അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുകയാണെന്നുള്ള എംഎസ് ധോണിയുടെ പ്രഖ്യാപനത്തിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനെന്ന് പേരുകേട്ട ധോണിയുടെ പെട്ടെന്നുള്ള വിടവാങ്ങൽ ആർക്കും ഇതുവരെ ഉൾക്കൊള്ളാനായിട്ടില്ല.

സോഷ്യൽമീഡിയയിലടക്കം ആരാധകരുടെ സ്നേഹപ്രവാഹം 'മിസ് യു എംഎസ്ഡി' കുറിപ്പുകളായി ഒഴുകുകയാണ്. വിടവാങ്ങൽ പ്രഖ്യാപിച്ചുകൊണ്ട് ധോണി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പനോടൊപ്പമുള്ള വീഡിയോയുടെ പശ്ചാത്തലത്തിലുള്ള ഗാനം ഈ അവസരത്തിൽ ഏവരുടേയും ശ്രദ്ധ കവർന്നിരിക്കുകയാണ്.

1976ൽ അമിതാഭ് ബച്ചൻ, ഋഷി കപൂർ, ശശി കപൂർ, രാഖി ഗുൽസാർ, വഹീദ റഹ്മാൻ, നീതു സിങ് തുടങ്ങി നിരവധി താരങ്ങൾ ഒരുമിച്ചഭിനയിച്ച 'കഭീ കഭീ' എന്ന സിനിമയിലെ 'മേ പൽ ദോ പൽ കാ ശായർ ഹൂം' എന്നു തുടങ്ങുന്ന ഗാനമാണ് മഹേന്ദ്ര സിങ് ധോണി വിടവാങ്ങൽ കുറിപ്പിലെ വീഡിയോയിൽ ഉൾപ്പെടെയുത്തിയിട്ടുള്ളത്.

എന്താണ് ഈ ഗാനം ധോണി ഉൾപ്പെടുത്താനുള്ള കാരണമെന്ന് ചികയുകയാണ് ഏവരും. സിനിമയ്ക്കായി കവി സാഹിർ ലുധിയാൻവി രചിച്ച കവിതയാണിത്. പാട്ട് ചിട്ടപ്പെടുത്തിയത് ഖയ്യാം. പാടിയിരിക്കുന്നത് മുകേഷ്. സിനിമയിൽ അമിതാഭ് ബച്ചൻ അവതരിപ്പിക്കുന്ന അമിത് എന്ന കഥാപാത്രം ഒരു കവി സമ്മേളനത്തിനിടയിൽ ആലപിക്കുന്ന ഗാനമായാണ് ഇത് സിനിമയിലുള്ളത്.

എന്റെ കവിതകൾ, കഥ, സാന്നിധ്യം, യൗവനം ഒക്കെ ഏതാനും നിമിഷത്തേക്ക് മാത്രമുള്ളതാണ്, എനിക്ക് മുമ്പേ തന്നെ നിരവധി കവികൾ ഈ പാതയിലൂടെ പോയി കഴിഞ്ഞിട്ടുണ്ട്. അവരിൽ ചിലർ കരച്ചിലടക്കാനാകാത്ത മനസ്സുമായിട്ടും ചിലർ ആത്മസംതൃപ്തിയോടെയുമാണ് പോയത്.

 

 
 
 
View this post on Instagram

Thanks a lot for ur love and support throughout.from 1929 hrs consider me as Retired

A post shared by M S Dhoni (@mahi7781) on