- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദിലീപിനെ ചേട്ടനായി കാണുന്ന കാവ്യയുടെ ആത്മമിത്രം; ബാലചന്ദ്രകുമാറിന്റെ മൊഴികളിലുള്ള 'മാഡം' പല്ലിശേരിയുടെ വെളിപ്പെടുത്തലിലെ വില്ലത്തിയോ? സൂചനകൾ നീങ്ങുന്നത് ആ വഴിക്ക്; വാർത്ത എഴുതിയതിന് നിയമ നടപടി എന്ന പ്രഖ്യാപനം കോടതിയിൽ എത്തിയോ എന്നും പരിശോധിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വർഷങ്ങൾക്ക് മുമ്പ് ഗുരുതര വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സിനിമാ മംഗളം മുൻ എഡിറ്റർ പല്ലിശ്ശേരിയുടെ ചില സംശയങ്ങളും പൊലീസ് പരിശോധിക്കുന്നതായി സൂചന. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ മറ്റൊരു പ്രമുഖ നടിയും കണ്ടിരുന്നുവെന്ന് അന്ന് പല്ലിശേരി റിപ്പോർട്ട് ചെയ്തിരുന്നു. ദിലീപിനെ ചേട്ടനെന്നും കാവ്യാ മാധവനെ സുഹൃത്തെന്നും വിളിക്കുന്ന നടിയെ കുറിച്ചായിരുന്നു പരമാർശം. നടിയുടെ പേരു സഹിതമായിരുന്നു സിനിമാ മംഗളത്തിലെ റിപ്പോർട്ട്.
സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയിലും ഒരു മാഡമുണ്ട്. ദൃശ്യവുമായി വിഐപി എത്തിയ ദിവസം ഈ നടി ആ വീട്ടിൽ ഉണ്ടായിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. ഇതിനൊപ്പം നടത്തിയ കൂട്ടിച്ചേർക്കലുകളാണ് പല്ലിശേരി അന്ന് പറഞ്ഞ നടിയാണോ ഇവരെന്ന സംശയം ശക്തമാക്കുന്നത്. അന്ന് മറുനാടനും പല്ലിശേരിയുടെ വെളിപ്പെടുത്തൽ വാർത്തയാക്കിയിരുന്നു. ഈ വാർത്തയെ പരാമർശിക്കുന്ന തരത്തിലായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ.
നടി ആക്രമിച്ച ദിവസം മുതൽ ചർച്ചയായത് മാഡത്തെ കുറിച്ചാണ്. പല പേരുകളും ചർച്ചയാക്കി. ഇതിനിടെ പുതിയൊരു ചർച്ച തുടങ്ങി വയ്ക്കുകയയായിരുന്നു പല്ലിശ്ശേരി ചെയ്തത്. എന്നാൽ ഒട്ടും ആധികാരികമല്ലാതെ ആരോ പറഞ്ഞു, കേട്ടു എന്നൊക്കെ പറഞ്ഞാണ് ലേഖനം. നടി ------ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് കാര്യങ്ങൾ അവതരിപ്പിച്ചത്. ഗുരുതരമായ ആരോപണമാണ് ലേഖകൻ നടത്തിയത്. ഈ സാഹചര്യത്തിൽ നിയമ നടപടിയെടുക്കുമെന്ന് നടി പരസ്യമായി പറഞ്ഞു. ഈ നിയമ നടപടി ഉണ്ടായോ എന്നും പൊലീസ് പരിശോധിക്കും. ദിലീപ് ജയിലിലായപ്പോഴും മറ്റും കാവ്യയ്ക്ക് താങ്ങും തണലുമായി നിന്നതും ഈ നടിയാണ്.
വിഐപി ദൃശ്യങ്ങളുമായി എത്തിയ സമയത്ത് ഒരു നടിയും ദിലീപിന്റെ വീട്ടിലെത്തിയിരുന്നെന്ന് ബാലചന്ദ്രകുമാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അന്ന് ഒരു നടി അവിടെ വന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ക്ഷണിക്കാൻ വേണ്ടിയായിരുന്നു അവർ വന്നത്. കേസിന്റെ ആദ്യഘട്ടത്തിൽ നാല് വർഷം മുമ്പ് ഈ നടിയെക്കുറിച്ച് ഒരു ഓൺലൈൻ ചാനലിൽ ഒരാൾ സംശയം പ്രകടിപ്പിച്ചിരുന്നു. അവരുമായിട്ട് ഈ വീഡിയോ കണക്ട് ചെയ്ത് അന്ന് ചില വാർത്തകൾ വന്നിരുന്നു. അതേനടിയാണ് വിഐപി എത്തിയതിനു ശേഷം അവിടെ എത്തിയത്. അവർ ദിലീപുമായിട്ടെല്ലാം സംസാരിച്ചു. അവർ പോയത് ഞാൻ കണ്ടിട്ടില്ല. അതിനു ശേഷമാണ് വിഐപി ടാബുമായി അകത്തേക്ക് വരുന്നത്. കാവ്യയുടെ ഏറ്റവുമടുത്ത സുഹൃത്താണ് നടിയെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പല്ലിശേരിയുടെ ലേഖനത്തിലേക്ക് അന്വേഷണം പോകുന്നത്.
നടി ------ ചോദ്യം ചെയ്യുമോ? എന്ന തലക്കെട്ടിലാണ് പല്ലിശ്ശേരി കാര്യങ്ങൾ അവതരിപ്പിച്ചത്. ഗുരുതരമായ ആരോപണമാണ് പല്ലിശ്ശേരി നടത്തിയത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പലതും റിപ്പോർട്ട് ചെയ്തത് പല്ലിശ്ശേരിയായിരുന്നു. നടിയുടെ കൂട്ടുകാരിയിൽ നിന്നാണ് പീഡന ദൃശ്യത്തിന്റെ കഥ ചോർന്നതെന്ന് പേരു വെളിപ്പെടുത്താതെ ഒരാൾ സൂചിപ്പിക്കുകയുണ്ടായി എന്ന് പറഞ്ഞാണ് നടിയെ വെട്ടിലാക്കുന്ന റിപ്പോർട്ട് പല്ലിശ്ശേരി നൽകുന്നത്. കഴിഞ്ഞ ഒരു വർഷമായി നടി ആക്രമിക്കപ്പെട്ട സംഭവം ചർച്ച ചെയ്യപ്പെടുന്നു. ഇതുവരെ ദൃശ്യം കിട്ടിയിട്ടില്ല, ആരും കണ്ടിട്ടില്ല എന്നൊക്കെയാണല്ലോ പറയുന്നത്. എന്നാൽ അതു ശരിയല്ല കാണേണ്ടവരെല്ലാം ദൃശ്യം കണ്ടിട്ടുണ്ട്. ഈ കേസിന്റെ തുടക്കം മുതൽ പറഞ്ഞു കേൾക്കുന്ന പേരാണല്ലോ കാവ്യയുടെയും ദീലീപിന്റെയും ഹൃദയം സൂക്ഷിപ്പുകാരിയായ നടി ------- പേര്. പിന്നീടെന്തു സംഭവിച്ചു ? ഒരു കാര്യം ഉറപ്പാണ് നടി ആക്രമിക്കപ്പെടുന്ന ദൃശ്യം ----- കണ്ടിട്ടുണ്ട്- ഇതായിരുന്നു പല്ലിശേരിയുടെ റിപ്പോർട്ടിങ്. ഇത് മറുനാടനും അന്ന് വാർത്തയാക്കിയിരുന്നു.
ഈ നടിയെ മാത്രമല്ല അവരുടെ വേണ്ടപ്പെട്ട സർക്കിൾ മുഴുവനും. വേണ്ട രീതിയിൽ അന്ന് ചോദ്യം ചെയ്തിരുന്നെങ്കിൽ സീഡി എവിടെ ഉണ്ടെന്നറിയുമായിരുന്നു. ഒരുപക്ഷേ അന്വേക്ഷണ ഉദ്യോഗസ്ഥർക്കു ------- നിന്നും ആവശ്യമുള്ളതൊക്കെ ലഭിച്ചിരിക്കാം. വളരെ രഹസ്യമായി ഇക്കാര്യം സൂക്ഷിക്കുന്നതാകാനും മതി. പലരും ഇക്കാര്യം മുൻപ് എന്നോട് പറഞ്ഞിട്ടുള്ളതാണെങ്കിലും ഞാൻ എഴുതിയിരുന്നില്ല. എന്നാൽ വിശ്വസിക്കാൻ തക്ക തെളിവുകളാണ് ഇക്കാര്യത്തിൽ പിന്നീട് ലഭിച്ചത്. അതുകൊണ്ട് പുതുതായി വന്ന സൂചനകൾ തള്ളികളയാൻ തോന്നിയില്ല. സത്യം കണ്ടെത്തേണ്ടത് അന്വേക്ഷണ ഉദ്യോഗസ്ഥരാണ്-ഇങ്ങനെയാണ് ആ നടിക്ക് എതിരായ വാർത്ത പല്ലിശ്ശേരി അന്ന് നൽകിയത്.
ദിലീപിന്റേതായി അടുത്തിടെ പുറത്തു വന്ന ശബ്ദരേഖയിൽ ഒരു സ്ത്രീയെക്കുറിച്ച് ദിലീപ് പരാമർശിക്കുന്നുണ്ടായിരുന്നു. ഇക്കാര്യം കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ ബാലചന്ദ്രകുമാറാണ് ഈ സംഭാഷണ റെക്കോഡ് ചെയ്തത്. ദിലീപ്, അദ്ദേഹത്തിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ്, സുഹൃത്ത് ബൈജു എന്നിവർ 2017 നവംബർ 15 ന് ആലുവയിലെ ദിലീപിന്റെ വസതിയിൽ വെച്ചു നടത്തിയ സ്വകാര്യ സംഭാഷണമാണ് പുറത്തു വന്നത്.
നടി ആക്രമിക്കപ്പെട്ട കേസിൽ തനിക്ക് പങ്കുള്ളതായി ദിലീപ് തന്നെ വെളിപ്പെടുത്തുന്നതിന്റേയും മറ്റ് ചിലരെ രക്ഷിക്കാൻ ശ്രമിച്ചെന്നടക്കം തുറന്നുപറയുന്നതുമാണ് സംഭാഷണങ്ങൾ. കേസിൽ തനിക്ക് വളരെ അടുപ്പമുള്ള ഒരു സ്ത്രീയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെന്ന് ദിലീപ് പറയുന്നു. 'ഞാൻ അനുഭവിക്കേണ്ടതല്ല. വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മൾ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയി ഞാൻ ശിക്ഷിക്കപ്പെട്ടു', തന്റെ ഉറ്റ സുഹൃത്തായ ബൈജു എന്നയാളുമായി സംസാരിക്കുന്നതിനിടെയാണ് ദിലീപ് ഇക്കാര്യം പറയുന്നത്. ഇവർക്കായുള്ള അന്വേഷണം ക്രൈം ബ്രാഞ്ച് ഊർജിതമാക്കിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസിലെ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ജി നായർ തന്നെയാണെന്ന് അന്വേഷണസംഘം ഏതാണ്ട് സ്ഥിരീകരിച്ചിട്ടുണ്ട്. ശരത്തിന്റെ ആലുവയിലെ വീട്ടിലെ റെയ്ഡിന് ശേഷമാണ് പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ ഇയാൾ ഒളിവിലാണെന്നും ശരത്തിലേക്ക് എത്താൻ സഹായമായത് ശബ്ദസന്ദേശമാണെന്നും അന്വേഷണസംഘം അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ