- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫ്രാൻസിസ് കോൺഗ്രസ്സിനെയും ഐഎൻഎല്ലിനെയും ജനം തോൽപ്പിച്ചത് എന്തു കൊണ്ട് തിരിച്ചറിയണം; വൻകിട പദ്ധതികൾക്ക് കമ്മീഷൻ വാങ്ങിയാലും താഴെ തട്ടിലെ അഴിമതി ഇല്ലാതാക്കണം; ചട്ടമ്പിത്തരം കാണിക്കാൻ പ്രാദേശിക നേതാക്കളെ അനുവദിക്കരുത്: ഉമ്മൻ ചാണ്ടിയുടെ ദുർവിധിയിൽ നിന്നും സിപിഎമ്മിനു പഠിക്കാനുള്ളത്
ഭരണ തുടർച്ച എന്നു ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത് കടുത്ത ആത്മവിശ്വാസത്തോടെ ആയിരുന്നു. ഉമ്മൻ ചാണ്ടി അങ്ങനെ പറഞ്ഞാൽ അതിന് കാരണങ്ങൾ ഉണ്ടാവുമെന്ന് ചാണ്ടി ഭക്തരും പ്രചരിപ്പിച്ചു. ആ പ്രചാരണം ചാനലുകളും പത്രങ്ങളും ഏറ്റെടുക്കുകയും അവസാന നിമിഷം എയർപോർട്ടും തുറമുഖവും മെട്രോ സ്റ്റേഷനും ഒക്കെ തുടങ്ങി എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തപ്പോൾ ഇടതുപക്ഷക്കാർ പോലും വിചാരിച്ചു ഭരണ തുടർച്ചയാവും സംഭവിക്കുക എന്ന്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് പോലും ഇടതുപക്ഷ വൃത്തങ്ങൾക്ക് ഒരുറപ്പും ഇല്ലായിരുന്നു. നൂറിലധികം സീറ്റുകൾ കിട്ടും എന്ന എക്സിറ്റ് പോളിനെ വിശ്വസിക്കാൻ സിപിഎമ്മുകാർ അവസാന നിമിഷം പോലും തയ്യാറാകാതിരുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മവിശ്വാസവും ജാതീയ ധ്രുവീകരണത്തെ കുറിച്ചുള്ള ആശങ്കയുമായിരുന്നു. എന്നിട്ടും ഉമ്മൻ ചാണ്ടി സർക്കാർ ദയനീയമായി നിലം പതിച്ചു. സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിക്കാത്ത വിധം ഭയാനകം ആയിരുന്നു ആ തകർച്ച. ഇടതുപക്ഷത്തെ പ്രധാനപ്പെട്ട രണ്ട് പാർട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടെയും അടിസ്ഥാന
ഭരണ തുടർച്ച എന്നു ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നത് കടുത്ത ആത്മവിശ്വാസത്തോടെ ആയിരുന്നു. ഉമ്മൻ ചാണ്ടി അങ്ങനെ പറഞ്ഞാൽ അതിന് കാരണങ്ങൾ ഉണ്ടാവുമെന്ന് ചാണ്ടി ഭക്തരും പ്രചരിപ്പിച്ചു. ആ പ്രചാരണം ചാനലുകളും പത്രങ്ങളും ഏറ്റെടുക്കുകയും അവസാന നിമിഷം എയർപോർട്ടും തുറമുഖവും മെട്രോ സ്റ്റേഷനും ഒക്കെ തുടങ്ങി എന്ന പ്രതീതി സൃഷ്ടിക്കുകയും ചെയ്തപ്പോൾ ഇടതുപക്ഷക്കാർ പോലും വിചാരിച്ചു ഭരണ തുടർച്ചയാവും സംഭവിക്കുക എന്ന്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന്റെ തലേന്ന് പോലും ഇടതുപക്ഷ വൃത്തങ്ങൾക്ക് ഒരുറപ്പും ഇല്ലായിരുന്നു. നൂറിലധികം സീറ്റുകൾ കിട്ടും എന്ന എക്സിറ്റ് പോളിനെ വിശ്വസിക്കാൻ സിപിഎമ്മുകാർ അവസാന നിമിഷം പോലും തയ്യാറാകാതിരുന്നത് ഉമ്മൻ ചാണ്ടിയുടെ ആത്മവിശ്വാസവും ജാതീയ ധ്രുവീകരണത്തെ കുറിച്ചുള്ള ആശങ്കയുമായിരുന്നു. എന്നിട്ടും ഉമ്മൻ ചാണ്ടി സർക്കാർ ദയനീയമായി നിലം പതിച്ചു. സ്വപ്നത്തിൽ പോലും ആരും പ്രതീക്ഷിക്കാത്ത വിധം ഭയാനകം ആയിരുന്നു ആ തകർച്ച.
ഇടതുപക്ഷത്തെ പ്രധാനപ്പെട്ട രണ്ട് പാർട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടെയും അടിസ്ഥാന വോട്ടർമാരായ ഈഴവ സമൂഹം ഇടത് പക്ഷത്തെ തകർക്കുക എന്ന അജണ്ടയോടെ രംഗത്തിറങ്ങുകയും അവരുടെ യോഗത്തിൽ വലിയ ജനക്കൂട്ടം എത്തിച്ചേരുകയും ചെയ്തപ്പോൾ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തറ ഇളകും എന്ന ആശങ്ക വ്യാപകമായിരുന്നു. എന്ന് മാത്രമല്ല ആർഎസ്‌പിയും ജനതാദളും അടക്കമുള്ള ഒട്ടു മിക്ക പാർട്ടികളും സിപിഎമ്മിനെ ഉപേക്ഷിച്ച് പോയിരുന്നു. ഒരിക്കൽ ചതിച്ചു പുറത്തു പോയ വിരേന്ദ്ര കുമാറിന്റെ പിന്നാലെയും ആർഎസ്‌പിയുടെ പിന്നാലെയും എന്തിനേറെ ഏറ്റവും വലിയ അഴിമതിക്കാരൻ എന്ന് പേരെടുത്ത കെ എം മാണിയുടെ പിന്നാലെയും വരെ സിപിഐ(എം) നടന്നത് ഈ ആത്മവിശ്വാസ കുറവ് കൊണ്ടായിരുന്നു.[BLURB#1-H]
അപ്രതീക്ഷിതമായി ഉമ്മൻ ചാണ്ടി സർക്കാർ നേരിട്ട ഈ ദുരന്തത്തിന് പല കാരണങ്ങൾ ഉണ്ടായിരുന്നു. ഏറ്റവും ആദ്യത്തേതും പ്രധാനപ്പെട്ടതും വെള്ളാപ്പള്ളി നടേശൻ നടത്തിയ വർഗ്ഗീയ വിഷം ചീറ്റുന്ന പ്രസംഗങ്ങൾ ഇവിടുത്തെ മുസ്ലിം സമൂഹത്തിനിടയിൽ ഉണ്ടായ അരക്ഷിതാവസ്ഥയാണ്. വെള്ളാപ്പള്ളിയും ബിജെപിയും ചേർന്നുണ്ടാക്കിയ മുന്നണിയെ മുസ്ലിം ന്യൂനപക്ഷങ്ങൾ ഭയന്നു. ബിഡിജെഎസ് വളരുമ്പോൾ സിപിഐ(എം) തകരുമെന്ന് മനക്കോട്ട കെട്ടിയ ഉമ്മൻ ചാണ്ടിയും കൂട്ടരും മിണ്ടാതിരുന്നപ്പോൾ അവർക്ക് അഭയമായി തോന്നിയത് സിപിഐ(എം) മാത്രമാണ്. കോൺഗ്രസ്സിന് ലഭിച്ച് കൊണ്ടിരുന്ന നായർ വോട്ടുകൾ കൂടി ബിജെപിയിലേക്ക് തിരിഞ്ഞപ്പോൾ കോൺഗ്രസ്സിന്റെ തകർച്ച പൂർത്തിയായി. എന്നാൽ ഇത് മാത്രമായിരുന്നില്ല കോൺഗ്രസ്സ് നേരിട്ട തിരിച്ചടിയുടെ കാരണം. സർവ്വ തലങ്ങളിലും അഴിമതി കുന്നുകൂടിയ ഒരു ഭരണം ആയിരുന്നു ഉമ്മൻ ചാണ്ടിയുടേത്. സോളാറിൽ തുടങ്ങി ദേശീയ ഗെയിംസിലും മെത്രാൻ കായലിലും പാറ്റൂർ ഇടപാടിലും എത്തി നിൽക്കുന്നു ആ കുംഭകോണത്തിന്റെ കഥ. എന്നാൽ ഇതെല്ലാം വികസനത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങളെയും പേര് പറഞ്ഞ് അലിയിച്ചു കളയാൻ ഉമ്മൻ ചാണ്ടി വിദഗ്ദ്ധനായിരുന്നു. ഒട്ടേറെ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ തുടങ്ങി വച്ചെങ്കിലും അതിന്റെയെല്ലാം പിന്നിൽ വലിയ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ജനം തിരസ്‌കരിച്ച കെ ബാബുവും ജനം വിജയിപ്പിച്ച ശിവകുമാറും കെഎം മാണിയുമൊക്കെ അഴിമതിയുടെ പ്രതീകങ്ങൾ ആയി മാറി. ഈ അഴിമതിക്കും അതിനെ പ്രതിരോധിക്കാൻ നടത്തുന്ന വ്യാജ പ്രചാരണങ്ങൾക്കും എതിരെയുള്ള വിധി കൂടിയായിരുന്നു ജനവിധി.
[BLURB#2-VR]ന്യൂനപക്ഷ പ്രീണനം എന്ന ഭയാനകമായ ഒരു സ്വജനപക്ഷപാതത്തിന് ഉമ്മൻ ചാണ്ടി സർക്കാർ കുട പിടിച്ചു എന്നു സമ്മതിക്കാതെ വയ്യ. അതേ ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെ അധികാരത്തിൽ ഏറുന്ന എൽഡിഎഫും ഈ പ്രീണനം തുടരുമോ എന്ന ആശങ്ക പല കോണുകളിലും ഉണ്ട്. ഈ കെണിയിൽ വീഴാതെ സൂക്ഷിക്കുകയാണ് എൽഡിഎഫ് സർക്കാർ ആദ്യം ജാഗ്രത പുലർത്തേണ്ടത്. ന്യൂനപക്ഷ സംരക്ഷണവും ന്യൂനപക്ഷ പ്രീണനവും രണ്ട് വ്യത്യസ്തമായ കാര്യങ്ങൾ ആണ്. ന്യൂനപക്ഷ സംരക്ഷണം ഭരണഘടനാപരമായ ചുമതലയാണ്. ഭൂരിപക്ഷം വരുന്ന ഹിന്ദു സമുദായങ്ങളിൽ നിന്നും പീഡനം ഏറ്റു വാങ്ങാതിരിക്കാൻ ആണ് അത്തരം ചില അവകാശങ്ങൾ ഭരണഘടന ഉറപ്പ് നൽകുന്നത്. എന്നാൽ ഇതു ന്യൂനപക്ഷത്തെ സാധാരണക്കാരായ സമുദായങ്ങൾക്ക് പ്രയോജനം ഉണ്ടാക്കുന്ന തരത്തിൽ വിനിയോഗിക്കാതെ സമുദായ പ്രമാണിമാർക്ക് ഗുണകരമായ രീതിയിൽ വിനിയോഗിക്കുകയാണ് യുഡിഎഫ് സർക്കാർ ചെയ്തത്. പള്ളികൾക്കും അരമനകൾക്കും മത നേതാക്കൾക്കും സർക്കാർ ഭൂമി പതിച്ചു കൊടുക്കുകയും അവരുടെ കൊടിയ അഴിമതികളും തെമ്മാടിത്തരങ്ങളും മറച്ച് വയ്ക്കുകയും ഒക്കെ ചെയ്താണ് ഈ പ്രീണനം അവർ തുടരുന്നത്.
ചുരുക്കി പറഞ്ഞാൽ ന്യൂനപക്ഷങ്ങളുടെ ജീവിത നിലവാരത്തിൽ ഒരു മാറ്റവും വരാതിരിക്കുമ്പോൾ തന്നെ ന്യൂനപക്ഷത്തിന്റെ പേരിൽ പ്രമാണിമാർ തടിച്ചു കൊഴുത്ത കാഴ്ച നമ്മൾ കണ്ടു. വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും പോലുള്ള സമുദായ നേതാക്കൾ ഇടക്കിടെ പൊട്ടിത്തെറിച്ച് അവർക്കാവശ്യമായതുകൊണ്ടു പോകുന്ന കാഴ്ചയും നമ്മൾ കണ്ടു. ഇതിനൊക്കെ മേമ്പൊടി വിതറുന്ന വിഷം ചീറ്റുന്നു പ്രസ്താവനകളും വ്യാജ പ്രചാരണങ്ങളുമായി വെള്ളാപ്പള്ളിമാർ അരങ്ങ് വാഴുക കൂടി ചെയ്തപ്പോൾ എല്ലാം പൂർത്തിയായി. ഈ ദുരവസ്ഥ ഉണ്ടാകാതെ ന്യൂനപക്ഷങ്ങളിലെ സാധാരണക്കാർക്ക് വേണ്ടി ശബ്ദിക്കുകയും അവരുടെ പിന്നോക്കാവസ്ഥ മാറ്റാൻ നടപടികൾ എടുക്കുകയും അതേ സമയം ക്രിമിനലുകളായ ന്യൂനപക്ഷ നേതാക്കളുടെ ചതികൾ നിയമവസ്ഥയക്ക് കീഴിൽ കൊണ്ടു വരികയും ചെയ്യണം. വെള്ളാപ്പള്ളിയെ പോലെയുള്ളവരോട് ഒരു സമുദായ നേതാവ് എന്ന നിലയിൽ പ്രതികാര ബുദ്ധി കാണിക്കാതിരുന്നപ്പോൾ തന്നെ അവർ ചെയ്യുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ മുൻകൈ എടുക്കണം.
[BLURB#3-H]ഇടത് പക്ഷത്ത് നിന്നും ജനം പ്രതീക്ഷിക്കുന്നത് തികഞ്ഞ മതേതരമായ ഒരു സമീപനം ആണ്. മതത്തിന്റെ പേരിൽ ധ്രുവീകരണം ഉണ്ടായി ഇടത് പക്ഷം വിജയം ഉറപ്പിച്ചപ്പോൾ പോലും യുഡിഎഫ് സർക്കാരിൽ നിന്നും ലഭിച്ച അവിഹിത ആനുകൂല്യങ്ങൾ അവർ പോലും ആഗ്രഹിക്കുന്നില്ല എന്നതാണ് സത്യം. മത നേതാക്കളോട് മിനിമം അകലം പാലിച്ചു ഉറച്ച മതനിരപേക്ഷ നിലപാട് എടുക്കുന്ന ഒരു സർക്കാരിനെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. മെത്രാന്മാരും മുല്ലമാരും തങ്ങളാണ് ഈ വിജയത്തിന്റെ പ്രേരക ശക്തി എന്ന് പറഞ്ഞ് സ്വാധീനിക്കാൻ എത്തിയേക്കാം. എന്നാൽ സമുദായ നേതാക്കൾക്ക് അണികൾക്കിടയിൽ പാർട്ടി നേതാക്കൾ കരുതുന്ന പോലെ സ്വാധീനം ഇല്ല എന്നതാണ് സത്യം. തങ്കു ബ്രദറിനെ പോലെ ഒരു ആത്മീയ കച്ചവടക്കാരന്റെ മകളുടെ വിവാഹത്തിന് പിണറായിയെ പോലെ ഒരാൾ പങ്കെടുക്കുന്നതിന്റെ അപാകത തിരിച്ചറിയേണ്ടത് ഈ പശ്ചാത്തലത്തിൽ വേണം. കെപി യോഹന്നാൻ, തങ്കു ബ്രദർ, കാന്തപുരം തുടങ്ങിയ ന്യൂനപക്ഷ ആത്മീയ നേതാക്കൾ കെണിയൊരുക്കി കാത്തിരിക്കുന്നുണ്ട് എന്ന് തിരിച്ചറിയണം. അവരുടെയൊക്കെ താൽപ്പര്യം വ്യക്തമാണ്. അവർ കാലാകലങ്ങളായി നടത്തി വരുന്ന കച്ചവടങ്ങൾ നിർബാധം തുടരണം. പിഴച്ചു എന്നു തോന്നിയാൽ വെള്ളാപ്പള്ളിയെയും സുകുമാരൻ നായരെയും പോലെയുള്ള ഭൂരിപക്ഷ മത നേതാക്കളും കോമ്പർമെയിസിനായി എത്തിയെന്നു വരാം. അവർക്കൊന്നും വഴങ്ങാത്ത അതേ സമയം അവരോടൊന്നും പ്രതികാര മനോഭാവം പുലർത്താതെ സാധാരണക്കാരായ വിശ്വാസികളുടെ താൽപ്പര്യം സംരക്ഷിക്കുന്ന നയമാണ് ഈ സർക്കാർ സ്വീകരിക്കേണ്ടത്.
[BLURB#4-VL]ഇതിന് ഉബോൽബലമായ ഒരു കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. എൽഡിഎഫിന്റെ ഭാഗമായി മത്സരിച്ചത് രണ്ടു വർഗ്ഗീയ പാർട്ടികൾ ആയിരുന്നു. ലീഗിൽ നിന്നും ഭിന്നിച്ചുണ്ടായ ഐഎൻഎൽയുവും കേരള കോൺഗ്രസ്സിൽ നിന്നും ഭിന്നിച്ചുണ്ടായ ജനാധിപത്യം കേരള കോൺഗ്രസ്സും. ലീഗിനേക്കാളും കേരള കോൺഗ്രസ്സിനേക്കാളും വലിയ വർഗ്ഗീയ വാദികൾ ആണ് ഇവരെന്ന് ഇവരുടെയൊക്കെ പിതൃത്വം തന്നെ സാക്ഷി. കാഞ്ഞിരപ്പള്ളി മെത്രാന്റെ ആശിർവാദത്തോടെയാണ് ജാനാധിപത്യ കേരള കോൺഗ്രസ്സ് പിറന്നത്. ആ മെത്രാൻ വിചാരിച്ചാൽ ഭൂമി മറിച്ചു വയ്ക്കാം എന്ന് ചില നേതാക്കൾ വിചാരിച്ചതുകൊണ്ടാണ് ആ പാർട്ടിയുമായി ഇടത് പക്ഷം സഖ്യത്തിൽ ഏർപ്പെട്ടത്. പൂഞ്ഞാർ പോലൊരു മണ്ഡലത്തിൽ മികച്ച സിപിഐ(എം) സ്ഥാനാർത്ഥിക്ക് വിജയ സാധ്യത ഉണ്ടായിട്ടും മെത്രാൻ പറഞ്ഞ സ്ഥാനാർത്ഥിയെ നിയമിച്ചത് മെത്രാന്റെ ശക്തിയെക്കുറിച്ചുള്ള തെറ്റിദ്ധാരണ മൂലമാണ്. എന്നിട്ടെന്തുണ്ടായി? ഇടത് പക്ഷ തരംഗം ആഞ്ഞടിച്ചിട്ടും പാർട്ടികളിലെയും മുഴുവൻ സ്ഥാനാർത്ഥികളെയും ജനം തിരസ്‌കരിച്ചു.
ഈ തിരസ്‌കാരത്തിൽ നിന്നും സിപിഎമ്മിന് ഒരുപാട് പഠിക്കാൻ ഉണ്ട്. സിപിഐ(എം) പോലൊരു പാർട്ടിയിൽ നിന്നും ജനം പ്രതീക്ഷിക്കുന്നത് തികച്ചും മതനിരപ്ക്ഷമായ ഒരു നിലപാടാണ്. മെത്രാനും അച്ചനും മുല്ലയും പൂജാരിയും ഒക്കെ പറയുമ്പോൾ വോട്ടു ചെയ്യുന്നവരല്ല അവർ. അതിന് ശ്രമിച്ചാൽ സിപിഎമ്മിന് നഷ്ടപ്പെടുകയും വലി തിരിച്ചടി നേരിടുകയും ചെയ്യും. 13 മണ്ഡലങ്ങളിൽ കത്തോലിക്ക വോട്ട് മറിച്ചു തരുമെന്ന് പറഞ്ഞു കുഴിയിൽ വീഴ്‌ത്തിയ മെത്രാന് സ്വന്തം സ്ഥലത്ത് ഇതുവരെ സിപിഎമ്മിന് ലഭിച്ചു കൊണ്ടിരുന്ന വോട്ടു പോലും ഇല്ലാതാക്കാൻ മാത്രമേ കഴിഞ്ഞുള്ളൂ എന്ന് ചിന്തിക്കണം. കഴിഞ്ഞ തവണ സിപിഐ(എം) സ്ഥാനാർത്ഥി നേടിയതിന്റെ പകുതി പോലും ഇക്കുറി നേടാൻ കഴിഞ്ഞില്ല. സ്ഥാനാർത്ഥി നിർണ്ണയ കാര്യത്തിൽ മെത്രാൻ നടത്തിയ ഇടപടലിലും അതിന് പാർട്ടി നേതാവ് നൽകിയ പച്ചക്കൊടിയും ആ ഭാഗത്തെ സിപിഐ(എം) പ്രവർത്തകരെ മുഴുൻ തന്നെ പിസി ജോർജജിലേക്ക് മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചു. ഒന്നുമല്ലെങ്കിൽ എംഎൽഎമാരുടെ മുഖത്ത് നോക്കി രണ്ട് തെറി വിളിക്കാൻ ധൈര്യമുള്ള ജോർജായിരിക്കും ഇറക്കുമതി മെത്രാൻ സ്ഥാനാർത്ഥിയേക്കാൾ ഭേദമെന്ന് അവർ കരുതിയത്.
പുതിയ സർക്കാർ ഉണ്ടാകുമ്പോൾ ഒരുപാട് കാര്യങ്ങൾ പാർട്ടി ശ്രദ്ധിക്കേണ്ടതുണ്ട്. കടുത്ത വർഗ്ഗീയ ധ്രുവീകരണത്തിന്റെ തകർന്നടിയുമായിരുന്ന ഒരു പ്രസ്ഥാനം ഭാഗ്യം കൊണ്ട് മികച്ച വിജയം നേടിയപ്പോൾ തെറ്റുകൾ തിരുത്തി അഞ്ച് വർഷം കൊണ്ട് ജനഹൃദയം കീഴടക്കി മാറ്റങ്ങൾ വരുത്താനുള്ള ഇച്ഛാശക്തിയാണ് കാട്ടേണ്ടത്. വികസനത്തെ കുറിച്ചുള്ള പഴഞ്ചൻ സങ്കൽപ്പങ്ങൾ എല്ലാം പൊളിച്ചെഴുതി സുസ്ഥിര വികസനം എന്ന ആശയം നടപ്പിലാക്കണം, സാധാരണക്കാർക്ക് ഒരു നയാ പൈസ പോലും കൈക്കൂലി കൊടുക്കാതെ കാര്യങ്ങൾ നടക്കുന്ന ഒരു ഭരണ സംവിധാനം ഉണ്ടാക്കി എടുക്കണം. വൻകിട ഇടപാടുകൾക്ക് കമ്മിഷൻ പറ്റുന്നത് സാധാരണക്കാരെ ബാധിക്കില്ല. എന്ന് മാത്രമല്ല കമ്മിഷനും കൈക്കൂലിയും രണ്ട് തന്നെയാണ് താനും. സാധാരണക്കാർക്ക് ഒരു നയാപൈസ കൈക്കൂലി കൊടുക്കാതെ സർക്കാർ സേവനങ്ങൾ ലഭിക്കുന്ന സംവിധാനം ആണ് വേണ്ടത്.
സിപിഐ(എം) ഭരണം വരുമ്പോൾ എല്ലാ കാലത്തും സംഭവിക്കുന്ന പ്രധാനപ്പെട്ട ഒരു അപകടം പ്രാദേശിക നേതാക്കൾ കവലച്ചട്ടമ്പികളായി മാറി കൊള്ളയ്യും കൊലപാതകത്തിനും കൂട്ടു നിൽക്കുന്നതാണ്. അത് ഇക്കുറി ആവർത്തിക്കരുത്. പ്രാദേശിക നേതൃത്വം സത്യത്തിനും നീതിക്കും വേണ്ടി മാത്രം നിൽക്കുന്നവർ ആയി മാറണം. പാർട്ടി നേതാക്കൾ കള്ളപ്പലിശകാരനും മണ്ണു മാഫിയ നേതാക്കളും പാറമട ലോബിയുടെ ഏജന്റും ഒക്കെ മാറുന്ന സാഹചര്യം ഒഴിവാക്കൻ ബോധപൂവ്വമായ ഇടപാടുകൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു. മന്ത്രിമാരുടെ മക്കൾ അഴിമതിക്ക് ഓശാന പാടുന്നു എന്നു കണ്ടാൽ ഉടൻ നടപടി ഉണ്ടാവണം. കഴിഞ്ഞ മന്ത്രി സഭയുടെ കാലത്ത് കോടിയേരിയുടെയും പികെ ശ്രീമതിയുടെയു മക്കളെ കുറിച്ച് കേട്ട കഥകൾ ഒരു പാഠമായി തന്നെ എടുക്കണം. ഇങ്ങനെ ജനഹൃദയങ്ങളിൽ ഇടം നേടിയാൽ സിപിഎമ്മിനെ തകർക്കാൻ ഒരു കോൺഗ്രസ്സും വിചാരിച്ചാൽ നടക്കില്ല. ഭരണ തുടർച്ച എന്ന ഉമ്മൻ ചാണ്ടിയൻ ആശയം അങ്ങനെ പിണറായി വിജയനിലൂടെ കേരളത്തിൽ നടപ്പിലാക്കപ്പെടും.