വാഷിങ്ടൺ ഡി.സി.: അമേരിക്കയിലെ മുതിർന്ന 50% പേർക്കും കോവിഡ് വാക്സിൻ നൽകി കഴിഞ്ഞതായി മെയ് 25 ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വൈറ്റ് ഹൗസ് വെളിപ്പെടുത്തി.

രാജ്യം ഇതോടെ വലിയൊരു നാഴികകല്ല് പിന്നിട്ടിരിക്കുന്ന ജൊ ബൈഡൻ അധികാരമേൽക്കുമ്പോൾ ഒരു ശതമാനത്തിന് പോലും വാക്സിൻ ലഭിച്ചിരുന്നില്ല. മെയ് 25ന് ലഭ്യമായ ഔദ്യോഗീക കണക്കനുസരിച്ച് 130.6 മില്യൺ അമേരിക്കൻസിനും പൂർണ്ണമായും വാക്സിൻ നൽകി കഴിഞ്ഞു. ജൂലായ് 4നു മുമ്പ് 160 മില്യൺ പേർക്ക് വാക്സിൻ ന്ൽകുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് ബൈഡൻ പറഞ്ഞു. എത്രയും വേഗം എല്ലാവരും വാക്സിൻ സ്വീകരിക്കണമെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.

അമേരിക്കൻ ജനസംഖ്യയിൽ 49.4 ശതമാനം പന്ത്രണ്ടിനും മുകളിലുള്ളവരാണ്.
ഫൈസർ വാക്സിൻ മാത്രമാണ് ഇതുവരെ യുവജനങ്ങൾക്ക് നൽകുന്നതിനുള്ള അംഗീകാരം നൽകിയിരിക്കുന്നത്. മൊഡേന ഇതുവരെ 18 വയസ്സിനു താഴെയുള്ളവർക്ക് നൽകുന്നതിന് അനുമതി ലഭിച്ചിട്ടില്ല.

വാക്സിനെ കുറിച്ചു ചെറിയ ആശങ്കകൾ പലഭാഗത്തുനിന്നും ഉയർന്നുവെങ്കിലും, അതു അത്ര ഗൗരവമായി എടുക്കേണ്ടതില്ലെന്നും, വാക്സിനേഷൻ സ്വീകരിക്കുന്നതിന് അതൊരു തടസ്സമാകരുതെന്നും സി.ഡി.സി. അധികൃതർ അറിയിച്ചു.

വൈറസിനെ പ്രതിരോധിക്കുന്നതിന് അമേരിക്കയിലെ 70-85% പേരെങ്കിലും വാക്സിൻ സ്വീകരിക്കേണ്ടിയിരിക്കുന്നുവെന്ന് ബൈഡൻ പറഞ്ഞു. വാക്സിന് സ്വീകരിക്കേണ്ടതിനെ കുറിച്ചു ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കണമെന്ന് ബൈഡൻ പറഞ്ഞു.