- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പിഎസ് വൈയുടെ കുതിച്ചാട്ടത്തിന് മുന്നിൽ യുട്യൂബ് തോറ്റു; 'ഗന്നം സ്‌റ്റൈൽ' യുട്യൂബിന് എണ്ണാൻ സാധിക്കുന്നില്ല; കൗണ്ടർ പരിധി 32 ബിറ്റിൽ നിന്ന് 64 ബിറ്റായി ഉയർത്തി
ന്യൂയോർക്ക്: പി.എസ്.വൈയുടെ ആ കുതിരച്ചാട്ടത്തിന് മുന്നിൽ സാക്ഷാൽ യുട്യൂബും തോറ്റു. ലോകത്തെ ഇളക്കിമറിച്ച ദക്ഷിണ കൊറിയൻ പോപ്പ് സ്റ്റാർ സൈയുടെ മ്യൂസിക് വീഡിയോ യൂട്യുബിന്റെ 'വ്യൂ കൗണ്ടർ' പരിധിയായ 2,147,483,647 ഉം കഴിഞ്ഞാണ് മുന്നേറുന്നത്. ഇതേതുടർന്ന് യൂട്യൂബ് അധികൃതർ വ്യൂ കൗണ്ടർ പരിധി 32 ബിറ്റിൽ നിന്ന് 64 ബിറ്റായി ഉയർത്തി. ഒരിക്കലും ഒരു വീഡിയോയ്ക
ന്യൂയോർക്ക്: പി.എസ്.വൈയുടെ ആ കുതിരച്ചാട്ടത്തിന് മുന്നിൽ സാക്ഷാൽ യുട്യൂബും തോറ്റു. ലോകത്തെ ഇളക്കിമറിച്ച ദക്ഷിണ കൊറിയൻ പോപ്പ് സ്റ്റാർ സൈയുടെ മ്യൂസിക് വീഡിയോ യൂട്യുബിന്റെ 'വ്യൂ കൗണ്ടർ' പരിധിയായ 2,147,483,647 ഉം കഴിഞ്ഞാണ് മുന്നേറുന്നത്. ഇതേതുടർന്ന് യൂട്യൂബ് അധികൃതർ വ്യൂ കൗണ്ടർ പരിധി 32 ബിറ്റിൽ നിന്ന് 64 ബിറ്റായി ഉയർത്തി.
ഒരിക്കലും ഒരു വീഡിയോയ്ക്ക് ഇത്രയും അധികം കാഴ്ചക്കാർ ഉണ്ടാകുമെന്ന് വിചാരിച്ചില്ലെന്നും സൈ അത് തിരുത്തിക്കുറിച്ചെന്നുമാണ് യൂട്യൂബ് വക്താവ് ഗൂഗിൾ പ്ലസിൽ കുറിച്ചത്. 2012 ജൂലായിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോയ്ക്ക് ഇപ്പോഴും നിരവധി ആസ്വാദകരുണ്ട്.
ഗന്നം സ്റ്റെൽ എന്ന പി.എസ്.വൈയുടെ ഗാനം കണ്ടവരുടെ എണ്ണം കണക്കാക്കുവാൻ സാധിക്കാതെ തങ്ങളുടെ സെറ്റിങ്ങ്‌സ് മാറ്റുകയാണ് ഗൂഗിൾ പറയുന്നത്. യൂട്യൂബിൽ ഒരു വീഡിയോയ്ക്ക് പരമാവധി ലഭിക്കാവുന്ന ഹിറ്റായി ഗൂഗിൾ സെറ്റ് ചെയ്തിരിക്കുന്നത് 32bit integer എന്ന അളവാണ്, അതായത് 2,147,483,647 പ്രവാശ്യമുള്ള കാഴ്ച ഇത് കടന്നിരിക്കുന്ന കൊറിയൻ ഗാനം. അതിനാൽ ഒരു അപ്‌ഗ്രേഡ് ആവശ്യമായി വന്നിരിക്കുകയാണ്. തങ്ങളുടെ ഗൂഗിൾ പ്ലസ് പോസ്റ്റിലൂടെ യൂട്യൂബ് പറയുന്നു.
2012 ജുലൈയിലാണ് ഈ ഗാനം യൂട്യൂബിൽ എത്തുന്നത്. ആർഭാടം നിറഞ്ഞ സിയോൾ ലൈഫിനേയാണ് ഈ ഗാനം കാണിക്കുന്നത്. പിന്നീട് ലോകത്തിൽ തന്നെ ഈ ഗാനം പി.എസ്.വൈയെ പ്രശസ്തനാക്കി. ലോകത്തിന്റെ മുക്കിലും മൂലയിലും ഗഗ്നം സ്‌റ്റൈൽ തരംഗം തീർത്തിരുന്നു.