- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നയൻസിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് തടസ്സമാകുന്നത് പ്രഭുദേവയോ? ബോളിവുഡ് ക്ഷണം നിരസിച്ച് താരസുന്ദരി
മലയാളത്തിൽ നിന്നും യാത്ര തുടങ്ങി തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിൽ തകർത്തഭിനയിച്ച നയൻതാരചയ്ക്ക് പക്ഷേ ബോളിവുഡിൽ മുഖം കാണിക്കുന്നതിനുള്ള ഭാഗ്യം ഇല്ലേ. നയൻതാരയ്ക്ക് പല തവണ ബോളിവുഡിൽ നിന്നും ക്ഷണം വന്നെങ്കിലും നടി നിരസിക്കുകയാണെന്നാണ് ഇപ്പോൾ കേൾക്കുന്ന റിപ്പോർട്ട്. ഇതിനുള്ള കാരണവും പാപ്പരാസികൾ തന്നെ കണ്ടെത്തിയിരിക്കുന്ന
മലയാളത്തിൽ നിന്നും യാത്ര തുടങ്ങി തമിഴ്, തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിൽ തകർത്തഭിനയിച്ച നയൻതാരചയ്ക്ക് പക്ഷേ ബോളിവുഡിൽ മുഖം കാണിക്കുന്നതിനുള്ള ഭാഗ്യം ഇല്ലേ. നയൻതാരയ്ക്ക് പല തവണ ബോളിവുഡിൽ നിന്നും ക്ഷണം വന്നെങ്കിലും നടി നിരസിക്കുകയാണെന്നാണ് ഇപ്പോൾ കേൾക്കുന്ന റിപ്പോർട്ട്. ഇതിനുള്ള കാരണവും പാപ്പരാസികൾ തന്നെ കണ്ടെത്തിയിരിക്കുന്നു.
പഴയ കാമുകിയുടെ അവസരം പ്രഭുദേവ തട്ടിത്തെറിച്ചപ്പിച്ചതെന്നുമല്ല. നയൻസ് സ്വയം വേണ്ടെന്നു വച്ചതാണ്..നയൻതാരയുടെ 'ശ്രീരാമ രാജ്യത്തി'ലെയും 'അനാമിക'യിലെയും അഭിനയം കണ്ടാണ് ബോളിവുഡിൽ നിന്നും ക്ഷണം വന്നത്. ഒന്ന് രണ്ട് കഥ കേട്ടതിന് ശേഷം നയൻതാര അത് നിരസിച്ചെന്നാണ് കേൾക്കുന്നത്. ബോളിവുഡിലേക്ക് ഇപ്പോൾ പോകുന്നത് പ്രഭുദേവയുമായുള്ള ബന്ധം വീണ്ടും ചർച്ചകൾക്ക് വഴി തെളിക്കുമെന്നാണ് നയൻസ് ഭയക്കുന്നത്.
പ്രഭുദേവയുമായുള്ള പ്രണയവും വിവാഹവും വിവാഹ മോചനവും താരത്തെ ആകെ തളർത്തിയിരുന്നു. ബോളിവുഡിൽ ഇപ്പോൾ പ്രഭുദേവ കത്തിനിൽക്കുന്ന സമയമാണ്. കോളിവുഡിൽ നിന്ന് പ്രഭുവിന്റെ മുൻകാമുകി അങ്ങോട്ട് പോകുമ്പോൾ സ്വാഭാവികമായും മാദ്ധ്യമങ്ങൾ അത് ആഘോഷിക്കും. അത് ഒഴിവാക്കാനാണ് നയൻസ് കരിയറിലെ വലിയൊരു സ്വപ്‌നം വേണ്ടെന്നു വച്ചത്.
എന്നാൽ തെന്നിന്ത്യയിൽ ഇപ്പോൾ അത്യാവശ്യത്തിന് ചിത്രങ്ങളുണ്ട്. അതിനിടയിൽ ബോളിവുഡിലേക്കുള്ള എൻട്രി താൽപ്പര്യമില്ലെന്നാണ് താരസുന്ദരിയുടെ വിശദീകരണം.