- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണൂർ ചൊക്ലി സ്വദേശി മൻസീദ് അറിയപ്പെട്ടത് വിവിധ പേരുകളിൽ; ഒമർ അൽഹിന്ദി, മുത്തുക്കയും ചെല്ലപേരുകളിൽ ചിലത് മാത്രം; ഖത്തറിൽ ഇസ്ലാമിക് പ്രബോധകനായിരിക്കവേ ഫിലിപ്പൈൻസുകാരിയെ വിവാഹം ചെയ്തു; പോപ്പുലർ ഫ്രണ്ടിന്റെ സജീവ പ്രവർത്തകനായിരിക്കവേ ഷെഫിൻ ജഹാനുമായി അടുത്ത ബന്ധം പുലർത്തി; തീവ്ര ആശയങ്ങൾക്ക് ലൈക്കടിച്ച് ഷെഫിനും; ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തു വരവേ കനകമല ഓപ്പറേഷനിൽ അറസ്റ്റിലായി; ഹാദിയാ കേസിൽ ചർച്ചയായ മൻസി ബുറാഖ് ആരാണ്?
കോഴിക്കോട്: ഹാദിയ കേസിന്റെ തുടക്കം മുതൽ ഉയർന്നു കേട്ട പേരായിരുന്നു ഐ.എസ്(ഇസ്ലാമിക് സ്റ്റേറ്റ്) കേസിൽ അറസ്റ്റിലായ മൻസീദ് അല്ലെങ്കിൽ മൻസി ബുറാഖ്. ഷെഫിൻ ജഹാന് വേണ്ടി പോപ്പുലർ ഫ്രണ്ട് പണമെറിഞ്ഞ് കേസ് നടത്തുമ്പോഴും സുപ്രീംകോടതിയിൽ സംഘടനയെയും ഷെഫിനെയും പ്രതിക്കൂട്ടിലാക്കുന്നത് മൻസിയുമായുള്ള ബന്ധമായിരുന്നു. ഇന്നലെ എൻഐഎയും അശോകന്റ അഭിഭാഷകനും പ്രധാനമായും ചൂണ്ടിക്കാട്ടിയതും ഇരുവരും തമ്മിലുള്ള ബന്ധമായിരുന്നു. ഹാദിയയെ നിക്കാഹ് ചെയ്ത ഷഫിൻ ജഹാനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതും തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നതും മൻസി ബുറാഖുമായുള്ള സംഭാഷണമാണ്. ഇക്കാര്യം ഹാദിയയുടെ അച്ഛൻ അശോകന്റെ അഭിഭാഷകനും എൻ.ഐ.എയും കോടതിയിൽ ആവർത്തിക്കുന്നുമുണ്ട്. ഇക്കാരണങ്ങളാൽ തന്നെ ഷഫിൻ ജഹാനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യത്തിനു സുപ്രീം കോടതി തൽക്കാലത്തേക്ക് അംഗീകാരം നൽകിയിരുന്നില്ല. ഹാദിയയെ സേലത്തെ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽപോയി കാണുന്നതിനെ കുറിച്ചു നിയമോപദേശം തേടിയശേഷം തീരുമാനിക്കുമെന്നായിരുന്നു ഷഫിൻ ജഹാന്റെ പ്രതികരണം. എന്നാൽ എൻഐഎയ
കോഴിക്കോട്: ഹാദിയ കേസിന്റെ തുടക്കം മുതൽ ഉയർന്നു കേട്ട പേരായിരുന്നു ഐ.എസ്(ഇസ്ലാമിക് സ്റ്റേറ്റ്) കേസിൽ അറസ്റ്റിലായ മൻസീദ് അല്ലെങ്കിൽ മൻസി ബുറാഖ്. ഷെഫിൻ ജഹാന് വേണ്ടി പോപ്പുലർ ഫ്രണ്ട് പണമെറിഞ്ഞ് കേസ് നടത്തുമ്പോഴും സുപ്രീംകോടതിയിൽ സംഘടനയെയും ഷെഫിനെയും പ്രതിക്കൂട്ടിലാക്കുന്നത് മൻസിയുമായുള്ള ബന്ധമായിരുന്നു. ഇന്നലെ എൻഐഎയും അശോകന്റ അഭിഭാഷകനും പ്രധാനമായും ചൂണ്ടിക്കാട്ടിയതും ഇരുവരും തമ്മിലുള്ള ബന്ധമായിരുന്നു. ഹാദിയയെ നിക്കാഹ് ചെയ്ത ഷഫിൻ ജഹാനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതും തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നതും മൻസി ബുറാഖുമായുള്ള സംഭാഷണമാണ്. ഇക്കാര്യം ഹാദിയയുടെ അച്ഛൻ അശോകന്റെ അഭിഭാഷകനും എൻ.ഐ.എയും കോടതിയിൽ ആവർത്തിക്കുന്നുമുണ്ട്.
ഇക്കാരണങ്ങളാൽ തന്നെ ഷഫിൻ ജഹാനൊപ്പം പോകണമെന്ന ഹാദിയയുടെ ആവശ്യത്തിനു സുപ്രീം കോടതി തൽക്കാലത്തേക്ക് അംഗീകാരം നൽകിയിരുന്നില്ല. ഹാദിയയെ സേലത്തെ മെഡിക്കൽ കോളേജിലെ ഹോസ്റ്റലിൽപോയി കാണുന്നതിനെ കുറിച്ചു നിയമോപദേശം തേടിയശേഷം തീരുമാനിക്കുമെന്നായിരുന്നു ഷഫിൻ ജഹാന്റെ പ്രതികരണം. എന്നാൽ എൻഐഎയുടെ വാദങ്ങളെ കോടതി തള്ളിയിരുന്നില്ല. ഒപ്പം എൻഐഎ അന്വേഷണം തുടരാമെന്നും സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.
മൻസി ബുറാഖുമായുള്ള ഷഫിൻ ജഹാന്റെ ബന്ധമാണ് എൻ.ഐ.എ അന്വേഷത്തിലും നിർണായകമാകുക. 2016 ഒക്ടോബർ ഒന്നിന് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിൽ ഒക്ടോബർ 2ന് എൻ.ഐ.എ നടത്തിയ കനകമല ഓപ്പറേഷനിലൂടെയാണ് മൻസീദ് എന്ന മൻസി ബുറാഖിനെ എൻ.ഐ.എ സംഘം അറസ്റ്റ് ചെയ്യുന്നത്. മറ്റ് അഞ്ച് പേരെയും ഇതോടൊപ്പം അറസ്റ്റ് ചെയ്തിരുന്നു. കേരളത്തിൽ ഐ.എസ് അറ്റാക്ക് നടത്തുന്നതിനായി ഇസ്ലാമിക് സ്റ്റേറ്റിലെത്തിയ മലയാളികളടങ്ങുന്ന ടെലഗ്രാം ഗ്രൂപ്പിലൂടെ പദ്ധതിയിട്ടതാണ് അറസ്റ്റിന് ഇടയാക്കിയത്.
മലയാളി യുവാക്കളെ ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തിക്കുന്നതിന് മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് കണ്ണൂർ ചൊക്ലി അണിയാരം സ്വദേശി മദീനാമഹൽ മൻസീദ് (30). ഒമർ അൽഹിന്ദി, മുത്തുക്ക, ഹുദ്ഹുദ്, മൻസി ബുറാഖ്, ജമാൽ ടിവി എം എന്നീ പേരുകളിലും മൻസീദ് അറിയപ്പെട്ടിരുന്നു. പ്രസ്തുത പേരുകളിൽ വിവിധ സാമൂഹ്യ മാധ്യമങ്ങളിൽ മൻസീദിന് അക്കൗണ്ടുകൾ ഉണ്ടായിരുന്നു. ഈ അക്കൗണ്ടുകൾ വഴിയാണ് തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിച്ചിരുന്നതും ഐ.എസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതും. ഇക്കാര്യങ്ങൾ നേരത്തെ എൻ.ഐ.എ കണ്ടെത്തിയിരുന്നു.
ഖത്തറിൽ ഇസ്ലാമിക് പ്രബോധകനായിരുന്ന മൻസീദ് ഫിലിപ്പൈൻസുകാരിയായ യുവതിയെ ഇവിടെ വെച്ച് വിവാഹം കഴിച്ചു. പിന്നീട് നാട്ടിലെത്തിയ മൻസീദ് തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു. മൻസീദിന്റെ നേതൃത്വത്തിൽ മലയാളി യുവാക്കളെ ഹിജ്റ (പലായനം)പോകാൻ പ്രേരിപ്പിക്കുകയും ഇസ്ലാമിക് സ്റ്റേറ്റ് ആശയങ്ങൾ കുത്തിവെക്കുകയും ചെയ്തതായി കനകമല അറസ്റ്റോടെ എൻ.ഐ.എ കണ്ടെത്തി. കേരളത്തിലും തമിഴ് നാട്ടിലുമുള്ള തീവ്ര ആശയക്കാരെ സോഷ്യൽ മീഡിയ വഴി സംഘടിപ്പിച്ചത് മൻസീദ് ആണെന്നും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു.
പോപ്പുലർ ഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളിൽ സജീവമായിരുന്ന മൻസീദ് ഷെഫിൻ ജഹാൻ അടക്കമുള്ള പോപ്പുലർഫ്രണ്ട് പ്രവർത്തകരുമായി സോഷ്യൽ മീഡിയയിലൂടെ അടുത്ത ബന്ധം ഉണ്ടായിരുന്നു. അറസ്റ്റിന് മുമ്പ് വരെ റൈറ്റ് തിങ്കേഴ്സ് ഫേസ്‌ബുക്ക് ഗ്രൂപ്പിൽ സജീവ സാന്നിദ്ധ്യമായിരുന്നു മൻസീദ്. പോപ്പുലർഫ്രണ്ട്, എസ്.ഡി.പി.ഐ സംഘടനകളെ ന്യായീകരിച്ചുള്ള നിരവധി പോസ്റ്റുകളും ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെ മൻസീദ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ഷെഫിൻ ജഹാനും മൻസി ബുറാഖും സോഷ്യൽ മീഡിയ വഴിയും അല്ലാതെയും ബന്ധപ്പെട്ടിരുന്നുവെന്നതിന്റെ തെളിവ് എൻ.ഐ.എക്ക് ലഭിച്ചു. മൻസീദിന്റെ പോപ്പുലർഫ്രണ്ട് ബന്ധവും, എൻ.ഐ.എക്ക് ലഭിച്ച തെളിവുകളുമായിരിക്കും ഹാദിയ കേസിൽ നിർണായകമാകുക.
ഭീകരബന്ധത്തിന് എൻ.ഐ.എ. കുറ്റപത്രം നൽകിയ മൻസി ബുറാഖുമായി ഷഫിൻ ജഹാന് സൗഹൃദമുണ്ടെന്ന് അശോകൻ നൽകിയ പുതിയ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മൻസി ബുറാഖ് ഫേസ്‌ബുക്കിൽ പങ്കുവെച്ച തീവ്രനിലപാടുകൾക്ക് ഷഫിൻ ജഹാൻ പ്രോത്സാഹനം നൽകിയിട്ടുണ്ടെന്നും കൂടുതൽ രേഖകൾ സമർപ്പിക്കാൻ അനുമതിയാവശ്യപ്പെട്ടുള്ള അപേക്ഷയിൽ അശോകൻ ചൂണ്ടിക്കാട്ടിയിരുന്നു.
ജനുവരി മൂന്നിനു കേസ് പരിഗണിക്കുമ്പോൾ ഈ വാദമുഖങ്ങൾ വീണ്ടും ഉയർന്നുവരും. ഐസിസുമായി ഷെഫിനെ ബന്ധിപ്പിക്കുന്ന എൻ.ഐ.എ പറഞ്ഞ തെളിവുകൾ സുപ്രീംകോടതിയിൽ ഹാജരാക്കും. മൻസി ബുറാഖുമായി സംസാരിക്കുന്ന ഓഡിയോ ഉണ്ടെന്നാണ് എൻഐഎ കോടതിയെ ബോധിപ്പിച്ചത്. ഈ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ഷെഫിൻ ജഹാനെതിരെയുള്ള അന്വേഷണവും തുടർ നടപടികളും ഉണ്ടാവുക. എൻ.ഐ.എ അറസ്റ്റ് ചെയ്ത മൻസീദ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഐ.പി.സി 120ബി, 121, 122, യു.എ.പി.എ 17,18, 18ബി, 20, 38, 39, 40 എന്നീ വകുപ്പുകളാണ് മൻസീദിനു മേൽ എൻ.ഐ.എ ചുമത്തിയിട്ടുള്ളത്.