- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- NOVEL
ക്രൈസ്റ്റ് ചർച്ച്, കാന്റർബറി മേഖലകളിൽ വില്ലൻ ചുമ വ്യാപകമാകുന്നു; രോഗത്തിനെതിരേ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മാതാപിതാക്കൾക്ക് മുന്നറിയിപ്പ്
ക്രൈസ്റ്റ് ചർച്ച്: പ്രതിരോധ കുത്തിവയ്‌പ്പുകൾ മുടങ്ങിയതിനെ തുടർന്ന് പലയിടങ്ങളിലും വില്ലൻ ചുമ വ്യാപകമായതായി പരാതി. പ്രതിരോധ കുത്തിവയ്‌പ്പ് നടത്താത്ത ഒരു കുട്ടിക്ക് വില്ലൻ ചുമ പിടിപെട്ടതിനാൽ ക്രൈസ്റ്റ് ചർച്ചിലെ ഒരു സ്‌കൂളിൽ നിന്ന് 120 കുട്ടികളെ സ്‌കൂൾ പരിസരത്തു നിന്ന് മാറ്റി നിർത്തിയതായും വാർത്തയുണ്ട്. കഴിഞ്ഞാഴ്ച കാന്റർബറിയിൽ വില്ലൻ ചുമ പിടിപെട്ട 17 കേസുകളും ക്രൈസ്റ്റ്ചർച്ചിൽ 14 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. പപ്പോറാ സ്ട്രീറ്റ് സ്‌കൂളിൽ ആറു കുട്ടികൾക്ക് വില്ലൻ ചുമ ബാധിച്ചതായി സ്‌കൂൾ പ്രിൻസിപ്പൽ മാതാപിതാക്കൾക്ക് അറിയിച്ചു നിൽകിയിരുന്നു. പ്രിൻസിപ്പൽ ജൂൺ നാലിന് ഇ-മെയിൽ അയച്ചതിനു ശേഷവും കൂടുതൽ കുട്ടികൾക്ക് രോഗബാധ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. കുട്ടികൾക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പുകൾ നടത്തുന്നതിൽ മാതാപിതാക്കൾ വീഴ്ച വരുത്തരുതെന്നും സ്‌കൂൾ പ്രിൻസിപ്പൽ ഇ-മെയിലിൽ സൂചിപ്പിച്ചിട്ടുണ്ട്. അതേസമയം പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിട്ടില്ലാത്ത കുട്ടികളും വില്ലൻ ചുമ ബാധിച്ചിട്ടുള്ള കുട്ടികളും വ
ക്രൈസ്റ്റ് ചർച്ച്: പ്രതിരോധ കുത്തിവയ്‌പ്പുകൾ മുടങ്ങിയതിനെ തുടർന്ന് പലയിടങ്ങളിലും വില്ലൻ ചുമ വ്യാപകമായതായി പരാതി. പ്രതിരോധ കുത്തിവയ്‌പ്പ് നടത്താത്ത ഒരു കുട്ടിക്ക് വില്ലൻ ചുമ പിടിപെട്ടതിനാൽ ക്രൈസ്റ്റ് ചർച്ചിലെ ഒരു സ്‌കൂളിൽ നിന്ന് 120 കുട്ടികളെ സ്‌കൂൾ പരിസരത്തു നിന്ന് മാറ്റി നിർത്തിയതായും വാർത്തയുണ്ട്. കഴിഞ്ഞാഴ്ച കാന്റർബറിയിൽ വില്ലൻ ചുമ പിടിപെട്ട 17 കേസുകളും ക്രൈസ്റ്റ്ചർച്ചിൽ 14 കേസുകളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പപ്പോറാ സ്ട്രീറ്റ് സ്‌കൂളിൽ ആറു കുട്ടികൾക്ക് വില്ലൻ ചുമ ബാധിച്ചതായി സ്‌കൂൾ പ്രിൻസിപ്പൽ മാതാപിതാക്കൾക്ക് അറിയിച്ചു നിൽകിയിരുന്നു. പ്രിൻസിപ്പൽ ജൂൺ നാലിന് ഇ-മെയിൽ അയച്ചതിനു ശേഷവും കൂടുതൽ കുട്ടികൾക്ക് രോഗബാധ കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. കുട്ടികൾക്ക് യഥാസമയം പ്രതിരോധ കുത്തിവയ്പുകൾ നടത്തുന്നതിൽ മാതാപിതാക്കൾ വീഴ്ച വരുത്തരുതെന്നും സ്‌കൂൾ പ്രിൻസിപ്പൽ ഇ-മെയിലിൽ സൂചിപ്പിച്ചിട്ടുണ്ട്.
അതേസമയം പ്രതിരോധ കുത്തിവയ്‌പ്പ് എടുത്തിട്ടില്ലാത്ത കുട്ടികളും വില്ലൻ ചുമ ബാധിച്ചിട്ടുള്ള കുട്ടികളും വീട്ടിൽ തന്നെ തുടരണമെന്നും അധികൃതർ ആഹ്വാനം ചെയ്യുന്നു. രോഗം കൂടുതൽ കുട്ടികളിലേക്ക് പടരാതിരിക്കാനാണ് ഈ നടപടി. അതേസമയം കാന്റർബറിയിൽ വില്ലൻ ചുമ പടർന്നത് സ്‌കൂളിൽ നിന്നാകാം എന്നാണ് കാന്റർബറി ഡിസ്ട്രിക്ട് ഹെൽത്ത് ബോർഡ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് അലിസ്റ്റെർ ഹംഫ്രി വ്യക്തമാക്കുന്നത്. അഞ്ചിനും പത്തിനും മധ്യേ പ്രായമുള്ള കുട്ടികൾക്കാണ് ഇവിടെ രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കുട്ടികൾക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതിൽ മാതാപിതാക്കൾ അലംഭാവം കാട്ടരുതെന്ന് ഹംഫ്രിയും ചൂണ്ടിക്കാട്ടി.