- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ എല്ലാം തുറന്നുപറഞ്ഞാൽ പലരുടെയും മാന്യത നഷ്ടപ്പെടുമെന്ന് പറഞ്ഞത് പലർക്കും കൊണ്ടു; ദിലീപിന് അമ്മയിൽ നിന്നും നീതി ലഭിച്ചത് പലരുടെയും രഹസ്യങ്ങൾ സൂക്ഷിക്കുന്നതുകൊണ്ട്; വിവാഹ നിശ്ചയം നടന്നെങ്കിലും ചതിക്കപ്പെടുമോ എന്ന ആശങ്കയും സജീവം; എന്തുകൊണ്ട് പൾസർ സുനി സത്യം പറയുന്നില്ല?
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി സത്യം പറയുന്നില്ലേ? അതോ സത്യം പറയാൻ അനുവദിക്കാത്തതോ? സത്യം പറയാൻ അനുവദിക്കാത്തത് എന്നാണ് മംഗളം സിനിമയിൽ പല്ലിശ്ശേരി കുറിക്കുന്നത്. ഈ കേസിൽ പല നിർണ്ണായക തുറന്നെഴുത്തലും എഴുതിയ പല്ലിശേരി ഇത്തവണയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തുന്നത്. എറണാകുളത്തെ അഭിഭാഷകൻ പറഞ്ഞെന്ന വിശദീകരണവുമായാണ് തുറന്നെഴുത്ത്. നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് തന്നെയാണ് പല്ലിശേരി സംശയിക്കുന്നത്. പൾസർ സുനി നുണപരിശോധനയ്ക്ക് വിധേയനാകാൻ ആഗ്രഹിച്ചിരുന്നതാണ്. അങ്ങനെ സംഭവിച്ചാൽ അതു പലരെയും ബാധിക്കുമെന്നും പല രഹസ്യങ്ങളും പുറത്തുവരുമെന്നും ഇന്ന് ചിത്രങ്ങളിൽ ഇല്ലാത്ത പലരുടെയും തനിസ്വരൂപം മനസ്സിലാകുമെന്നും ഭയന്നിട്ടാണ് അത്തരമൊരു നീക്കത്തിൽ നിന്നും പൊലീസ് മുഖേന പൾസർ സുനിയെ നുണപരിശോധനയ്ക്കു തയ്യാറല്ലെന്നു പറയിപ്പിച്ചത് എന്നാണ് പൊലീസിൽ തന്നെ ചിലർ സൂചിപ്പിച്ചത്. ഒരു കാരണവശാലും അവരുടെ പേര് പുറത്തുപറയുകയോ, എഴുതുകയോ ഇല്ലെന്ന ഉറപ്പിലാണവർ ചില കാര്യങ്ങൾ തുറന്നു
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പൾസർ സുനി സത്യം പറയുന്നില്ലേ? അതോ സത്യം പറയാൻ അനുവദിക്കാത്തതോ? സത്യം പറയാൻ അനുവദിക്കാത്തത് എന്നാണ് മംഗളം സിനിമയിൽ പല്ലിശ്ശേരി കുറിക്കുന്നത്. ഈ കേസിൽ പല നിർണ്ണായക തുറന്നെഴുത്തലും എഴുതിയ പല്ലിശേരി ഇത്തവണയും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് നടത്തുന്നത്. എറണാകുളത്തെ അഭിഭാഷകൻ പറഞ്ഞെന്ന വിശദീകരണവുമായാണ് തുറന്നെഴുത്ത്. നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് തന്നെയാണ് പല്ലിശേരി സംശയിക്കുന്നത്.
പൾസർ സുനി നുണപരിശോധനയ്ക്ക് വിധേയനാകാൻ ആഗ്രഹിച്ചിരുന്നതാണ്. അങ്ങനെ സംഭവിച്ചാൽ അതു പലരെയും ബാധിക്കുമെന്നും പല രഹസ്യങ്ങളും പുറത്തുവരുമെന്നും ഇന്ന് ചിത്രങ്ങളിൽ ഇല്ലാത്ത പലരുടെയും തനിസ്വരൂപം മനസ്സിലാകുമെന്നും ഭയന്നിട്ടാണ് അത്തരമൊരു നീക്കത്തിൽ നിന്നും പൊലീസ് മുഖേന പൾസർ സുനിയെ നുണപരിശോധനയ്ക്കു തയ്യാറല്ലെന്നു പറയിപ്പിച്ചത് എന്നാണ് പൊലീസിൽ തന്നെ ചിലർ സൂചിപ്പിച്ചത്. ഒരു കാരണവശാലും അവരുടെ പേര് പുറത്തുപറയുകയോ, എഴുതുകയോ ഇല്ലെന്ന ഉറപ്പിലാണവർ ചില കാര്യങ്ങൾ തുറന്നുപറഞ്ഞത്-ഇങ്ങനെയാണ് പുതിയ വെളിപ്പെടുത്തലുകൾക്ക് പല്ലിശേരി ആമുഖം എഴുതുന്നത്.
ഇനി എത്ര അന്വേഷണം നടത്തിയാലും മുന്നോട്ടു പോകാതിരിക്കാൻ ഒരു ലക്ഷ്മമരേഖ വരച്ചുകഴിഞ്ഞിരിക്കുന്നു. അവിടം വിട്ട് ഒരന്വേഷണവും വേണ്ട എന്ന് ഉത്തരവാദപ്പെട്ടവർതന്നെ പറഞ്ഞിരിക്കുന്നു. അതിനുമീതെ പറക്കാൻ ഒരു പൊലീസിനും ധൈര്യമുണ്ടാവില്ല. അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തിൽ ദിലീപ് പൊട്ടിത്തെറിച്ചതും താൻ എല്ലാം തുറന്നുപറഞ്ഞാൽ പലരുടെയും മാന്യത നഷ്ടപ്പെടുമെന്ന് പറഞ്ഞതും പലർക്കും കൊണ്ടു. ആ നിമിഷം മുതലാണ് ചില വമ്പന്മാർ സടകുടഞ്ഞെണീറ്റത്. തന്നെ മാത്രം ബലിയാടാക്കി മറ്റുള്ളവർ സുഖിക്കേണ്ട എന്ന് ദിലീപ് സംസാരിച്ചപ്പോൾ ആർക്കുനേരെയാണ് വിരൽ ചൂണ്ടിയതെന്ന് അന്നവിടെ പങ്കെടുത്തവർക്ക് മനസ്സിലായി. പലരുടെയും രഹസ്യങ്ങൾ സൂക്ഷിക്കുന്നതുകൊണ്ട് ദിലീപിന് അമ്മയിൽ നിന്നും നീതി ലഭിച്ചു.
അഭിഭാഷകസുഹൃത്ത് ഇത്രയും കൂടി സൂചിപ്പിച്ചവെന്ന് പറഞ്ഞ് പല്ലിശേരി തുരുന്നു. താങ്കൾ കരുതുന്നുണ്ടോ പൾസർ സുനി ശിക്ഷിക്കപ്പെടുമെന്ന്? ഇല്ല. അങ്ങനെ സംഭവിച്ചാൽ സത്യസന്ധമായ കാര്യങ്ങൾ പുറംലോകം അറിയും. അതുകൊണ്ട് തെളിവുകൾ ഇല്ലാത്തതിന്റെ പേരിലും പ്രായപൂർത്തിയായ ഇര സഹകരിച്ചതിനു തെളിവുള്ളത്തിന്റെ പേരിലും പ്രതി ശിക്ഷിക്കപ്പെടാതെ രക്ഷപ്പെടും. പീഡനക്കേസിന്റെ അന്വേഷണം ശരിയായ വഴിക്കല്ല നടക്കുന്നതെന്നും ക്വട്ടേഷൻ കൊടുത്തതാണെന്നു പറഞ്ഞശേഷം പിന്നെ അതേകുറിച്ച് ഒന്നും പറയാതെ പ്രതിയുടെ വായ മൂടിക്കെട്ടിയതിൽ പുതിയ അന്വേഷണത്തിന് ഉത്തരവിടുന്നതിന് പീഡനത്തിനിരയായ നടിയോ, ബന്ധുക്കളോ അല്ലെങ്കിൽ ഏതൊങ്കിലും നടിയോ ഹൈക്കോടതിയിൽ പരാതി നൽകുന്നതിനു ശ്രമം നടത്തിയില്ല.
കേരളത്തിലെ പ്രഗത്ഭനായ ഒരു അഭിഭാഷകനുമായി സംസാരിച്ചപ്പോഴാണ് ഇക്കാര്യം സൂചിപ്പിച്ചത്. എന്നാൽ ഈ കേസ്ിൽ മുന്നോട്ടു പോകാൻ മറ്റാർക്കും താൽപര്യമില്ലെന്ന് സൂചനയാണ് ലഭിച്ചത്. ഒടുവിൽ കിട്ടിയ റിപ്പോർട്ട് പ്രകാരം നടിയുടെ(മംഗളം സിനിമയിലെ ലേഖനത്തിൽ പല്ലിശേരി പേര് പറയുന്നുണ്ട്) വിവാഹനിശ്ചയം കഴിഞ്ഞു. ചിങ്ങമാസത്തിൽ വിവാഹം നടക്കുമെന്നാണ് പറയപ്പെടുന്നത്. പക്ഷെ, നടി ചതിക്കപ്പെടുമോ എന്നാണ് ആ നടിയെ സ്‌നേഹിക്കുന്നവരുടെ ആശങ്കയെന്നും പല്ലിശേരി എഴുതുന്നു. എല്ലാം നടി ഇനിയും ചതിക്കാനുള്ള നാടകമാണോ എന്ന സംശയമാണ് പല്ലിശേരി പരോക്ഷമായി സൂചിപ്പിക്കുന്നത്.