- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹുമ ഖുറേഷിയോട് ഉമ്മ ചോദിച്ച് മമ്മൂക്ക; വൈറ്റിന്റെ രണ്ടാമത്തെ ടീസറും എത്തി; ചിത്രം നാളെ തിയേറ്ററുകളിൽ
മമ്മൂട്ടി നായകനാകുന്ന വൈറ്റിന്റെ പുതിയ ടീസർ പുറത്തുവന്നു. ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായികയായി എത്തുന്നത്. ഹുമയുടെ ആദ്യ തെന്നിന്ത്യൻ ചിത്രമാണിത്. പ്രകാശ് റോയ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിനിമയിലെ നായിക ഹുമാ ഖുറേഷിയോട് മമ്മൂട്ടി ഉമ്മ ആവശ്യപ്പെടുന്ന രംഗമാണ് ചിത്രത്തിന്റെ പുറത്തിറക്കിയ രണ്ടാം ടീസറിലെ പ്രധാന വിശേഷം. റോഷ്ണി മേനോൻ എന്ന 25 കാരിക്ക് മദ്ധ്യവയസ്‌ക്കനും ബ്രിട്ടീഷ് കോടീശ്വരനായ പ്രകാശ് റോയിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥാതന്തു. ഇവർ തമ്മിലുള്ള പ്രണയത്തിന്റെ ഭാഗമാണ് ഹുമാഖുറേഷിയോത് താരം ചോദിക്കുന്ന ചുംബനവും. ഉദയ് ആനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം കസബയ്ക്ക് ശേഷം മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പൂർണ്ണമായും വിദേശത്ത ചെയ്തിരിക്കുന്ന സിനിമ കനത്ത മഞ്ഞിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടുതൽ ഷൂട്ടിങ് നടന്നത്. ലണ്ടൻ, ബുഡാപെസ്റ്റ് എന്നിവയുടെ സൗന്ദര്യം ആവോളം ഒപ്പിയെടുത്തിട്ടുണ്ടെന്ന് ടീസറിൽ നിന്നു തന
മമ്മൂട്ടി നായകനാകുന്ന വൈറ്റിന്റെ പുതിയ ടീസർ പുറത്തുവന്നു. ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് നടി ഹുമ ഖുറേഷിയാണ് നായികയായി എത്തുന്നത്. ഹുമയുടെ ആദ്യ തെന്നിന്ത്യൻ ചിത്രമാണിത്. പ്രകാശ് റോയ് എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്.
സിനിമയിലെ നായിക ഹുമാ ഖുറേഷിയോട് മമ്മൂട്ടി ഉമ്മ ആവശ്യപ്പെടുന്ന രംഗമാണ് ചിത്രത്തിന്റെ പുറത്തിറക്കിയ രണ്ടാം ടീസറിലെ പ്രധാന വിശേഷം. റോഷ്ണി മേനോൻ എന്ന 25 കാരിക്ക് മദ്ധ്യവയസ്‌ക്കനും ബ്രിട്ടീഷ് കോടീശ്വരനായ പ്രകാശ് റോയിയോട് തോന്നുന്ന പ്രണയമാണ് സിനിമയുടെ കഥാതന്തു. ഇവർ തമ്മിലുള്ള പ്രണയത്തിന്റെ ഭാഗമാണ് ഹുമാഖുറേഷിയോത് താരം ചോദിക്കുന്ന ചുംബനവും.
ഉദയ് ആനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രം കസബയ്ക്ക് ശേഷം മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. പൂർണ്ണമായും വിദേശത്ത ചെയ്തിരിക്കുന്ന സിനിമ കനത്ത മഞ്ഞിന്റെ പശ്ചാത്തലത്തിലായിരുന്നു കൂടുതൽ ഷൂട്ടിങ് നടന്നത്. ലണ്ടൻ, ബുഡാപെസ്റ്റ് എന്നിവയുടെ സൗന്ദര്യം ആവോളം ഒപ്പിയെടുത്തിട്ടുണ്ടെന്ന് ടീസറിൽ നിന്നു തന്നെ വ്യക്തം.
ഇറോസ് ഇന്റർനാഷനലും ആപ്പിൾട്രീയും ചേർന്നാണ് വൈറ്റ് നിർമ്മിക്കുന്നത്. രാഹുൽ രാജ് ആണ് സംഗീത സംവിധാനം. അജ്മൽ അമീർ നായകനായ പ്രണയകാലം എന്ന ചിത്രത്തിന് ശേഷം ഉദയ് അനന്തൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വൈറ്റ്. ചിത്രം ജൂലൈ 29നാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.