- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യാടന്റെ അടുത്ത ആളായ ചന്ദ്രൻ ഇപ്പോഴും രാധാ കേസ് അന്വേഷിക്കുന്നത് ആരെ രക്ഷിക്കാൻ? പൊലീസ് ഇടപെടലുകളിൽ സംശയമെന്ന് രാധയുടെ സഹോദരൻ ഭാസ്‌കരൻ മറ
നിലമ്പൂർ: കോൺഗ്രസ് ബ്‌ളോക്ക് ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തിൽ അനേന്വഷണച്ചുമതല മാറ്റിമാറ്റി ഇപ്പോൾ എഡിജിപി സന്ധ്യയിലെത്തി നിൽക്കുമ്പോഴും ആദ്യം കേസനേന്വഷിച്ച സിഐ ചന്ദ്രൻ ഇപ്പോഴും അനേന്വഷണവുമായി എത്തുന്നത് ആരെ രക്ഷിക്കാൻ? ചന്ദ്രൻ ആര്യാടന്റെ അടുത്ത ആളാണെന്ന് നിലമ്പൂർകാർക്ക് ആരും പറഞ്ഞ് തരേണ്ട ആവശ്യമില്ലെന
നിലമ്പൂർ: കോൺഗ്രസ് ബ്‌ളോക്ക് ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട സംഭവത്തിൽ അനേന്വഷണച്ചുമതല മാറ്റിമാറ്റി ഇപ്പോൾ എഡിജിപി സന്ധ്യയിലെത്തി നിൽക്കുമ്പോഴും ആദ്യം കേസനേന്വഷിച്ച സിഐ ചന്ദ്രൻ ഇപ്പോഴും അനേന്വഷണവുമായി എത്തുന്നത് ആരെ രക്ഷിക്കാൻ?
ചന്ദ്രൻ ആര്യാടന്റെ അടുത്ത ആളാണെന്ന് നിലമ്പൂർകാർക്ക് ആരും പറഞ്ഞ് തരേണ്ട ആവശ്യമില്ലെന്നും കേസിലുൾപ്പെട്ട ഉന്നതരെ രക്ഷിക്കാനാണ് അയാൾ ഇപ്പോഴും കേസിൽ ഇടപെടുന്നതെന്നും രാധയുടെ സഹോദരൻ ഭാസ്‌കരൻ 'മറുനാടൻ മലയാളി'യിലൂടെ തുറന്നുപറയുന്നു.
ഒരിടവേളയ്‌ക്ക് ശേഷം കേരളത്തിൽ ഏറെ രാഷ്‌ട്രീയ വിവാദങ്ങൾക്ക് വഴിതെളിയിക്കുകയാണ് നിലമ്പൂരിലെ രാധയുടെ കൊലപാതകം. കോൺഗ്രസ്സ് ഓഫീസിൽ വച്ച് നടന്ന കൊലപാതകത്തിലെ ഉന്നതബന്ധം അനേന്വഷിക്കാതെ മന്ത്രി ആര്യാടന്റെ പേഴ്‌സണൽ സ്റ്റാഫായ ബിജുവിലും സുഹൃത്തിലും കേസ് ഒതുക്കാനാണ് ശ്രമം നടക്കുന്നതെന്നു പറയുന്ന ഭാസ്‌കരന്റെ വാക്കുകളിലേക്ക്....
- പൊലീസിന്റെ ഇടപെടൽ തുടക്കംമുതലേ സംശയകരം
അഞ്ചാം തിയ്യതി രാവിലെയാണ് രാധ വീട്ടിൽ നിന്ന് പോയത്. സാധാരണ ഒരു 11 മണിയോടെ തിരിച്ച് വരും. ഞാൻ വീട്ടിലേക്ക് വിളിച്ചപ്പോഴാണ് അവൾ എത്തിയിട്ടില്ല എന്ന് പറയുന്നത്. സ്വാഭാവികമായും രാധയുടെ മൊബൈൽ ഫോണിലേക്ക് വിളിച്ചുനേനാക്കി. രണ്ട് തവണ ബെല്ലടിച്ചു. പിന്നെ ആരോ എടുത്തു. അവിടെ നിന്നും ആരും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല. ഞാൻ പിന്നേയും വിളിച്ചു. അപ്പോൾ ഫോൺ സ്വിച്ച് ഓഫ് ആക്കി എന്നായിരുന്നു മറുപടി. അതിന് ശേഷം ഞാൻ ബിജുവിനെന വിളിച്ചു. അങ്ങാടിപ്പുറം അമ്പലത്തിൽ പോവണം എന്നുപറഞ്ഞ് നേനരത്തേ ഇറങ്ങിയെന്നായിരുന്നു ബിജു എന്നോട് പറഞ്ഞത്. വൈകിട്ട് ആറര മണിയായിട്ടും രാധയെ കാണാതായപ്പോൾ കോൺഗ്രസ്സ് ഓഫീസിൽ പോയി ബിജുവിനേനാട് വിവരം പറഞ്ഞു. അവൻ തന്നെയാണ് എസ്.ഐയെ വിളിച്ചത്. ഞാൻ നേനരിട്ട് പോയി എസ്.ഐയെ കണ്ടു. അദ്ദേഹം രാധയുടെ നമ്പർ വാങ്ങിച്ചു വിളിച്ചുനേനാക്കാമെന്ന് പറഞ്ഞു. അപ്പോഴേക്കും ബിജുവും സ്റ്റേഷനിൽ എത്തിയിരുന്നു. അന്നേരമൊന്നും എനിക്ക് ബിജുവിനെന യാതൊരു സംശയവും ഉണ്ടായിരുന്നില്ല. എന്റെ പരാതിയിൽ യാതൊരു അനേന്വഷണവും പൊലീസ് നടത്തിയിരുന്നില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. വെറുതേ രാധയുടെ കോൾ ലിസ്റ്റ് എടുത്ത് ഒരു പ്രസഹനം. ബാപ്പുട്ടിയോടും (ആര്യാടൻ ഷൗക്കത്ത്) ആര്യാടൻ മുഹമ്മദിനേനാടും ഞാൻ പരാതി പറഞ്ഞു. രാധയുടെ കാര്യം താൻ അറിഞ്ഞെന്നായിരുന്നു അപ്പോൾ ആര്യാടന്റെ പ്രതികരണം. അനേന്വഷിക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്‌തു. അന്ന് വൈകുന്നേരമാണ് (ഞായറാഴ്‌ച) ബോഡി കിട്ടുന്നത്. രാത്രി വെളിച്ചം കുറവായതിനാൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായിരുന്നു. പിറ്റേ ദിവസം പോയാണ് ഞങ്ങൾ മൃതദേഹം തിരിച്ചറിഞ്ഞത്. കാലും മറ്റും കണ്ടാണ് മൃതദേഹം രാധയുടേതാണെന്ന് ഞാൻ ഉറപ്പിച്ചത്.
- ബിജുവിന്റെ ഫോൺ നിരീക്ഷണത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞത് ദുരൂഹം
ആറ് വർഷക്കാലമായി കോൺഗ്രസ്സ് ഓഫീസിൽ രാധ ജോലിക്ക് പോകുന്നു. ഇതിന്മുൻപ് കോൺഗ്രസ്സ് ഓഫീസിൽ നിന്ന് അങ്ങിനെനയൊരു അനുഭവം ഉണ്ടായതായി രാധ വീട്ടുകാരോടും പറഞ്ഞിട്ടില്ല. ബിജുവിനെനക്കുറിച്ച് ചിലപ്പോൾ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് മാത്രമാണ് ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. തിങ്കളാഴ്‌ച ഞങ്ങൾ ബോഡി മറവ് ചെയ്‌ത് കഴിഞ്ഞപ്പോഴേക്കും ബിജുവിനെന അറസ്റ്റ് ചെയ്‌തുകഴിഞ്ഞതായി ചാനലുകളിൽ ഫ്‌ളാഷ് ന്യൂസ് വന്നു. ബിജുവിന്റെ ഫോൺ നിരീക്ഷണത്തിലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. ഇതെല്ലാം ദുരൂഹമാണ്. ബിജുവിനെന സംശയം ഉണ്ടായിരുന്നുവെങ്കിൽ എന്തുകൊണ്ട് പൊലീസ് അയാളെ അന്നുതന്നെ ചോദ്യം ചെയ്‌തില്ല. കോൺഗ്രസ്സ് ഓഫീസ് നിങ്ങൾക്കറിയില്ലേ? അങ്ങാടിയുടെ നടുവിലാണ്. രാവിലെ 9 മണിയോടെ ഒരാളെ കൊന്ന് 11 മണിക്ക് ചാക്കിൽ കെട്ടി. പെട്ടി ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയെന്നാണ് പൊലീസ് പറയുന്നത് (ഇതെല്ലാം ചോദിക്കുന്നതിന് മുൻപ് തന്നെ ബിജു പറഞ്ഞെന്നാണ് പൊലീസിന്റെ ഭാഷ്യം). ആ മൃതദേഹം കാണുമ്പോൾ രണ്ടുകാലും ചാക്കിന് പുറത്തായിരുന്നു. മൃതദേഹം ആ ചാക്കിൽ കയറുമോ എന്നുപോലും എനിക്ക് സംശയമാണ്. ഈ പിടിക്കപ്പെട്ട രണ്ട് പേരും ചേർന്നാണ് കൊല നടത്തിയതെന്ന് എനിക്ക് ഇപ്പോഴും വിശ്വാസം പോരാ... അവർക്കൊപ്പം ഉന്നതരായ കൂട്ടാളികൾ ആരോ ഉണ്ട്.
- എന്തിനാണ് രാധയെ കൊന്നതെന്ന് പൊലീസ് ഇപ്പോഴും പറയാത്തതെന്ത്?
എന്തിനാണ് രാധയെ ബിജുവും കൂട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയത് എന്ന് പൊലീസ് ഇപ്പോഴും പറയുന്നില്ലല്ലോ. ബിജു മൃതദേഹം കുളത്തിൽ ഇട്ടദിവസം രണ്ട് കാറുകൾ അവിടെ വന്നിരുന്നുവെന്ന് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അതും പൊലീസ് അനേന്വഷിച്ചില്ല. ചീട്ടുകളിക്കാരായിരിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. എന്നാലും അനേന്വഷിക്കേണ്ട ചുമതലയുണ്ടല്ലോ. രണ്ട് പേർ ചേർന്ന് മൃതദേഹം ഇങ്ങനെന കൊണ്ടുപോകുമോ എന്ന സംശയം ഞങ്ങൾ ഉന്നയിച്ചപ്പോഴാണ് ഡമ്മി കൊണ്ടുവന്ന് ചാക്കിൽ കെട്ടി ബിജുവിനെനക്കൊണ്ട് എടുത്ത് കാണിച്ചത്. ഈ കേസിന്റെ അനേന്വഷണം ഇവിടെ അവസാനിക്കണമെന്ന് ആർക്കോ നിർബന്ധമുള്ളത് പോലെ. ഞാൻ ഇപ്പോഴും ആവശ്യപ്പെടുന്നത് ഈ അനേന്വഷണസംഘത്തെ മാറ്റണമെന്ന് തന്നെയാണ്. എല്ലാവരും പറയുന്നത് പോലെ ഒരു വനിതാ ഐ.ജി ഈ കേസ് അനേന്വഷിക്കണം എന്നാണ് എന്റെ ആവശ്യം. സി.ഐ ചന്ദ്രനേനയോ ഇപ്പോഴത്തെ അനേന്വഷണസംഘത്തേയോ ഞങ്ങൾക്ക് വിശ്വാസമില്ല. ചന്ദ്രൻ ആര്യാടന്റെ അടുത്ത ആളാണെന്ന് നിലമ്പൂർകാർക്ക് ആരും പറഞ്ഞ് തരേണ്ട ആവശ്യമില്ല. അയാൾ പ്രദേശത്തെ ഒരു കോൺഗ്രസ്സുകാരനെന കൂട്ടിയാണ് മൊഴിയെടുക്കാൻ ഇവിടെ വന്നത്. രാധയുടെ മൃതദേഹം കണ്ടപ്പോൾ സി.ഐ ആദ്യം വിളിച്ചതും ഇയാളെയാണെന്നാണ് ഞങ്ങളറിയുന്നത്. ഓഫീസിൽ ഒരു പരിശോധനയും നടത്താതെ ബലാത്സംഘം നടന്നിട്ടില്ലെന്ന് പത്രക്കാരോട് പറയുകയാണ് സി.ഐ ചന്ദ്രൻ ചെയ്‌തത്. സി.ഐയെ അനേന്വഷണസംഘത്തിൽ നിന്നും മാറ്റാൻ ആവശ്യപ്പെട്ട എസ്.പിയെ ആദ്യം സ്ഥലം മാറ്റി. സി.ഐയെ സ്ഥലം മാറ്റിയെന്ന് സർക്കാർ പറയുമ്പോഴും ഇന്നലെകൂടി അയാൾ ഈ കേസനേന്വഷണത്തിൽ സജീവമാണ്.
- ചാനൽവാർത്തയുടെ അടിസ്ഥാനത്തിൽ ചന്ദ്രനെന മാറ്റുന്നതെങ്ങനെനയെന്ന് ഡിവൈഎസ്‌പി
ചന്ദ്രൻ ഇപ്പോഴും കേസനേന്വഷണത്തിൽ ഇടപെടുന്നത് എന്തിനെന്ന് അനേന്വഷിച്ചപ്പോൾ ചാനലുകാരാണ് സി.ഐ മാറിയെന്ന് പറഞ്ഞതെന്നും ഞങ്ങൾക്ക് ഒരു ഉത്തരവും ലഭിച്ചിട്ടില്ലെന്നുമായിരുന്നു ഡിവൈ.എസ്.പിയുടെ മറുപടി. ഇതെല്ലാം സൂചിപ്പിക്കുന്നതെന്താണ്? കേസ് അട്ടിമറിക്കാതിരിക്കാൻ നിയമസഹായം തേടാനും തീരുമാനിച്ചിട്ടുണ്ട്. എന്റെ പെങ്ങളെ ആര് എന്തിനുവേണ്ടി കൊന്നു എന്ന് എനിക്കറിഞ്ഞേ മതിയാവൂ. കോൺഗ്രസ്സ് ഓഫീസിൽ വച്ചാണോ കൊലനടന്നത് എന്ന കാര്യത്തിൽ പോലും എനിക്കിപ്പോഴും സംശയമുണ്ട്. നഗരത്തിന് നടുവിലെ ഓഫീസിൽ ഒരു കൊലനടക്കുമ്പോൾ രാധ ഒന്ന് നിലവിളിച്ചെങ്കിലും ഇരിക്കാമല്ലോ?... തൃപ്‌തികരമായ അനേന്വഷണം വരാതെ ഞാൻ പിന്മാറില്ല. ഇപ്പോഴും എനിക്കുറപ്പാണ് രാധ അരുതാത്തത് എന്തോ കണ്ടിട്ടുണ്ട്. അതാണവൾക്കീഗതി വന്നത്..... സത്യം ഒരുനാൾ പുറത്തുവന്നേ മതിയാവൂ. - ഭാസ്‌കരൻ പറഞ്ഞു നിർത്തുന്നു.
- രാധയുടെ കൊലപാതകം: ഉന്നതർക്ക് പങ്കില്ലെന്ന് വരുത്താൻ ഡമ്മി ചാക്കിൽ കെട്ടി പൊലീസിന്റെ നാടകം; പൊലീസിന് ഗൂഢലക്ഷ്യമെന്ന് ഫോറൻസിക് മേധാവിയും
- മാനഭംഗം നടന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ഇല്ലെന്ന് പൊലീസ്
- തപ്പിക്കളിച്ച പൊലീസ് ഒടുവിൽ ബിജുവിനെനതിരെ ബലാത്സംഗ കേസും ചുമത്തി; കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലും ദുരൂഹതകളേറെ
- ബിജുവും ആര്യാടൻ ഷൗക്കത്തും കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങൾ നേനതാക്കളെത്തി വാങ്ങിക്കൊണ്ടുപോയത് എന്തിന്? രാധാ കേസിൽ തെളിവാകാവുന്ന ചിത്രങ്ങളും മെമ്മറികാർഡും കോൺഗ്രസ് നേനതാക്കൾ വാങ്ങിയതായി ഫോട്ടോഗ്രാഫർ