- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മോദിക്കെതിരെ രാഹുൽ പുറത്തുവിട്ടത് കെജ്രിവാളും പ്രശാന്ത് ഭൂഷണും വർഷങ്ങളായി പറഞ്ഞ അതേ ആരോപണങ്ങൾ; സുപ്രീംകോടതി സീറോ എവിഡൻസ് എന്നുപറഞ്ഞ് തള്ളിക്കളഞ്ഞ കേസ്; രംഗത്തിറങ്ങിയത് ബോംബ് പൊട്ടിക്കുമെന്ന് പറഞ്ഞ് മിണ്ടാതിരുന്നാൽ ഇപ്പോൾ ഉള്ള വിശ്വാസംകൂടി ഇല്ലാതാകുമെന്ന് ആരോപണം ഉയർന്നതോടെ
ന്യൂഡൽഹി: ഇപ്പോൾ പൊട്ടിക്കുമെന്നു പറഞ്ഞ് മോദിക്കെതിരെ വിരട്ടലുമായി നടന്ന രാഹുൽഗാന്ധി ഒടുവിൽ പുറത്തുവിട്ടത് ആംആദ്മി നേതാക്കളായ അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും വർഷങ്ങൾക്കുമുമ്പ് പുറത്തുവിട്ട ആരോപണങ്ങൾ. മോദിക്കെതിരെ ഉന്നയിച്ച അഴിമതിയിൽ തെളിവുകൾ വെറും സീറോ ആണെന്ന് വിലയിരുത്തി സുപ്രീംകോടതി ഡിവിഷൻ ബെഞ്ചുപോലും തള്ളിക്കളഞ്ഞ ആക്ഷേപങ്ങളെയാണോ കോൺഗ്രസ് ഉപാധ്യക്ഷന്റെ കസേരയിൽ ഇരിക്കുന്ന രാഹുൽ തന്റെ കയ്യിൽ ഭൂകമ്പമുണ്ടാക്കുന്ന സംഗതികളായി വിശേഷിപ്പിച്ചതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്. പ്രശാന്ത് ഭൂഷണൻ സുപ്രീംകോടതിയിൽ നൽകിയ ഒരു പൊതുതാൽപര്യ ഹർജിയിലാണ് സഹാറയിൽ നിന്നും മറ്റും മോദി കോടികൾ വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത്. തെളിവുകൾ 'പൂജ്യം' ആണെന്നും കേസ് വ്യാജമാണെന്നും ഒട്ടും വിശ്വാസയോഗ്യമല്ലെന്നും വിലയിരുത്തിയാണ് പൊതുതാൽപര്യ ഹർജിക്കൊപ്പം പ്രശാന്ത് ഭൂഷൺ നൽകിയ രേഖകളെ കോടതി തള്ളിക്കളഞ്ഞത്. നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാർ കോടികൾ വാങ്ങിയെന്നായിരുന്നു ആരോപണം. മോദി ഗുജറാത്
ന്യൂഡൽഹി: ഇപ്പോൾ പൊട്ടിക്കുമെന്നു പറഞ്ഞ് മോദിക്കെതിരെ വിരട്ടലുമായി നടന്ന രാഹുൽഗാന്ധി ഒടുവിൽ പുറത്തുവിട്ടത് ആംആദ്മി നേതാക്കളായ അരവിന്ദ് കെജ്രിവാളും പ്രശാന്ത് ഭൂഷണും വർഷങ്ങൾക്കുമുമ്പ് പുറത്തുവിട്ട ആരോപണങ്ങൾ. മോദിക്കെതിരെ ഉന്നയിച്ച അഴിമതിയിൽ തെളിവുകൾ വെറും സീറോ ആണെന്ന് വിലയിരുത്തി സുപ്രീംകോടതി ഡിവിഷൻ ബെഞ്ചുപോലും തള്ളിക്കളഞ്ഞ ആക്ഷേപങ്ങളെയാണോ കോൺഗ്രസ് ഉപാധ്യക്ഷന്റെ കസേരയിൽ ഇരിക്കുന്ന രാഹുൽ തന്റെ കയ്യിൽ ഭൂകമ്പമുണ്ടാക്കുന്ന സംഗതികളായി വിശേഷിപ്പിച്ചതെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.
പ്രശാന്ത് ഭൂഷണൻ സുപ്രീംകോടതിയിൽ നൽകിയ ഒരു പൊതുതാൽപര്യ ഹർജിയിലാണ് സഹാറയിൽ നിന്നും മറ്റും മോദി കോടികൾ വാങ്ങിയെന്ന ആരോപണം ഉന്നയിച്ചത്. തെളിവുകൾ 'പൂജ്യം' ആണെന്നും കേസ് വ്യാജമാണെന്നും ഒട്ടും വിശ്വാസയോഗ്യമല്ലെന്നും വിലയിരുത്തിയാണ് പൊതുതാൽപര്യ ഹർജിക്കൊപ്പം പ്രശാന്ത് ഭൂഷൺ നൽകിയ രേഖകളെ കോടതി തള്ളിക്കളഞ്ഞത്. നിരവധി കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് മോദി ഉൾപ്പെടെയുള്ള രാഷ്ട്രീയക്കാർ കോടികൾ വാങ്ങിയെന്നായിരുന്നു ആരോപണം. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പണം വാങ്ങിയെന്ന ആക്ഷേപം ജസ്റ്റിസുമാരായ ജെഎസ് ഖെഹാറും അരുൺ മിശ്രയുമുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് തള്ളിക്കളഞ്ഞത്.
പ്രധാനമന്ത്രിക്കെതിരെ ഒരു പരാതി നൽകുമ്പോൾ 'വിശ്വാസയോഗ്യമായ' തെളിവുകൾ നൽകാതിരുന്നതിനെ കോടതി വിമർശിക്കുകയും ചെയ്തിരുന്നു. ആദിത്യബിർള ഗ്രൂപ്പ്, സഹാറ എന്നീ കോർപ്പറേറ്റുകൾ രാഷ്ട്രീയക്കാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും വർഷങ്ങളായി കോടികൾ നൽകുന്നതായാണ് ആരോപണം ഉന്നയിച്ചത്. ഗുജറാത്തിൽ മുഖ്യമന്ത്രിയായിരിക്കെ 2013 ഒക്ടോബർ, നവംബർ മാസങ്ങളിൽ സഹാറ കോടികൾ നൽകിയെന്നായിരുന്നു അവയിൽ പറഞ്ഞിരുന്നത്. നിങ്ങൾ സഹാറയുടെ രേഖകളിൽ വിശ്വസിക്കുന്നോ എന്നും അവർക്ക് ഒരുകാലത്തും സത്യസന്ധമായ രേഖകൾ ഇല്ലായിരുന്നുവെന്നും കോടതി നിരീക്ഷിക്കുകയും ചെയ്തിരുന്നു.
വൻ സാമ്പത്തിക വെട്ടിപ്പുകളെ തുടർന്ന് സഹാറ സ്ഥാപകൻ സുബ്രതോ റോയ് ഉൾപ്പെടെ ജയിലഴിക്കുള്ളിലായ സാഹചര്യംകൂടി ഓർമ്മിപ്പിക്കുകയായിരുന്നു കോടതി.
പ്രശാന്ത് ഭൂഷൺ സമർപ്പിച്ച രേഖകൾ സഹാറയുടെയും ബിർളയുടെയും സ്ഥാപനങ്ങൾ റെയ്ഡ് നടത്തിയപ്പോൾ കണ്ടെത്തിയവയായിരുന്നു. ഇതിലൊന്നും വിശ്വാസ്യതയില്ലെന്ന് പറഞ്ഞ കോടതി വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ ഡിസംബർ 14 വരെ സമയം നൽകുകയും ചെയ്തു. പക്ഷേ, പിന്നെ പ്രശാന്ത് ഭൂഷൺ അനങ്ങിയില്ല. ഇതോടെ കേസ് തള്ളി.
ഇത്തരത്തിൽ കോടതിപോലും പൂജ്യംവിലയിട്ട രേഖകളുടെ അടിസ്ഥാനത്തിൽ, നേരത്തേ തന്നെ പാളിപ്പോയ ഒരു ആരോപണം രാജ്യത്തെ പ്രധാനമന്ത്രിക്കെതിരെ വീണ്ടും രാഹുൽ ഉയർത്തിയത് എന്തിനെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇത്തരമൊരു കേസ് ഉണ്ടായിരുന്നതിനെപ്പറ്റി രാഹുലിന്റെ അജ്ഞതയാണോ വ്യക്തമാകുന്നതെന്ന് എതിരാളികൾ ചോദിക്കുന്നു. അതേസമയം, തന്റെ കൈവശമുള്ള വിവരങ്ങൾ പുറത്തുവിട്ടാൽ മോദിക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ലെന്നും രാജ്യത്ത് ഭൂകമ്പമുണ്ടാകുമെന്നുമെല്ലാം കുറേക്കാലമായി പറയുന്ന രാഹുൽ ഒന്നും പറയാതെയിരുന്നാൽ അത് ക്ഷീണമാകുമെന്ന് പാർട്ടിയിൽ വിമർശനമുയർന്നുവെന്നും ഇതോടെയാണ് രാഹുൽ ആരോപണവുമായി എത്തിയതെന്നും റിപ്പോർട്ടുണ്ട്. പക്ഷേ, എങ്കിലും കോൺഗ്രസ്സിനെതിരെ എന്തെങ്കിലും ആക്ഷേപം ഉന്നയിക്കാൻ തക്കംപാർത്തു നടക്കുന്ന ആംആദ്മി നേതാക്കൾ ഉന്നയിച്ച ആരോപണങ്ങൾ വീണ്ടും മോദിക്കെതിരെ രാഹുൽ ഉന്നയിച്ചതെന്തിനെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.
രാഹുൽ കഴമ്പില്ലാത്ത ഒരു ആരോപണം മോദിക്കെതിരെ ഉന്നയിച്ചതോടെ പാർട്ടിയിൽ ജനങ്ങൾക്കുണ്ടായിരുന്ന അൽപം വിശ്വാസംകൂടി ഇല്ലാതാക്കുന്നതായി അതെന്ന വിമർശനവും ഉയർന്നുകഴിഞ്ഞു. അതേസമയം, ഇത് വലിയൊരു ആരോപണം പുറത്തുവിടുന്നതിന് മുന്നോടിയായി രാഹുൽ ഉന്നയിച്ചതാണെന്നും പൊതുവേദിയിൽ ഇലക്ഷൻ പ്രചരണത്തിന്റെ ഭാഗമായി മാത്രം ഈ ആരോപണം പറഞ്ഞതാണെന്നുമാണ് കോൺഗ്രസ് ഇതിനെ പ്രതിരോധിക്കുന്നത്.
അതേസമയം, രാഹുൽ ഇത്തരത്തിൽ ഒരു ആരോപണം ഉന്നയിച്ചത് ബിജെപി ക്യാമ്പിൽ വലിയ ആശ്വസമാണ് നൽകുന്നത്. മേഷാനയിലെ കോൺഗ്രസ് റാലിയിൽ രാഹുൽ ഉന്നയിച്ച ആക്ഷേപം കെജ്രിവാൾ ഡൽഹി അസംബഌയിൽ അടുത്തിടെ ഉന്നയിച്ചിരുന്നു. പക്ഷേ, മോദി അഴിമതി നടത്തിയതിന്റെ വ്യക്തമായ രേഖകൾ ഇൻകംടാക്‌സ് വകുപ്പിന്റെ കൈവശമുണ്ടെന്നും 2013 ഒക്ടോബറിനും 2014 ഫെബ്രുവരിക്കും ഇടയിൽ ഒമ്പതുതവണയായി മോദിക്ക് ആകെ നാൽപതുകോടി രൂപ നൽകിയതിന്റെ തെളിവുകളാണിതെന്നും ഇക്കാര്യത്തിൽ അന്വേഷണം നടത്തണമെന്നുമാണ് രാഹുൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബിർള ഗ്രൂപ്പും ഇത്തരത്തിൽ 12 കോടി രൂപ മോദിക്കു നൽകിയെന്നും രാഹുൽ പറയുന്നു. ഇക്കാര്യങ്ങളിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് കോൺഗ്രസ് ഉപാധ്യക്ഷന്റെ ആവശ്യം.ജനങ്ങളുടെ സ്വത്തിന്റെ സത്യസന്ധതയെ സംശയിക്കുന്ന പ്രധാനമന്ത്രിതന്നെ വൻ അഴിമതിക്കാരനാണെന്ന സാഹചര്യമാണുള്ളതെന്നും രാഹുൽ ആരോപിച്ചിരുന്നു.



