- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീരുമേടിന്റെ എംഎൽഎ ആര്? ബിജി മോളുടെ ഫെയ്‌സ് ബുക്ക് പേജിൽ കയറുന്നവർക്ക് സംശയം; സിപിഐ നേതാവിന് എന്തുപറ്റിയെന്ന ചർച്ചയുമായി സോഷ്യൽ മീഡിയ
ബിജി മോൾ ആരാണ്? ചോദ്യം കേട്ടാൽ രാഷ്ട്രീയം ശ്രദ്ധിക്കുന്ന മലയാളി ഉത്തരം പെട്ടെന്ന് പറയും. പീരുമേട്ടിൽ നിന്നുള്ള സിപിഐയുടെ എംഎൽഎ. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വം. ഇടുക്കിയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ബിജി മോളുടെ ഇടപെടൽ ശ്രദ്ധേയമാണ്. പക്ഷേ ഇതുവല്ലതും മനസ്സിലുറപ്പിച്ച് ബിജി മോളുടെ ഫെയ്‌സ് ബുക്ക് പേജിലെത്തിയാൽ
ബിജി മോൾ ആരാണ്? ചോദ്യം കേട്ടാൽ രാഷ്ട്രീയം ശ്രദ്ധിക്കുന്ന മലയാളി ഉത്തരം പെട്ടെന്ന് പറയും. പീരുമേട്ടിൽ നിന്നുള്ള സിപിഐയുടെ എംഎൽഎ. സാമൂഹിക വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വം. ഇടുക്കിയുടെ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ ബിജി മോളുടെ ഇടപെടൽ ശ്രദ്ധേയമാണ്. പക്ഷേ ഇതുവല്ലതും മനസ്സിലുറപ്പിച്ച് ബിജി മോളുടെ ഫെയ്‌സ് ബുക്ക് പേജിലെത്തിയാൽ ആകെ കൺഫ്യൂഷനാകും. പിന്നെ ബിജി മോളുടെ പ്രൊഫൈലോ നിയമസഭയുടെ ഔദ്യോഗിക വെബ് സൈറ്റോ നോക്കിയാൽ മാത്രമേ സംശയം തീരൂ. അതുകഴിയുമ്പോഴും ഈ ബിജി മോൾക്് എന്തുപറ്റിയെന്ന ചിന്ത ബാക്കിയാകും.
ബിജി മോളുടെ ഫേസ്‌ബുക്ക് പേജിൽ()കൊടുത്തിരിക്കുന്ന വിവരമാണ് ഇതിന് കാരണം. ഇതനുസരിച്ച് ബിജി മോൾ നിലവിൽ എംഎൽഎ അല്ല. പിരുമേടിൽ നിന്നുള്ള മുൻ എംഎൽഎ എന്നാണ് തന്നെ കുറിച്ച് ഫെയ്‌സ് ബുക്ക് പേജിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിപിഐയുടെ പ്രതിനിധിയാണ് ബിജി മോൾ. മൂന്നാമതൊരു തവണ എംഎൽഎയാകാൻ ആർക്കും അവസരം നൽകാത്ത പാർട്ടി. അതുകൊണ്ട് തന്നെ 2016ലെ തെരഞ്ഞെടുപ്പിൽ ബിജി മോൾക്ക് സീറ്റ് കിട്ടാനിടയില്ല. അങ്ങനെ വന്നാലോ മത്സരിച്ച് തോറ്റാലോ മാത്രമേ ബിജി മോൾ പീരുമേടിന്റെ മുൻ എംഎൽഎ ആകൂ. സോഷ്യൽ മീഡിയ സജീവമായ കാലത്ത് ഇത്തരമൊരു തെറ്റ് ബിജി മോളെ പോലെ ജനകീയയാകാൻ ആഗ്രഹിക്കുന്ന നേതാവിന് പറ്റാൻ പാടില്ലെന്നതാണ് ഉയരുന്ന വിമർശനം. തെറ്റ് തിരുത്തുമെന്നും പ്രതീക്ഷിക്കുന്നു.
ബിജി മോളുടെ ഫേസ്‌ബുക്ക് പേജിലും ഇതു സംന്ധിച്ച കമന്റുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. പീരുമേടിന്റെ എംഎൽഎ ബിജി മോൾ അല്ലെങ്കിൽ ആരെന്ന സംശയമാണ് പലരും ഉയർത്തുന്നത്. എന്നിട്ടും മാറ്റം വന്നില്ല. പ്രൊഫൈലിൽ നൽകിയിരിക്കുന്ന മറ്റ് വിവരങ്ങൾ കൃത്യവുമാണ്. ജനനതീയതിയും പഠിച്ച സ്‌കൂളും കോളേജുമെല്ലാം കൃത്യമായി നൽകിയിരിക്കുന്നു. എന്നാൽ ഏലപ്പാറയിലാണ് താമസം എന്നതിന് അപ്പുറം കുടുംബ വിവരങ്ങളൊന്നും എംഎൽഎയുടെ പ്രൊഫൈലിൽ ഇല്ല. അങ്ങനെ ഫേസ്‌ബുക്ക് പേജ് തയ്യാറാക്കിയപ്പോഴത്തെ അശദ്ധകൊണ്ട് ഹോം പേജിൽ രുമേടിന്റെ മുൻ എംഎൽഎയുമായി ബിജി മോൾ. എന്നാൽ എബൗട്ട് പേജിൽ പീരുമേടിന്റെ എംഎൽഎ താനാണെന്ന് ബിജി മോൾ സമ്മതിക്കുന്നുമുണ്ട്.
സോഷ്യൽ മീഡിയയിലൂടെ സാമൂഹിക ഇടപെടലുകൾ ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ യുവ രാഷ്ട്രീയ നേതാക്കൾ. അതിന്റെ ഭാഗമാണ് ബിജി മോളും മറ്റും ഫെയ്‌സ് ബുക്ക് പേജും വെബ്‌സൈറ്റുകളും തുടങ്ങിയതും. പക്ഷേ സോഷ്യൽ മീഡിയയുടെ വിശ്വാസ്യത നേടിയെടുക്കേണ്ട ജനകീയ നേതാക്കൾക്ക് ഇത്തരം ചെറിയ പിഴവുകൾ പറ്റമോ എന്നതാണ് ഉയരുന്ന ചോദ്യം.