വാഷിംങ്ടൺ: വൈറ്റ് ഹൗസിന് മുന്നിൽ വെടി പൊട്ടി. ആത്മഹത്യാ ശ്രമമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആത്മഹത്യക്ക് ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ആയുധധാരിയയാ ഇയാളെ വൈറ്റ് ഹൗസ് പ്രത്യേക പൊലീസും മെട്രോ പൊളിറ്റൺ പൊലീസ് ഡിപ്പാർട്ടുമെന്റും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല.

അതിർത്തിക്ക് അടുത്ത് എത്തിയ ഇയാൾ കൈയിൽ കരുതിയിരുന്ന കൈത്തോക്ക് എടുത്ത് നിരന്തരം വെടിയുതിർക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആ സമയത്ത് 100 പേരോളം സമീപത്തുണ്ടായിരുന്നു. ഇയാളുടെ പക്കൽ നിന്നും ആത്മഹത്യ കുറിപ്പു കണ്ടെത്തിയിട്ടില്ല. എന്തു കാരണം കൊണ്ടാണ് ഇയാൾ ഇത്തരത്തിൽ പ്രവർത്തിച്ചിരിക്കുന്നതെന്ന് അറിയില്ല.

മറ്റാരെയും ലക്ഷ്യം വച്ചല്ല ഇയാൾ എത്തിയത് എന്നും റിപ്പോർട്ടുണ്ട്. ഇതേത്തുടർന്ന് വൈറ്റ് ഹൗസിൽ സുരക്ഷാ വിഭാഗം പരിശോധനയും നടത്തിയിട്ടുണ്ട്. എന്നാൽ, പ്രസിഡന്റ് ട്രംപ് ഫ്ളോറിഡ പരിശോധനയിലായതിനാൽ വൈറ്റ് ഹൗസ് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്.