- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Money
- /
- SERVICE SECTOR
മരിച്ചവരെ ഉയിർപ്പിക്കാത്ത വട്ടായിലച്ചൻ! മാദ്ധ്യമ സംസ്‌ക്കാരത്തിലെ ജീർണ്ണതകളുടെ പരിപൂർണ്ണതയെന്നു വിശേഷിപ്പിക്കാവുന്ന മറുനാടൻ മഞ്ഞപ്പത്രത്തോട് പറയാനുള്ളത്
സേവ്യർ ഖാൻ വട്ടായിൽ എന്ന മലയാളി വൈദികൻ നേതൃത്വം നൽകിയ അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കാൻ മാതാപിതാക്കളോടൊപ്പം പോയ രണ്ടരവയസുകാരിയായ മലയാളി പൈതൽ പിതാവിന്റെ വാഹനം ഇടിച്ചു കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവം കഴിഞ്ഞ ആഴ്ച ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പതിനായിരത്തോളം പേർ പങ്കെടുത്ത കൺവെൻഷനിൽ ഈ കുട്ടിയുടെ അപകട വിവരം വെളിപ്പെടുത്തി പ
സേവ്യർ ഖാൻ വട്ടായിൽ എന്ന മലയാളി വൈദികൻ നേതൃത്വം നൽകിയ അഭിഷേകാഗ്നി കൺവെൻഷനിൽ പങ്കെടുക്കാൻ മാതാപിതാക്കളോടൊപ്പം പോയ രണ്ടരവയസുകാരിയായ മലയാളി പൈതൽ പിതാവിന്റെ വാഹനം ഇടിച്ചു കൊല്ലപ്പെട്ട നിർഭാഗ്യകരമായ സംഭവം കഴിഞ്ഞ ആഴ്ച ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
പതിനായിരത്തോളം പേർ പങ്കെടുത്ത കൺവെൻഷനിൽ ഈ കുട്ടിയുടെ അപകട വിവരം വെളിപ്പെടുത്തി പ്രാർത്ഥിക്കാൻ ഫാ. വട്ടായിൽ ശ്രമിക്കാതിരുന്നതിനെ ധ്യാനത്തിൽ പങ്കെടുത്തവരടക്കം അനേകം പേർ വിമർശിച്ച്തിനെ കുറിച്ചും ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തയുടെ ചുവടുപിടിച്ച് ഒരു സംഘം ക്രിസ്തീയ മൗലിക വാദികൾ മറുനാടനെതിരെ പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയും ശാപവാക്കുകൾ ഉച്ഛരിക്കുകയുമാണ്.
ഇതുമായി ബന്ധപ്പെട്ട് ആംസ്ര്‌ടോങ് ജോസഫ് എന്നയാൾ എഴുതുകയും ക്രിസ്ത്യൻ മൗലിക വാദികൾ ആഘോഷമാക്കുകയും ചെയ്ത ഒരു പ്രതികരണം ഞങ്ങൾ തന്നെ പുനപ്രസിദ്ധീകരിക്കുകയാണ്. ലേഖകനുള്ള മറുപടി വരും ദിവസങ്ങളിൽ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നതാണ് - എഡിറ്റർ
മരിച്ചവരെ ഉയിർപ്പിക്കാത്ത വട്ടായിലച്ചൻ!
മനോവ
പ്രാർത്ഥിച്ചു രോഗം മാറ്റുന്ന വട്ടായിൽ അച്ചന്റെ ധ്യാനം കൂടാൻ എത്തിയ രണ്ടര വയസ്സുകാരി സ്വന്തം പിതാവിന്റെ വാഹനം കയറി മരണത്തോട് മല്ലടിച്ചപ്പോഴും രഹസ്യമാക്കി വച്ചത് ലക്ഷങ്ങളുടെ ധ്യാന കച്ചവടം പൊളിയാതിരിക്കാനോ? ഇത് മനോവയുടെ ചോദ്യമല്ല! മാദ്ധ്യമ സംസ്‌ക്കാരത്തിലെ ജീർണ്ണതകളുടെ പരിപൂർണ്ണതയെന്നു വിശേഷിപ്പിക്കാവുന്ന ഒരു ഓൺലൈൻ മഞ്ഞപ്പത്രത്തിന്റെ ചോദ്യമാൺ
സേവ്യർഖാൻ വട്ടായിൽ അച്ചൻ ആത്മീയ ശുശ്രൂഷകൾ ആരംഭിച്ച നാൾമുതൽ, ഈ ശുശ്രൂഷയ്‌ക്കെതിരേ പ്രതിയോഗികൾ ഉണർന്നു പ്രവർത്തിച്ചിരുന്നു. സഭയുടെ ഉള്ളിലും പുറത്തുമായി വിന്യസിച്ചിരുന്ന ഇക്കൂട്ടർക്ക് വട്ടായിലച്ചന്റെ പ്രവർത്തനങ്ങളെ സഹിഷ്ണുതയോടെ നോക്കിക്കാണാൻ കഴിഞ്ഞിട്ടില്ല. അവസരം കിട്ടുമ്പോഴൊക്കെ അച്ചനെയും അച്ചന്റെ പ്രവർത്തനങ്ങളെയും ആക്രമിക്കാൻ ഒളിഞ്ഞും തെളിഞ്ഞും ഇക്കൂട്ടർ ശ്രമിച്ചിട്ടുണ്ട്. അച്ചന്റെ ശുശ്രൂഷകളെ നയിക്കുന്നത് പരിശുദ്ധാത്മാവാണെന്നതാണ് ഈ അസഹിഷ്ണുതയ്ക്ക് ആധാരം. ഇംഗ്ലണ്ടിലെ ദാരുണമായ ഒരു മരണം ഇവർക്ക് വീണുകിട്ടിയ വലിയൊരു അവസരമായിരുന്നു. അവരെല്ലാം ചേർന്ന് ഈ മരണം ഒരു ആഘോഷമാക്കി മാറ്റുകയും, ചില ഓൺലൈൻ മഞ്ഞപ്പത്രങ്ങൾ ഈ മരണം വില്പനച്ചരക്കാക്കുകയും ചെയ്തു!
ഈ അടുത്ത നാളിൽ ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിൽ ഒരു ദാരുണമായ മരണമുണ്ടായി. ഒരു രണ്ടര വയസ്സുകാരി സ്വന്തം പിതാവ് നിയന്ത്രിച്ച വാഹനത്തിനടിയിൽപ്പെട്ടു മരിച്ചു! ഇതിന്റെ പേരിൽ വട്ടായിൽ അച്ചന്റെമേൽ ഉറഞ്ഞുതുള്ളുന്ന സാംസ്‌കാരിക ആശ്രീകരങ്ങളുടെയും മാദ്ധ്യമ നപുംസകങ്ങളുടെയും തനിനിറം വ്യക്തമാക്കാനാണ് മനോവ ഇവിടെ ഉദ്യമിക്കുന്നത്.
ഒരു പിഞ്ചുകുഞ്ഞിന്റെമേൽ വാഹനം കയറുകയും മരിക്കുകയും ചെയ്യുകയെന്നത് ഹൃദയഭേദകംതന്നെയാണ്. ഈ കുഞ്ഞിന്റെ മാതാപിതാക്കളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ മനോവ പങ്കുചേരുന്നതോടൊപ്പം, ചില യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തേണ്ടിയുമിരിക്കുന്നു. യഥാർത്ഥത്തിൽ അവിടെ സംഭവിച്ചത് എന്താണെന്നു വെളിപ്പെടുത്തിയതിനുശേഷം വിവാദങ്ങളുടെ പിന്നാമ്പുറകഥകളിലേക്ക് കടക്കുന്നതാണ് ഉചിതമെന്നു തോന്നുന്നു. മറുനാടൻ മലയാളി എന്ന മഞ്ഞപ്പത്രത്തിനും അതിനെ പിന്താങ്ങുന്ന ക്രിസ്തീയവിരുദ്ധരായ ഞരമ്പുരോഗികൾക്കും ചില അജണ്ടകൾ ഉണ്ടെന്നു മനോവ ഇതിനോടകം മനസ്സിലാക്കിയിട്ടുണ്ട്. കത്തോലിക്കാസഭയിൽ ശുദ്ധീകരണം ആഗ്രഹിച്ചുകൊണ്ടു പ്രവർത്തിക്കുന്ന എല്ലാ മുന്നേറ്റങ്ങളെയും തകർക്കുകയെന്ന ലക്ഷ്യത്തോടെ നിലകൊള്ളുന്ന സാത്താന്റെ ആജ്ഞാനുവർത്തികളാണ് ഇക്കൂട്ടർ! മറുനാടൻ മഞ്ഞപ്പത്രം പ്രസിദ്ധീകരിച്ച വാർത്തയിൽ ഇക്കാര്യം വളരെ വ്യക്തതയോടെ തെളിഞ്ഞുനിൽക്കുന്നുമുണ്ട്.
എന്താണ് സത്യം?
ഇംഗ്ലണ്ടിലെ നോട്ടിങ്ഹാം എന്ന സ്ഥലത്തുള്ള എഫ് എം അരീനയിൽ ഒരു ധ്യാനം സംഘടിപ്പിച്ചു. ഈ ധ്യാനം നയിക്കുന്നതിനായി കേരളത്തിലെ ഏറ്റവും പ്രമുഖനും പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന വൈദീകനുമായ സേവ്യർഖാൻ വട്ടായിലിനെ ക്ഷണിച്ചുവരുത്തി. വട്ടായിലച്ചന്റെ ധ്യാനത്തിനായി ബുക്ക് ചെയ്ത് കാത്തിരിക്കുന്ന അനേകായിരം ആളുകൾ കേരളത്തിൽ ഇന്നുണ്ട്. ഈ വൈദീകൻ നയിക്കുന്ന ധ്യാനത്തിൽ പങ്കുകൊള്ളുവാൻ അവസരം ലഭിക്കുക എന്നതുതന്നെ ഈ കാലഘട്ടത്തിൽ അനുഗ്രഹമാണ്. ഇംഗ്ലണ്ടിലെ മലയാളികൾക്ക് ഈ അനുഗ്രഹം പ്രാപിക്കുവാൻ അവസരമുണ്ടാക്കിയത് അവിടെ ജീവിക്കുന്ന ആത്മീയരായ ചില വ്യക്തികളും പ്രാർത്ഥനാ കൂട്ടായ്മകളുമാണ്. ഇവരുടെ ക്ഷണിതാവായി കടന്നുവരികയും ആത്മീയ യാഥാർത്ഥ്യങ്ങൾ വെളിപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു വട്ടായിലച്ചന്റെ ദൗത്യം. ഈ ധ്യാനത്തിൽ പങ്കെടുക്കാൻ കടന്നുവന്ന ഒരു കുടുംബത്തിനാണ് ഈ ദുരവസ്ഥയുണ്ടായത്. കുഞ്ഞിനെ കാറിൽനിന്നും ഇറക്കിയതിനുശേഷം ഈ വാഹനം പുറകോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്.
അപകടം സംഭവിച്ച ഉടനെതന്നെ ആംബുലൻസ് എത്തുകയും, കുഞ്ഞിനെ അടിയന്തിര വൈദ്യസഹായത്തിനു വിധേയയാക്കുകയും ചെയ്തു. മറുനാടൻ മഞ്ഞയുടെ വിവരണം എന്തടിസ്ഥാനത്തിലാണെന്നത് ഈ ലേഖനത്തിന്റെ വിരാമത്തിൽ വായനക്കാർക്ക് ഗ്രഹിക്കാൻ കഴിയും. ഇവിടെ കുഞ്ഞിനെ അശ്രദ്ധയോടെ കൈകാര്യം ചെയ്തത് മാതാപിതാക്കളാണോ വട്ടായിലച്ചനാണോ? വാഹനത്തിൽനിന്ൻ രണ്ടാരവയസ്സുകാരിയായ കുഞ്ഞിനെ മാത്രമായി ആരെങ്കിലും പുറത്തിറക്കി നിർത്തുമെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും ചിന്തിക്കാൻ കഴിയില്ല. വാഹനം നിയന്ത്രിച്ചതു പിതാവായിരുന്നുവെങ്കിൽ, മാതാവോ മറ്റു ബന്ധുക്കളോ കുഞ്ഞിനോടൊപ്പം ഉണ്ടായിരുന്നിരിക്കണം. മാതാവോ ബന്ധുക്കളോ ഇല്ലാതെ, കുഞ്ഞിനോടൊപ്പം പിതാവ് മാത്രമാണ് ധ്യാനത്തിൽ പങ്കെടുക്കാൻ വന്നിരുന്നതെങ്കിൽ, ഈ കുഞ്ഞിനെ തനിച്ചു പുറത്തിറങ്ങാൻ അനുവദിക്കുന്ന പിതാവിനെക്കുറിച്ച് എന്തെങ്കിലും പറയാൻ മനോവയ്ക്ക് താത്പര്യമില്ല. പിഞ്ചുമകളുടെ അകാലവിയോഗത്തിൽ വേദനിക്കുന്ന മാതാപിതാക്കളെയോ ബന്ധുമിത്രാദികളെയോ വേദനിപ്പിക്കാനല്ല മനോവ ഇത് കുറിക്കുന്നത്. മറിച്ച്, ധാർമ്മീകതയുടെ പേരിൽ ഉറഞ്ഞുതുള്ളുന്നവരുടെ കാപട്യം വെളിപ്പെടുത്താൻ മാത്രമാണ്. കുഞ്ഞ് മരിച്ചുവെന്നത് ഒരു യാഥാർത്ഥ്യമാണ്. എന്നാൽ, ഈ ദാരുണ മരണത്തെ ആഘോഷിക്കുന്ന മറുനാടൻ മഞ്ഞപ്പത്രവും, സോഷ്യൽ മീഡിയകളിലൂടെ മുതലക്കണ്ണീർ പൊഴിക്കുന്നവരും ഓർക്കുക: നിങ്ങൾ എവിടെയാണ്? ഈ ലോകത്തിന്റെ ശാപം നിങ്ങളല്ലേ?
ഒരു കുഞ്ഞിന്റെ ദേഹവിയോഗത്തിൽ വേദനിക്കുന്ന മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും അവരോടൊപ്പം അവരുടെ ദുഃഖത്തിൽ പങ്കാളികളാകുക എന്നതുമാണ് ഹൃദയശുദ്ധിയുള്ളവർ ചെയ്യുന്നത്. എന്നാൽ, ഈ കുഞ്ഞിന്റെ മരണത്തെ ആഘോഷമാക്കി മാറ്റുന്നവർക്ക് വേറെയും ചില ലക്ഷ്യങ്ങളുണ്ട്. മറുനാടൻ മഞ്ഞപ്പത്രം എഴുതിയതും സോഷ്യൽ മീഡിയാകളിൽ പ്രചരിക്കുന്നതുമായ ഓരോ വരികളും സൂക്ഷ്മമായി മനോവ പരിശോധിച്ചു. ഇവരാരും ഈ കുഞ്ഞിന്റെ മരണത്തെക്കുറിച്ചോ, അതിന്റെ സാഹചര്യത്തെക്കുറിച്ചോ സത്യസന്ധമായി ഒന്നും വെളിപ്പെടുത്തിയിട്ടില്ല. പകരം, വട്ടായിലച്ചനെ അടിക്കാനുള്ള ഒരു വടിയായി ഈ ദുരന്തം ഇവർ ആഘോഷമാക്കി. അച്ചൻ ഈ കുഞ്ഞിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിച്ചില്ല എന്ന പരിദേവനമാണ് സഹാനുഭൂതി നടിക്കുന്നവരുടെ ഭാഗത്തുനിന്നു കണ്ടത്. ഒരുകാര്യം എല്ലാവരും ഓർക്കുക: ഈ കുഞ്ഞ് അപകടത്തിൽപ്പെട്ടപ്പോൾ ആംബുലൻസ് വിളിച്ചതും ആശുപത്രിയിൽ എത്തിച്ചതുമൊക്കെ മറുനാടൻ മഞ്ഞപ്പത്രത്തിന്റെ ആരെങ്കിലുമോ സോഷ്യൽ മീഡിയാകളിലൂടെ ജല്പനങ്ങൾ നടത്തുന്ന ആരെങ്കിലുമോ അല്ല. ഈ കണവൻഷൻ സംഘടിപ്പിച്ചവർ തന്നെയാണ് ഇതെല്ലാം ചെയ്തത്. വട്ടായിലച്ചൻ ഈ വിവരം അറിയുന്നതുപോലും മണിക്കൂറുകൾക്കുശേഷമാണ്. അഥവാ, ആദ്യനിമിഷംതന്നെ അറിഞ്ഞിരുന്നുവെങ്കിൽപ്പോലും പ്രസംഗം അവസാനിപ്പിക്കാതെ സമചിത്തതയോടെ ശുശ്രൂഷ തുടർന്ന സേവ്യർഖാൻ അച്ചനെ ആദരിക്കാനാണ് മനോവയ്ക്കു താത്പര്യം. ഇത് ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല; മറിച്ച്, ദൈവം ഭരമേല്പിച്ച ശുശ്രൂഷയ്ക്ക് തടസം വരാതിരിക്കാൻ ഉണർന്നു പ്രവർത്തിച്ച അച്ചനെ ശ്ലാഘിക്കാതെ തരമില്ല എന്നതുകൊണ്ടാൺ
ഓരോ ദൈവശുശ്രൂഷകൾ നടക്കുമ്പോഴും അനേകായിരങ്ങൾ തടിച്ചുകൂടാറുണ്ട്. രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നടത്തുന്ന സമ്മേളനങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമല്ല. ക്രൈസ്തവരുടെയും വിജാതിയരുടെയും തീർത്ഥാടനകേന്ദ്രങ്ങളിലും ജനസഹസ്രങ്ങൾ സമ്മേളിക്കുന്നു. ഇവിടെയൊക്കെ അപകടങ്ങൾ സംഭവിക്കുന്നത് നാം അറിഞ്ഞിട്ടുണ്ട്. ഈ കഴിഞ്ഞ കാലത്തുതന്നെ ശബരിമലയിൽ സംഭവിച്ച ദുരന്തം നാം കണ്ടു. ഇവിടെയൊന്നും അയ്യപ്പനെയോ അയ്യപ്പസേവാ സംഘത്തേയോ പ്രതിസ്ഥാനത്ത് നിർത്തിയതായി കണ്ടില്ല. ശബരിമല തീർത്ഥാടനവേളകളിൽ അനേകം അയ്യപ്പഭക്തന്മാർ റോഡപകടങ്ങളിൽ മരണമടയാറുണ്ട്. ഈ കാരണത്താൽ, ശബരിമല അടച്ചുപൂട്ടണമെന്ന് ഏതെങ്കിലും മാദ്ധ്യമങ്ങൾ പറയുകയോ അപ്രകാരം അടച്ചുപൂട്ടുകയോ ചെയ്തതായി മനോവയ്ക്കറിയില്ല. എന്നാൽ, വട്ടായിൽ അച്ചന്റെ ധ്യാനത്തിൽ പങ്കെടുക്കാൻ വന്ന കുടുംബത്തിനുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്വം മുഴുവൻ ഈ അച്ചനുമേൽ കെട്ടിവയ്ക്കാനുള്ള മഞ്ഞപ്പത്രത്തിന്റെ അഭിവാഞ്ജയാണ് ദുരൂഹമായിരിക്കുന്നത്! മരിച്ചുപോയ കുഞ്ഞിനു പ്രാത്ഥനയിലൂടെ ജീവൻ നൽകിയില്ലെന്ൻ ഈ മാദ്ധ്യമ നപുംസകം പറയുന്നു! ഇവർ പറയുന്ന നുണക്കഥകൾകേട്ടു വാളെടുത്ത അശ്രീകരങ്ങൾ വേറെയുമുണ്ട്. ടോയ്‌ലറ്റിൽ ഇരുന്നു കവിതകൾ രചിച്ച്, അവിടെത്തന്നെ സാഹിത്യപരീക്ഷണങ്ങൾ അവസാനിപ്പിക്കുന്ന ചില സാംസ്‌കാരിക കൃമികൾ മലയാളികളുടെയിടയിലുണ്ട്. ഇക്കൂട്ടത്തിൽപ്പെട്ട ഒരു സ്ത്രീയ്ക്കും അവളുടെ ധാർമ്മീകത ഉണർന്നു! അക്ഷരത്തെറ്റുകളെയും വാചാകഘടനകളെയും തിരുത്തിയെഴുതിയാൽ അവളുടെ വാക്കുകൾ ഇതാണ്: 'എത്രയായാലും പഠിക്കില്ല; ധ്യാനവും ആൾദൈവങ്ങളും മനുഷ്യനെ അന്ധനാക്കി. ദൈവത്തോടു പ്രാർത്ഥിക്കാൻ എന്തിനൊരു ഇടനിലക്കാരൻ? അല്ലെങ്കിൽ ഒരു ഇടനിലക്കാരി? മനുഷ്യനെ ഈശ്വരനിലേക്ക് അടുപ്പിക്കുന്ന വേദി മാത്രമാകട്ടെ മതം'(രശ്മി പ്രകാശ് രാജേഷ്).
മറുനാടൻ മഞ്ഞപ്പത്രത്തിന്റെ ആസ്ഥാന കവയിത്രിയായ രശ്മി പ്രകാശിന്റെ കവിതകൾ ഏതായാലും പുറംലോകത്തിനു വായിക്കാൻ കഴിയാത്തത് വലിയ ഭാഗ്യം! ഈ 'കപി'യുടെ ആത്മരോഷം കത്തോലിക്കാസഭയോടാണെന്നു വ്യക്തം! ഇടനിലക്കാരനെയും ഇടനിലക്കാരിയെയും അവതരിപ്പിച്ചതിലൂടെ ഇവളുടെ തനിനിറം മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർക്ക് മനസ്സിലാകും. കത്തോലിക്കാസഭയ്ക്ക് മദ്ധ്യസ്ഥർ അനിവാര്യമാണെന്നു കരുതിയിരിക്കുന്ന ഏതോ 'ന്യൂ ജനറേഷൻ' സഭയുടെ ഉപോത്പന്നമാണ് ഇവൾ എന്ന് ഇവളുടെ വാക്കുകളിൽത്തന്നെ വ്യക്തമാണ്. വട്ടായിലച്ചനെ ഇവളും മറുനാടൻ മഞ്ഞയും ഒരുപക്ഷെ ആൾദൈവമായി ധരിച്ചിട്ടുണ്ടാകാം; എന്നാൽ, കത്തോലിക്കാസഭയെ സംബന്ധിച്ചിടത്തോളം ഈ വൈദീകൻ സഭയുടെ ഒരു ശുശ്രൂഷകൻ മാത്രമാണ്. മറുനാടൻ മഞ്ഞയും അവന്റെ അനുയായികളും വട്ടായിലച്ചനിൽനിന്ന് ആഗ്രഹിച്ചത് എന്തുമായിക്കൊള്ളട്ടെ! വെന്റിലേറ്ററിൽ കിടന്ന കുഞ്ഞിനു പ്രാർത്ഥനയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ അച്ചൻ ശ്രമിച്ചില്ല എന്നതാണ് മറുനാടൻ മഞ്ഞ എന്ന ഷാജന്റെ പ്രശ്‌നമെങ്കിൽ മനോവയ്ക്ക് ചിലത് പറയാനുണ്ട്. മരണാസന്നയായ ആ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ മരണംവരെ സമീപത്തുണ്ടായിരുന്ന സോജി ഓലിക്കൽ അച്ചനെ ഷാജന് അറിയില്ലേ എന്ന ചോദ്യത്തോടെ മനോവയ്ക്ക് പറയാനുള്ളത് പറയാം.
വട്ടായിലച്ചന്റെ സെഹിയോൻ മിനിസ്ട്രിയുടെ ഇംഗ്ലണ്ടിലെ ചുമതല വഹിക്കുന്ന വൈദീകനാണ് സോജി ഓലിക്കൽ. ഈ വൈദീകനോ മറ്റേതെങ്കിലും മനുഷ്യർക്കോ മരിച്ചവരെ ഉയിർപ്പിക്കാൻ കഴിയില്ല. മറുനാടൻ മഞ്ഞയ്ക്ക് അത് സാധിക്കുമെങ്കിൽ ഇനിയും അവസരമുണ്ട്! ക്രിസ്തീയവിശ്വാസത്തിന്റെ പ്രചാരകരിലൂടെ എന്തെങ്കിലും അത്ഭുതങ്ങൾ നടക്കുന്നുണ്ടെങ്കിൽ, അവയെല്ലാം പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിലൂടെയാണ്. പ്രവാചകന്മാരിലൂടെയും അപ്പസ്‌തോലന്മാരിലൂടെയും പ്രവർത്തിച്ച പരിശുദ്ധാത്മാവ് ഇന്നും സജ്ജീവമായി നിലകൊള്ളുന്നു എന്നതിന്റെ ദൃഷ്ടാന്തങ്ങളിൽ ഒന്നാണ് സെഹിയോൻ മിനിസ്ട്രി! എന്നാൽ, മറുനാടൻ മഞ്ഞയോ മറ്റേതെങ്കിലും മാദ്ധ്യമ നപുംസകങ്ങളോ പറയുന്നതു കേട്ടല്ല പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നത്. ഈ വചനം ഓർക്കുക: ' സത്യമായി ഞാൻ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെ കാലത്ത് ഇസ്രയേലിൽ അനേകം വിധവകൾ ഉണ്ടായിരുന്നു. അന്നു മൂന്നു വർഷവും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാമം ഉണ്ടാവുകയും ചെയ്തു. എന്നാൽ, സീദോനിൽ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല. ഏലീശാപ്രവാചകന്റെ കാലത്ത് ഇസ്രയേൽ ഇസ്രയേലിൽ അനേകം കുഷ്ഠരോഗികൾ ഉണ്ടായിരുന്നു. എന്നാൽ, അവരിൽ സിറിയാക്കാരനായ നാമോൻ അല്ലാതെ ആരും സുഖമാക്കപ്പെട്ടില്ല'(ലൂക്കാ:4;2527). ആരുടെ അടുക്കലേക്ക് അയയ്ക്കപ്പെടുന്നുവോ അവരുടെ അടുക്കലെയ്ക്കാണ് പ്രവാചകർ കടന്നുചെല്ലുന്നത്. ആരെ സൗഖ്യപ്പെടുത്താൻ ദൈവം കല്പിക്കുന്നുവോ അവരെ മാത്രമാണ് ദൈവപുരുഷന്മാർ സൗഖ്യപ്പെടുത്തുന്നത്. ഇവിടെയെല്ലാം നിയന്ത്രിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് ദൈവമാണ്. അവിടുന്ന് ഇച്ഛിക്കാത്തത് പ്രവർത്തിക്കാനുള്ള കഴിവൊന്നും പ്രവാചകന്മാർക്കോ അപ്പസ്‌തോലന്മാർക്കോ ദൈവശുശ്രൂഷകർക്കോ ഇല്ല! ഇതുതന്നെയാണ്, ദൈവത്താൽ അയയ്ക്കപ്പെടുന്നവരുടെ അടയാളവും!
വട്ടായിലച്ചന്റെമേൽ കൊലക്കുറ്റം ആരോപിച്ചുകൊണ്ട് ഉറഞ്ഞുതുള്ളുന്ന മറുനാടൻ മഞ്ഞയുടെ ഏതെങ്കിലും ലേഖകർ സംഭവസ്ഥലത്തുണ്ടായിരുന്നില്ല എന്ന് ഈ മഞ്ഞതന്നെ സമ്മതിക്കുന്നുണ്ട്. ഇവരുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി പ്രസിദ്ധീകരിച്ച വാർത്ത കണ്ടാണത്രെ ഇവർ ഇത് അറിഞ്ഞത്! മനുഷ്യരെ പറ്റിക്കുന്ന മറുനാടൻ മഞ്ഞയ്ക്ക് ദൈവത്തെ കബളിപ്പിക്കാൻ സാധിക്കുമോ? ബിട്ടീഷ് മലയാളിയുടെ നടത്തിപ്പുകാരനും മറുനാടൻ മഞ്ഞയും രണ്ടാണോ? കേരളത്തിലെ 'ക്രൈം' എന്ന മഞ്ഞപ്പത്രത്തിന്റെ സമ്പൂർണ്ണ അവകാശിയായ നന്ദകുമാർ പ്രസിദ്ധീകരിക്കുന്ന അനേകം അശ്ലീല മാസികകൾ ഉണ്ട്. ഇവയ്‌ക്കൊന്നും നാഥനില്ലെങ്കിലും ഒരേ അച്ചുകൂടത്തിൽ അച്ചടിക്കുകയും ഒരേ സ്ഥാപനത്തിൽനിന്നു പുറത്തിറങ്ങുകയും ഒരേ ഏജന്റുമാർ വിതരണം ചെയ്യുകയും ചെയ്യുന്ന ഈ പ്രസിദ്ധീകരണങ്ങളുടെ നാഥനെ തിരിച്ചറിയാൻ സാമാന്യബുദ്ധി മാത്രം മതി. ഇതുതന്നെയാണ് മറുനാടൻ മലയാളിയും ബ്രിട്ടീഷ് മലയാളിയും തമ്മിലുള്ള ബന്ധം! ഈ വിഷയത്തിൽ ഇതിനപ്പുറം എന്തെങ്കിലും പറയാൻ മനോവ ആഗ്രഹിക്കുന്നില്ല.
മറുനാടൻ മഞ്ഞയുടെ ആത്മരോഷം!
വട്ടായിലച്ചനെയും സെഹിയോൻ മിനിസ്ട്രിയെയും ദൈവം ഉയർത്തുന്നത് കണ്ട് പരിഭ്രാന്തരായ അനേകം പ്രസ്ഥാനങ്ങളിൽ ഒന്നാണ് മറുനാടൻ മലയാളി എന്ന മഞ്ഞപ്പത്രം! മറുനാടൻ മലയാളിയുടെ ഓരോ വരികൾക്കിടയിലും ഈ വേദന തെളിഞ്ഞുകാണാം. ഷാജന്റെ ചില വേദനകൾ നോക്കുക:'ജ്ഞാനക്കണ്ണിലൂടെ ഭൂലോകത്തെ എല്ലാവരുടെയും രഹസ്യങ്ങൾ അറിയുന്ന അത്ഭുത ധ്യാന ഗുരുവിന്റെ ധ്യാനാഘോഷത്തിൽ തന്നെ നടന്ന ഈ ദാരുണ സംഭവം എന്തുകൊണ്ടാണ് തന്റെ പ്രത്യേക ശക്തിമൂലം കുഞ്ഞിന്റെ ജീവന് സംരക്ഷണം നൽകാതിരുന്നത്?'(മറുനാടൻ ഷാജൻ).ധ്യാനഗുരുവിന്റെ ശക്തിയാണ് സുവിശേഷപ്രഘോഷണങ്ങളിൽ സംഭവിക്കുന്നതെന്ന് കരുതുന്ന സാജനെപ്രതി മനോവ വേദനിക്കുന്നു. ഇത്തരം വിടുവാത്തരങ്ങൾ വിളമ്പാൻ തക്കവണ്ണം ക്രൈസ്തവ നാമധാരികൾ അധഃപതിച്ചതിൽ സഭാധികാരികൾക്കും മാതാപിതാക്കൾക്കും തുല്യ ഉത്തരവാദിത്തമുണ്ട്. ഷാജന്റെ രോഷം ഇങ്ങനെ തുടരുന്നു: 'അത്ഭുതങ്ങളുടെ മുതലാളിയായ ധ്യാനഗുരുവിനെ അറിയിച്ചില്ല എന്നതാണ് ആദ്യ മറുപടി. എന്നുവച്ചാൽ, അറിയിച്ചിരുന്നെങ്കിൽ കുഞ്ഞിനെ രക്ഷപ്പെടുത്താമായിരുന്നു എന്നോ?എന്തുകൊണ്ട് ഒന്ന് കണ്ണടച്ചാൽ പതിനായിരങ്ങളുടെ രഹസ്യങ്ങൾ കൺമുൻപിൽ തെളിയുന്ന അത്ഭുതക്കാരായ നടത്തിപ്പുകാർക്ക് ഈ അത്യാഹിതം മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല എന്ന സംശയം ന്യായമല്ലേ?'(മറുനാടൻ ഷാജൻ). ന്യായമാണോ ഷാജാ? എന്താണ് ഷാജൻ ഇത്രമാത്രം നെഞ്ചുപോട്ടുന്നത്? വട്ടായിലച്ചന്റെ ശുശ്രൂഷകളോട് നിനക്കുള്ള അസഹിഷ്ണുത നിന്റെ വാക്കുകളിൽ ഇല്ലേ? സാരിത്തുമ്പിൽ തൂങ്ങി നടന്നിട്ടും 'പെയ്ഡ്' വാർത്തകൾ ചമച്ചിട്ടും സെഹിയോൻ മിനിസ്ട്രിയോളം ഉയരാൻ കഴിയാത്തതിന്റെ വേദനയാണ് ഈ വാക്കുകളിൽ കാണുന്നത്.
ഷാജൻ എന്ന മാദ്ധ്യമ ശിഖണ്ഡിയുടെ വേദന ഇവിടെയൊന്നും അവസാനിക്കുന്നില്ല. ഇവന്റെ ജല്പനങ്ങൾ ഇങ്ങനെ തുടരുന്നു: 'കഷ്ടം! അത്ഭുതങ്ങൾക്കായി വ്യക്ത്യാരാധന നടത്തുന്ന മനുഷ്യർ എന്താണ് കൺമുന്നിൽ നടക്കുന്ന സത്യത്തെ തിരിച്ചറിയാത്തത്? കപട സന്യാസികളുടെയും ധ്യാനക്കച്ചവടക്കാരുടെയും കൺകെട്ടിൽ മയങ്ങി,അവരുടെ കപടതയെ ആരാധിക്കാൻ പോയ ഒരു കുടുംബം നഷ്ടമാക്കിയത് അവരുടെ പിഞ്ചോമനയെയാൺ'(മറുനാടൻ ഷാജൻ). എന്തൊരു ധാർമ്മീക രോഷം?! നീ നിന്റെ പിന്നോട്ട് ഒന്ന് നോക്കു ഷാജാ; സ്വന്തം പിതാവിനെ അഗതിമന്ദിരത്തിൽ ആക്കിയിട്ടു സദാചാരം പ്രസംഗിക്കുന്നതിനെ മലയാളത്തിൽ ഒരു പ്രയോഗത്തിലൂടെ വിശേഷിപ്പിക്കാറുണ്ട്. വേശ്യയുടെ ചാരിത്യ പ്രസംഗം എന്നാണത്! അച്ചന്റെ ധ്യാനം കൂടാൻ പോയ പതിനായിരങ്ങളിൽ മറ്റാരുടെയും കുഞ്ഞുങ്ങൾക്ക് ഈ ദുരന്തം ഉണ്ടായില്ല. ഒരുപാട് തത്വങ്ങൾ വിളിച്ചുകൂകിയ സാംസ്‌കാരിക വിഡ്ഢികളോട് ഒന്നു ചോദിക്കട്ടെ: വട്ടായിലച്ചന്റെ ധ്യാനത്തിൽ പങ്കെടുത്ത അനേകം വ്യക്തികളുടെ കുഞ്ഞുങ്ങൾ ഇന്നും ജീവിച്ചിരിപ്പുണ്ടല്ലോ? ഷാജൻ ഈ ധ്യാനത്തിൽ പങ്കെടുക്കാത്തതുകൊണ്ട്, നീയോ നിന്റെ സന്തതികളോ ദീർഘകാലം ജീവിക്കുമെന്ന് നീ കരുതുന്നുണ്ടോ? ഒരു കുഞ്ഞിന്റെ മരണത്തെ ധനസമ്പാദന മാർഗ്ഗമാക്കുന്ന നിന്നോളം അധഃപതിച്ച മറ്റൊരാളെ നിനക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുമോ?
'വീണുപൊലിഞ്ഞ ആ മാലാഖക്കുട്ടി ഒരു സാക്ഷ്യമാണ്. പണമുള്ള മലയാളികൾ എവിടെയുണ്ടോ അവിടെയെല്ലാം ലക്ഷങ്ങൾ മുടക്കി പറന്നു നടന്ൻ, അദ്ഭുത രോഗശാന്തിയുടെയും വിടുതലുകളുടെയും പ്രഖ്യാപനങ്ങളുമായി ഈ അദ്ഭുതപ്രവർത്തന മൊത്തവ്യാപാരികൾ കപടതയുടെ മൊത്തവ്യാപാരികളായ ദുരാത്മാക്കളാണെന്നു സാക്ഷ്യം'(മറുനാടൻ ഷാജൻ). ഈ വാചകം ആർക്കും മനസ്സിലായില്ലെങ്കിൽ അദ്ഭുതപ്പെടാനില്ല! ആത്മരോഷം വർദ്ധിക്കുമ്പോൾ, ചിലരുടെ വാക്കുകൾ ഭാഷകളുടെ അതിർവരമ്പുകൾ ലംഘിക്കുന്നത് സ്വാഭാവികമാണ്. സെഹിയോൻ മിനിസ്ട്രിയുടെ വളർച്ചയിൽ അസൂയപൂണ്ട 'ദുരാത്മാവ്' എന്തോ പിച്ചുംപേയും പറഞ്ഞതായി മാത്രമേ മനോവയും ഈ വാക്കുകളെ കാണുന്നുള്ളൂ! സമനിലതെറ്റിയ ഒരുവൻ വിളിച്ചുകൂവുന്ന വാക്കുകളുടെ വ്യാകരണം പരിശോധിക്കുന്നതുതന്നെ അവിവേകമാണല്ലോ! ഇവന്റെ വേദനകൾ കുറിച്ചുവച്ചിരിക്കുന്ന വരികളിലേക്ക് കൂടുതൽ കടക്കാൻ മനോവ ശ്രമിക്കുന്നില്ല. എന്നാൽ, ഇവന്റെ വേദനയുടെ കാരണം പണമാണെന്ന വസ്തുത തിരിച്ചറിയാൻ കഴിയുന്ന വരികൾ ഇവിടെ കുറിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ടിലെ പ്രവാസികളുടെയിടയിൽനിന്ന് കോടികൾ സമ്പാദിച്ചുകൊണ്ടാണ് വട്ടായിലച്ചൻ പോകുന്നതെന്ന് ഇവൻ പറയുന്നു. ഇവന് ഈ കണക്ക് എവിടെനിന്നു കിട്ടിയെന്നു മനോവയ്ക്കറിയില്ല. ഇതിന്റെ യാഥാർത്ഥ്യം വെളിപ്പെടുത്തുന്നതിനുമുമ്പ് മറ്റു ചില ഞരമ്പുരോഗികളുടെ വികാരങ്ങൾക്കൂടി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.
പ്രവാസികളുടെയിടയിൽ ജീവിക്കുകയും, എന്നാൽ ആഗ്രഹിച്ചതുപോലെ ഒന്നും നേടാൻ കഴിയാതെപോകുകയും ചെയ്ത ചില അസംതൃപ്തരുണ്ട്. ഷാജനെപ്പോലെതന്നെ ഇവരുടെയും എതിരാളി ദൈവമാൺ ദൈവത്തെ എതിരാളിയായി പരിഗണിച്ചിരിക്കുന്ന ഇവർക്ക് ദൈവമക്കളെ കാണുന്നതുതന്നെ വേദനയാൺ ആത്മീയമായ കാര്യങ്ങളെക്കുറിച്ചു കേൾക്കുന്നതുപോലും അരോചകമായിരിക്കുന്ന ഇവരും ഇന്ന് ഉറഞ്ഞുതുള്ളുകയാൺ വട്ടായിലച്ചൻ സുവിശേഷസത്യങ്ങൾ പ്രസംഗിക്കുന്നതാണ് ഇവരുടെ ഏറ്റവും വലിയ വേദന. മാത്രവുമല്ല, അച്ചൻ സംബന്ധിക്കുന്ന യോഗങ്ങളിൽ തടിച്ചുകൂടുന്ന ദൈവമക്കളെ കാണുന്നതും ഇവറ്റകൾക്ക് സഹിക്കാൻ കഴിയുന്നില്ല! ഇവരുടെയൊക്കെ പ്രശ്‌നങ്ങൾക്ക് ആധാരമായ കാരണങ്ങളെക്കുറിച്ച് ബൈബിൾ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഇതാണ് ആ വചനം: 'തങ്ങളുടെ ദൈവത്തിന്റെ അടുത്തേക്കു തിരികെപ്പോകാൻ അവരുടെ പ്രവർത്തികൾ അവരെ അനുവദിക്കുന്നില്ല. കാരണം, വ്യഭിചാരദുർഭൂതം അവരിൽ കുടികൊള്ളുന്നു'(ഹോസി:5;4). പ്രവാസജീവിതകാലത്ത് ലഭിച്ച അമിതസ്വാതന്ത്ര്യം ദുരുപയോഗിച്ച്, വ്യഭിചാരികാളായിത്തീർന്നവരെ കെട്ടിയിട്ടിരിക്കുന്ന ദുർഭൂതമാണ് ഇന്നിവരെ നയിക്കുന്നത്. ഈ അവസ്ഥയിൽ കെട്ടപ്പെട്ട ചില വ്യക്തികളുടെ ഹൃദയനൊമ്പരം ശ്രദ്ധിക്കാം.
അലക്‌സ് കണിയാമ്പറമ്പിൽ എന്നൊരുവൻ ഇംഗ്ലണ്ടിലെ പ്രവാസികളുടെയിടയിൽ അസംതൃപ്തനായി ജീവിക്കുന്നുണ്ട്. സ്വന്തം കുടുംബത്തിൽപ്പോലും അംഗീകരിക്കപ്പെടാത്തതിന്റെ ദുഃഖം ഇവനിലൂടെ ഒരു മഞ്ഞപ്പത്രത്തിന്റെ ഉത്ഭവത്തിനു കാരണമായി. ഈ മഞ്ഞപ്പത്രത്തിന്റെ പേര് 'ബിലാത്തി മലയാളി' എന്നാൺ അങ്ങാടിയിൽ തോറ്റാൽ അമ്മയോട്' എന്നൊരു ചൊല്ലുണ്ട്. അങ്ങാടിയിലും അമ്മയോടും തോറ്റവന്റെ വേദനയാണ് അലക്‌സിന്റെ പത്രം! ഇംഗ്ലണ്ടിലെ മലയാളി പ്രവാസികളുടെയിടയിൽ കുഞ്ഞിന്റെ മരണം ആഘോഷമാക്കിയ ചുരുക്കം ചിലരിൽ ഒരുവനാണ് അലക്‌സ് കണിയാമ്പറമ്പിൽ! ഇവന്റെ ആത്മരോഷം അതേപടി മനോവയുടെ താളുകളിൽ കുറിക്കാൻ കഴിയാത്തതിൽ വായനക്കാർ ക്ഷമിക്കുക! എന്താണു കാരണമെന്ന് അവന്റെ എഴുത്തുകൾ പരിശോധിച്ചാൽ മനസ്സിലാകും. ഇവനെപ്പോലെയുള്ള ചിലർക്കൂടി ഇംഗ്ലണ്ടിൽ ജീവിക്കുന്നുണ്ട്. ഇവരുടെ എണ്ണം വളരെ കുറവാണെന്നതിൽ നമുക്ക് ആശ്വസിക്കാം. കാരണം, ഇത്തരത്തിലുള്ളവർമൂലമാണ് സോദോംഗൊമോറ ദേശങ്ങൾ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചേർന്നത്. ഇത്തരക്കാർ ഭൂമിയുടെ പരിസ്ഥിതിക്കുതന്നെ ഭീഷണിയാണ് എന്നതാണു വസ്തുത! ആയതിനാൽ, ഇവറ്റകളുടെ ജല്പനങ്ങളിൽ, അല്പമെങ്കിലും സഭ്യതയ്ക്ക് യോജ്യമായ ചിലത് വായനക്കാർക്കുവേണ്ടി വെളിപ്പെടുത്തുകയാണ്. അവയിലുള്ള അസഭ്യത സാദരം ക്ഷമിക്കുക.
അലക്‌സിന്റെ ഏറ്റവും വലിയ വേദന ഇതാണ്: 'ഇതിനോടകം ഫേസ്‌ബുക്കിൽ നിന്ന് 'സാത്താന്റെ നാവുള്ളവൻ' എന്ന ലേബൽ ഈയുള്ളവന് ലഭിച്ചുകഴിഞ്ഞു. എന്റെ ഉദ്ദേശശുദ്ധി എനിക്കെങ്കിലും വ്യക്തമായതുകൊണ്ട് അത്തരം വാക്കുകൾ എന്നെ അലോസരപ്പെടുത്തുന്നില്ല. എന്നോട് വിയോജിക്കുന്നവർക്ക് അതിനുള്ള അവകാശത്തെ ഞാൻ മാനിക്കുന്നു'(അലക്‌സ് കണിയാൻ). മറ്റുള്ളവർക്ക് യാഥാർത്ഥ്യം ബോധ്യമായതിലുള്ള രോദനം ഈ വാക്കുകളിലുണ്ട്. സ്വന്തം മഞ്ഞപ്പത്രത്തെ പ്രവാസികൾ തള്ളിക്കളഞ്ഞപ്പോൾ സോഷ്യൽ മീഡിയകളിൽ ആശ്രയിച്ചിരിക്കുകയാണ് കണിയാൻപറമ്പൻ. ഇയാൾക്ക് സഹിക്കാൻ കഴിയാത്തത് കരിസ്മാറ്റിക് മുന്നേറ്റങ്ങളെയാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കണം. ഇന്ന് ലോകത്തു ജീവിക്കുന്ന മനുഷ്യനെ നവീകരിക്കാൻ തങ്ങളാലാവുന്നത് ചെയ്യുന്നവരെ എന്തിനാണ് ഇവൻ അസഹിഷ്ണുതയോടെ വീക്ഷിക്കുന്നത്. ഇവനെപ്പോലെയുള്ള കയ്‌പ്പുവൃക്ഷങ്ങൾ സമൂഹത്തിനു ഭീഷണിയാണെന്ന് ദൈവംതന്നെ മുന്നറിയിപ്പു തന്നിട്ടുണ്ട്. ഈ വചനം നോക്കുക: 'കയ്പുള്ള വിഷ ഫലം കായ്ക്കുന്ന മരത്തിന്റെ വേരു നിങ്ങളുടെയിടയിൽ ഉണ്ടാവരുത്'(നിയമം:29;18). ഇത്തരത്തിലുള്ള വേരുകളിൽ ചിലത് സഭയിൽ ഉണ്ടെന്നതാണ് ഏറെ ദുരന്തകരം! ദൈവത്തിലേക്ക് നയിക്കുന്നവരെ ആക്ഷേപിക്കാൻ ഇറങ്ങിപുറപ്പെട്ടിരിക്കുന്ന ഇത്തരക്കാരെ തിരിച്ചറിയാതിരുന്നാൽ അപകടമാണ്. ഈ ലോകത്ത് ആദ്ധ്യാത്മിക ശുശ്രൂഷ ചെയ്യുന്ന ശ്രേഷ്ഠരിൽ പ്രഥമ സ്ഥാനത്തു നിർത്താൻ എന്തുകൊണ്ടും യോഗ്യതയുള്ള വട്ടായിലച്ചനോടുള്ള അലക്‌സിന്റെ അസഹിഷ്ണുത തികച്ചും വ്യക്തിപരമാണ്. അതുപോലെതന്നെ, ഇവനെ പിന്തുണയ്ക്കുന്ന ചുരുക്കം ചിലരുണ്ട്. അവർക്കും വ്യക്തിപരമായ ചില വേദനകൾ ദൈവത്തോടുണ്ട്!
വട്ടായിലച്ചന്റെ ധ്യാനം കൂടിയിട്ടും ഗുഹ്യരോഗം സുഖപ്പെട്ടില്ല എന്ന കാരണത്താൽ അശ്ലീലവർഷവുമായി ഇറങ്ങിയിരിക്കുന്ന ദീപാ സന്തോഷാണ് അലക്‌സിന്റെയും ഷാജന്റെയും വലിയൊരു പിന്തുണക്കാരി. ദീപ ഒരു കാര്യം മനസ്സിലാക്ക്: അനുതപിക്കുകയും പാപമോചനത്തിനായി യാചിക്കുകയും ചെയ്താൽ, വട്ടായിലച്ചന്റെ ധ്യാനം കൂടാതെതന്നെ നിന്റെ രോഗം ദൈവം സുഖപ്പെടുത്തിയേക്കാം. വട്ടായിലച്ചൻ 'തൊട്ടു' സുഖപ്പെടുത്താതിൽ നീ വേദനിക്കരുത്. ചെയ്തുകൊണ്ടിരിക്കുന്ന പാപങ്ങളിൽനിന്നുള്ള വിടുതലിനുവേണ്ടി നീ ശ്രമിക്കുക. സന്തോഷിനുപോലും ഇത് ഗുണകരമാകും! ഇംഗ്ലണ്ടിലെ പ്രവാസിയായ സെബാസ്‌റ്യൻ കാക്കനാടിന്റെ പ്രശ്‌നവും തത്തുല്യമാണ്. ഇയാൾക്കു നൽകാനുള്ള ഉപദേശവും മറ്റൊന്നല്ല. രശ്മി പ്രകാശ് രാജേഷ് എന്ന 'ടോയ്‌ലറ്റ് കവയത്രി'യുടെ പ്രശ്‌നവും ഇതുതന്നെയാണ്. എന്നാൽ, ജേക്കബ് കോയിവിളയുടെ വേദന വ്യത്യസ്തമാണ്; വട്ടായിലച്ചൻ പണമുണ്ടാക്കുന്നതാണ് 'കോഴിവിളയുടെ' രോദനം! വ്യക്തിപരമായ ഈ വിഷയങ്ങൾ വട്ടായിലച്ചനുമേലും സെഹിയോൻ മിനിസ്ട്രിയുടെമേലും ആരോപിക്കാൻ ശ്രമിക്കുന്നവരെ ലോകം തിരിച്ചറിയുന്നുണ്ട്. നോട്ടിങ്ഹാമിൽ ദാരുണമായി കൊല്ലപ്പെട്ട കുഞ്ഞിന്റെമേൽ വാഹനം കയറ്റിയത് സെഹിയോനുമായി ബന്ധപ്പെട്ട ആരെങ്കിലുമാണോ? ഈ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചപ്പോൾമുതൽ സെഹിയോന്റെ പ്രതിനിധിയായി ഫാദർ സോജി ഒലിക്കൽ ഉണ്ടായിരുന്നുവെന്ന് മറുനാടൻ മഞ്ഞതന്നെ സമ്മതിക്കുന്നുമുണ്ട്. പിന്നെ എന്താണ് സംഘാടകർ ചെയ്ത തെറ്റ്? അച്ചൻ പ്രാർത്ഥിക്കാത്തതോ? നാണമില്ലേ ഷാജാ നിനക്ക്?
ടോം ജോസ് തടിയമ്പാട് എന്നപേരിൽ കരിസ്മാറ്റിക് വിരുദ്ധ സന്ദേശങ്ങളുമായി സോഷ്യൽ മീഡിയകളിൽ പ്രചരണം നടത്തുന്നവന്റെയും ആവലാതി സമ്പത്താണ്. കടൽ കടന്നുവന്ന് വട്ടായിലച്ചൻ പണം കൊയ്തുകൊണ്ടുപോകുന്നു എന്നതാണ് ഇവറ്റകളുടെയെല്ലാം ആവലാതി. ഇവരോ ഇവരുടെ ആരെങ്കിലുമോ എന്തെങ്കിലും സംഭാവന സെഹിയോൻ മിനിസ്ട്രിക്ക് ചെയ്തിട്ടില്ല എന്ന യാഥാർത്ഥ്യം ഇംഗ്ലണ്ടിൽ ജീവിക്കുന്ന എല്ലാവർക്കും അറിയാം. ദൈവവചന ശുശ്രൂഷയ്‌ക്കെന്നല്ല, സ്വന്തം മാതാപിതാക്കൾക്കുപോലും യാതൊരു ഉപകാരവുമില്ലാത്ത ഇവറ്റകളാണ് ധാർമ്മീകതയുടെ മൊത്തവ്യാപാരം ഇന്ന് ഏറ്റെടുത്തിരിക്കുന്നത്. ധ്യാനഗുരുക്കന്മാർ ഇംഗ്ലണ്ടിൽ കാലെടുത്തുവയ്ക്കരുത് എന്നാണ് ടോം ജോസ് തടിയമ്പാടന്റെ അന്ത്യശാസനം. സാരിത്തുമ്പിൽ കടിച്ചുതൂങ്ങി ഇംഗ്ലണ്ടിലേക്ക് ഇവൻ ചേക്കേറിയപ്പോൾ ഇവനു സ്ത്രീധനമായി കിട്ടിയ മണ്ണാണ് ആ രാജ്യമെന്ന് കരുതിയത് ഇവന്റെ വിവരക്കേട്! തടിയമ്പാട്ടുനിന്ന് ഇംഗ്ലണ്ടിൽ എത്തിയപ്പോൾ ശരീരത്തിൽ ഉണ്ടായിരുന്ന 'പൊരിഞ്ചു' മാത്രമേ ഇവന്റെ മാറിയിട്ടുള്ളൂ. ആത്മാവിലും കണ്ണുകളിലും നിറഞ്ഞുനിൽക്കുന്ന ചെതുമ്പലുകൾ ഇനിയും ഇളകിമാറിയിട്ടില്ല! 'ബോഡി ലോഷനുകൾ' ഉപയോഗിച്ചാൽ അതു നീക്കിക്കളയാൻ കഴിയാത്തതുതന്നെയാണ് നിന്റെ പ്രശ്‌നം! നിന്നെപ്പോലെയുള്ള നപുംസകങ്ങൾ തലകുത്തിമറിഞ്ഞിട്ടും വട്ടായിലച്ചന്റെ ശുശ്രൂഷകൾ അഭംഗുരം തുടരുന്നതിൽ നീ അസ്വസ്ഥപ്പെട്ടിട്ടു കാര്യമില്ല. കാരണം, ഈ ശുശ്രൂഷയെ നയിക്കുന്നത് നിന്റെ 'പൗണ്ട്' അല്ല; പരിശുദ്ധാത്മാവാൺ
ഇവർക്കെല്ലാം വേദന ജനിപ്പിച്ച സാമ്പത്തിക പ്രശ്‌നങ്ങളിലേക്ക് ഇനി പ്രവേശിക്കാം.
വിദേശരാജ്യങ്ങളിൽനിന്നു പണം കൊയ്യുന്ന വട്ടായിലച്ചൻ!
വിദേശരാജ്യങ്ങളിൽ ശുശ്രൂഷ ചെയ്യുമ്പോൾ വട്ടായിലച്ചനു ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് മറുനാടൻ മലയാളിയുടെ 'കൊച്ചുമുതലാളിക്ക്' എന്തറിയാം? വാർത്തകൾ കെട്ടിച്ചമയ്ക്കുമ്പോൾ നിനക്കു കിട്ടുന്നതിനേക്കാൾ, കൂടുതൽ ലഭിക്കുന്നുണ്ട് എന്നതാണോ നിന്റെ പരിദേവനം? നിന്റെയോ നിന്റെ ആശ്രിതരുടെയോ ഒരു ചില്ലിക്കാശും കത്തോലിക്കാസഭയ്ക്ക് ഇന്നുവരെ ലഭിച്ചിട്ടില്ല. വല്ലപ്പോഴും പള്ളിയിൽപ്പോയി നാവുനീട്ടി വാങ്ങുന്ന തിരുവോസ്തിക്ക് നീ കാണുന്ന വില എത്രയാണെന്ന് മനോവയ്ക്കറിയില്ല. അതിൽ ഉപയോഗിക്കുന്ന ഗോതമ്പുമാവിന്റെ വിലപോലും സൗജന്യമായി ആസ്വദിക്കുന്ന ഷാജാ, നീ ഒരുകാര്യം ഓർക്കുക: ഇംഗ്ലണ്ടിൽ ഒരു ബൈബിൾ കൺവെൻഷൻ ഒരുക്കുന്നതിന് എന്തുമാത്രം സാഹസമുണ്ടെന്ന്! നീ തന്നെ പറഞ്ഞുവല്ലോ, നാല്പതുലക്ഷം രൂപാ ചെലവിട്ടാണ് ഹാൾ എടുക്കുന്നതെന്ന്? അതിനേക്കാൾ എത്രയോ ചെലവ് മറ്റു വിധത്തിൽ ഉണ്ടാകുമെന്ന് നിനക്ക് ഊഹിക്കാൻ കഴിയില്ലേ?
ലാഭം പ്രതീക്ഷിച്ചല്ല ആ സംഘാടകർ ഓരോ കൺവെൻഷനുകളും ഒരുക്കുന്നത്; നിന്നെപ്പോലെയുള്ളവരുടെ ആത്മരക്ഷ ലക്ഷ്യമാക്കിയാൺ ഓരോ കൺവെൻഷനുകളും കഴിയുമ്പോൾ സംഘാടകരുടെ കയ്യിൽനിന്നു പതിനഞ്ചു ലക്ഷത്തിലധികം രൂപ നഷ്ടപ്പെടുന്നത് മനോവയ്ക്ക് നേരിട്ടറിയാം. ഇതൊരു നഷ്ടമായി കണക്കാക്കാതെ, ദൈവശുശ്രൂഷയ്ക്ക് സമർപ്പണം ചെയ്യുന്നതായി പരിഗണിക്കുന്ന സംഘാടകരെ ഈ അവസരത്തിൽ മനോവ ശ്ലാഘിക്കുന്നു. ഷാജനും കൂട്ടാളികളും എത്ര കുരച്ചാലും, ആത്മീയ ശുശ്രൂഷകരായ നിങ്ങൾക്ക് ഈ ഭൂമിയിൽത്തന്നെ ലഭിക്കാൻ പോകുന്ന പ്രതിഫലം ചെറുതായിരിക്കില്ല! നിങ്ങളുടെ പ്രതിയോഗികളെപ്രതി നിങ്ങൾ ആകുലരാകേണ്ടാ: സുവിശേഷം പ്രചരിക്കപ്പെട്ട കാലംമുതൽ ഇതുപോലുള്ള ശപിക്കപ്പെട്ട സന്തതികൾ ലോകത്ത് വിഹാരിച്ചിരുന്നു. അവരുടെ ദാരുണമായ അന്ത്യവും ലോകം കണ്ടു!
വട്ടായിലച്ചന്റെ നേതൃത്വത്തിലുള്ള വചനശുശ്രൂഷകളെ അസിഹിഷ്ണുതയോടെ കാണുന്ന അനേകർ സഭയിലുണ്ട്. കരിസ്മാറ്റിക് വിരുദ്ധതയുടെ തിമിരം ബാധിച്ച മെത്രാന്മാരും വൈദീകരും മാത്രമല്ല, ഇവരുടെ നിഴലായി പ്രവർത്തിക്കുന്ന അത്മായരും ചേർന്ന് സെഹിയോൻ ശുശ്രൂഷകളെ തകർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇവർ വിളിച്ചുചേർക്കുന്ന സമ്മേളനങ്ങളിൽ ആളെ കിട്ടാത്തതും വചനത്തോടുള്ള വെറുപ്പുമാണ് ഈ അസഹിഷ്ണുതയുടെ മൂലകാരണം. വട്ടായിലച്ചന്റെ ശുശ്രൂഷകളിലേക്ക് പതിനായിരങ്ങളെ എത്തിക്കുന്നത് മനുഷ്യരല്ല, പരിശുദ്ധാത്മാവാണ്. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ ഷാജനും അലക്‌സും എന്നല്ല, ഏത് മെത്രാൻ വിചാരിച്ചാലും നടക്കില്ല. വട്ടായിലച്ചൻ അല്ലെങ്കിൽ മറ്റാരെയെങ്കിലും അവിടുന്ന് ഉയർത്തും. ഈ സമ്മേളനങ്ങളെ അലങ്കോലപ്പെടുത്താൻ പിശാച് ശ്രമിക്കുമെന്ന കാര്യത്തിലും ആരും സംശയിക്കേണ്ട. ഇവിടെ സംഭവിച്ചതും അതുതന്നെയാണ്. പിശാചിന്റെ കൂട്ടാളികൾ ഈ സംഭവത്തെ ആഘോഷമാക്കുകയും വിറ്റ് കാശാക്കുകയും ചെയ്യുന്നതാണ് ഈ ദിവസങ്ങളിൽ നാം കണ്ടത്!
ഇംഗ്ലണ്ടിൽ എല്ലാ വർഷങ്ങളിലും വട്ടായിലച്ചന്റെ കൺവൻഷൻ സംഘടിപ്പിക്കാറുണ്ട്. ലക്ഷങ്ങൾ മുതൽമുടക്കി അവിടുത്തെ വിശ്വാസികളാണ് ഇത് സംഘടിപ്പിക്കുന്നത്. ഇവിടെയൊരു ദാരുണ സംഭവം ഉണ്ടായപ്പോൾ, അതിനെപ്രതി അച്ചൻ എന്തുചെയ്യണമായിരുന്നു? ദൈവവചനത്തിനുവേണ്ടി ദാഹിച്ചെത്തിയ പതിനായിരങ്ങളെ മറന്നുകൊണ്ട് അപക്വമായ നിലപാട് എടുക്കണമായിരുന്നോ? ഷാജന്റെയും സോഷ്യൽ മീഡിയകളിൽ ശ്രദ്ധിക്കപ്പെടാൻ ശ്രമിക്കുന്ന വിഡ്ഢികളുടെയും വീടുകളിൽ ഒരു വിവാഹവിരുന്ന് ഒരുക്കുകയും, അതിൽ ക്ഷണിക്കപ്പെട്ട ഒരു വ്യക്തി മരിക്കുകയും ചെയ്താൽ, ആ വിവാഹം നിങ്ങൾ ഉപേക്ഷിക്കുമോ? ഇവിടെ അച്ചൻ എടുത്തതിനേക്കാൾ പക്വതയുള്ള മറ്റൊരു നിലപാടുമില്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് അറിയാം.
ധ്യാനക്കച്ചവടം നടത്തി പണമുണ്ടാക്കുന്നുവെന്നാണ് പലരുടെയും ആവലാതി. നിങ്ങളൊക്കെ എത്ര രൂപ ഈ കൺവെൻഷനിലേക്ക് സംഭാവന ചെയ്തു? വിശ്വാസികൾ അവരുടെ സമ്പത്ത് വിനിയോഗിച്ചു ദൈവത്തെ മഹത്വപ്പെടുത്തുന്നതിൽ അവിശ്വാസികൾ എന്തിനു വേദനിക്കുന്നു? ഒരു ചില്ലിക്കാശുപോലും വട്ടായിലച്ചൻ കൊണ്ടുപോകുന്നില്ലെന്നു മനോവയ്ക്കറിയാം. അട്ടപ്പാടിയിൽ നടക്കുന്ന ധ്യാനങ്ങളിൽ പങ്കെടുക്കുന്ന വ്യക്തികളിൽനിന്ന് യാതൊരു 'ഫീസും' ഈടാക്കുന്നില്ലെന്ന വസ്തുതയും മനോവയ്ക്കറിയാം. അഞ്ഞൂറും ആയിരവും വാങ്ങി 'യോഗാധ്യാനങ്ങൾ' നടത്തുന്നവരുടെ കേന്ദ്രങ്ങൾ അടച്ചുപൂട്ടലിന്റെ വക്കിലായത് വട്ടായിലച്ചൻ മൂലമാണോ? ആയിരം രൂപ ഫീസ് വാങ്ങിയാലും വട്ടായിലച്ചന്റെ ധ്യാനം കൂടാൻ ആളുകൾ ഒഴുകിയെത്തും! കാരണം, അവിടെ പ്രവർത്തിക്കുന്നത് പരിശുദ്ധാത്മാവാൺ ഈ ആത്മാവിനെ തടഞ്ഞുനിർത്താൻ ശ്രമിക്കുന്നവർ പരാജയപ്പെടും. കാരണം, അവർ തൊഴിക്കുന്നത് തോട്ടിമുള്ളിലാൺ
കേരളത്തിലെ ഏറ്റവും പിന്നോക്കമായ അട്ടപ്പാടി എന്ന സ്ഥലത്തേക്ക് പതിനായിരങ്ങൾ ഒഴുകുന്നത് കാണുമ്പോൾ എന്തിനാണ് വേവലാതിപ്പെടുന്നത്? വിവിധ രാജ്യങ്ങളിൽ ഈ അച്ചൻ ശുശ്രൂഷകൾ നയിക്കുന്നതിനെയോർത്ത് എന്തിനാണ് അസ്വസ്ഥരാകുന്നത്? നല്ലതു ചെയ്താൽ നിങ്ങളും ആദരിക്കപ്പെടില്ലേ? വാട്ടായിലച്ചന്റെ എല്ലാ ബോധ്യങ്ങളെയും അംഗീകരിച്ചുകൊണ്ടല്ല മനോവ ഇത് പറയുന്നത്. കത്തോലിക്കാ യുവജന മതബോധന ഗ്രന്ഥത്തെ ഉദ്ധരിച്ചുകൊണ്ട് ഇദ്ദേഹം നടത്തുന്ന പ്രഘോഷണങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞുകൊണ്ട് മനോവ പറയുന്നു: കത്തോലിക്കാസഭയിലെ ആത്മീയ മുന്നേറ്റങ്ങളിൽ ഏറ്റവും മുന്നിൽനിൽക്കുന്നത് സെഹിയോൻ ശുശ്രൂഷകൾ തന്നെയാൺ ഇത് ഈ കാലഘട്ടത്തിന്റെ അനിവാര്യതയുമാൺ സാത്താന്റെ സിനഗോഗുകളിൽനിന്നു പുറപ്പെട്ടിട്ടുള്ള മറുനാടൻ മഞ്ഞയ്ക്കും അനുചരന്മാർക്കും ഈ സത്യം തിരിച്ചറിയാൻ കഴിയില്ല. ടോം ജോസ് തടിയമ്പാടനെപ്പോലെ സാംസ്‌കാരിക ശിഖണ്ഡികൾ പിന്നിലുള്ളത് ഒരു ശക്തിയായി കരുതുമ്പോൾ ഇവറ്റകൾക്ക് ഇതേ കഴിയുകയുള്ളൂ! ഇംഗ്ലണ്ടിലെ മലയാളികളുടെ പണമാണ് വട്ടായിലച്ചന്റെ വളർച്ചയ്ക്ക് നിദാനമെന്നു കരുതി 'അസിഡിറ്റി' കൂട്ടാതെ ശാന്തരാകുക! വട്ടായിലച്ചനെ പരിശുദ്ധാത്മാവ് വളർത്തിയത് ഇംഗ്ലണ്ടിലെ പണംകൊണ്ടല്ല. ആത്മാവിനാൽ ഉയർത്തപ്പെട്ട വാട്ടായിലച്ചനെ മാത്രമേ ഇംഗ്ലണ്ട് കണ്ടിട്ടുള്ളൂ! അട്ടപ്പാടിയിലെ ദരിദ്രഗ്രാമത്തിൽ വളർന്നുവന്ന ആത്മീയ ശുശ്രൂഷകളുടെ ഓരോപടിയും സസൂക്ഷ്മം വീക്ഷിച്ച മനോവയ്ക്ക് ഇത് ആധികാരികമായി പറയാൻ കഴിയും; ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തിയാൺ
ധന സമ്പാദനത്തിനു മാത്രമായി യൂറോപ്പിൽ തമ്പടിച്ചിരിക്കുന്ന സി എം ഐ സഭയ്ക്കും മറ്റിതര സഭകൾക്കും ഏറെ അസ്വസ്ഥതയുണ്ടാക്കുന്നത് കരിസ്മാറ്റിക് പ്രസ്ഥാനങ്ങളാണ്. കാരാണം, ഓട്ടൻതുള്ളലും ഭരതനാട്യവും മാത്രമല്ല, 'ഐറ്റം ഡാൻസ്' നടത്തിയിട്ടുപോലും വട്ടായിലച്ചന്റെ ധ്യാനത്തിൽ പങ്കെടുക്കുന്ന ആളുകളുടെ ഒരു ശതമാനം ആളുകളെപ്പോലും തങ്ങളുടെ സമ്മേളനങ്ങളിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽനിന്നെങ്കിലും ബഹുജനത്തിന്റെ 'പൾസ്' മനസ്സിലാക്കാൻ കഴിയാത്ത നിങ്ങളല്ലേ വിഡ്ഢികൾ? മനുഷ്യരെല്ലാം നിങ്ങളെപ്പോലെ അബദ്ധങ്ങളിൽ വ്യാപരിക്കുന്നവരല്ല എന്ന യാഥാർത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയുക!
മരിച്ചവരെ ഉയിർപ്പിക്കാനോ രോഗശാന്തി കൊടുക്കാനോ വട്ടായിലച്ചനു കഴിയുമെന്ന് ദൈവത്തിൽ വിശ്വസിക്കുന്ന ആരും കരുതുന്നില്ല. ഈ അച്ചനിലൂടെ മരിച്ചവർ ഉയിർപ്പിക്കപ്പെടണം എന്നതാണ് ദൈവഹിതമെങ്കിൽ, അത് സംഭവിക്കുകതന്നെ ചെയ്യും. മറുനാട്ടിൽ കിടന്ന് അസ്വസ്ഥപ്പെടുന്ന ആര് വിചാരിച്ചാലും അതിൽ മാറ്റമുണ്ടാകില്ല. ശാരീരികമല്ലെങ്കിലും ആത്മീയമായി മൃതരായിരുന്ന അനേകരെ ഈ വൈദീകനിലൂടെ ദൈവം ജീവിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ജീവൻ പ്രാപിച്ചവർ ഇല്ലായിരുന്നുവെങ്കിൽ കത്തോലിക്കാസഭയുടെ പള്ളികൾ ഞായറാഴ്ചകളിൽപ്പോലും ശൂന്യമാകുമായിരുന്നു!
ഇനിയും കൂടുതൽ വിവരണങ്ങളിലേക്ക് കടക്കാതെതന്നെ ഈ ലേഖനം ഉപസംഹരിക്കുകയാണ്. എന്നാൽ, ഇത്രയുംകൂടി ചേർത്തുപറയാം: നോട്ടിങ്ഹാമിൽ ദാരുണ മരണത്തിനിരയായ കുഞ്ഞിന്റെ മാതാപിതാക്കൾ കത്തോലിക്കാസഭയിൽ അംഗമായതുകൊണ്ടുതന്നെ, ഈ കുഞ്ഞിന് ഇവർ ജ്ഞാനസ്‌നാനം നൽകിയിട്ടുണ്ടാകാം. ആയതിനാൽത്തന്നെ, ഈ കുഞ്ഞിന്റെ ആത്മാവിനെ ചൊല്ലി ആരും ഇനി വിലപിക്കേണ്ടതില്ല.
വാൽക്കഷണം: ആത്മീയതയുടെ പേരിൽ കള്ളനായങ്ങളുണ്ട്. എന്നാൽ, സെഹിയോൻ ശുശ്രൂഷകൾക്ക് ആരോടെങ്കിലും പണം ആവശ്യപ്പെടുന്നതായി മനോവയുടെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ആവശ്യപ്പെടാതെതന്നെ ആത്മീയ ശുശ്രൂഷകളെ സഹായിക്കുവാൻ തയ്യാറാകുന്നവർ ധന്യർ! ദൈവമക്കൾ അവരുടെ പണം എങ്ങനെ ചിലവഴിക്കണം എന്ന് തീരുമാനിക്കാനുള്ള അവകാശം തടിയമ്പാടനോ ഷാജൻ സ്‌കറിയയ്‌ക്കോ ഇല്ല! വട്ടായിലച്ചന്റെ ധ്യാനംകൂടി ആരെങ്കിലും സൗഖ്യപ്പെടുന്നതുകണ്ട് അസൂയപ്പെട്ടിട്ട് കാര്യവുമില്ല. നിങ്ങൾക്കും അനുഗ്രഹം പ്രാപിക്കാൻ അവസരമുണ്ട്.