്കമുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് തങ്ങളല്ലെന്നാണ് ദിലീപിന്റെ നേതൃത്വത്തിൽ ആരംഭിച്ച പുതിയ സംഘടന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരളയുടെ നിലപാട്. കരാറിൽ ഒപ്പിട്ടാൽ മാത്രമേ ഇനി ലിബർട്ടിബഷീറിന് എന്തെങ്കിലും രക്ഷയുള്ളു എന്ന് തന്നെയാണ് ഇപ്പോൾ ലിബർട്ടി തീയറ്ററുകളിൽ നിലനിൽ്ക്കുന്ന അവസ്ഥ സൂചിപ്പിക്കുന്നത്.
സമരം തുടങ്ങിയപ്പോൾ തന്നെ മന്ത്രി എകെ ബാലൻ യോഗം വിളിച്ചു. എന്നാൽ മന്ത്രിമാരെ കളിയാക്കുന്ന തരത്തിൽ ലിബർട്ടി ബഷീർ നിലപാട് എടുത്തപ്പോൾ ബാലന്റെ നീക്കങ്ങൾ പൊളിഞ്ഞു. ഇത് മുഖ്യമന്ത്രിയെ ബാലൻ അറിയിക്കുകയും ചെയ്തു. ഇതോടെ ലിബർട്ടി ബഷീറിനെ അടുപ്പിക്കേണ്ടതില്ലെന്ന തീരുമാനം പിണറായി എടുത്തു. സിനമാക്കാരെയെല്ലാം ഒരു കുടക്കീഴിൽ നിർത്താൻ ഇന്നസെന്റിനോട് ആവശ്യപ്പെട്ടതും മുഖ്യമന്ത്രിയായിരുന്നു. ഈ കൂട്ടായ്മയുടെ നേതാവായി ദിലീപെത്തിയതോടെ തളർന്നത് ലിബർട്ടി ബഷീറായിരുന്നു. സർക്കാരുമായി അടുത്ത് നിൽക്കുന്ന എല്ലാവരും കളം മാറി. പിണറായിയുമായി തെറ്റി തലശ്ശേരിയിൽ പിടിച്ചു നിൽക്കാനാവില്ലെ ബോധമെത്തിയപ്പോൾ സിനിമാ സമരം പിൻവലിച്ചത് അങ്ങനെയാണ് എന്നിട്ടും ബഷീറിന് രക്ഷയുണ്ടായില്ല.