- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആ വീഡിയോ ഞങ്ങൾ പുറത്ത് വിട്ടത് പൊറുതിമുട്ടിയപ്പോൾ; അമ്മയെ കൊന്നത് ചിന്നമ്മയാണെന്ന കുപ്രചാരണം ഞങ്ങൾ എങ്ങനെ പൊറുക്കും? ജയലളിത ആശുപത്രിയിൽ കഴിയുന്ന ദൃശ്യങ്ങൾ പുറത്ത് വിട്ടത് എതിർ ക്യാമ്പിന് ചുട്ടമറുപടി നൽകാനെന്ന് ദിനകരൻ പക്ഷം; ദിനകരന്റെ മങ്ങിയ പ്രതിച്ഛായ മാറ്റാൻ വീഡിയോ വഴിതെളിക്കുമെങ്കിലും തിരഞ്ഞെടുപ്പ് കമ്മീഷൻ കേസെടുത്തത് തിരിച്ചടിയായി
ചെന്നൈ: ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പിന് തലേന്നാൾ ജയലളിത ആശുപത്രിയിൽ കഴിയുന്ന വീഡിയോ പുറത്ത് വിടാൻ എഐഎഡിഎംകെ ദിനകരൻ പക്ഷത്തെ പ്രേരിപ്പിച്ചത് എതിർ ക്യാമ്പിന്റെ ശക്തമായ ആക്രമണം. മുൻ മുഖ്യമന്ത്രിയുടെ മരണത്തിന് ഉത്തരവാദി ശശികലയാണെന്ന തരത്തിലാണ് ഒപിഎസ്-പളനിസാമി പക്ഷം പ്രചരിപ്പിച്ചത്. കഴിഞ്ഞ ഡിസംബറിൽ, ജയലളിതയുടെ അന്ത്യത്തിന് ശേഷം അവരുടെ സന്തതസഹചാരിയായിരുന്ന വി.കെ.ശശികലയ്ക്ക് മോശം നാളുകളായിരുന്നു. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ജയിലിലുമായി.ആർകെ.നഗർ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാംവട്ടം പ്രഖ്യാപിച്ച സമയത്ത് ശശികലയുടെ അനന്തരവൻ ദിനകരൻ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.എടപ്പാടി പക്ഷത്തിന് രണ്ടില ചിഹ്നം കമ്മീഷൻ അനുവദിക്കുക കൂടി ചെയ്തതും ദിനകരന് തിരിച്ചടിയായി. അപ്പോളോ ആശുപത്രിയിലെ ജയലളിതയുടെ അവസാന നാളുകളിൽ ശശികല ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെ വീഡിയോ പുറത്ത് വിടണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് ദിനകരൻ ക്യാമ്പ് പറയുന്നു.എന്നാൽ, ആർ.കെ.നഗറിലെ പളനിസാമി പക്ഷത്തിന്റെ സ്ഥാനാർത്ഥി ഇ.മധുസൂദനനും കൂട
ചെന്നൈ: ആർ.കെ.നഗർ ഉപതിരഞ്ഞെടുപ്പിന് തലേന്നാൾ ജയലളിത ആശുപത്രിയിൽ കഴിയുന്ന വീഡിയോ പുറത്ത് വിടാൻ എഐഎഡിഎംകെ ദിനകരൻ പക്ഷത്തെ പ്രേരിപ്പിച്ചത് എതിർ ക്യാമ്പിന്റെ ശക്തമായ ആക്രമണം. മുൻ മുഖ്യമന്ത്രിയുടെ മരണത്തിന് ഉത്തരവാദി ശശികലയാണെന്ന തരത്തിലാണ് ഒപിഎസ്-പളനിസാമി പക്ഷം പ്രചരിപ്പിച്ചത്.
കഴിഞ്ഞ ഡിസംബറിൽ, ജയലളിതയുടെ അന്ത്യത്തിന് ശേഷം അവരുടെ സന്തതസഹചാരിയായിരുന്ന വി.കെ.ശശികലയ്ക്ക് മോശം നാളുകളായിരുന്നു. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ജയിലിലുമായി.ആർകെ.നഗർ ഉപതിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മീഷൻ രണ്ടാംവട്ടം പ്രഖ്യാപിച്ച സമയത്ത് ശശികലയുടെ അനന്തരവൻ ദിനകരൻ ചിത്രത്തിലേ ഉണ്ടായിരുന്നില്ല.എടപ്പാടി പക്ഷത്തിന് രണ്ടില ചിഹ്നം കമ്മീഷൻ അനുവദിക്കുക കൂടി ചെയ്തതും ദിനകരന് തിരിച്ചടിയായി.
അപ്പോളോ ആശുപത്രിയിലെ ജയലളിതയുടെ അവസാന നാളുകളിൽ ശശികല ഷൂട്ട് ചെയ്ത ദൃശ്യങ്ങളുടെ വീഡിയോ പുറത്ത് വിടണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ലെന്ന് ദിനകരൻ ക്യാമ്പ് പറയുന്നു.എന്നാൽ, ആർ.കെ.നഗറിലെ പളനിസാമി പക്ഷത്തിന്റെ സ്ഥാനാർത്ഥി ഇ.മധുസൂദനനും കൂട്ടരും ജയലളിതയുടെ മരണത്തിന് ശശികലയാണ് ഉത്തരവാദിയെന്ന് ആരോപിച്ചിരുന്നു.
പോസ്റ്ററുകളും , ലഘുരേഖകളും അവർ പ്രചരിപ്പിക്കുകയും ചെയ്തു.ഇതോടെ,അമ്മയെ കൊന്നത് ചിന്നമ്മയാണ് എന്ന ആരോപണത്തെ നേരിടാൻ വീഡിയോ പുറത്ത് വിടാതെ നിർവ്വാഹമില്ലായിരുന്നുവെന്ന് ദിനകരൻ പക്ഷം പറയുന്നു.ജയലളിതയുടെ ആശുപത്രി വാസത്തിനും മരണത്തിനും ഏകകാരണമായി ശശികലയെ പഴിക്കുന്ന സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിനും, പൊതുജനങ്ങളുടെ തെറ്റിദ്ധാരണയ്ക്കും തടയിടാൻ പുതിയതായി പുറത്തിറക്കിയ വീഡിയോ ദിനകരനെ സഹായിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
അതേസമയം, ദൃശ്യങ്ങൾ പകർത്തിയത് ജയലളിതയുടെ നിർദ്ദേശ പ്രകാരമാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇവ ദിനകരന് കൈമാറിയത് അന്വേഷണ കമ്മിഷനു സമർപ്പിക്കാനെന്നും വെട്രിവേൽ ഇവ പുറത്തുവിട്ടതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ശശികലയുടെ സഹോദര പുത്രിയായ കൃഷ്ണപ്രിയ ആവശ്യപ്പെട്ടു.
ആർകെ നഗറിൽ ഉപതിരഞ്ഞെടുപ്പു നടക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ പുറത്തുവന്നത്. ജയലളിത അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ പൂർണ ബോധവതിയായിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോയാണ് ദിനകരപക്ഷത്തെ എംഎൽഎ പി. വെട്രിവേൽ പുറത്തുവിട്ടത്.
അപ്പോളോ ആശുപത്രിയിൽ കിടക്കുമ്പോൾ പരസഹായമില്ലാതെ ജ്യൂസ് കുടിച്ച് ജയലളിത ടിവി കാണുന്നതാണ് ദൃശ്യങ്ങളിലുള്ളത്. വോട്ടെടുപ്പ് ലക്ഷ്യംവച്ചാണ് ദിനകരൻ വിഭാഗം ദൃശ്യങ്ങൾ പുറത്തുവിട്ടതെന്ന ആരോപണവുമായി അണ്ണാ ഡിഎംകെ രംഗത്തെത്തിയതോടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇടപെട്ടു. നടപടി ചട്ടലംഘനമാണെന്ന് വിലയിരുത്തിയ കമ്മിഷൻ പി. വെട്രിവേൽ എംഎൽഎക്കെതിരെ കേസെടുത്തു. ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിൽനിന്ന് മാധ്യമങ്ങളെ വിലക്കുകയും ചെയ്തു.