- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിജെപിയുടെ അടിത്തറ വളരുകയാണെങ്കിലും പ്രതിപക്ഷത്തിന്റെ ഉണർവും തിരിച്ചുവരവും മോദിയെ അധികാര ഭ്രഷ്ടനാക്കിയേക്കും; അടുത്ത തെരഞ്ഞെടുപ്പിൽ മേൽകൈ പ്രാദേശിക കക്ഷികളുടെ സഖ്യത്തിന് തന്നെ; 90 സീറ്റെങ്കിലും പിടിക്കാൻ കോൺഗ്രസിന് കഴിഞ്ഞില്ലെങ്കിൽ പ്രധാനമന്ത്രി പദം മുലായമിനോ മമ്ത ബാനർജിക്കോ പോയെന്നു വരാം- ഇൻസ്റ്റെന്റ് റെസ്പോൺസ്
കഴിഞ്ഞ നാലു വർഷമായി ഇന്ത്യ ഭരിക്കുന്ന മോദി സർക്കാർ വീണ്ടു ഒരിക്കൽ കൂടി ഭരണത്തിലെത്താനുള്ള സാധ്യത ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളും ബിജെപിയുടെ ഭരണത്തിൻ കീഴിലാവുകയും മോദിയും അമിത്ഷായും ചേർന്ന് എല്ലാം സംസ്ഥാനങ്ങളിലും ബിജെപിക്ക് അടിത്തറ ഇടുകയും ചെയ്യുമ്പോൾ തന്നെ മറുവശത്ത് ബിജെപിയുടെ അടിത്തറ ഇളകുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച് ഭൂരിപക്ഷം നേടാൻ പറ്റുന്ന രാഷ്ട്രീയ സാഹചര്യം ഇല്ല. മോദി സർക്കാർ രാജ്യത്ത് നടത്തുന്ന കോർപ്പറേറ്റ് വത്ക്കരണം, കർഷക വിരുദ്ധ പ്രവർത്തികൾ, മതസഹിഷ്ണുതയ്‌ക്കെതിരെയുള്ള വെല്ലുവിളി എന്നിവയുടെ പുറത്ത് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന വെല്ലുവിളികൾ എവിടെയും കാണാം. ബിജെപിക്ക് ഒപ്പം നില നിന്ന പല രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ കൂറുമാറിയിരിക്കുന്നു. മഹാരാഷ്ട്രയിൽ ശിവസേനയെ കൂടാതെ ബിജെപിക്ക് നിലനിൽപ്പില്ല. മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും ഒന്നായി നിന്നാൽ പോലും എൻസിപിയും കോൺഗ്രസും ഒന്നിച്ച് നിന്നാൽ ബിജെപിയ
കഴിഞ്ഞ നാലു വർഷമായി ഇന്ത്യ ഭരിക്കുന്ന മോദി സർക്കാർ വീണ്ടു ഒരിക്കൽ കൂടി ഭരണത്തിലെത്താനുള്ള സാധ്യത ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ എല്ലാം സംസ്ഥാനങ്ങളും ബിജെപിയുടെ ഭരണത്തിൻ കീഴിലാവുകയും മോദിയും അമിത്ഷായും ചേർന്ന് എല്ലാം സംസ്ഥാനങ്ങളിലും ബിജെപിക്ക് അടിത്തറ ഇടുകയും ചെയ്യുമ്പോൾ തന്നെ മറുവശത്ത് ബിജെപിയുടെ അടിത്തറ ഇളകുന്ന കാഴ്ചയാണ് കാണുന്നത്.
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പാർട്ടിക്കും ഇപ്പോൾ ഒറ്റയ്ക്ക് മത്സരിച്ച് ഭൂരിപക്ഷം നേടാൻ പറ്റുന്ന രാഷ്ട്രീയ സാഹചര്യം ഇല്ല. മോദി സർക്കാർ രാജ്യത്ത് നടത്തുന്ന കോർപ്പറേറ്റ് വത്ക്കരണം, കർഷക വിരുദ്ധ പ്രവർത്തികൾ, മതസഹിഷ്ണുതയ്‌ക്കെതിരെയുള്ള വെല്ലുവിളി എന്നിവയുടെ പുറത്ത് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന വെല്ലുവിളികൾ എവിടെയും കാണാം. ബിജെപിക്ക് ഒപ്പം നില നിന്ന പല രാഷ്ട്രീയ പാർട്ടികളും ഇപ്പോൾ കൂറുമാറിയിരിക്കുന്നു. മഹാരാഷ്ട്രയിൽ ശിവസേനയെ കൂടാതെ ബിജെപിക്ക് നിലനിൽപ്പില്ല. മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും ഒന്നായി നിന്നാൽ പോലും എൻസിപിയും കോൺഗ്രസും ഒന്നിച്ച് നിന്നാൽ ബിജെപിയുടെ വിജയം ആസാധ്യമാണ്.
കഴിഞ്ഞ തവണ നാലു പാർട്ടിയും നാലായി നിന്നപ്പോഴാണ് ബിജെപി വെന്നിക്കൊട്ടി പാറിച്ചത്. ഇപ്പോഴത്തെ സാഹചര്യത്തിൽ ശിവസേനയും ബിജെപിയും വേറിട്ട് നിൽക്കുകയും എൻസിപിയും കോൺഗ്രസും ഒന്നിച്ചു നിൽക്കുകയും ചെയ്താൽ തന്നെ മഹാരാഷ്ട്ര ബിജെപിക്ക് അന്യമാകും. ഒഡീഷയിൽ ബിജു ജനതാദളിന്റെ സ്വാധീനം മറികടക്കാൻ ബിജെപിക്ക് ഇതുവരെ സാധിച്ചിട്ടില്ല.
പശ്ചിമബംഗാളിൽ മമതാ ബാനർജി അല്ലാതെ മറ്റൊരു രാഷ്ട്രീയ പാർട്ടിയേ ഇല്ല. ബീഹാറിൽ ബിജെപിയും നിതീഷ് കുമാറും ഒരുമിച്ച് നിന്നിട്ടും ലല്ലുപ്രസാദിന്റെ പാർട്ടിയാണ് മുന്നിൽ നിൽക്കുന്നത്. ലല്ലുവും കോൺഗ്രസും മറ്റു ചെറുകിട കക്ഷികളും ഒന്നിച്ചു നിന്നാൽ ബീഹാറിലും സ്ഥിതി വ്യത്യസ്തമാകും. തെലുങ്ക് ദേശം ആന്ധ്രയിലും ടിആർഎസ് തെലുങ്കാനയിലും വലിയ ആധിപത്യം നില നിർത്തുകയാണ്.
തമിഴ്‌നാട്ടിൽ ഇനി വരാൻ പോകുന്നത് രജനീകാന്തിന്റെ രാഷ്ട്രീയമാണ്. കേരളത്തിൽ സിപിഎമ്മും കോൺഗ്രസുമാണ് മുന്നിൽ നിൽക്കുന്നത്. കർണാടകയിലും മധ്യപ്രദേശിലും രാജസ്ഥാനിലും ഗുജറാത്തിലും കോൺഗ്രസ് ബിജെപിക്ക് ഒപ്പമാണ്. ഉത്തർപ്രദേശിൽ ബിഎസ്‌പിയും എസ്‌പിയും ഒരുമിച്ച് നിന്നാൽ മറ്റൊരു രാഷ്ട്രീയ പാർട്ടിക്കും തിരിഞ്ഞു നോക്കാൻ പോലും സാധിക്കില്ല.
എന്നുവച്ചാൽ ഇപ്പോൾ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടുകയും എൻഡിഎ സഖ്യ കക്ഷികളുടെ പിന്തുണയോട് കൂടി മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടുകയും ചെയ്തിരിക്കുന്ന മോദിക്ക് സഖ്യം ചേർന്നാൽ പോലും അടുത്ത തെരഞ്ഞെടുപ്പിൽ ഭരണം പിടിക്കാൻ കഴിയില്ല. കോൺഗ്രസ് പക്ഷേ ബദലായി ഉയരുന്നുമില്ല.
ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഒരു പക്ഷേ 150നും 180നും ഇടയ്ക്ക് ബിജെപിക്ക് നിൽക്കേണ്ടി വരും. അപ്പോൾ രാജ്യത്ത് പ്രാദേശിക രാഷ്ട്രീയ കക്ഷികളുടെ അതിശക്തമായ മുന്നേറ്റം തന്നെ ഉണ്ടാവും. അതുകൊണ്ട് തന്നെ ഇനി ഇന്ത്യ ഭരിക്കാൻ പോവുന്നത് ആര് എന്ന ചോദ്യം ബാക്കിയാവുകയാണ്. കോൺഗ്രസിലെ രാഹുലിനോ ബിജെപിയുടെ മോദിക്കോ ആയിരിക്കില്ല ഒരു പക്ഷേ മുലായംസിങ് യാദവിനോ മമതാ ബാനർജിക്കോ, മായാവതിക്കോ ആയിരിക്കും ഇന്ത്യയുടെ ഭരണ ചക്രം തിരിക്കാനുള്ള അധികാരം ഉണ്ടാവുക. അത്തരം രസകരമായ രാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് ഇന്ത്യ ഇന്ന് കടന്നു പോയിക്കൊണ്ടിരിക്കുന്നത്.