- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സിനിമയിൽ ഞാൻ കന്യാസ്ത്രീ വേഷം ചെയ്തിരുന്നു; ആ ചിത്രത്തിൽ കന്യാസ്ത്രീയുടെ വേഷത്തിൽ എന്നെ ഒറ്റത്തവണയാണ് കാണിക്കുന്നത്; ബാക്കിയുള്ള സമയം മുഴുവൻ നഗ്നയാണ്; ജീവിതത്തിൽ വഴിത്തിരിവായത് ഈ അനുഭവം; മലയാള സിനിമയിലെ ബോഡി ഷെയിമിംഗാണ് സിനിമ ഉപേക്ഷിക്കാനുള്ള കാരണമെന്ന് വ്യക്തമാക്കി നടി ഷക്കീല
തിരുവനന്തപുരം: ഒരു കാലത്തു സൂപ്പർ താര ചിത്രങ്ങളടക്കം പരാജയങ്ങളിൽ നിന്നും പരാജയങ്ങളിലേക്ക് വീണപ്പോൾ മലയാള സിനിമയെ താങ്ങി നിർത്തിയത് ഷക്കീല ചിത്രങ്ങളായിരുന്നു. അന്ന് മോഹൻലാൽ ചിത്രങ്ങളേക്കാൾ ആളുകൾ ഷക്കീല ചിത്രങ്ങൾ കാണാൻ കയറി. മലയാളികളുടെ മനസിലെ കാപട്യം തന്നെയായിരുന്നു ഇത്തരത്തിൽ ഷക്കീല ചിത്രങ്ങളുടെ വിജയത്തിന്റെ പ്രേരകഘടങ്ങളായത്. എന്നാൽ, പലപ്പോഴും ഷക്കീല ചിത്രങ്ങളുടെ സംവിധായകൻ അവർ പോലും അറിയാതെ ബോഡി ഷെയിമിങ് നടത്തുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇക്കാര്യം ഷക്കീല തന്നെ പിന്നീട് വ്യക്തമാക്കി. മലയാളം സിനിമ ഉപേക്ഷിച്ച ശേഷമാണ് ഷക്കീല മലയാളി സിനിമയിലെ മോശം പ്രവണതയെ കുറിച്ച് തുറന്നു പറഞ്ഞത്. മലയാള സിനിമയിൽ നിന്ന് പെട്ടെന്ന് ഒരുനാൾ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി ഷക്കീല തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കന്യാസ്ത്രി വേഷം ചെയ്ത സിനിമയിൽ മുഴുവൻ ബിറ്റ് കയറ്റിയതാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് ഷക്കീല പറയുന്നു. 'ഒരു സിനിമയിൽ ഒരു കന്യാസ്ത്രിയുടെ വേഷം ഞാൻ ചെയ്തിട്ടുണ്ട്. ആ ചിത്രം ഇറങ്ങിയപ്പോൾ ആ സിനിമ
തിരുവനന്തപുരം: ഒരു കാലത്തു സൂപ്പർ താര ചിത്രങ്ങളടക്കം പരാജയങ്ങളിൽ നിന്നും പരാജയങ്ങളിലേക്ക് വീണപ്പോൾ മലയാള സിനിമയെ താങ്ങി നിർത്തിയത് ഷക്കീല ചിത്രങ്ങളായിരുന്നു. അന്ന് മോഹൻലാൽ ചിത്രങ്ങളേക്കാൾ ആളുകൾ ഷക്കീല ചിത്രങ്ങൾ കാണാൻ കയറി. മലയാളികളുടെ മനസിലെ കാപട്യം തന്നെയായിരുന്നു ഇത്തരത്തിൽ ഷക്കീല ചിത്രങ്ങളുടെ വിജയത്തിന്റെ പ്രേരകഘടങ്ങളായത്. എന്നാൽ, പലപ്പോഴും ഷക്കീല ചിത്രങ്ങളുടെ സംവിധായകൻ അവർ പോലും അറിയാതെ ബോഡി ഷെയിമിങ് നടത്തുകയായിരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇക്കാര്യം ഷക്കീല തന്നെ പിന്നീട് വ്യക്തമാക്കി.
മലയാളം സിനിമ ഉപേക്ഷിച്ച ശേഷമാണ് ഷക്കീല മലയാളി സിനിമയിലെ മോശം പ്രവണതയെ കുറിച്ച് തുറന്നു പറഞ്ഞത്. മലയാള സിനിമയിൽ നിന്ന് പെട്ടെന്ന് ഒരുനാൾ പിന്മാറിയതിന്റെ കാരണം വ്യക്തമാക്കി ഷക്കീല തന്നെ രംഗത്ത് വന്നിരിക്കുകയാണ്. കന്യാസ്ത്രി വേഷം ചെയ്ത സിനിമയിൽ മുഴുവൻ ബിറ്റ് കയറ്റിയതാണ് തന്റെ പിന്മാറ്റത്തിന് കാരണമെന്ന് ഷക്കീല പറയുന്നു.
'ഒരു സിനിമയിൽ ഒരു കന്യാസ്ത്രിയുടെ വേഷം ഞാൻ ചെയ്തിട്ടുണ്ട്. ആ ചിത്രം ഇറങ്ങിയപ്പോൾ ആ സിനിമ കാണാൻ ഞാൻ എന്റെ മേക്കപ്പ്മാനോട് പറഞ്ഞു. അയാൾ തിരിച്ചു വന്നത് കടുത്ത നിരാശയിലായിരുന്നു. കാരണം കന്യാസ്ത്രീയുടെ വേഷത്തിൽ എന്നെ ഒറ്റത്തവണയാണ് ചിത്രത്തിൽ കാണിക്കുന്നത്. ബാക്കിയുള്ള സമയം മുഴുവൻ നഗ്നയാണ്.
അത് എന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവ് ഉണ്ടാക്കുകയായിരുന്നു. പിറ്റേ ദിവസം ഞാൻ വാർത്താ സമ്മേളനം വിളിച്ച് വരുത്തി ഇനി മേലാൽ മലയാള സിനിമയിൽ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി. അന്ന് ഇരുപത്തിമൂന്ന് സിനിമകൾക്ക് ഞാൻ മുൻകൂറായി പണം വാങ്ങിയിരുന്നു. അതെല്ലാം തിരിച്ച് കൊടുക്കുകയായിരുന്നു'-ഷക്കീലയുടെ വാക്കുകൾ:
2000ൽ തന്റെ സിനിമകൾ നിരോധിക്കാനുള്ള നീക്കങ്ങൾ സർക്കാർ നടത്തിയപ്പോൾ എനിക്കൊപ്പം ആരും ഉണ്ടായിരുന്നില്ലെന്നും മുഖ്യാധാരാ സിനിമാ പ്രവർത്തകരുടെ സമ്മർദമായിരുന്നു അതിന് കാരണമെന്നും ഷക്കീല ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. കേരളത്തിൽ പുരുഷാധിപത്യമുണ്ട്. ആണുങ്ങൾക്കാണ് അവിടെ പ്രാധാന്യം. പെൺകുട്ടികൾ നന്നായി പഠിച്ചാലും പ്രചോദനം നൽകാൻ ആരുമുണ്ടാവില്ല. ഇത്തരത്തിലുള്ള ഒരു സമൂഹത്തിൽ ഒരു സ്ത്രീ എത്ര നേട്ടങ്ങൾ കൊയ്താലും ആരും ശ്രദ്ധിക്കില്ല.' ഷക്കീല പറയുന്നു.
എന്റെ സിനിമകൾ കാണുന്നത് പുരുഷന്മാരാണ്. പക്ഷേ പുറംലോകത്ത് അവർ മാന്യന്മാരായിരിക്കും. സമൂഹത്തിൽ ഇവർ എന്നെ മാറ്റിനിർത്തുന്നു. എന്നെ ഇതുവരെ ആരും ഒന്നിനും ക്ഷണിച്ചിട്ടില്ല.' തനിക്ക് ഒരു പുരസ്‌കാരവും ലഭിച്ചിട്ടില്ലെന്നും തന്നെ ഒട്ടും അറിയില്ല എന്ന് പറയുന്നവരുമുണ്ടെന്നും ഷക്കീല പറയുന്നു.