- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെർക്കാട എന്ന നിഗൂഢ താഴ്‌വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമായി ഹൂ എത്തുന്നു; കളക്ടർ ബ്രോ പ്രശാന്ത് നായർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധ നേടുന്നു
മലയാള സിനിമയുടെ പതിവ് വഴികളിൽ നിന്നും മാറി, സ്ഥിരം ഫോർമുലകളില്ലാതെ അന്താരാഷ്ട്ര സിനിമകളുടെ ഫോർമാറ്റിൽ ഇറങ്ങിയ 'ഹു' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. ആസിഫ് അലി തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ട ട്രെയ്ലറിൽ കളക്ടർ ബ്രോ പ്രശാന്ത് നായർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ഷൈൻ ടോം ചാക്കോ, പേർളി മാണി, രാജീവ് പിള്ള, ശ്രുതി മേനോൻ, ഗോപു പടവീടൻ ശ്രീകാന്ത് നായർ തുടങ്ങി ഒരു മികച്ച താരനിര അണിനിരക്കുന്നുണ്ട്. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിരവധി വിദേശ ഭാഷാ ചിത്രങ്ങളുടെ അണിയറയിൽ ഉണ്ടായിരുന്ന അജയ് ദേവലോകയാണ്.സംഗീതം കത്താർസിസ്, മണികണ്ഠൻ അയ്യപ്പ ജോഡിയും ആണ് നിർവ്വഹിച്ചിരിക്കുന്നത് . ഏറ്റവും മികച്ച നിലവാരത്തിലുള്ള ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനത്തിൽ, ആണ് ചിത്രം വരുന്നത്. ഒക്ടോബർ 25 നു ഇന്ത്യ ഒട്ടാകെ തിയേറ്റുകളിൽ റിലീസ് ആകുന്ന ഈ ചിത്രം യഥാർത്ഥ സിനിമാ പ്രേക്ഷകർക്ക് പൂർണമായ തൃപ്തി തരുന്ന ഒന്നാകുമെന്നു അണിയറക്കാർ അറിയിച്ചു . മെർക്കാട എന്ന നിഗൂഢ താഴ്‌വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നില
മലയാള സിനിമയുടെ പതിവ് വഴികളിൽ നിന്നും മാറി, സ്ഥിരം ഫോർമുലകളില്ലാതെ അന്താരാഷ്ട്ര സിനിമകളുടെ ഫോർമാറ്റിൽ ഇറങ്ങിയ 'ഹു' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ശ്രദ്ധ നേടുന്നു. ആസിഫ് അലി തന്റെ ഒഫീഷ്യൽ പേജിലൂടെ പുറത്തു വിട്ട ട്രെയ്ലറിൽ കളക്ടർ ബ്രോ പ്രശാന്ത് നായർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, ഷൈൻ ടോം ചാക്കോ, പേർളി മാണി, രാജീവ് പിള്ള, ശ്രുതി മേനോൻ, ഗോപു പടവീടൻ ശ്രീകാന്ത് നായർ തുടങ്ങി ഒരു മികച്ച താരനിര അണിനിരക്കുന്നുണ്ട്.
ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിരവധി വിദേശ ഭാഷാ ചിത്രങ്ങളുടെ അണിയറയിൽ ഉണ്ടായിരുന്ന അജയ് ദേവലോകയാണ്.സംഗീതം കത്താർസിസ്, മണികണ്ഠൻ അയ്യപ്പ ജോഡിയും ആണ് നിർവ്വഹിച്ചിരിക്കുന്നത് . ഏറ്റവും മികച്ച നിലവാരത്തിലുള്ള ഡോൾബി അറ്റ്മോസ് ശബ്ദ സംവിധാനത്തിൽ, ആണ് ചിത്രം വരുന്നത്.
ഒക്ടോബർ 25 നു ഇന്ത്യ ഒട്ടാകെ തിയേറ്റുകളിൽ റിലീസ് ആകുന്ന ഈ ചിത്രം യഥാർത്ഥ സിനിമാ പ്രേക്ഷകർക്ക് പൂർണമായ തൃപ്തി തരുന്ന ഒന്നാകുമെന്നു അണിയറക്കാർ അറിയിച്ചു . മെർക്കാട എന്ന നിഗൂഢ താഴ്‌വരയിലെ രഹസ്യങ്ങളും, അതിന്റെ പിന്നിലെ സത്യം തേടിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം .മലയാള സിനിമയുടെ മാറ്റത്തിലേക്കുള്ള ചവിട്ടുപടിയായാണ് പ്രശസ്ത സിനിമാ നിരീക്ഷകർ who നെ കണക്കാക്കുന്നത് .