- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു അമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ ഇല്ലാതാവുമെന്ന് പറഞ്ഞത് ആരാണ്? സി കേശവനു പകരം അത് കെ.ദാമോദരന് മേൽ ചാർത്തിക്കൊടുത്ത ടി ജി മോഹൻദാസിന് സോഷ്യൽ മീഡിയയുടെയും പൊങ്കാല; ചുട്ട മറുപടിയുമായി എം സ്വരാജ്; റിപ്പോർട്ടർ ചാനൽ ചർച്ചയിൽ നടന്നത്
കോഴിക്കോട്:ആർ.എസ്.എസിന്റെയും ബിജെപിയുടെയും വക്താവായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കാറുള്ള ടി.ജി മോഹൻദാസ് വല്ലാതെ നാണംകെട്ടുപോയ ചർച്ചയായിരുന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി.വിയിലെ എഡിറ്റേഴ്‌സ് അവറിൽ സിപിഐ(എം) നേതാവ് എം.സ്വരാജ് ഉൾപ്പെടെയുള്ളവരുമായി നടന്നത്.'ഒരു അമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ നശിക്കും' എന്ന് പറഞ്ഞത് സി. കേശവൻ ആയിരുന്നുവെന്നത് അറിയാതെ, ടി.ജി മോഹൻദാസ് അത് കമ്യൂണിസ്റ്റ് നേതാവ് കെ.ദാമോദരന് ചാർത്തിക്കൊടുക്കയായിരുന്നു. സ്വരാജ് ആവർത്തിച്ചുള്ള ചോദ്യങ്ങകൊണ്ട് മോഹൻദാസിനെ ഉത്തരം മുട്ടിച്ചെങ്കിലും അദ്ദേഹം തന്റെ പഴയ നിലപാടിൽ ഉറച്ചു നിൽക്കയായിരുന്നു. എന്നാൽ ഇക്കാര്യം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായതോടെയാണ് ഇത് ആർഎസ്എസ് നടത്തുന്ന സംഘടതി കുപ്രചാരണമാണെന്ന് പലരും പോസ്റ്റിട്ടിരിക്കുന്നുത്.ബിജെപിആർഎസ്എസ് ബുദ്ധിജീവികളുടെ ചിന്തൻ ബൈഠക്കുകളിലും ഭാരതീയ വിചാർകേന്ദ്രത്തിന്റെ യോഗങ്ങളിലുമൊക്കെ ഇങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വന്ന പ്രധാന ചോദ്യങ്ങളിൽ ഒന
കോഴിക്കോട്:ആർ.എസ്.എസിന്റെയും ബിജെപിയുടെയും വക്താവായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കാറുള്ള ടി.ജി മോഹൻദാസ് വല്ലാതെ നാണംകെട്ടുപോയ ചർച്ചയായിരുന്നു കഴിഞ്ഞ ദിവസം റിപ്പോർട്ടർ ടി.വിയിലെ എഡിറ്റേഴ്‌സ് അവറിൽ സിപിഐ(എം) നേതാവ് എം.സ്വരാജ് ഉൾപ്പെടെയുള്ളവരുമായി നടന്നത്.'ഒരു അമ്പലം കത്തി നശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ നശിക്കും' എന്ന് പറഞ്ഞത് സി. കേശവൻ ആയിരുന്നുവെന്നത് അറിയാതെ, ടി.ജി മോഹൻദാസ് അത് കമ്യൂണിസ്റ്റ് നേതാവ് കെ.ദാമോദരന് ചാർത്തിക്കൊടുക്കയായിരുന്നു. സ്വരാജ് ആവർത്തിച്ചുള്ള ചോദ്യങ്ങകൊണ്ട് മോഹൻദാസിനെ ഉത്തരം മുട്ടിച്ചെങ്കിലും അദ്ദേഹം തന്റെ പഴയ നിലപാടിൽ ഉറച്ചു നിൽക്കയായിരുന്നു. എന്നാൽ ഇക്കാര്യം സോഷ്യൽ മീഡിയയിലും വലിയ ചർച്ചയായതോടെയാണ് ഇത് ആർഎസ്എസ് നടത്തുന്ന സംഘടതി കുപ്രചാരണമാണെന്ന് പലരും പോസ്റ്റിട്ടിരിക്കുന്നുത്.ബിജെപിആർഎസ്എസ് ബുദ്ധിജീവികളുടെ ചിന്തൻ ബൈഠക്കുകളിലും ഭാരതീയ വിചാർകേന്ദ്രത്തിന്റെ യോഗങ്ങളിലുമൊക്കെ ഇങ്ങനെ തന്നെയാണ് പഠിപ്പിക്കുന്നന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വന്ന പ്രധാന ചോദ്യങ്ങളിൽ ഒന്ന് ആരാണ് സി. കേശവൻ എന്നതാണ്. 195052വരെ പഴയ തിരുക്കോച്ചി സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി. കേശവൻ (1891-1969) സാതന്ത്ര്യ സമര സേനാനിയും കറകളഞ്ഞ കോൺഗ്രസുകാരനുമായിരുന്നു. എസ്.എൻ.ഡി.പി യോഗത്തിന്റെ സെക്രട്ടറി പദവിയും അദ്ദേഹം വഹിച്ചിരുന്നു.സി.കേശവൻ ഒരിക്കലും മാർക്വിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായിരുന്നില്ല. കറകളഞ്ഞ നിരീശ്വരവാദികൂടിയായ അദ്ദേഹത്തിന്റെ വിഖ്യാതമായ വാക്കുകളാണ് 'ഒരു അമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസങ്ങൾ ഇല്ലാതാവുമെന്നത്'. കൊല്ലം മയ്യനാട്ടെ ഒരു പാവപ്പെട്ട ഈഴവ കുടംബത്തിൽ ജനിച്ച സി.കേശവൻ,സവർണരുടെ ജാതിവിവേചനത്തിന്റെ ഇരയായിരുന്നു തന്റെ ബാല്യമെന്ന് എഴുതിയിട്ടുണ്ട്.ഹിന്ദുമതത്തിന്റെ ജാതിഭ്രാന്തിൽ മടുത്തുകൊണ്ട് ഒരു ഘടത്തിൽ, അംബേദ്ക്കറെ പിന്തുടർന്നുകൊണ്ട് അദ്ദേഹം ഈഴവർ ഹിന്ദുമതം വിടണമെന്നും ആഹ്വാനം ചെയ്യുകയുണ്ടായി.
സി.കേശവൻ പറഞ്ഞ വാക്കുകൾ കമ്യൂണിസ്റ്റ് നേതാക്കാൾ ചാർത്തിക്കൊടുത്ത് യാദൃശ്ചികമല്‌ളെന്ന് സോഷ്യൽ മീഡലയയിൽ പലരും ചൂണ്ടിക്കാട്ടുന്നു. ശശികല ടീച്ചൽ ഇതേവാക്കുകൾ ഇ.എം.എസ് പറഞ്ഞുവെന്ന് പറഞ്ഞാണ് പലേടത്തും ഉദ്ധരിക്കുന്നത്. ആർഎസ്എസ് മുൻ സർസംഘചാലക് സുദർശന്റെ ഒരു പ്രസംഗത്തിലും ഇതേകാര്യം കമ്യൂണിസ്റ്റുകാർക്ക് ചാർത്തിക്കൊടുക്കുന്നു.
തൊട്ട്മുമ്പത്തെ ദിവസം റിപ്പോർട്ടർ ടിവിയിലെ ചർച്ചയിൽ ബിജെപി നേതാവായ എ.എൻ രാധാകൃഷ്ണനും,'ഒരമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും' എന്ന് പറഞ്ഞത് കമ്യൂണിസ്റ്റുകാർ ആണെന്നായിരുന്നു പറഞ്ഞത്. എന്നാൽ അങ്ങനെ പറഞ്ഞത് സി.കേശവൻ ആണെന്ന്, അവതാരകനായ അഭിലാഷ് മോഹൻ ചൂണ്ടിക്കാണിക്കാട്ടിയപ്പോൾ,ആരാണ് സി കേശവൻ എന്ന ചോദ്യം ചോദിച്ച് മറുപടിയില്ലാതെ ഇരിക്കയായിരുന്നു രാധാകൃഷ്ണൻ.ഇതേക്കുറിച്ചുള്ള സംവാദങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കവേയാണ് ടി.ജി മോഹൻദാസും ഇതേ നുണ ആവർത്തിച്ചത്.
അതിനോട് വളരെ കൃത്യമായാണ് ചർച്ചയിൽ ഉണ്ടായിരുന്നു സിപിഐ(എം) നേതാവ് എം.സ്വരാജ് പ്രതികരിച്ചത്.ഇത്തരം പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കരുതെന്നും, ചരിത്രം അറിയാഞ്ഞിട്ടല്ല ടി.ജി മോഹൻദാസിനെ പോലുള്ള ആർ.എസ്സ്.എസ്സുകാർ ഇങ്ങനെ പറയുന്നതെന്നും സ്വരാജ് പറഞ്ഞു.'ചരിത്രം അറിയില്ലങ്കെിൽ അത് പഠിക്കണം.പ്രായം അതിന് ഒരു തടസ്സമല്ലന്നെും പറഞ്ഞു. പ്രായത്തെ ബഹുമാനിക്കുന്നതുകൊണ്ട് ഇക്കാര്യത്തിൽ കൂടുതലൊന്നും പറയുന്നില്ല' സ്വരാജ് പറഞ്ഞു.
അപ്പോൾ ' അമ്പലം കത്തിനശിച്ചാൽ അന്ധവിശ്വാസം കുറയുമെന്ന് പറഞ്ഞത്'കെ. ദാമോദർ ആണെന്നായിരുന്നു ടി.ജി യുടെ കണ്ടത്തെൽ.തുടർന്നുള്ള ചർച്ചയിൽ സി.കേശവനേയും കെ. ദാമോദരേനും വിട്ട് ടി.ജി മറ്റൊരു വിഷയത്തിലേക്ക് കടന്നു. അപ്പോൾ സ്വരാജ് വീണ്ടും ചോദിച്ചു. 'അങ്ങ് ആവർത്തിച്ചു നുണപറയരുത്,ഒരമ്പലം കത്തിനശിച്ചാൽ അത്രയും അന്ധവിശ്വാസം കുറയും എന്ന് പറഞ്ഞത് ആരാണ്. സി.കേശവനെക്കുറിച്ച് നിങ്ങൾക്കറിയില്ലേ?'അപ്പോഴും മോഹനദാസിന്റെ ഉത്തരം കെ. ദാമോദരൻ എന്ന് തന്നെയായിരുന്നു. മോഹൻദാസിന്റെ വാക്കുകൾകേട്ട് അവതാരകനായ അഭിലാഷിന് പോലും ചിരി അടക്കാൻ കഴിയുന്നുണ്ടായില്ല.ഒരു കോൺഗ്രസുകാരനായ യുക്തിവാദി നേതാവ് പറഞ്ഞതിനെപ്പറ്റി സംഘടിതമായി ആർഎസ്എസ് നടത്തുന്ന കുപ്രചാരണം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ സി.കേശവനെന്ന മൺമറഞ്ഞ നേതാവ് എത്രയോ വർഷങ്ങക്കുശേഷം വീണ്ടും ചർച്ചയയാവുകയും ചെയ്തു.