കൊട്ടാരം ഉപേക്ഷിച്ചു കുടിലിൽ അഭയം പ്രാപിച്ചവൻ ആവണം ഒരു നല്ല കമ്യൂണിസ്റ്റുകാരൻ ... കുടിലിൽ വളർന്നു കമ്മ്യൂണിസം കച്ചവടമായി സ്വീകരിച്ചു കുടിലിൽ നിന്നും കൊട്ടാരത്തിലേക്കു പരകായ പ്രവേശം നടത്തിയവർ ഒരിക്കലും ഒരു ഉത്തമ കമ്മ്യൂണിസ്‌റ് ആകുന്നില്ല .... കമ്മ്യൂണിസം ഒരു ജീവിത രീതിയാക്കിയവൻ ആണ് ഒരു ഉത്തമ കമ്മ്യൂണിസ്‌റ് അല്ലാതെ കമ്മ്യൂണിസം വയറ്റു പിഴപ്പ് ആകിയവൻ ഒരു കമ്മ്യൂണിസ്‌റ് മാതൃക ആകുന്നില്ല ...കമ്മ്യൂണിസ്‌റ് ജീവിത രീതി കുടുംബങ്ങളിലൂടെയും പകർന്നവനാകണം ഉത്തമ കമ്മ്യൂണിസ്‌റ് .അല്ലാതെ സ്വന്തം ജാതി മത ചിന്തയിൽ കുടുംബത്തെയും നയിച്ചവൻ ഒരിക്കലും ഉത്തമ കമ്മുനിസ്‌റ് ആകുന്നില്ല .മരണ ശേഷവും മനുഷ്യന് കമ്മ്യൂണിസ്‌റ് ആകുവാൻ കഴിയും എന്ന് കാട്ടി തന്ന സഖാവ് 'ജ്യോതി ബസുവും',സഖാവ് മത്തായി ചാക്കോയും ആകുന്നു മരിച്ചു കഴിഞ്ഞും ഒരു കമ്മ്യൂണിസ്‌റ് എങ്ങനെ ആകണം എന്നുള്ളതിന് ഉത്തമ ഉദാഹരണം .

അല്ലാതെയുള്ള കപട കമ്മ്യൂണിസ്റ്റുകൾക്ക് കപട വിപ്ലവകാരികൾക്കു സുരക്ഷിതമായി പരലോക യാത്രയൊരുക്കാൻ പയ്യാമ്പലത്തെ മണൽ തരികൾ ഇനിയും ചിതയൊരുക്കും...മരണം പുൽകിയ ദേഹം പിന്നീട് കമ്മ്യൂണിസം ഉൾകൊള്ളില്ല...അതാണ് ചിതയിലെരിഞ്ഞ മുൻകാല ധീര വിപ്ലവ കാരികളുടെ കമ്മ്യൂണിസം വെടിഞ്ഞ ദേഹം അഗ്‌നിയെ പുൽകി സ്വർഗവാസം പുല്കിയതു .ഇക്കൂട്ടർ ജീവിതത്തിലും,മരണത്തിലും കപടത വെച്ച് പുലർത്തി ....

അവിടെയാണ് ജീവിതത്തിലും മരണത്തിലും ഒരു നല്ല കമ്മ്യൂണിസ്‌റ് കാരൻ ആയിരുന്ന 'കെ.ബി . മുഹമ്മദാലി' എന്ന ധീര കമ്മ്യൂണിസ്‌റ് കാരനും മകനുമായ ഷാജഹാനും വ്യത്യസ്തരാകുന്നത് .

1955 കാലഘട്ടങ്ങളിൽ ചങ്ങനാശേരിയിലെ സമ്പന്നമായ മുസ്ലിം 'റാവുത്തർ' കുടുംബത്തിൽനിന്നും നാട്ടിലെ മുടിചൂടാ മന്നനായ 'കെ.ബി . മുഹമ്മദാലി' എന്ന ധീര കമ്മ്യൂണിസ്‌റ് കാരൻ ഈഴവ വിഭാഗത്തിൽ നിന്നും തന്റെ മനസ്സ് കീഴടക്കിയ തങ്കമ്മ എന്ന പുന്നപ്രക്കാരിയെ ജാതി മത എതിർപ്പുകൾ വകവെയ്ക്കാതെ തന്റെ ജീവിത സഖിയായ് തിരഞ്ഞെടുത്തു എന്നത് തന്നെ വ്യക്തമാക്കുന്നു കമ്മ്യൂണിസം മുഹമ്മദലിക്ക് വെറുമൊരു പാർട്ടി മാത്രമായിരുന്നില്ല ഒരു ജീവിത രീതി കൂടിയാണ് എന്ന് .

ഭാര്യ തങ്കമ്മ മാത്രമല്ല മകൻ ഷാജഹാനെയും മുഹമ്മദാലി മതത്തിനപ്പുറം ഉള്ള ഒരു വ്യവസ്ഥിതിയിലേക്കു നടത്തിച്ചു കാരണം വളരെ വ്യക്തമാണ് അവർക്കു കമ്മ്യൂണിസം വെറുമൊരു പാർട്ടി മാത്രമല്ല ഒരു ജീവിത രീതിയാണ്.

ചിതയിലെരിഞ്ഞ കേരളത്തിലെ ധീര വിപ്ലവകാരികൾ എത്ര മാത്രം കാപട്യം ഉള്ളവരും ഭീരുക്കളും ആണ് എന്നുള്ളതിന് അവരുടെ മരണ ശേഷമുള്ള സംസ്‌കാര രീതികൾ മാത്രം കണ്ടാൽ മതി .സിറിയൻ നസ്രാണി ആയ നട്ടെല്ലുള്ള സഖാവ് 'മത്തായി ചാക്കോ' കാട്ടി തന്ന ആ മരണ മാതൃക ഇ.എം.എസ് നമ്പൂതിരിപ്പാടോ ,എ.ക്കെ .ജി .യോ എം .വി.രാഘവനോ കാണിച്ചിട്ടുണ്ടോ ?ഇല്ല ചിതയിലെരിഞ്ഞു ചാരം കടലിലെറിഞ്ഞു ചുളുവിൽ അവരും സ്വർഗസ്ഥരാകും എന്ന് ധരിച്ചു സ്വയം അഗ്‌നിയെ വരിച്ചു .

ബ്രാഹ്മണനായ കമ്മ്യൂണിസ്‌റ് ആചാര്യൻ വങ്ക നാടിന്റെ ഹൃദയം കവർന്നവൻ സഖാവ് 'ജ്യോതി ബസു' നല്ല നട്ടെല്ലുള്ള മേല്പറഞ്ഞ ആ കമ്മ്യൂണിസ്‌റ് കാരന്റെ ആത്മാഭിമാനം മരണത്തിലും ദൈവത്തിന് അടിയറവു പറയാതെ കുട്ടികൾക്ക് പഠിക്കുവാൻ മെഡിക്കൽ കോളജിനു വിട്ടു നൽകി ആ പുണ്യ ദേഹം മരണത്തിലും ഒരു ഉത്തമ കമ്മ്യൂണിസ്‌റ് ആയി . അതാവണം കമ്മ്യൂണിസ്‌റ് മാത്രക ജീവിതത്തിലും മരണത്തിലും .

ഇങ്ങു കേരളത്തിലോ? അധര വ്യായാമം നടത്തി വലിയ കമ്മുനിസ്റ്റുകൾ ചമയുന്ന നേതാക്കന്മാർ നമ്പൂതിരി ഇല്ലത്തു നിന്നാലതെ എത്ര വേളി കഴിച്ചു? നമ്പ്യാർ,മേനോൻ തറവാടുകളിൽ നിന്നും ഉയർന്നു വന്ന കണ്ണൂരിലെ എത്ര സഖാക്കൾ ഒരു പിന്നോക്ക സമുദായ അംഗത്തിനെ ജീവിത സഖി ആക്കി?ജീവിതത്തിൽ ഉടനീളം ഞങ്ങൾ നിരീശ്വര വാദികൾ എന്ന് പറഞ്ഞു നടന്നവർ എത്ര പേർ പയ്യാമ്പലത്തെ മണ്ണിൽ ചിതയൊരുക്കാതെ ഈ ലോകം വിട്ടകന്നു?ജീവിതത്തിലും മരണത്തിലും തങ്ങൾ വെറും കള്ള നാണയങ്ങൾ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു അവർ ചുളുവിൽ സ്വർഗസ്തരാവാം എന്ന തോന്നലിൽ ചിതയിലമർന്നു .

ലോകത്തിന്റെ കീഴിൽ നമ്മുടെ കൊച്ചു കേരളത്തിൽ അല്ലാതെ ഈ വക തട്ടിപ്പുകൾ എവിടെ നടക്കും?ഒരിക്കലും കമ്മ്യൂണിസ്‌റ് ആയിരുന്നിട്ടില്ലാത്ത അതും ശൈവ ബ്രാഹ്മണ ആയ 'ജയലളിത' പോലും മരണശേഷം തന്റെ മുൻഗാമികളുടെ മാതൃക അവരും സ്വീകരിച്ചു .ബ്രാഹ്മണ രീതിയിലേതു പോലെ ചിതയിലൊടുങ്ങാതെ ദ്രാവിഡ ആചാര പ്രകാരം മണ്ണിലലിഞ്ഞു ചേർന്നു .മേല്പറഞ്ഞ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ എല്ലാ കപട കമ്മുനിസ്റ്റുകളിൽ നിന്നും തീർത്തും വ്യത്യസ്തരാകുന്നത് കമ്മ്യൂണിസം മുഹമ്മദലിക്കും കുടുംബത്തിനും വെറുമൊരു പാർട്ടി മാത്രമായിരുന്നില്ല ഒരു ജീവിത രീതി കൂടിയാണ് എന്ന് അവർ ഈ കപട കമ്മ്യൂണിസ്‌റ് കളോട് ഈ രീതിയിൽ വിളിച്ചു പറയുമ്പോൾ മാത്രമാണ് ആണ് .നിങ്ങൾ ആദ്യം ജീവതം കൊണ്ടും പിന്നെ മരണം കൊണ്ടും കെ.ബി . മുഹമ്മദാലിയെയും കുടുംബത്തെയും പിന്തുടർന്ന് നോക്കു അപ്പോൾ മാത്രമാണ്....നിങ്ങളെക്കാൾ എത്രമാത്രം ഉയരത്തിലാണ് അവർ എന്ന് ബോധ്യമാവും .

നീതി കിട്ടാതെ തികച്ചും വ്യക്തി വിരോധത്തിന്റെ പേരിൽ മാത്രം ജയിലിൽ അടക്കപ്പെട്ട ഷാജഹാനെ കുറിച്ച് ഇനിയും കേരളം മൗനം തുടർന്നാൽ അതാവും ഏകാധിപധികൾക്കുള്ള ചവിട്ടുപടികൾ .തിരുവിതാം കൂറിൽ ആയതുകൊണ്ട് മാത്രം ഇന്നും ജീവനോടെ ഇരിക്കുന്ന ജീവിതത്തിലും മനസ്സിലും കമ്മ്യൂണിസം സൂക്ഷിക്കുന്ന ഒരു കമ്മ്യൂണിസ്‌റ് കാരൻ ഷാജഹാൻ .ആര് പ്രതിഷേധിക്കണം എങ്ങനെ പ്രതിഷേധിക്കണം എന്ന് ഭരകൂടം തീരുമാനിച്ചാൽ ഒന്നുറപ്പിക്കാം ...അതാണ് ഫാസിസം നമ്മൾ മലയാളികൾ എല്ലാ ഇപ്പോഴും ആർ,എസ്സ് ,എസ്സിന് മാത്രം ചാർത്തി കൊടുത്തിരിക്കുന്ന വർഗീയ ആഭരണം .

മുഷ്ടി ചുരുട്ടിയാൽ മാത്രം ഒരുവൻ കമ്മ്യൂണിസ്‌റ് ആകുന്നില്ല ...കൊട്ടാരം ഉപേക്ഷിച്ചു കുടിലിൽ അഭയം പ്രാപിച്ചവൻ ആവണം ഒരു നല്ല കമ്യൂണിസ്റ്റുകാരൻ ...ചില അഭിനവ വിപ്ലവകാരികൾ കുടിൽ ഇട്ടെറിഞ്ഞു കൊട്ടാരം കെട്ടിപ്പൊക്കി അതിൽ അഭയം തേടുന്ന ഈ കാലഘട്ടത്തിൽ സഖാവ് ഷാജഹാൻ എല്ലാ ഇപ്പോഴും ഒരു നല്ല കമ്യൂണിസ്റ്റു ആയ പിതാവ് കെ.ബി .മുഹമ്മദലിയുടെ പിന്തുടർന്ന് ഇന്നും കപട കമ്മുനിസ്റ്റുകൾക്കു മുന്നിൽ ഭയക്കാതെ നെഞ്ച് വിരിച്ചു നടക്കുമ്പോൾ മാത്രമാണ് നമ്മൾ ഷാജഹാന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ നല്ല വശം കേരളം കൂടുതൽ കണ്ടു തുടങ്ങിയത് .