തിരുവനന്തപുരം: മന്ത്രിയായിരിക്കെ ഗണേശ് കുമാറിനെ ഒരാൾ വീട്ടിൽ കയറി തല്ലി. ഇതുമായി ബന്ധപ്പെട്ട പലകഥകൾ പ്രചരിക്കുകയും ചെയ്തു. എന്നാൽ ഒന്നിനും സ്ഥിരീകരണം ഉണ്ടായില്ല. ഇതിനിടെയാണ് ഗണേശിനെ വീട്ടിൽ കയറി തല്ലിയത് താനാണെന്ന വെളിപ്പെടുത്തലുമായി ബിജു രാധാകൃഷ്ണൻ രംഗത്ത് വന്നിരിക്കുന്നത്. ഇതോടെ വീണ്ടും വിഷയം ചർച്ചയായി. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി നവമാദ്ധ്യമങ്ങളിൽ ചർച്ചകൾ സജീവമാകുന്നത്. ബിജു രാധാകൃഷ്ണന്റെ വാദം തെറ്റാണെന്നാണ് സോഷ്യൽ മിഡിയ പങ്കുവയ്ക്കുന്ന വികാരം.

ഈ വിവാദം നടക്കുമ്പോൾ തിരുവനന്തപുരത്ത് മാദ്ധ്യമ പ്രവർത്തകനായിരുന്ന രതീഷ് രഘുനന്ദനനാണ് ഫെയ്‌സ് ബുക്കിൽ കുറിപ്പുമായെത്തിയത്. മുന്മന്ത്രി ഗണേശ് കുമാറിനെ തല്ലിയത് താനാണെന്ന ബിജു രാധാകൃഷ്ണന്റെ വാദം ശുദ്ധ അസംബന്ധമാണ്. സരിതയല്ല ആ കഥയിലെ നായിക. തല്ലിയത് ബിജുവുമല്ല. ഭർത്താവും മന്ത്രി കാമുകനും കയ്യൊഴിഞ്ഞ ആ യുവതി തിരുവനന്തപുരത്തു നിന്നും മടങ്ങിയതിന് ഞാനടക്കം അപൂർവ്വം ചില മാദ്ധ്യമ പ്രവർത്തകരെങ്കിലും സാക്ഷികൾ...(മടങ്ങിയത് എങ്ങോട്ടെന്നത് ഒരു ക്ലൂവായി ഇരിക്കട്ടെ കണ്ണൂരിലേക്ക്)-എന്നായിരുന്നു രതീഷിന്റെ ആദ്യ പോസ്റ്റ്. ഇതോടെ ചർച്ച സജീവമായി. അരാണെ തല്ലിയെതെന്ന വ്യക്തമായ സൂചനകൾ പോലും ഫെയ്‌സ് ബുക്കിൽ സജീവമായി. പുലിവാല് പിടിച്ചത് തിരിച്ചറിഞ്ഞ് രതീഷിന്റെ അടുത്ത പോസ്റ്റുമെത്തി. ഏതായാലും ഗണേശിനെ തല്ലിയ ആളെ കുറിച്ചുള്ള ചർച്ചകൾ പുതിയ തലത്തിലെത്തുകയാണ്.

രതീഷിന്റെ രണ്ടാമത്ത് പോസ്റ്റ് ഇങ്ങനെ-ഇതോടെ ബിജു രാധാകൃഷ്ണന്റേത് ബഡായി വെളിപ്പെടുത്തലാണെന്നു പറയുക മാത്രമായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശ്യം. എല്ലാം അറിയാമെന്ന് മേനി നടിക്കാനോ ആരെയെങ്കിലും വീണ്ടും വേദനിപ്പിക്കാനോ ആയിരുന്നില്ല. ഇതിപ്പോ വേലിയിലിരുന്നതെടുത്തു വച്ചത് പോലെയായി. മാദ്ധ്യമ സുഹൃത്തുക്കളോട്... കൂടുതൽ ക്ലൂ കൊടുത്ത് തൊട്ട് കാണിക്കരുതെന്ന് രതീഷ് ആവകാശപ്പെടുന്നു. ഏതായാലും ചർച്ചകളുടെ വിരൽ ചുണ്ടുന്നത് കണ്ണൂർക്കാരിയിലേക്കാണ്. രതീഷിന്റെ പോസ്റ്റിന് താഴെ തന്നെ ഇതിന്റെ സൂചനകൾ പലരും നൽകുന്നു. അടിവിവാദം ഉണ്ടാകുമ്പോൾ അത് റിപ്പോർട്ട് ചെയ്തവർ തന്നെയാണ് പേരു പറയാതെ എല്ലാം വ്യക്തമാക്കുന്നത്. ഒരു കോൺഗ്രസ് നേതാവിനും ഇതിൽ പങ്കുണ്ടെന്നും വിശദീകരിക്കുന്നു.

കൃഷ്ണ 'ന്റെ പടങ്ങൾക്കും കവിതകൾക്കും പഞ്ഞമില്ലാത്ത ഒരു എഫ് ബി പേജും കാണാനില്ലെന്ന സൂചനയെഴുതി പ്രദീപ് സി നെടുമണ്ണും ചർച്ചകൾക്ക് പുതുമാനം നൽകി. വിവാദ നായിക ഇപ്പോഴും തിരുവനന്തപുരത്തുണ്ടെന്ന് മറ്റൊരു മാദ്ധ്യമ പ്രവർത്തകയുടെ കമന്റും. കൃഷ്ണനേയും കവിതയേയും ഉപക്ഷേച്ച് മറ്റൊരു മേഖലയിലാണ് ഇന്നും കുറിക്കുന്നു. ഇതിനിടെയിൽ ചർച്ചകൾക്ക് തുടക്കമിട്ട രതീഷ് രഘുനന്ദനെ മറുനാടൻ മലയാളി ബന്ധപ്പെടുകയും ചെയ്തു. ഇക്കാര്യത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികരണം

മന്ത്രിയായിരിക്കെ ഗണേശ് കുമാറിനെ തല്ലിയത് താനാണെന്ന് ബിജു രാധാകൃഷ്ണൻ കഴിഞ്ഞ ദിവസമാണ് വെളിപ്പെടുത്തിയത്. സരിതാ എസ് നായർക്ക് എഴുതിയ കത്തിലാണ് ബിജു ഇക്കാര്യങ്ങൾ അവകാശപ്പെടുന്നതെന്നാണ് ചാനലിന്റെ വെളിപ്പെടുത്തൽ. അടുത്തയാഴ്ച സ്‌ഫോടനാത്മ വെളിപ്പെടുത്തുകൾ ഉണ്ടാകുമെന്നും കത്തിൽ ബിജു പറയുന്നു. ഇതോടെ ഉമ്മൻ ചാണ്ടിയുടേയും കൂട്ടരുടേയും കള്ളക്കളി പുറത്തുവരുമെന്നും ബിജു രാധാകൃഷ്ണൻ പറയുന്നു. ഗണേശ് കുമാറിനെ തല്ലിയത് താനാണ്. ഏതൊരു ഭർത്താവും ചെയ്യുന്നതേ താനും ചെയ്തുള്ളൂ. തന്റെ ഒന്നാം നമ്പർ ശത്രുവാണ് ഗണേശ് കുമാറെന്നും കത്തിൽ പറയുന്നു. ഇടതുപക്ഷത്തേക്ക് മാറിയെന്ന് വച്ച് ഗണേശ് രക്ഷപ്പെടില്ലെന്നും കത്തിലുണ്ട്. പെരുമ്പാവൂർ കോടതിയിൽ എത്തിയപ്പോഴാണ് ബിജു രാധാകൃഷ്ണൻ കത്ത് പുറത്ത് വിട്ടത്. ഇത് വലിയ ചർച്ചയായപ്പോഴാണ് പോസ്റ്റുമായി രതീഷ് രഘുനന്ദനൻ രംഗത്ത് വനനത്.